|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2551
|
പെണ്‍കുട്ടികള്‍ക്ക് "റൂബെല്ല' പ്രതിരോധ വാക്സിന്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് "റൂബെല്ല' എന്ന പ്രതിരോധ വാക്സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ക്കായാണ് പ്രസ്തുത വാക്സിന്‍ നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ;
(സി) പ്രസ്തുത വാക്സിന്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് എന്തൊക്കെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് വിശദാംശം ലഭ്യമാക്കുമോ;
(ഡി) സംസ്ഥാനത്ത് എത്ര ശതമാനം കുട്ടികള്‍ വൈകല്യത്തോടെ ജനിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് പഠനം നടന്നിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?
|
2552 |
പെന്‍റാവാലന്‍റ് വാക്സിന്‍ സംബന്ധിച്ച് നടത്തിയ പഠനം
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സംസ്ഥാനത്ത് പെന്‍റാവാലന്‍റ് വാക്സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉള്ളതായി കണ്ടെത്തിയി ട്ടുണ്ടോ ; വ്യക്തമാക്കുമോ ;
(ബി)പെന്‍റാവാലന്‍റ് വാക്സിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത വാക്സിന്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ ?
|
2553 |
"പെന്‍റാവാലന്‍റ്' വാക്സിന്‍ മൂലം മരണമടഞ്ഞ കുട്ടികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പെന്‍റാവാലന്‍റ് കുത്തിവെയ്പ് കാരണം കുട്ടികള്‍ മരണമടഞ്ഞത് സംബന്ധിച്ച് നാളിതുവരെ നടത്തിയ പഠനവിവരം ലഭ്യമാക്കുമോ;
(ബി)പെന്‍റാവാലന്‍റ് വാക്സിന്‍ സംബന്ധിച്ചുള്ള ഒരു പഠന/ഗവേഷണത്തിന് നടപടി സ്വീകരിക്കുമോ;
(സി)എത്ര കുട്ടികള്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് മരണപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ; ദേശീയതലത്തില്‍ പരിഗണിക്കുന്പോള്‍ പ്രസ്തുത മരണനിരക്ക് എത്ര ശതമാനമാണ് സംസ്ഥാനത്തില്‍ എന്ന് വ്യക്തമാക്കുമോ;
(ഡി)നിലവില്‍ അനുബന്ധ വാക്സിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ബാധകമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അത്തരത്തിലുള്ള നിയന്ത്രണത്തിന് ആലോചനയുണ്ടോ; വ്യക്തമാക്കാമോ?
|
2554 |
പെന്‍റാവാലന്‍റ് കുത്തിവെയ്പ്പിനെ തുടര്‍ന്ന് മരണമടഞ്ഞ കുട്ടികള്‍
ശ്രീ. വി. ശശി
(എ)പെന്‍റാവാലന്‍റ് കുത്തിവെയ്പ്പിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എത്ര കേസുകള്‍ ഉണ്ട്; വ്യക്തമാക്കുമോ;
(ബി)പാര്‍ശ്വഫലങ്ങള്‍ മൂലം എത്ര കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ട്;
(സി)പ്രതിരോധ കുത്തിവയ്പ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുളള നടപടി വ്യക്തമാക്കുമോ?
|
2555 |
അങ്കമാലി ആശുപത്രിയിലെ അടിസ്ഥാന സൌകര്യങ്ങള്
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയെ 07.02.2011 -ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടും നാളിതുവരെ താലൂക്ക് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനുള്ള കാരണം വിശദമാക്കാമോ;
(ബി)പ്രസ്തുത ആശുപത്രിയെ താലൂക്ക് ആശുപത്രിയായി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സ്റ്റാഫിനെ നിയമിക്കുന്നതിനും മറ്റു സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ?
|
2556 |
ഹൈസ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം കൈമാറാന്‍ നടപടി
ശ്രീ. സി. പി. മുഹമ്മദ്
പട്ടാന്പി മണ്ധലത്തിലെ വിളയൂര്‍ ഹൈസ്കൂളിന് എം. എല്‍ എ. യുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് കെട്ടിടം നിര്‍മ്മിക്കുവാന്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥലം കൈമാറുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
2557 |
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വികസനപ്രവര്‍ത്തനങ്ങള്‍
ശ്രീ. പി. എ. മാധവന്‍
(എ)തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(ബി)നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുമോ; ഈ ആവശ്യത്തിനായി എത്ര പുതിയ തസ്തികകള്‍ അനുവദിച്ചുവെന്നും, അവ ഏതെല്ലാം വിഭാഗങ്ങളിലാണെന്നും അറിയിക്കുമോ;
(സി)കാന്‍സര്‍ രോഗത്തിനു മികച്ച ചികിത്സ നല്‍കുന്നതിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
2558 |
മെഡിക്കല്‍ കോര്‍പ്പറേഷന്‍വഴി വാങ്ങിയ മരുന്നുകള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴി എത്ര തുകയ്ക്കുള്ള മരുന്നാണ് വാങ്ങിയിട്ടുള്ളത്;
(ബി)മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങിയ മരുന്നുകള്‍ ഉപയോഗശൂന്യമായി നശിപ്പിക്കപ്പെട്ട മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
(സി)ഇക്കാര്യത്തില്‍ അനേ്വഷണം നടത്തി ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; അനേ്വഷണം നടത്തിയില്ലെങ്കില്‍ എന്തുകൊണ്ട്;
(ഡി)ഇപ്രകാരം എത്ര തുകയുടെ മരുന്ന് നശിപ്പിച്ചുവെന്ന് വ്യക്തമാക്കുമോ ?
