|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3526
|
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുളള നിബന്ധനകളും മാനദണ്ഡങ്ങളും
ശ്രീ. എം. ഉമ്മര്‍
(എ)നിലവില്‍ സംസ്ഥാനത്ത് ഏതു തലം വരെയുളള ഉദ്യോഗസ്ഥര്‍ക്കും ഓഫീസുകള്‍ക്കുമാണ് വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി)സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുളള നിബന്ധനകളും, മാനദണ്ഡങ്ങളും വിശദമാക്കുമോ; ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് നിലവിലുളള സംവിധാനമെന്താണെന്നും, അതു കാര്യക്ഷമമാണോ എന്നും വിശദമാക്കാമോ;
(സി)ഒന്നിലേറെ വാഹനങ്ങള്‍ ഒരേ സമയം ഉപയോഗിക്കാന്‍ എത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; സ്വകാര്യ ആവശ്യങ്ങള്‍ക്കും, പൊതു അവധി ദിവസങ്ങളില്‍ ഔദ്യോഗിക ആവശ്യത്തിനല്ലാതെ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്കിയിട്ടുണ്ട്;
(ഡി)സ്വകാര്യ ഉപയോഗത്തിന് അനുമതിയുളള ഉദ്യോഗസ്ഥര്‍ 2013 വര്‍ഷത്തില്‍ വാടക ഇനത്തില്‍ എന്തു തുക അടച്ചിട്ടുണ്ട് എന്നതിന്‍റെ വിശദവിവരം ലഭ്യമാക്കാമോ?
|
3527 |
സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ കണക്ക്
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലായി നിലവില്‍ എത്ര വാഹനങ്ങളുണ്ടെന്ന് വകുപ്പ്, ഇനം, പാസ്സഞ്ചര്‍ കപ്പാസിറ്റി എന്നിവ തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
(ബി)ഇതിനു പുറമെ ഏതൊക്കെ വകുപ്പില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 2013-ല്‍ പ്രസ്തുത ഇനത്തില്‍ ഓരോ വകുപ്പും വാടകയ്ക്കെടുത്ത വാഹനങ്ങളുടെ എണ്ണം, ഇനം, നല്‍കിയ വാടക, വാടക കുടിശ്ശിക നല്‍കാനുണ്ടെങ്കില്‍ അതുള്‍പ്പെടെയുള്ള വിവരം നല്‍കാമോ;
(സി)ഓരോ വകുപ്പും അതിന്‍റെ കീഴിലെ വാഹനങ്ങള്‍ക്ക് വേണ്ടി 2013-ല്‍ ഉപയോഗിച്ച ഇന്ധനത്തിന്‍റെ അളവ്, അതിനു നല്‍കിയ തുക, ഇനി നല്‍കാനുള്ള തുക, റിപ്പയര്‍ ചാര്‍ജ്ജ് നല്‍കിയത്, ഇനി നല്‍കാനുള്ളത്, ഡെയിലി വേജ് ഡ്രൈവറെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ ശന്പള ചെലവ് എന്നിവ സഹിതം വിശദമാക്കാമോ?
