UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1465

വിഷന്‍ "2030' 


ഡോ. എന്‍.ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്
‍ '' എം.വി.ശ്രേയാംസ് കുമാര്
‍ '' പി.സി.ജോര്‍ജ് 

(എ)സംസ്ഥാനത്ത് "വിഷന്‍ 2030' പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ബി)"വിഷന്‍ 2030'-ന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്?

1466

സസ്റ്റെയ്നബിള്‍ ഇന്‍കം ജനറേറ്റിംഗ് സ്കീം 


ശ്രീ. പാലോട് രവി
 ,, കെ. ശിവദാസന്‍ നായര്‍
 ,, എം. എ. വാഹീദ് 
,, വി. റ്റി. ബല്‍റാം 

(എ)ഗ്രാമവികസനവകുപ്പ് "സസ്റ്റെയ്നബിള്‍ ഇന്‍കം ജനറേറ്റിംഗ് സ്കീം' ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)സ്വയംസഹായസംഘങ്ങള്‍ക്കു വായ്പയും സബ്സിഡിയും നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണു സ്കീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു വിശദമാക്കുമോ; 

(ഡി)ഇതിന്‍റെ നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1467

ഗ്രാമവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 


ശ്രീ. കെ. കെ. നാരായണന്‍

(എ)ഗ്രാമവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി)ഇവയോരോന്നിനും 2011-12, 2012-13 എന്നീ സാന്പത്തിക വര്‍ഷങ്ങളില്‍ എന്ത് തുക വീതം അനുവദിക്കപ്പെട്ടുവെന്നും അതില്‍ എന്ത് തുക വീതം ചെലവഴിക്കപ്പെട്ടുവെന്നും അറിയിക്കാമോ; 

(സി)ചെലവഴിക്കാതെ ലാപ്സായ തുക പദ്ധതി തിരിച്ച് ലഭ്യമാക്കുമോ?

1468

ഗ്രാമവികസന വകുപ്പിലെ പദ്ധതി ചെലവ്


 ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ) 2013-2014 സാന്പത്തിക വര്‍ഷത്തേക്ക് ബഡ്ജറ്റില്‍ ഗ്രാമവികസന വകുപ്പിന് അനുവദിച്ചിരുന്ന തുക എത്ര യാണ്; 

(ബി) ഇതില്‍ 2013 ഡിസംബര്‍ 31 വരെ വകുപ്പ് എത്ര രൂപ ചെലവഴിച്ചു; 

(സി) ചെലവിന്‍റെ ശതമാനം എത്രയാണെന്ന് വ്യക്തമാക്കുമോ?

1469

ഗ്രാമവികസനവകുപ്പിലെ സ്പെഷ്യല്‍ റൂള്‍ 


ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്


(എ)ഗ്രാമവികസന വകുപ്പിലെ ജീവനക്കാരുടെ നിലവിലുള്ള സ്പെഷ്യല്‍ റൂള്‍ എന്നാണ് നിലവില്‍ വന്നത്; 

(ബി)സ്പെഷ്യല്‍ റൂളിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? 


1470

ഗ്രാമവികസന വകുപ്പിന്‍റെ കീഴിലുളള വികസന പരിശീലന കേന്ദ്രങ്ങളിലെ ലക്ചറര്‍ തസ്തികകള്‍ 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 

(എ)ഗ്രാമവികസന വകുപ്പിന്‍റെ കീഴിലുളള വികസന പരിശീലന കേന്ദ്രങ്ങളില്‍ അനുവദിച്ച ലക്ചറര്‍ തസ്തികകള്‍ എത്രയാണെന്നും ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും വിഷയം തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത തസ്തികകളില്‍ നിയമനം നടത്തുന്നതിനായി സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)യോഗ്യതയുളള വി.ഇ.ഒ.മാരില്‍ നിന്നും ലക്ചറര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?


1471

എ.പി.എല്‍., ബി.പി.എല്‍. പട്ടിക തയ്യാറാക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ 


ശ്രീമതി. പി. അയിഷാപോറ്റി 
,, കെ. എസ്. സലീഖ
 ശ്രീ. കെ. കെ. നാരായണന്‍ 
,, ബി. സത്യന്‍

(എ)എ. പി. എല്‍., ബി. പി. എല്‍. പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; 

(ബി)പട്ടികയെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുള്ള നിലവിലുള്ള സംവിധാനം എന്താണ്; 

(സി)ഈ സംവിധാനം ഫലപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ഈ സംവിധാനം ഫലപ്രദമാണെങ്കില്‍, ഇതുസംബന്ധിച്ച പരാതികള്‍ മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ഉന്നയിക്കുവാനുള്ള സാഹചര്യം പരിശോധിച്ചിട്ടുണ്ടോ ?