|
2559 |
സര്‍ക്കാര്‍ ആശുപത്രികളില്‍ 2014-15 വര്‍ഷം വിതരണം ചെയ്യേണ്ട മരുന്നുകളുടെ സംഭരണം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 2014-15 വര്‍ഷം വിതരണം ചെയ്യേണ്ട മരുന്നുകളുടെ സംഭരണത്തിനായി പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍, പട്ടികയുടെ പകര്‍പ്പ് ഉള്‍പ്പെടെ ലഭ്യമാക്കാമോ;
(സി)2013-14 വര്‍ഷത്തേക്ക് പ്രസ്തുത ആവശ്യത്തിന് തയ്യാറാക്കിയ മരുന്നുകളുടെ പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ഡി)അടുത്ത സാന്പത്തിക വര്‍ഷത്തേക്ക് സംഭരണത്തിനായി തയ്യാറാക്കിയ പട്ടികയില്‍ നിന്ന് 165 മരുന്നുകളെ ഒഴിവാക്കിയിട്ടുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ഇ)എങ്കില്‍ പ്രസ്തുത മരുന്നുകള്‍ ഏതെല്ലാമാണെന്നും അവ എന്തെല്ലാം രോഗങ്ങള്‍ക്ക് ഉപയോഗിക്കേണ്ട മരുന്നുകളാണെന്നും വിശദമാക്കാമോ;
(എഫ്)പ്രസ്തുത പട്ടിക തയ്യാറാക്കിയത് ആരാണെന്നും ജീവന്‍ രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെ 165 മരുന്നുകളെ ഒഴിവാക്കാനുണ്ടായ കാരണങ്ങളെന്താണെന്നും വ്യക്തമാക്കാമോ;
(ജി)ഇത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയ മരുന്നുകളെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
|
2560 |
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് സംഭരണവും വിതരണവും
ശ്രീ. റ്റി. എന്‍. പ്രതാപന്‍
, തേറന്പില്‍ രാമകൃഷ്ണന്
,, സണ്ണി ജോസഫ്
, പി. സി. വിഷ്ണുനാഥ്
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് സംഭരണം, വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി വകുപ്പില്‍ സോഫ്റ്റ്വെയര്‍ സംവിധാനം നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഏത് ഏജന്‍സിയുടെ നേതൃത്വത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിക്കായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കാമോ?
|
2561 |
ഓരോ ആശുപത്രിക്കും ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമം
ശ്രീ. എ. കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)ഓരോ ആശുപത്രിക്കും ഓരോ വര്‍ഷവും ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ;
(ബി)ഇതിനുവേണ്ടിയുള്ള ഇന്‍ഡന്‍റ് സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് വാങ്ങുന്നതിനുള്ള നടപടിക്രമം വിശദമാക്കുമോ;
(സി)ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്കുവേണ്ടിയുള്ള ഇന്‍ഡന്‍റ് നല്‍കുന്നതിനുള്ള കാലതാമസംമൂലം മരുന്നു വാങ്ങല്‍ നടപടിക്രമം അവതാളത്തിലായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇതിന് കാരണക്കാരായവരുടെ പേരില്‍ നടപടി സ്വീകരിക്കുമോ;
(ഇ)മരുന്ന് വാങ്ങുന്നതിനും ഇന്‍ഡന്‍റ് ചെയ്യുന്നതിനും വ്യവസ്ഥാപിതവും സുതാര്യവുമായ നടപടിക്രമം സ്വീകരിക്കുമോ ?
|
2562 |
സൌജന്യമായി വിതരണം ചെയ്യേണ്ട ജനറിക് മരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മരുന്നുകള്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ അടുത്ത സാന്പത്തിക വര്‍ഷം സൌജന്യമായി വിതരണം ചെയ്യേണ്ട ജനറിക് മരുന്നുകളുടെ പട്ടികയില്‍നിന്ന് മരുന്നുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഒഴിവാക്കപ്പെട്ട മരുന്നുകളില്‍ അര്‍ബുദ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)നിലവിലുള്ള മരുന്നുപട്ടിക പുതുക്കുന്നതിന് ആശുപത്രി മേധാവികളില്‍നിന്ന് ആവശ്യമുള്ള മരുന്നുകളുടെ പട്ടിക ലഭിക്കാന്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നോ; വ്യക്തമാക്കുമോ ?