|
3528 |
സെക്രട്ടേറിയറ്റില്‍ ഡിജിറ്റല്‍ ഡോക്യുമെന്‍റ് ഫയലിംഗ് സിസ്റ്റം
ശ്രീ. വി. ഡി. സതീശന്‍
,, അന്‍വര്‍ സാദത്ത്
,, പാലോട് രവി
,, ആര്‍. സെല്‍വരാജ്
(എ)സെക്രട്ടേറിയറ്റില്‍ ഡിജിറ്റല്‍ ഡോക്യുമെന്‍റ് ഫയലിംഗ് സിസ്റ്റം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
(സി)നിലവിലുള്ള ഫയലിംഗ് സംവിധാനത്തില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ഇത് മുഖാന്തിരം ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത സംവിധാനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3529 |
ഐഡിയാസ് ഫയലിംഗ് സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ കന്പ്യൂട്ടര്‍വത്കരിച്ച് "ഐഡിയാസ്' സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഭൂരിഭാഗം വകുപ്പുകളിലെയും ഫയല്‍ നീക്കങ്ങള്‍ കാര്യക്ഷമമാകാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ഫയല്‍ നീക്കങ്ങള്‍ യഥാസമയത്തും കൃത്യമായും കന്പ്യൂട്ടറില്‍ ചേര്‍ക്കാത്ത ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കൃത്യവിലോപം കാണിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
|
3530 |
സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്
ശ്രീ. എം. എ. ബേബി
(എ)സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്ന വകുപ്പുകള്‍ ഏതൊക്കെയാണ്;
(ബി)പ്രസ്തുത തീരുമാനം കൈക്കൊണ്ടതിന് ശേഷം നാളിതുവരെ ഓരോ വകുപ്പിലും പുറപ്പെടുവിച്ച ഉത്തരവുകള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുമോ;
(സി)വിമര്‍ശനം ഉയര്‍ന്നുവരാനിടയാകുന്ന ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടതില്ല എന്ന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത ഉത്തരവുകള്‍ വെബ്സൈറ്റില്‍ ഇടാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി)എല്ലാ ഉത്തരവുകളും പുറപ്പെടുവിച്ചാല്‍ അന്നുതന്നെ വെബ്സൈറ്റില്‍ ഇടുന്നതിന് നടപടി സ്വീകരിക്കുമോ; ഏതെങ്കിലും ഉത്തരവ് സൈറ്റിലിടാത്തതിന്‍റെ പേരില്‍ നാളിതുവരെ ആര്‍ക്കെങ്കിലും എതിരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
3531 |
സംസ്ഥാന സിവില്‍ സര്‍വ്വീസ് രൂപീകരണം
ശ്രീ. സാജു പോള്‍
(എ)സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സിവില്‍ സര്‍വ്വീസ് മേഖലയില്‍ എന്തെങ്കിലും പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)സംസ്ഥാന സിവില്‍ സര്‍വ്വീസ് രൂപീകരണം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; എങ്കില്‍ ആയതിന്‍റെ ഘടന എന്തൊക്കെയാണ്; പരിഷ്ക്കരണത്തിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെ പൂര്‍ത്തിയാക്കി എന്ന് വിശദമാക്കാമോ?
|
3532 |
കേരള സ്റ്റേറ്റ് സര്‍വ്വീസ് രൂപീകരണം
ശ്രീ. കെ. വി. വിജയദാസ്
(എ)കേരള സ്റ്റേറ്റ് സര്‍വ്വീസ് രൂപീകരണം സര്‍ക്കാരിന്‍റെ അജണ്ടയിലുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി)ഇതിനായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പും വിശദാംശങ്ങളും ലഭ്യമാക്കാമോ;
(സി)പ്രസ്തുത സര്‍വ്വീസിന്‍റെ ഘടന, രൂപീകരണം, നിയമനം, സ്പെഷ്യല്‍ റൂള്‍സ് എന്നിവ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വിശദീകരണം ലഭ്യമാക്കാമോ;
(ഡി)എന്നുമുതല്‍ പ്രസ്തുത സര്‍വ്വീസ് നിലവില്‍ കൊണ്ടുവരുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഇ)ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
3533 |
കാസറഗോഡ് ജില്ലയില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസറഗോഡ് ജില്ലയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സിവില്‍ സര്‍വ്വീസ് അടക്കമുള്ള പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് ഒരു പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
3534 |
സ്വാതന്ത്ര്യ സമര നേതാവ് ശ്രീ.കെ.കേളപ്പന് ജന്മനാട്ടില്‍ സ്മാരകം
ശ്രീ. കെ.ദാസന്‍
(എ)സ്വാതന്ത്ര്യ സമര പോരാളികളില്‍ കേരളത്തിലെ മുന്‍നിര നായകനായിരുന്ന കേരള ഗാന്ധി കെ.കേളപ്പന് നാളിതുവരെയായിട്ടും അദ്ദേഹത്തിന്‍റെ ജന്മനാട്ടില്‍ സ്മാരകം നിര്‍മ്മിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)കെ.കേളപ്പന്‍റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്‍റെ തറവാട്ടില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടുതരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുളള സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുമോ;
(സി)പ്രസ്തുത ആവശ്യം കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം ലഭിച്ചതില്‍ എന്ത് നടപടി സ്വീകരിച്ചു എന്നത് വ്യക്തമാക്കാമോ?