1472

ആര്‍. ഐ. ഡി. എഫ് പദ്ധതി പ്രകാരമുള്ള ഗ്രാന്‍റ് 


ശ്രീ. കെ. കെ. നാരായണന്‍

(എ)ആര്‍. ഐ. ഡി. എഫ്. പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കോടി രൂപ ഗ്രാന്‍റായി ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഈ പദ്ധതിയുടെ ഭാഗമായി തലശ്ശേരി, തളിപ്പറന്പ്, എടക്കോട് ബ്ലോക്കുകളില്‍ ഏതെല്ലാം പ്രവൃത്തികള്‍ ഈ ഘട്ടത്തില്‍ നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത പദ്ധതി പ്രകാരം ഈ ബ്ലോക്കുകളില്‍ പുതുതായി ഏതെങ്കിലും പ്രവൃത്തി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ അതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

1473

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന 



ശ്രീ. ജോസഫ് വാഴക്കന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, പാലോട് രവി 
,, കെ. മുരളീധരന്‍ 

(എ)പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ; 

(ബി)പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എത്ര ഗ്രാമീണ റോഡു കളാണ് നിലവിലുള്ളത് ; 

(സി)പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് കേന്ദ്രവും സംസ്ഥാനവും എത്ര തുകയാണ് നീക്കിവച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(ഡി)ഇവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കാമോ ? 

1474

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമുള്ള ഗ്രാന്‍റ്


ശ്രീ. കെ. കെ. നാരായണന്‍


(എ)ഈ ഗവണ്‍മെന്‍റ് വന്നതിന് ശേഷം പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം എത്ര കോടി രൂപ ഗ്രാന്‍റായി ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം തലശ്ശേരി, കൂത്തുപറന്പ്, എടക്കാട് എന്നീ ബ്ലോക്കുകളില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതുതായി ഏതെങ്കിലും പ്രവൃത്തികള്‍ ഈ ബ്ലോക്കുകളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

1475

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമുള്ള റോഡുകള്‍

 

ശ്രീ. എം. ഹംസ

(എ)പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍ക്ക് അനുമതി ലഭിച്ചു; അവ ഏതെല്ലാം; 

(ബി)അട്ടപ്പാടി മേഖലയിലേക്ക് എത്ര കിലോമീറ്റര്‍ റോഡുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി; 

(സി)അതിനായുള്ള ഡി.പി.ആര്‍ സമര്‍പ്പിച്ചുവോ; 

(ഡി)ഇല്ലെങ്കില്‍ എന്തുകൊണ്ട്; സമര്‍പ്പിക്കാത്തതിന് ആരാണ് ഉത്തരവാദി; വിശദാംശം ലഭ്യമാക്കാമോ; 

(ഇ)പി.എം.ജി.എസ്.വൈ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയക്രമം പാലിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ; 

(എഫ്)പി.എം.ജി.എസ്.വൈ പദ്ധതിയില്‍പ്പെടുത്തി എത്ര റോഡുകള്‍ക്ക് കേന്ദ്രാനുമതി ലഭ്യമായി; 

(ജി)ഓരോ റോഡും എത്ര കിലോമീറ്റര്‍ എന്നും അതിനുള്ള തുക എത്ര എന്നും വിശദമാക്കാമോ?

1476

കുട്ടനാട്ടില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ അനുവദിച്ച റോഡുകളുടെ നിര്‍മ്മാണം 



ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട്ടില്‍ 5 മുതല്‍ 7-ാം ഘട്ടംവരെ പി.എം.ജി. എസ്.വൈ പദ്ധതിയില്‍ അനുവദിച്ച റോഡ് നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത ഘട്ടങ്ങളിലെ പ്രസ്തുത റോഡുകളുടെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉപേക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; 

(സി)ഫേയ്സ് 8 ല്‍ ഉള്‍പ്പെട്ട കുട്ടനാട്ടിലെ ഏതെല്ലാം വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്തെന്നു വിശദീകരിക്കാമോ;

(ഡി)8-ാം ഘട്ടത്തിലെ കുട്ടനാട്ടിലെ നിര്‍മ്മാണ പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ അധിക നിരക്കുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(ഇ)എങ്കില്‍ ആയതിന്‍റെ വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ?