|
2563 |
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തിലുളള വെയര്‍ഹൌസ്
ശ്രീ. ഇ.പി.ജയരാജന്‍
'' സാജുപോള്‍
'' എളമരം കരീം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തിലുളള വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ വെയര്‍ഹൌസ് നിര്‍ത്തലാക്കാന്‍ നീക്കമുണ്ടോ; ഇത് ആശുപത്രികള്‍ക്കുളള മരുന്നു വിതരണം തടസ്സപ്പെടുത്തുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;
(ബി)മരുന്നുവാങ്ങാനുളള പട്ടികയില്‍ നിന്ന് അര്‍ബുദ ചികിത്സക്കുളള 25 ഇനം മരുന്നുകളുള്‍പ്പടെ 165 ഇനം മരുന്നുകള്‍ നീക്കം ചെയ്തത് മരുന്നു വിതരണ പരിപാടിയെ അട്ടിമറിക്കാനാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തിരുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ഗുണമേന്മയുളള മരുന്നുകളും മറ്റു ചികിത്സാ ഉപകരണങ്ങളും സുതാര്യമായും ന്യായവിലയ്ക്കും സംഭരിച്ച് വിതരണം ചെയ്യാനായി കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച കോര്‍പ്പറേഷനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(ഡി)കാരുണ്യാ ഫാര്‍മസിയിലൂടെ വില്ക്കാനുളള മരുന്നുവാങ്ങിയതിനും സൌജന്യമായി നല്‍കുന്ന ജനറിക് മരുന്നുകള്‍ വാങ്ങിയതിനുമായി കോര്‍പ്പറേഷന്‍ നടപ്പുസാന്പത്തിക വര്‍ഷം എന്ത് തുക ചിലവഴിച്ചെന്നും പ്രസ്തുത ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ എത്ര തുക കോര്‍പ്പറേഷന് ഇതുവരെ കൈമാറിയെന്നും പ്രത്യേകമായി അറിയിക്കുമോ;
(ഇ)സൌജന്യ ജനറിക് മരുന്നു വിതരണം ആരംഭിക്കുന്നതിന് മുന്പായി മരുന്നും മറ്റു ചികിത്സാ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായി കോര്‍പ്പറേഷന്‍ എന്ത് തുക വീതം പ്രതിവര്‍ഷം ചിലവഴിച്ചിരുന്നുവെന്ന് അറിയിക്കുമോ?
|
2564 |
മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനെതിരെയുള്ള പരിശോധനാ റിപ്പോര്‍ട്ട്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ധനകാര്യ വകുപ്പിന്‍റെ പരിശോധനാവിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ നടന്ന ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടോ;
(ബി)സ്വകാര്യ മരുന്നുകന്പനിയെ വഴിവിട്ടുസഹായിക്കുന്ന നടപടിയാണ് കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലപാട് വ്യക്തമാക്കാമോ?
|
2565 |
കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങിയ ജീവന്‍രക്ഷാ മരുന്നുകള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)2010-11, 2011-2012, 2012-2013, 2013-2014 എന്നീ വര്‍ഷങ്ങളില്‍ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന മരുന്നു വാങ്ങുവാന്‍ എന്തു തുക ചിലവഴിച്ചു;
(ബി)ഓരോ വര്‍ഷവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എന്തു തുകയുടെ മരുന്നു വാങ്ങിയെന്നും സ്വകാര്യ മേഖലാ മരുന്നു കന്പനികളില്‍ നിന്നും എത്ര രൂപയുടെ മരുന്നു വാങ്ങിയെന്നും വ്യക്തമാക്കുമോ;
(സി)2010-11, 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ കെ.എം.എസ്.സി.എല്‍ വാങ്ങിയ ജീവന്‍രക്ഷാമരുന്നുകളുടെ പട്ടികയും എന്തു തുകയുടെ ജീവന്‍രക്ഷാമരുന്നുകള്‍ വാങ്ങിയെന്നും വ്യക്തമാക്കുമോ;
(ഡി)കെ.എം.എസ്.സി.എല്‍ വാങ്ങുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ 2013-2014 ലെ പട്ടിക തയ്യാറാക്കിയപ്പോള്‍ നിരവധി മരുന്നുകള്‍ ഒഴിവാക്കിയതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ?
|
2566 |
കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ പ്രവര്‍ത്തനം
ശ്രീ. എം. ചന്ദ്രന്‍
,, കെ. കെ. നാരായണന്‍
,, പുരുഷന്‍ കടലുണ്ടി
,, എസ്. രാജേന്ദ്രന്‍
(എ)കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തടസ്സങ്ങളെന്തൊക്കെയാണെന്ന് അറിയിക്കാമോ;
(ബി)എത്ര കാരുണ്യ ഫാര്‍മസികള്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്; നിലവില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)ഇത്തരം ഫാര്‍മസികളില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ ലഭ്യമാകുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
(ഡി)പ്രസ്തുത പദ്ധതിക്കായി സര്‍ക്കാര്‍ എത്ര തുക ഇതുവരെ ചിലവഴിച്ചെന്ന് അറിയിക്കാമോ?