|
T.3535 |
വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)വിവാഹമോചനം ആവശ്യപ്പെട്ട് 2011,12,13 വര്‍ഷത്തില്‍ കുടുംബകോടതികളില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)വിവാഹമോചന കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചവ എത്രയെന്നും തീര്‍പ്പുകല്‍പ്പിക്കാത്തവ എത്രയെന്നും വ്യക്തമാക്കുമോ?
|
3536 |
മോട്ടോര്‍ ആക്സിഡന്‍റ് കേസുകളുടെ സത്വര തീര്‍പ്പാക്കല്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
(എ)മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണലുകളില്‍ കേസ്സുകള്‍ യഥാസമയം തീര്‍പ്പാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഇത്തരം കേസ്സുകള്‍ അനന്തമായി നീളുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)കേസ്സുകളില്‍ തീര്‍പ്പു ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
T.3537 |
അടൂരില്‍ സബ് കോടതി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)അടൂരില്‍ സബ് കോടതി അനുവദിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
(ബി)നിലവില്‍ ആയത് അനുവദിക്കുന്നതിനുള്ള കാലതാമസത്തിന് ആധാരമായ വിഷയങ്ങള്‍ വ്യക്തമാക്കുമോ;
(സി)അടൂരില്‍ സബ് കോടതി എന്നത്തേയ്ക്ക് അനുവദിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
3538 |
കോഴിക്കോട് ഹൈക്കോടതി ബഞ്ച്
ശ്രീ. പി. റ്റി. എ. റഹീം
ഹൈക്കോടതി ബെഞ്ച് കോഴിക്കോട് സ്ഥാപിക്കുന്നത് സംബന്ധിച്ച ആവശ്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ ?
|
3539 |
ഇന്നവേഷന്‍ കൌണ്‍സില്‍
ശ്രീ. ബെന്നി ബെഹനാന്‍
,, അന്‍വര്‍ സാദത്ത്
,, വി. ഡി. സതീശന്‍
,, പി. സി. വിഷ്ണുനാഥ്
(എ)സംസ്ഥാനത്ത് ഇന്നവേഷന്‍ കൌണ്‍സില്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത കൌണ്‍സിലിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഏതു തരത്തിലുളള ആള്‍ക്കാരെയാണ് കൌണ്‍സിലില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി)വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിദഗ്ദ്ധരെ ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;
(ഇ)കൌണ്‍സിലിന്‍റെ രൂപീകരണത്തിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
|
3540 |
ഇന്നൊവേഷന്‍ കൌണ്‍സില്‍
ശ്രീ. കെ. എം. ഷാജി
,, എം. ഉമ്മര്‍
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, എന്‍. ഷംസുദ്ദീന്‍
(എ)സംസ്ഥാനത്ത് രൂപീകരിക്കുന്ന ഇന്നൊവേഷന്‍ കൌണ്‍സിലിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഘടന എങ്ങിനെയായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ;
(സി)പ്രസ്തുത വിഷയത്തില്‍ വിദഗ്ദ്ധരുടെ ഭാഗത്തു നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ ?