1477

കൊട്ടാരക്കര നിയോജക മണ്ധലത്തിലെ പി. എം. ജി. എസ്. വൈ. പദ്ധതി 


ശ്രീമതി പി. അയിഷാ പോറ്റി 

(എ)പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്കുകളില്‍ ടെന്‍ഡര്‍ ചെയ്യപ്പെട്ട പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ളവയുടെ വിശദാംശങ്ങള്‍ ബ്ലോക്ക് തിരിച്ച് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പ്രവൃത്തികള്‍ പ്രസ്തുത പദ്ധതി പ്രകാരം ഇനിയും പൂര്‍ത്തീകരിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(സി)ടെന്‍ഡര്‍ ചെയ്ത പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിക്കാനാകാതെ ടെര്‍മിനേറ്റ് ചെയ്ത പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1478

നെന്മാറ മണ്ധലത്തിലെ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ മണ്ധലത്തിലെ ഏതെല്ലാം റോഡുകളെയാണ് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ; 

(ബി)ഇതില്‍ എത്ര റോഡുകളുടെ പണികളാണ് 2014-15 വര്‍ഷത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(സി)റോഡുകളുടെ പണി തുടങ്ങിയിട്ട് പൂര്‍ത്തീകരിക്കാതെ കിടക്കുന്ന എത്ര പദ്ധതികളാണ് നിലവില്‍ ഉള്ളത്; വിശദാംശം നല്‍കുമോ; 

(ഡി)ഇത്തരത്തില്‍ റോഡുകളുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കാമോ?

1479

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി


ശ്രീ. എളമരം കരീം

(എ)പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ അംഗീകരിച്ച 310 ഗ്രാമീണ റോഡുകള്‍ പൂര്‍ത്തിയാക്കാന്‍ ടെണ്ടര്‍ തുകയേക്കാള്‍ 20% വരെ അധികം നല്‍കി നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത ഗ്രാമീണ റോഡുകള്‍ ആകെ എത്ര കിലോമീറ്റര്‍ ദൂരത്തിലുള്ളതാണ്; ഓരോ ജില്ലയിലും എത്ര കിലോ മീറ്റര്‍ വീതമുള്ള എത്ര റോഡുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത റോഡു നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് ഏത് കാലഘട്ടത്തെ നിരക്കുകളെ അടിസ്ഥാനപ്പെടുത്തി തയാറാക്കപ്പെട്ടിട്ടുള്ളതാണ്; ടെണ്ടര്‍ തുകയ്ക്ക് തന്നെ ജോലി ചെയ്യാന്‍ കഴിയുന്ന വര്‍ക്കുകള്‍ എത്രയാണ്; ഏത് തീയതിക്ക് മുന്പ് തയ്യാറാക്കപ്പെട്ട എസ്റ്റിമേറ്റ് തുകയ്ക്കാണ് 20% വരെ അധികം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കാമോ?


1480

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന - കണ്ണൂര്‍ ജില്ല 


ശ്രീ. റ്റി. വി. രാജേഷ് 

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തില്‍ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിപ്രകാരം എത്ര റോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ; പുതുതായി ഭരണാനുമതി ലഭിച്ച റോഡുകള്‍ എതൊക്കെയാണ് . വിശദാംശം നല്‍കുമോ ? 



1481

ഇന്ദിര ആവാസ് യോജന പദ്ധതി 


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍ 

(എ)ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയില്‍ ന്യൂനപക്ഷ വിഹിതം വെട്ടിക്കുറച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിജസ്ഥിതി വ്യക്തമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര വീടുകളാണ് പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്; ഇതില്‍ ഓരോ വിഭാഗത്തിനും അനുവദിച്ചതിന്‍റെ കണക്കുകള്‍ വേര്‍തിരിച്ച് ലഭ്യമാക്കാമോ; 

(സി)കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത പദ്ധതിയ്ക്കായി അനുവദിച്ച തുകയും മാനദണ്ധങ്ങളും വ്യക്തമാക്കാമോ?