|
2567 |
കാരുണ്യമെഡിക്കല്‍ സ്റ്റോറുകളിലെ മരുന്നുകള്‍
ശ്രീ. ആര്‍. രാജേഷ്
(എ)കാരുണ്യമെഡിക്കല്‍ സ്റ്റോറുകളിലേക്ക് മരുന്ന് വാങ്ങുന്നത് നടപടി ക്രമങ്ങള്‍ പാലിച്ചാണോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)കാരുണ്യാ ഫാര്‍മസികളില്‍ ജീവന്‍ രക്ഷാ ഔഷധങ്ങള്‍ കഴിഞ്ഞ നാലുമാസങ്ങളായി ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടോ; വ്യക്തമാക്കാമോ;
(സി)ജീവന്‍ രക്ഷാ ഔഷധങ്ങള്‍ കാരുണ്യാഫാര്‍മസിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
|
2568 |
കാരുണ്യാ ഫാര്‍മസിയും ഫാര്‍മസിസ്റ്റുകളുടെ ശന്പളവും
ശ്രീ. ആര്‍. സെല്‍വരാജ്
(എ)ആരോഗ്യവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യാ ഫാര്‍മസിയില്‍ മറ്റ് ഫാര്‍മസികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വില കുറച്ചാണോ എല്ലാ മരുന്നുകളും ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)എല്ലാ ശസ്ത്രക്രിയാ സാമഗ്രികളും കാരുണ്യാ ഫാര്‍മസിയില്‍ ലഭ്യമാണോ; ഇല്ലെങ്കില്‍ ഇവ ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;
(സി)നീതി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അധീനതയിലുള്ള ഫാര്‍മസിയിലെ എല്ലാ ഫാര്‍മസിസ്റ്റുകള്‍ക്കും തുല്യ ശന്പളം ലഭിക്കുന്ന അവസരത്തില്‍ സമാനതരത്തില്‍ ജോലി നോക്കുന്ന കാരുണ്യ ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് ഗ്രേഡ് തിരിച്ച് ശന്പളം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവരുടെ ശന്പളം ഏകീകരിക്കുന്നതിന് അനുകൂല നടപടി സ്വീകരിക്കുമോ?
|
2569 |
കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍
ശ്രീ. എം. എ. ബേബി
(എ)മുന്‍വര്‍ഷത്തെ ബഡ്ജറ്റില്‍, സംസ്ഥാനത്താകെ സ്ഥാപിക്കുമെന്ന് പ്രഖാപിച്ച കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ ;
(ബി)പ്രസ്തുത പദ്ധതിക്കായി പ്രതീക്ഷിച്ച മൊത്തം ചെലവ് എത്ര ; പ്രസ്തുത പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയ തുക എത്ര; ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച ഫാര്‍മസികള്‍ എത്ര; പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നല്കിയ പരസ്യങ്ങള്‍ക്ക് ഇതിനകം ചെലവായ തുക എത്രയാണെന്ന് വിശദമാക്കാമോ ;
(സി)നേരത്തെ പ്രവര്‍ത്തിച്ചുവരുന്ന, ആശ്രയനീതിമെഡിക്കല്‍ സ്റ്റോറുകളും, സിവില്‍ സ്പ്ലൈസ് കോര്‍പ്പറേഷന്‍റെ കീഴിലുള്ള മരുന്ന് സ്റ്റോറുകളും എത്ര വീതമുണ്ടെന്നറിയിക്കുമോ ; പ്രസ്തുത സ്ഥാപനങ്ങളും കാരുണ്യ ഫാര്‍മസികളും തമ്മിലുള്ള വില്പന വിലയിലെ വ്യത്യാസം വിശദമാക്കാമോ ;
(ഡി)കാരുണ്യ കമ്മ്യുണിറ്റി ഫാര്‍മസി പദ്ധതിക്കായി പി.എസ്.സി. വഴിയല്ലാതെ നിയമിക്കപ്പെട്ട ജീവനക്കാര്‍ എത്ര ;ഏത് വ്യവസ്ഥയില്‍ എത്ര പേരെ, ഏതെല്ലാം തസ്തികകളില്‍, ഏത് നടപടിക്രമ പ്രകാരം നിയോഗിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
|
2570 |
കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി പദ്ധതിയുടെ പ്രവര്‍ത്തനം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി പദ്ധതിയുടെ പ്രവര്‍ത്തനം വിശദമാക്കുമോ;
(ബി)തിരുവനന്തപുരം ജില്ലയില്‍ എത്ര വില്‍പന കേന്ദ്രങ്ങളാണ് പ്രസ്തുത പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്; അവ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(സി)എല്ലാ ജീവന്‍രക്ഷാ മരുന്നുകളും കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വഴി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിയില്‍ നിന്നും മരുന്നു വാങ്ങുന്പോള്‍ ഓരോ മരുന്നും പ്രത്യേകം കവറുകളിലാക്കി, കഴിക്കേണ്ട ക്രമവും രേഖപ്പെടുത്തി രോഗികള്‍ക്ക് നല്‍കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?