|
3541 |
പി.എസ്.സി. മാന്വല്‍ പരിഷ്കരണം
ശ്രീ. ലൂഡി ലൂയിസ്
,, വി.റ്റി. ബല്‍റാം
,, വി.ഡി. സതീശന്‍
,, എം.എ. വാഹീദ്
(എ)പി.എസ്.സി. മാന്വല്‍ പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം പരിഷ്കാരങ്ങളാണ് മാന്വലില്‍ വരുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
|
3542 |
പി.എസ്.സി. എഴുത്തുപരീക്ഷകള്‍ക്ക് ക്വസ്റ്റ്യന്‍ ബാങ്ക്
ശ്രീ. വര്‍ക്കല കഹാര്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, കെ. ശിവദാസന്‍ നായര്‍
,, എം. പി. വിന്‍സെന്‍റ്
(എ) പി.എസ്.സി. നടത്തുന്ന എഴുത്ത് പരീക്ഷകള്‍ക്ക് ക്വസ്റ്റ്യന്‍ ബാങ്ക് തയ്യാറാക്കുവാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ഉദേ്യാഗാര്‍ത്ഥികളെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ക്വസ്റ്റ്യന്‍ ബാങ്കില്‍ ഉള്‍പ്പെടുത്താതിരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചി ട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3543 |
സാങ്കേതിക പിഴവിന്‍റെ പേരില്‍ പി.എസ്.സി പരീക്ഷ എഴുതുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നത്
ശ്രീ. റ്റി.വി. രാജേഷ്
(എ)സാങ്കേതിക പിഴവിന്‍റെ പേരില്‍ പല ഉദ്യോഗാര്‍ത്ഥി കള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പല ഉദ്യോഗാര്‍ത്ഥി കള്‍ക്കും ഇനിയൊരു അവസരം ലഭിക്കില്ലെന്നിരിക്കെ ഒറ്റത്തവണ രജിസ്ട്രേഷനിലെ പിഴവുകള്‍ തിരുത്തുന്നതിന് പി.എസ്.സി നടപടി സ്വീകരിക്കുമോ?
|
3544 |
പി.എസ്.സി. മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് കാരണം ഉണ്ടാകുന്ന സംവരണ നഷ്ടം
ശ്രീ. പി. റ്റി. എ. റഹീം.
(എ)പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍റെ ചട്ടങ്ങളില്‍ മെയിന്‍ലിസ്റ്റ് എന്ന ഒരു പരാമര്‍ശമുണ്ടോ;
(ബി)ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തതുപോലെ മെരിറ്റ് ലിസ്റ്റ് പ്രസിദ്ധികരിക്കാറുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള കാരയണം വ്യക്തമാക്കുമോ;
(സി)മെയിന്‍ ലിസ്റ്റും മെരിറ്റ് ലിസ്റ്റും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വിശദമാക്കുമോ;
(ഡി)മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് കാരണം പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണ നഷ്ടം വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ?
|
3545 |
എച്ച്.എസ്.എസ്.റ്റി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ശ്രീ. സി. എച്ച്. സന്തോഷിന്‍റെ യോഗ്യത സര്‍ട്ടിഫിക്കറ്റ്
ശ്രീമതി കെ. കെ. ലതിക
(എ)സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയ്ക്ക് യോഗ്യതയായുള്ള ഡി. സി. എ. കോഴ്സിന്‍റെ രേഖ ഹാജരാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പി. എസ്. സി. ക്ക് നല്‍കിയ നിര്‍ദ്ദേശം എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ;
(ബി)യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് സംബന്ധിച്ച് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ആനുകൂല്യം എച്ച്. എസ്. എസ്. റ്റി തസ്തികയില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ആര്‍ 3/17911 നന്പര്‍ ഫയല്‍ പ്രകാരം പരിശോധിച്ചിട്ടുള്ളതുമായ ശ്രീ. സി. എച്ച്. സന്തോഷ് എന്നയാളുടെ കാര്യത്തിലും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3546 |
പി. എസ്. സി വഴി നിയമനത്തിന് അഡഡ്വൈസ് ലഭിച്ചവര്‍
ശ്രീ. സി. ദിവാകരന്‍
(എ)2012-2013 സാന്പത്തിക വര്‍ഷത്തില്‍ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി. എസ്. സി വഴി നിയമനത്തിന് അഡഡ്വൈസ് നല്‍കി എന്നത് സംബന്ധിച്ച ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;
(ബി)ഇവരില്‍ എത്ര പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്?
|
3547 |
പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നടത്തിയ നിയമനങ്ങള്‍
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നടത്തിയ നിമയനം സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
(ബി)പി.എസ്.സി. മുഖേനയല്ലാതെ രണ്ടര വര്‍ഷക്കാലം നടത്തിയ നിയമനങ്ങള്‍ എത്രയെന്നു വ്യക്തമാക്കുമോ ; വിശദമായ കണക്ക് ലഭ്യമാക്കുമോ ?