1482

ഇന്ദിരാ ആവാസ് യോജന പദ്ധതി 


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍



(എ)ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം 2012-13 -ല്‍ എത്ര വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള സഹായം നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്; 

(ബി)ഇതില്‍ എത്ര വീടുകള്‍ക്കുള്ള സഹായം വിതരണം ചെയ്തുവെന്നറിയിക്കാമോ; ഇതിലേയ്ക്കായി ചെലവഴിക്കപ്പെട്ട തുക എത്രയെന്നറിയിക്കാമോ?

1483

ഇന്ദിരാ ആവാസ് യോജന പദ്ധതി 


ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം 2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്; 

(ബി)എത്ര വീടുകള്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച് നല്‍കാന്‍ പ്രസ്തുത വര്‍ഷങ്ങളില്‍ കഴിഞ്ഞുവെന്നറിയിക്കാമോ?

1484

ഇന്ദിര ആവാസ് യോജന


ശ്രീ. ആര്‍. രാജേഷ്

(എ)ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയുടെ തുക 75000/- ല്‍ നിന്നും രണ്ട് ലക്ഷമായി ഉയര്‍ത്തിയോ;

(ബി)തുക ഉയര്‍ത്തിയത് നടപ്പില്‍ വരുത്തിയോ;

(സി)ആലപ്പുഴ ജില്ലയില്‍ 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഐ.എ.വൈ ഗുണഭോക്താക്കള്‍ എത്രയുണ്ടെന്നു ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)2011-12, 2012-13, 2013-14, വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ ഗുണഭോക്താക്കളുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ; 

(ഇ)ഈ തുക ഗുണഭോക്താക്കള്‍ക്ക് നല്കുവാന്‍ കഴിഞ്ഞോ;

(എഫ്)ഐ.എ.വൈ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം എത്ര;
(ജി)സര്‍ക്കാര്‍ വിഹിതം ഈ പദ്ധതിയ്ക്ക് നല്കുവാന്‍ കഴിഞ്ഞോ; 

(എച്ച്)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഐ)കേന്ദ്രവിഹിതം എത്രയാണ്;

(ജെ)ഇത് ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;

1485

ന്യൂനപക്ഷ ജനസംഖ്യക്കനുസൃതമായി ഇന്ദിര ആവാസ് യോജന 


ശ്രീ. പി.റ്റി.എ. റഹീം

(എ)കേരളത്തിലെ ന്യൂനപക്ഷ ജനസംഖ്യ എത്ര ശതമാനമാണെന്ന് അറിയാമോ; 

(ബി)എങ്കില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യക്കനുസൃതമായി കേന്ദ്രം നല്‍കിയ ഇന്ദിര ആവാസ് യോജന പദ്ധതി, കേന്ദ്ര മാനദണ്ഡമനുസരിച്ച് നടപ്പാക്കിയാല്‍ സാമൂഹ്യമായ അസന്തുലിതാവസ്ഥയുണ്ടാകും എന്ന് കരുതുന്നുണ്ടോ; 

(സി)കേന്ദ്രം അനുവദിച്ച, ന്യൂനപക്ഷങ്ങള്‍ക്കുള്ള ഐ.എ.വൈ വീടുകളുടെ ക്വാട്ട 47% -ത്തില്‍ നിന്ന്15% ആയി കുറവ് ചെയ്തിട്ടുണ്ടോ?

1486

ഐ. എ. വൈ പദ്ധതി പ്രകാരമുള്ള ധനസഹായം


ഡോ. കെ. ടി. ജലീല്‍

(എ)ഐ.എ.വൈ പദ്ധതി മുഖേന വീടുകള്‍ നിര്‍മ്മിക്കുന്നതിന് ധനസഹായമായി എത്ര രൂപയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്; 

(ബി)പ്രസ്തുത തുക രണ്ട് ലക്ഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ എന്നുമുതലാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; 

(ഡി)ഇല്ലെങ്കില്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

1487 

ഭവനരഹിതരില്ലാത്ത കേരളത്തിനായി കര്‍മ്മ പദ്ധതി

ശ്രീ. എ. എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍

(എ) വീടില്ലാത്ത എത്ര കുടുംബങ്ങളാണ് നിലവിലുള്ളത്; 

(ബി) ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം 2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര വീടുകളാണ് നിര്‍മ്മാണത്തിലിരിക്കുന്നത്; 