|
2571 |
"ആന്‍റിവെന'ത്തിന്‍റെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പാന്പുകടിയേറ്റ് ചികിത്സക്കെത്തുന്നവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നായ "ആന്‍റിവെന'ത്തിന്‍റെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ഔഷധത്തിന്‍റെ നിര്‍മ്മാണം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏതെങ്കിലും കന്പനി നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ജീവന്‍രക്ഷാ ഔഷധത്തിന്‍റെ വിലനിയന്ത്രണവും ലഭ്യതയും ഉറപ്പു വരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
2572 |
ഐ.വി.കാനുലയുടെ വില
ശ്രീ.എ.എം.ആരിഫ്
(എ)2010-11 വര്‍ഷം മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങിയ ഐ.വി.കാനുല എന്ത് വിലയാണ് നല്‍കിയത്;
(ബി)2011-12-ല്‍ പ്രസ്തുത ഉപകരണം വാങ്ങിയത് ഏത് നിരക്കിലായുരുന്നു;
(സി)2012-13-ല്‍ ഐ.വി. കാനുല വാങ്ങിയിട്ടുണ്ടോ; അതിന്‍റെ വില, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2573 |
പി.എച്ച്.സി.കളില്‍ ക്ലിനിക്കല്‍ ലാബുകള്‍
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
സംസ്ഥാനത്ത് പ്രൈമറി ഹെര്‍ത്ത് സെന്‍ററുകളില്‍ ക്ലിനിക്കല്‍ ലാബുകള്‍ എന്നത്തേക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
2574 |
ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ ഒ.പി. ബ്ലോക്ക്/എക്സ്റേ ബ്ലോക്ക് നിര്‍മ്മാണം
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ ഒ. പി. ബ്ലോക്ക് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ഡിസൈന്‍ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പിന് അയച്ച ഫയലിന്മേല്‍ എന്തുനടപടി സ്വീകരിച്ചുവെന്നുള്ള വിശദവിവരം ലഭ്യമാക്കുമോ;
(ബി)ആരോഗ്യ വകുപ്പിന്‍റെ ഫണ്ടില്‍നിന്നും ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എക്സ്റേ ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുയെന്ന് വിശദമാക്കുമോ ?
|
2575 |
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണം
ശ്രീ. മോന്‍സ് ജോസഫ്
(എ)കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ നിലനില്‍ക്കുന്ന ഇ2/35365/എച്ച്.&എഫ്.ഡബ്ല്യൂ./2013, ഇ2/55176/എച്ച്.&എഫ്.ഡബ്ല്യൂ./2013 എന്നീ ഫയലുകളിന്മേല്‍ തീരുമാനം കൈക്കൊള്ളുന്നതിനു കാലതാമസമുണ്ടാകുന്നതിന്‍റെ കാരണമെന്തെന്നു വ്യക്തമാക്കുമോ;
(ബി)ധനകാര്യവകുപ്പ് പ്രസ്തുത ഫയല്‍ വിളിച്ചുവരുത്തുവാന്‍ ഉത്തരവിട്ടിട്ടും പ്രസ്തുത ഫയല്‍ നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)ബഹു: ധനകാര്യവകുപ്പുമന്ത്രിയും, ആരോഗ്യവകുപ്പുമന്ത്രിയും കോട്ടയം കളക്ടറേറ്റില്‍ നടന്ന യോഗങ്ങളില്‍ പ്രസ്തുത ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടും ഈ ഫയല്‍ ധനകാര്യവകുപ്പുമന്ത്രിയുടെ പരിഗണനയ്ക്കു നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ഡി)ആരോഗ്യവകുപ്പിന്‍റെ അക്കൌണ്ട് ഹെഡ്ഡില്‍നിന്നും ഏതൊക്കെ ആശുപത്രികള്‍ക്കാണ് നടപ്പുവര്‍ഷം കെട്ടിടനിര്‍മ്മാണത്തിനു ഫണ്ട് നല്‍കിയതെന്നു വ്യക്തമാക്കുമോ;
(ഇ)കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണത്തിനു ഫണ്ട് നല്‍കുന്നതിനുള്ള ഭരണപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ വ്യക്തമാക്കുമോ?
|
2576 |
തലശ്ശേരി അസംബ്ലി മണ്ഡലത്തിലെ പി.എച്ച്.സി./ആയൂര്‍വ്വേദ/ ഹോമിയോ ഡിസ്പെന്‍സറികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തലശ്ശേരി അസംബ്ലി മണ്ഡലത്തിലെ ഏതൊക്കെ സ്ഥലങ്ങളില്‍ പി.എച്ച്.സി.കളും, ആയൂര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികളും സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുളള നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത ഓരോ നിവേദനങ്ങളിലെ ആവശ്യത്തിലും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
|
2577 |
കൊല്ലങ്കോട് പി.എച്ച്.സി.യുടെ പ്രവര്‍ത്തനം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)കൊല്ലങ്കോട് പി.എച്ച്.സി.യുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; നിലവിലെ ഭൌതിക സാഹചര്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
(ബി)കൊല്ലങ്കോട് പി.എച്ച്.സി.യെ സി.എച്ച്.സി.യായി ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ ഉണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാകുമോ;
(സി)കൊല്ലങ്കോട് പി.എച്ച്.സി.യെ സി.എച്ച്.സി.യായി ഉയര്‍ത്തുന്ന നടപടി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
|
2578 |
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതുതായുള്ള ഡയാലിസിസ് യൂണിറ്റ്
ശ്രീ. കെ. രാജു
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതുതായി ഡയാലിസിസ് യൂണിറ്റ് അനുവദിച്ചിട്ടുണ്ടോ; ഇതിന്‍റെ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2579 |
ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്
ശ്രീ. പുരുഷന്‍ കടലുണ്ടി
ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് സമര്‍പ്പിച്ച നിവേദന പ്രകാരം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം സംബന്ധിച്ച തുടര്‍നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ?