|
3548 |
കൊല്ലം ജില്ലയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് നിയമനം
ശ്രീമതി പി.അയിഷാപോറ്റി
(എ)കൊല്ലം ജില്ലയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയില്‍ നിലവിലുളള ഒഴിവുകളുടെ എണ്ണം വകുപ്പുകള്‍ തിരിച്ച് ലഭ്യമാക്കുമോ;
(ബി)പ്രസ്തുത തസ്തികയില്‍ ഒഴിവുകള്‍ മുഴുവനും പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ?
|
3549 |
ലാസ്റ്റ് ഗ്രേഡ് നിയമനം
ശ്രീ. റ്റി.വി.രാജേഷ്
(എ)എല്ലാ ജില്ലകളിലും നിലവില്‍ വന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് റാങ്ക് ലിസ്റ്റില്‍ നിന്നും ഇപ്പോള്‍ എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
(ബി)ഒഴിവുകള്‍ നികത്തി ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക ദുരീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3550 |
കോട്ടയം ജില്ലയിലെ എല്‍.ഡി. ടൈപ്പിസ്റ്റ് നിയമനം
ശ്രീ. മോന്‍സ് ജോസഫ്
(എ)കോട്ടയം ജില്ലയില്‍ നിലവില്‍ വന്ന എല്‍.ഡി.ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ;
(ബി)ഈ തസ്കികയില്‍ എത്ര വേക്കന്‍സി നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;
(സി)2014-15 സാന്പത്തിക വര്‍ഷം ഈ തസ്തികയില്‍ എത്ര വേക്കന്‍സി ഉണ്ടാകും എന്ന് അറിയിക്കുമോ;
(ഡി)ഇപ്പോള്‍ നിലവിലുള്ള വേക്കന്‍സികള്‍ എത്രയും വേഗം പി. എസ്. സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ)കോട്ടയം ജില്ലയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ 53 ാം റാങ്കുകാരിയായ ശ്രീമതി സുനിതാ മോള്‍ എന്‍. എസ്സിന്‍റെ നിയമനം സംബന്ധിച്ച് പി. എസ്. സി എന്തു തീരുമാനമെടുത്തു എന്നു വ്യക്തമാക്കാമോ? ശ്രീമതി സുനിതാ മോള്‍ എന്‍. എസ്സിന്‍റെ സര്‍ട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പി. എസ്. സി സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
|
3551 |
ഇടുക്കി ജില്ലയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് കക റാങ്ക് ലിസ്റ്റ്
ശ്രീ. ആര്‍. സെല്‍വരാജ്
(എ)ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് കക ഇടുക്കി ജില്ലയിലെ പി. എസ്. സി റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത്;
(ബി)ഈ ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് അഡ്വൈസ് അയച്ചു എന്നും, അതില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കി എന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
(സി)പ്രസ്തുത തസ്തികയില്‍ ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത തസ്തികയില്‍ വിവിധ സ്ഥാപനങ്ങളിലായി ദിവസവേതന, കരാര്‍ അടിസ്ഥാനത്തിലായി എത്ര പേര്‍ ജോലി ചെയ്തു വരുന്നു എന്നുള്ള വിശദാംശം ലഭ്യമാക്കാമോ?
|
3552 |
കൊല്ലം ജില്ലയിലെ എല്‍.ഡി.സി. നിയമനം
ശ്രീ. പി.കെ.ഗുരുദാസന്‍
(എ)കൊല്ലം ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്രപേര്‍ക്ക് നിയമനം നല്‍കി;
(ബി)വകുപ്പ് തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ; ഒഴിവുകള്‍ യഥാ സമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്നവസാനിക്കുമെന്നറിയിക്കുമോ;
(ഡി)പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കാന്‍ കഴിയുമെന്ന് കണക്കാക്കിയിട്ടുണ്ടോ?
|
3553 |
മലപ്പുറം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് നിയമനം
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം ജില്ലയില്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത്;
(ബി)ഇതുവരെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്നും എത്ര നിയമനങ്ങള്‍ നടത്തിയെന്നും വ്യക്തമാക്കാമോ;
(സി)മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് നിയമനങ്ങള്‍ ആനുപാതികമായി നടക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)ഇതേ കാലയളവില്‍ നിലവില്‍ വന്ന മറ്റു പതിമൂന്ന് ജില്ലകളിലേയും റാങ്ക് ലിസ്റ്റിലെ ഇതേവരെയുള്ള നിയമനവിവരങ്ങള്‍ അറിയിക്കുമോ;
(ഇ)മലപ്പുറം ജില്ലയില്‍ നിലവില്‍ ഏതെല്ലാം വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡിന്‍റെ എത്ര വീതം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവയിലേക്കുള്ള നിയമന നടപടികള്‍ എന്തായിയെന്നും വിശദീകരിക്കാമോ?