(സി) 2014-15 സാന്പത്തിക വര്‍ഷത്തില്‍ എത്ര വീടുകള്‍ പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; 

(ഡി) ഭവനരഹിതരില്ലാത്ത കേരളമാക്കി മാറ്റുന്നതിന് വകുപ്പ് കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

1488

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - രാജീവ്ഗാന്ധി സേവാകേന്ദ്രങ്ങള്‍ 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, സി. പി. മുഹമ്മദ്
 ,, വര്‍ക്കല കഹാര്‍ 
,, എം. പി. വിന്‍സെന്‍റ്

(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)എന്തെല്ലാം സേവനങ്ങളും പ്രവൃത്തികളുമാണ് ഈ കേന്ദ്രങ്ങള്‍ വഴി ചെയ്യുന്നത്; വിശദീകരിക്കുമോ; 

(ഡി)തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുന്നതിന് ഈ കേന്ദ്രങ്ങള്‍ എത്രമാത്രം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1489

തൊഴിലുറപ്പ് പദ്ധതി - തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, റ്റി. എന്‍. പ്രതാപന്‍ 
,, വി. ഡി. സതീശന്‍ 
,, കെ. മുരളീധരന്‍ 

(എ)തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കായി പെന്‍ഷന്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുള്ള സാന്പത്തിക സ്രോതസ്സ് എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ഗുണഭോക്താക്കളാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ ?

1490

തൊഴിലുറപ്പ് പദ്ധതി പെന്‍ഷന്‍


ശ്രീ. എ. എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ)മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായി കുറഞ്ഞത് നൂറ് ദിവസമെങ്കിലും ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ; 

(ബി)എത്ര രൂപയാണ് കുറഞ്ഞ പെന്‍ഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് ; 

(സി)ഇതിനായി ആവശ്യമുള്ള തുക എങ്ങനെയാണ് കണ്ടെത്തുക എന്ന് വ്യക്തമാക്കുമോ ?

1491

തൊഴിലുറപ്പ് പദ്ധതി - ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്‍റ് സംവിധാനം 

ശ്രീ. ജോസഫ് വാഴക്കന്‍
 '' ഷാഫി പറന്പില്‍ 
'' ലൂഡി ലൂയിസ് 
'' ഐ. സി. ബാലകൃഷ്ണന്‍

(എ)തൊഴിലുറപ്പ് പദ്ധതിയില്‍ ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് അക്കൌണ്ട് ഉള്ള ബാങ്കുകളിലേയ്ക്ക് വേതനം നേരിട്ട് നല്‍കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം സ്ഥാപനങ്ങളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?

1492

തൊഴിലുറപ്പു പദ്ധതിയുടെ പ്രവര്‍ത്തനമേഖല 


ശ്രീ. സി. മോയിന്‍കുട്ടി
 '' കെ. എന്‍. എ. ഖാദര്‍ 
'' എന്‍. എ. നെല്ലിക്കുന്ന്
 '' വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)തൊഴിലുറപ്പുപദ്ധതിയുടെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തിയ ശേഷമുണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദ വിവരം വെളിപ്പെടുത്തുമോ; 

(ബി)ഇതുമൂലം കാര്‍ഷികോല്പാദനമേഖലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ കാര്‍ഷികോല്പന്നങ്ങളുടെ കാര്യത്തിലാണ് വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)പുതിയ മേഖലകളെ പദ്ധതിയുടെ പരിധിയിലുള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ അതിന്മേലുള്ള നയം വ്യക്തമാക്കുമോ?



1493

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി


ശ്രീ. ഇ.കെ. വിജയന്‍

(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എത്ര രൂപ യാണ് മെറ്റീരിയല്‍ വര്‍ക്കിന് അനുവദിച്ചിട്ടുള്ളത്;

(ബി)ഈ ഇനത്തില്‍ ഇതുവരെ എത്രശതമാനം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്; 

(സി)എന്‍.ആര്‍.ഇ.ജി.എ ഫണ്ട് ഉപയോഗിച്ച് മെറ്റീരിയല്‍ വര്‍ക്ക് നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?