|
2580 |
ചികിത്സാപിഴവ് മൂലം മരണപ്പെട്ടവര്‍/അംഗവൈകല്യം സംഭവിച്ചവര്‍
ശ്രീമതി കെ.എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ ചികിത്സാ പിഴവ് മൂലം വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മരണപ്പെട്ടവര്‍ എത്ര; അംഗവൈകല്യം സംഭവിച്ചവര്‍ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കാലയളവിനുളളില്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പിഴവ് മൂലം എത്ര പേര്‍ മരണപ്പെട്ടുവെന്നും എത്ര പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പ് കണക്കാക്കിയിട്ടുളളത്;ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)ഇത്തരത്തില്‍ മരണപ്പെട്ടവര്‍, അംഗവൈകല്യം സംഭവിച്ചവര്‍ തുടങ്ങിയവര്‍ക്ക് ഈ സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക്; എന്ത് തുകയുടെ ധനസഹായമാണ് നല്‍കിയത്; വിശദമാക്കുമോ;
(ഡി)ചികിത്സാ പിഴവിന് വിവിധ കോടതികള്‍ എത്ര സര്‍ക്കാര്‍/ സ്വകാര്യ ഡോക്ടര്‍മാരെ കുറ്റക്കാരെന്ന് കണ്ടെത്തി; അവര്‍ ആരെല്ലാം; വിശദമാക്കുമോ ;
(ഇ)ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(എഫ്)ചികിത്സാപിഴവ് മൂലമുളള മരണങ്ങളും അംഗവൈകല്യങ്ങളും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ എന്തെല്ലാം നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ?
|
2581 |
അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച റിപ്പോര്‍ട്ട്
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം എത്ര കുട്ടികള്‍ മരണപ്പെട്ടുവെന്ന് വിശദമാക്കാമോ;
(ബി)അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. ബി. ഇക്ബാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍/ഉള്ളടക്കം എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(സി)ഡോ. ഇക്ബാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ഡി)ആരോഗ്യമേഖലയില്‍ ശിശുമരണം ഇല്ലാതാക്കാനും ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രിച്ച് നിര്‍ത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
|
2582 |
എന്‍.ആര്‍.എച്ച്.എമ്മിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങള്‍
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
(എ)എന്‍. ആര്‍. എച്ച്. എമ്മിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ് ;
(ബി)അവയുടെ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ; പ്രധാന നിഗമനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;
(സി)100% കേന്ദ്ര സഹായത്തോടുകൂടിയുള്ളതും 50% കേന്ദ്ര സഹായത്തോട് കൂടിയുള്ളതുമായ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ;
(ഡി)അത്തരം പദ്ധതികളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ തുക ചിലവഴിക്കപ്പെടാതെ പോയിട്ടുണ്ടോ ; എങ്കില്‍ അതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കാമോ ?
|
2583 |
എന്‍.ആര്‍.എച്ച്.എം. പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച കേന്ദ്ര സഹായം
ശ്രീ. എം. ഹംസ
(എ)2012-13 വര്‍ഷത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കേന്ദ്രധനസഹായമായി എന്ത് തുക ലഭ്യമായി;
(ബി)ഏതെല്ലാം പദ്ധതികള്‍ക്കാണ് തുക ലഭിച്ചത്; അതില്‍ എത്ര തുക ചിലവഴിച്ചു. ചിലവഴിക്കാത്ത തുക എത്ര; ചിലവഴിക്കാത്തതിനു കാരണം വിശദമാക്കാമോ;
(സി)എന്‍.ആര്‍.എച്ച്.എം. പ്രവര്‍ത്തനങ്ങള്‍ക്കായി 2012-13 വര്‍ഷത്തില്‍ എത്ര തുക കേന്ദ്രധനസഹായം ലഭിച്ചു;
(ഡി)എന്‍.ആര്‍.എച്ച്.എം. മുഖേന 2012-13 വര്‍ഷത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി; വ്യക്തമാക്കുമോ;
(ഇ)2012-13 വര്‍ഷത്തില്‍ എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് പാലക്കാട് ജില്ലയില്‍ എന്ത് തുകയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി; വിശദാംശം ലഭ്യമാക്കുമോ;
(എഫ്)എന്‍.ആര്‍.എച്ച്.എം. പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന വിഹിതം എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ ?
|
2584 |
ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന് അനുവദിച്ച തുക
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന് 2006 മേയ് മാസം മുതല്‍ 2011 മേയ് മാസം വരെ സര്‍ക്കാര്‍ അനുവദിച്ച തുക എത്ര; ഓരോ ഇനത്തിനും അനുവദിച്ച തുക വ്യക്തമാക്കുമോ;
(ബി)ഇതില്‍ എന്തു തുക ഇതുവരെ ചിലവഴിച്ചു; ഓരോ ഇനത്തിലും ചിലവഴിച്ച തുക വ്യക്തമാക്കുമോ;
(സി)2011 മേയ് മാസം മുതല്‍ 2013 ഡിസംബര്‍ മാസം വരെ ആലപ്പുഴ മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ എന്തു തുക അനുവദിച്ചു; ഇനം തിരിച്ച് വ്യക്തമാക്കുമോ?