|
3554 |
കൊല്ലം ജില്ലയില്‍ ഹൈസ്കൂള്‍ അസിസ്റ്റന്‍റ് നിയമനം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം ജില്ലയില്‍ ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (മലയാളം) തസ്തികയിലെ നിലവിലെ റാങ്ക് ലിസ്റ്റ് എന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്;
(ബി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്;
(സി)പ്രസ്തുത തസ്തികയില്‍ ജില്ലയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; സ്കൂള്‍ തിരിച്ച് വിവരം ലഭ്യമാക്കുമോ?
|
3555 |
നാഷണല്‍ സേവിംഗ്സ് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പരീക്ഷാഫലം
ശ്രീ. വി. ശിവന്‍കുട്ടി
(എ)2011 നവംബറില്‍ പി. എസ്. സി. നടത്തിയ സംസ്ഥാന നാഷണല്‍ സേവിംഗ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാതിരിക്കുന്നതിന്‍റെ കാരണം എന്താണെന്നു വിശദമാക്കുമോ;
(ബി)ആയത് എന്ന് പ്രസിദ്ധീകരിക്കാനാകും എന്നു വ്യക്തമാക്കുമോ?
|
3556 |
വോട്ടര്‍ പട്ടിക പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
ശ്രീ. പാലോട് രവി
'' സി.പി. മുഹമ്മദ്
'' ജോസഫ് വാഴക്കന്‍
'' ഷാഫി പറന്പില്‍
(എ)വോട്ടര്‍ പട്ടിക പുതുക്കല്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാം ശങ്ങള്‍ എന്തെല്ലാം;
(സി)വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)പ്രസ്തുത സംവിധാനത്തിന് വേണ്ടത്ര പ്രചാരം നല്‍കുവാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3557 |
ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം
ശ്രീ. വി. ശശി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എം.എല്‍.എ മാരുടെ ആമുഖ കത്തോടുകൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര അപേക്ഷകളിന്മേല്‍ ധനസഹായം നല്‍കി തീര്‍പ്പുകല്പിച്ചുവെന്നു വ്യക്തമാക്കുമോ; ഇത്തരത്തില്‍ എന്തു തുകയുടെ ധനസഹായം വിതരണം ചെയ്തുവെന്നും വ്യക്തമാക്കാമോ;
(ബി)ജനസന്പര്‍ക്ക പരിപാടി വഴി ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം നല്‍കുന്നതിന് സ്വീകരിച്ച മാനദണ്ധങ്ങളുടെ വിശദാംശം അറിയിക്കുമോ?
|
3558 |
ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ ധനസഹായമായി ലഭിച്ചവര്‍
ശ്രീ. ഇ. പി. ജയരാജന്‍
ദുരിതാശ്വാസ നിധിയില്‍ നിന്നും 2011 മെയ് മാസം മുതല്‍ നാളിതുവരെയായി ഒരു ലക്ഷം രൂപയില്‍ അധികമായ തുക ലഭ്യമായ ഓരോരുത്തരുടെയും പേരും വിലാസവും പ്രസ്തുത തുക നല്‍കാനിടയായ സാഹചര്യവും വ്യക്തമാക്കുമോ?