1494

തൊഴിലുറപ്പ് പദ്ധതി - നിബന്ധനകള്‍ 


ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൊഴിലുറപ്പ് പദ്ധതി പ്രകാരം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്നു വെളിപ്പെടുത്തുമോ; 

(ബി)ഓരോരുത്തര്‍ക്കും എത്ര ദിവസം വീതമാണ് തൊഴില്‍ നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(സി)കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിന് അനുയോജ്യമല്ലാത്തവ നീക്കം ചെയ്യുന്നതിനായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഏതൊക്കെ നിബന്ധനകള്‍ മാറ്റാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഇ)അതുപ്രകാരം കേന്ദ്രം ഏതെങ്കിലും നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; 

(എഫ്)എങ്കില്‍ അവ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

1495

ദേശീയ തൊഴിലുറപ്പു പദ്ധതി - വേതന വര്‍ദ്ധന


ശ്രീ. ജി. സുധാകരന്‍

(എ)മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പുപദ്ധതി പ്രകാരം ജോലിചെയ്യുന്നവരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ; 

(ബി)കേരളത്തെക്കാള്‍ ഉയര്‍ന്ന വേതനം മറ്റു സംസ്ഥാനങ്ങളില്‍ നല്‍കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ മേഖലയില്‍ മിനിമം വേതനം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)കാര്‍ഷിക മേഖലയിലെ ജോലികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

1496

കാഞ്ഞങ്ങാട് മണ്ധലത്തിലെ ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി 


ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതിയനുസരിച്ച് കാഞ്ഞങ്ങാട് മണ്ധലത്തില്‍ 2012-13 വര്‍ഷത്തില്‍ നല്‍കിയ തൊഴില്‍ദിനങ്ങളുടെ കണക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; 

(ബി)ഓരോ പഞ്ചായത്തിലും എത്രപേര്‍ വീതം തൊഴിലുറപ്പുപദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കുമോ; 

(സി)2012-13 വര്‍ഷത്തില്‍ ഓരോ പഞ്ചായത്തിലും എത്ര തുക വീതം ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ?


1497

കേന്ദ്രപദ്ധതികള്‍ക്ക് സംസ്ഥാനത്തിനുള്ള അടങ്കല്‍ തുക


ശ്രീ. എളമരം കരീം

(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, ഇന്ദിര ആവാസ് യോജന, പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് എന്നീ കേന്ദ്രപദ്ധതികളുടെ 2012-13, 2013-14 വര്‍ഷങ്ങളിലെ, സംസ്ഥാനത്തിനുള്ള അടങ്കല്‍ എത്ര കോടി രൂപ വീതമായിരുന്നു; 

(ബി)2012-13ല്‍ അടങ്കലിന്‍റെ എത്ര ശതമാനം തുക യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ചെലവഴിക്കുകയുണ്ടായി; 2013-14വര്‍ഷത്തില്‍ ഇതിനകം എന്തു തുക ചെലവഴിക്കപ്പെട്ടു; ഇനം തിരിച്ച് വിശദമാക്കാമോ; 

(സി)നടപ്പു സാന്പത്തിക വര്‍ഷത്തിലെ അടങ്കലില്‍ എത്ര ശതമാനം കേന്ദ്രസര്‍ക്കാര്‍ കുറവുവരുത്തുകയുണ്ടായി; വിശദമാക്കാമോ?

1498

ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി - ചാലക്കുടി മണ്ധലം 


ശ്രീ. ബി. ഡി. ദേവസ്സി
 
(എ)ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി വഴി ചാലക്കുടി മണ്ധലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും അവ ഏതുഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ; 

(ബി)ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ എച്ച്. എ. ഡി. എ. മുഖേന നടപ്പാക്കാന്‍ സമര്‍പ്പിച്ചിരിക്കുന്ന കുണ്ടുകുഴിപ്പാടം-കുറ്റിക്കാട് റോഡിന് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കോടശ്ശേരി പഞ്ചായത്തിലെ തന്നെ മേച്ചിറ മെയിന്‍ കനാല്‍ ബണ്ട് റോഡിന്‍റെ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

1499

ഹില്‍ ഏരിയ ഡെവലപ്മെന്‍റ് പദ്ധതി - നെല്ലിയാന്പതി ഗ്രാമപഞ്ചായത്ത്


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)ഹില്‍ ഏരിയ ഡെവലപ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നെല്ലിയാന്പതി ഗ്രാമപഞ്ചായത്തിലെ പ്രവൃത്തികള്‍ വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ഏതെല്ലാം പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്; വിശദാംശം നല്‍കുമോ;