(ഡി)2011 മേയ് മാസം മുതല്‍ 2013 ഡിസംബര്‍ മാസം വരെ എന്തു തുക ചിലവഴിച്ചു; ഇനം തിരിച്ച് വിശദമാക്കാമോ?
|
2585 |
2011, 2012, 2013 വര്‍ഷങ്ങളില്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ മുഖാന്തിരം ലഭിച്ച
ഫണ്ട്
ശ്രീ. എസ്. ശര്‍മ്മ
(എ)സംസ്ഥാനത്ത് 2011, 2012, 2013 വര്‍ഷങ്ങളില്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ മുഖാന്തിരം ലഭിച്ച ഫണ്ട് എത്രയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഫണ്ട് പ്രധാനമായും വിനിയോഗിച്ചത് ഏതെല്ലാം കാര്യങ്ങള്‍ക്കാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വര്‍ഷങ്ങളില്‍ ലഭിച്ച എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നും ഭരണപരമായ കാര്യങ്ങള്‍ക്കു മാത്രം മൊത്തം തുകയുടെ എത്ര ശതമാനം ചിലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)എന്‍.ആര്‍.എച്ച്.എം. മുഖേന നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ;
(ഡി)എന്‍.ആര്‍.എച്ച്.എം പ്രാവര്‍ത്തികമായതിന്‍റെ ഫലമായി 2010, 2011, 2012, 2013 വര്‍ഷങ്ങളില്‍ ആരോഗ്യരംഗത്ത് നേടിയ പ്രധാന നേട്ടമെന്തെന്ന് വിശദീകരിക്കാമോ?
|
2586 |
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ ശന്പളം നല്‍കാനും വര്‍ക്ക് ബില്ലുകളുടെ പേയ്മെന്‍റ് നല്‍കാനും സ്വീകരിച്ച നടപടി
ശ്രീ. വി. പി. സജീന്ദ്രന്‍
(എ)17.12.2013 ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏറ്റെടുത്ത കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ 2014 ജനുവരി മാസം മുതല്‍ ശന്പളം കൊടുക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വര്‍ക്ക് ബില്ലുകളുടെ പേയ്മെന്‍റ് കൊടുക്കാനും എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)ഇതിന് വേണ്ടി എന്ത് തുകയാണ് നടപ്പു സാന്പത്തിക വര്‍ഷത്തില്‍ ആവശ്യമായി വരുന്നത്; അതില്‍ എന്ത് തുക ഇതിനകം അനുവദിച്ചിട്ടുണ്ട്; അനുവദിച്ചിട്ടില്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ; ഇക്കാര്യങ്ങള്‍ക്ക് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിനു വേണ്ടി "കേപ്പി'ല്‍ നിന്നും 17.12.2013 ന് ശേഷം തുടര്‍ന്നും പേയ്മെന്‍റ് നടത്തണമെന്ന് ഉത്തരവായിട്ടുണ്ടോ; ഇതിന് വേണ്ടി "കേപ്പി'ല്‍ നിന്നും അനുവദിക്കുന്ന തുക "കേപ്പി'ന് തിരികെ കൊടുക്കുമോ;
(ഡി)കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന്‍റെ നടത്തിപ്പിന് വേണ്ടി പ്രസ്തുത കോളേജ് എറണാകുളം ജില്ലാ ബാങ്കില്‍ ഈട് വച്ച് എത്ര രൂപയാണ് ഓവര്‍ ഡ്രാഫ്റ്റായി "കേപ്പ്' എടുത്തിട്ടുള്ളത്; ഈ ബാധ്യത തീര്‍ക്കാന്‍ എന്ത് നടപടികളാണ് കൈക്കൊള്ളുന്നത് എന്ന് വിശദമാക്കുമോ?