|
3559 |
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുമുള്ള ധനസഹായം
ശ്രീ. സി. കൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായത്തിനുവേണ്ടി നല്‍കിയ അപേക്ഷകളില്‍ ഏതെല്ലാം അപേക്ഷകളാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനുവേണ്ടി അയച്ചിട്ടുള്ളതെന്ന് നിയോജകമണ്ധലം അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച തീയതിയും കളക്ടറുടെ റിപ്പോര്‍ട്ട് സഹിതം സര്‍ക്കാരിലേയ്ക്ക് അയച്ച തീയതിയും അറിയിക്കുമോ;
(സി)കളക്ടറുടെ റിപ്പോര്‍ട്ട് സഹിതം സര്‍ക്കാരിലേയ്ക്ക് അയയ്ക്കാന്‍ ബാക്കിയുള്ള അപേക്ഷകരുടെ വിശദവിവരങ്ങള്‍ അയയ്ക്കാതിരിക്കുന്നതിനുള്ള കാരണം സഹിതം വ്യക്തമാക്കുമോ;
(ഡി)റിപ്പോര്‍ട്ട് അയച്ച ഏതെല്ലാം അപേക്ഷകര്‍ക്ക് സാന്പത്തിക സഹായം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
3560 |
ദുരിതാശ്വാസ നിധിയില്‍ നിന്നും സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം
ശ്രീ. ഇ. പി. ജയരാജന്‍
(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2011 മെയ് മാസം മുതല്‍ നാളിതുവരെയായി ഏതെല്ലാം സന്നദ്ധസംഘടനകള്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്;
(ബി)എന്തു തുക വീതം ഓരോ സംഘടനയ്ക്കും നല്‍കിയിട്ടുണ്ടെന്നും തുക നല്‍കാനിടയായ സാഹചര്യവും വ്യക്തമാക്കുമോ? |
3561 |
ദുരിതാശ്വാസ നിധിയിലേയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയവര്‍
ശ്രീ. സാജു പോള്‍
(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കി കബളിപ്പിച്ച ടീം സോളാര്‍ കന്പനിക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചുവോ; എങ്കില്‍ എന്തു നടപടി എന്നു വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ പ്രസ്തുത കന്പനിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മറ്റാരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വണ്ടിച്ചെക്ക് നല്‍കിയിട്ടുണ്ടോ;
(സി)എങ്കില്‍ അവര്‍ ആരെല്ലാമെന്ന് ചെക്ക് നന്പര്‍, അക്കൌണ്ടിന്‍റെ വിശദാംശം, എന്തു തുക എന്നത് വ്യക്തമാക്കുമോ?
|
3562 |
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാര തുക
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാര തുക, പൂര്‍ണ്ണമായി കിടപ്പിലായവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, മരിച്ചവരുടെ ആശ്രിതര്‍, ശാരീരിക വൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്ക് എത്ര വീതം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;
(ബി)ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റില്‍ എത്ര പേര്‍ ഉണ്ടെന്നും ഓരോ വിഭാഗത്തിനും എത്ര തുക വീതം നല്‍കിയിട്ടുണ്ടെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;
(സി)ബാക്കി നല്‍കാനുള്ള തുക എന്ന് നല്‍കാനാകും എന്ന് അറിയിക്കാമോ?
|
3563 |
പറന്പിക്കുളം - അളിയാര്‍ കരാര്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പറന്പിക്കുളം - അളിയാര്‍ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)ഈ വര്‍ഷം കരാര്‍ പ്രകാരം കേരളത്തന് ലഭിക്കേണ്ട ജലം കിട്ടിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
(സി)കാലഹരണപ്പെട്ട പറന്പിക്കുളം - അളിയാര്‍ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?
|
T.3564 |
നദീസംയോജന പദ്ധതി
ശ്രീ. എം. ഉമ്മര്‍
,, റ്റി. എ. അഹമ്മദ് കബീര്‍
,, എന്‍. ഷംസുദ്ദീന്‍
,, കെ. മുഹമ്മദുണ്ണി ഹാജി
(എ)നദീസംയോജന പദ്ധതി സംബന്ധിച്ച് സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നിലപാടെന്താണെന്ന് വ്യക്തമാക്കുമോ;
(ബി)സംസ്ഥാനവുമായി ബന്ധപ്പെട്ട ഏതൊക്കെ നദീസംയോജന പദ്ധതികളാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്; ഇവയില്‍ ഏതൊക്കെ അന്തര്‍സംസ്ഥാന നദികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്;
(സി)ഈ പദ്ധതികള്‍ മുഖേന സംസ്ഥാന താല്‍പര്യങ്ങള്‍ക്കുണ്ടാകാവുന്ന ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ഡി)ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ വ്യക്തമാക്കുമോ?
|
<<back |
|