|
2587 |
ആരോഗ്യവകുപ്പിന്‍കീഴില്‍ ജോലി ചെയ്യുന്ന എന്‍.ആര്‍.എച്ച്.എം. ജീവനക്കാരുടെ ശന്പളം
ശ്രീ. ജെയിംസ് മാത്യു
(എ)ആരോഗ്യവകുപ്പിന്‍ കീഴില്‍ ജോലി ചെയ്യുന്ന എന്‍.ആര്‍.എച്ച്.എം ജീവനക്കാരില്‍ ഏതെങ്കിലും വിഭാഗം ജീവനക്കാരുടെ ശന്പളം വെട്ടിക്കുറച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ബി)എന്നു മുതലാണ് എന്‍.ആര്‍.എച്ച്.എം. കരാര്‍ ജീവനക്കാരുടെ 18.2.2012 മുതല്‍ വര്‍ദ്ധിപ്പിച്ച ശന്പളത്തിന് 2013-14 വര്‍ഷത്തെ പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ പ്ലാനില്‍ അംഗീകാരം ലഭിക്കുന്നത്; വ്യക്തമാക്കുമോ;
(സി)ഇതിലെ കരാര്‍ ജീവനക്കാര്‍ക്ക് ഏതുകാലയളവിലെ ശന്പളമാണ് 2013-14 പ്ലാനില്‍ അംഗീകരിച്ചിട്ടുള്ളത്;
(ഡി)കേന്ദ്രസര്‍ക്കാരിന് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ പ്ലാന്‍ സമര്‍പ്പിച്ചപ്പോള്‍ ജീവനക്കാരുടെ ശന്പളവര്‍ദ്ധനവ് രേഖപ്പെടുത്തുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോ; എങ്കില്‍ ആരാണ് ഇതിനുത്തരവാദിയെന്ന് വ്യക്തമാക്കുമോ; ശന്പളം കുറവ് വരുത്തിയ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പഴയ ശന്പളം പുന:സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് ഫണ്ടില്‍ നിന്നാണ് വകയിരുത്തിയത്; വിശദമാക്കുമോ;
(ഇ)ഏതെങ്കിലും മാനദണ്ധത്തെ അടിസ്ഥാനമാക്കി എന്‍.ആര്‍.എച്ച്.എം ജീവനക്കാരുടെ ശന്പളം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
|
2588 |
ആശാവര്‍ക്കര്‍മാരുടെ സാന്പത്തിക ആനുകൂല്യങ്ങള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് നിലവില്‍ എത്ര ആശാവര്‍ക്കര്‍മാരുണ്ട്; ഇവര്‍ക്ക് നല്‍കുന്ന സാന്പത്തിക ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)ഇവര്‍ക്ക് എത്ര മാസത്തെ സാന്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുവാനുണ്ട്; പ്രസ്തുത ആനുകൂല്യങ്ങള്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ;
(സി)2013-14 നടപ്പുവര്‍ഷം ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് എന്ത് തുക നീക്കിവച്ചിരുന്നു; ആയതില്‍ എന്ത് തുക ഇതേവരെ ചിലവഴിച്ചു; വ്യക്തമാക്കുമോ;
(ഡി)ഇവരുടെ പ്രവര്‍ത്തനത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)ആശാവര്‍ക്കര്‍മാര്‍ക്ക് തൊഴിലുറപ്പുകാര്‍ക്ക് നല്‍കുന്നതുപോലെ ദിവസവേതനം അനുവദിച്ച് നല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ ?
|
2589 |
അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റു(ആശ)കളുടെ പ്രവര്‍ത്തനം
ശ്രീമതി പി. അയിഷാ പോറ്റി
,, കെ.എസ്. സലീഖ
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. ദാസന്‍
(എ)അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റു(ആശ)കളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദാംശം നല്‍കാമോ;
(ബി)ജോലിഭാരം കണക്കിലെടുത്ത് ന്യായമായ മിനിമം വേതനം നല്‍കണമെന്ന "ആശ'വര്‍ക്കര്‍മാരുടെ ആവശ്യത്തോട് സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുമോ;
(സി)ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുച്ഛമായ ഓണറേറിയം പോലും യഥാസമയം നല്‍കാന്‍ കഴിയാതിരുന്നതിന്‍റെ കാരണം അറിയിക്കുമോ;
(ഡി)ഓണറേറിയം വര്‍ദ്ധിപ്പിക്കാനും അത് യഥാസമയം നല്‍കാനും നടപടി സ്വീകരിക്കുമോ?
|
2590 |
ആശാവര്‍ക്കര്‍മാരുടെ അലവന്‍സുകള്‍
ശ്രീ. പി.കെ.ഗുരുദാസന്‍
(എ)സംസ്ഥാനത്തെ ആശാ വര്‍ക്കേഴ്സിന് നിശ്ചയിച്ച അലവന്‍സ് പൂര്‍ണ്ണമായി നല്‍കിയോ; കൊടുത്തില്ലെങ്കില്‍ എന്തുകൊണ്ട്; എത്ര പേര്‍ക്ക് കൊടുക്കാനുണ്ട്; വ്യക്തമാക്കുമോ;
(ബി)2012-13 സാന്പത്തിക വര്‍ഷം അനുവദിച്ച 600/- രൂപ ഓണറേറിയം എത്രപേര്‍ക്ക് കൊടുത്തുതീര്‍ത്തു എന്നറിയിക്കുമോ; കൊടുത്തില്ലെങ്കില്‍ എന്തുകൊണ്ട്; കുടിശ്ശിക തുക എത്ര; എത്രപേര്‍ക്ക് നല്‍കുവാനുണ്ട്;വ്യക്തമാക്കുമോ;
(സി)2013-14 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 700/- രൂപ ഓണറേറിയം 2013 ഡിസംബര്‍ വരെ എത്രപേര്‍ക്ക് കൊടുത്തു; വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത ഇനത്തില്‍ എത്രപേര്‍ക്ക് എന്തുതുക കൊടുത്തുതീര്‍ക്കാനുണ്ട്; വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട തുച്ഛമായ തുക പല ഉപാധികള്‍ വച്ച് പലര്‍ക്കും കൊടുക്കാതിരിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത്തരം പരാതികള്‍ പരിഹരിക്കുമോ; വ്യക്തമാക്കാമോ?
|
<<back |
next page>>
|