(സി)ഈ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കുമോ; പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

1500

പയ്യന്നൂര്‍ മണ്ധലത്തിലെ പ്രാപ്പൊയില്‍-ചട്ടിവയല്‍ റോഡിന് ഭരണാനുമതി 


ശ്രീ. സി. കൃഷ്ണന്‍

(എ)ഹില്‍ ഏരിയ ഡവലപ്മെന്‍റ് ഏജന്‍സി മുഖേന നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ്.ല്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി തെരഞ്ഞെടുത്ത പയ്യന്നൂര്‍ നിയോജക മണ്ധലത്തില്‍പ്പെട്ട ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ""പ്രാപ്പൊയില്‍-ചൂരപ്പടവ്-ചട്ടിവയല്‍'' റോഡിന് ഭരണാനുമതി ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രൊപ്പോസലിന്‍റെ നിലവിലുള്ള സ്ഥിതി വിശദമാക്കാമോ; 

(ബി)പ്രസ്തുത റോഡിന് നബാര്‍ഡില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

1501 

കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമീണ റോഡ് നിര്‍മ്മാണം


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)



(എ) ഈ സാന്പത്തിക വര്‍ഷം എത്ര ഗ്രാമീണ റോഡ് പ്രവൃത്തികള്‍ക്ക് നബാര്‍ഡ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി) കാസര്‍ഗോഡ് ജില്ലയില്‍ എത്ര റോഡുകള്‍ക്കാണ് പ്രസ്തുത തുക ലഭിച്ചതെന്ന് അറിയിക്കാമോ?

1502

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുള്ള സ്ഥലത്തെ കെട്ടിടനിര്‍മ്മാണം 


ശ്രീ. പി. റ്റി. എ. റഹീം

(എ)കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുള്ളതും എന്‍.എച്ച്. 212 ന് അഭിമുഖമായിട്ടുള്ളതുമായ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച ബ്ലോക്ക് പഞ്ചായത്തിന്‍റെ ഹര്‍ജിയില്‍ ബഹു. മന്ത്രി ഉത്തരവ് നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം ബ്ലോക്ക് പഞ്ചായത്തിന്‍റെ അനിവാര്യമായ ചുമതലയല്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ; 

(സി)ഇതു സംബന്ധിച്ച 22444/ഡിബി2/2013/എല്‍.എസ്.ജി.ഡി., 64726/ആര്‍ഡി1/2013/എല്‍എസ്ജിഡി നന്പര്‍ ഫയലുകളിന്മേല്‍ എന്തു തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

1503

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് സ്വന്തം കെട്ടിടം 


ശ്രീ. റ്റി. വി. രാജേഷ് 


കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തില്‍ പുതുതായി രൂപീകരിച്ച കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ? 

1504

ചന്പക്കുളം ബ്ലോക്കില്‍ നീര്‍ത്തട പരിപാലന പദ്ധതി

ശ്രീ.തോമസ് ചാണ്ടി

(എ)സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചന്പക്കുളം ബ്ലോക്കില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

1505

ബാലുശ്ശേരി ഭക്ഷ്യ പോഷകാഹാര കേന്ദ്രത്തിന് അനുവദിച്ച തുക


ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശേരിയിലെ ഭക്ഷ്യ പോഷകാഹാര കേന്ദ്രത്തിന് (എഫ്.പി.എന്‍.സി) 2013-2014 ബഡ്ജറ്റില്‍ 2015-00-102-8-34 പ്ലാന്‍ എന്ന ശീര്‍ഷകത്തില്‍ അനുവദിക്കപ്പെട്ട അഞ്ചു ലക്ഷം രൂപ സ്ഥാപനത്തിന് ലഭ്യമാക്കിയിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ഇത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1506

മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭൂമിയുടെ കൈമാറ്റം 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)മങ്കട ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയില്‍ മക്കരപറന്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാടിലുള്ള ഭൂമി, സര്‍ക്കാര്‍ ഐ.ടി.ഐ.യ്ക്കും, സ്കില്‍ പാര്‍ക്കിനുമായി നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

1507

വാര്‍ഷിക പദ്ധതി നടത്തിപ്പിന്‍റെ പുരോഗതി 


ശ്രീ. പി. കെ. ഗുരുദാസന്‍

(എ)സാന്പത്തിക വര്‍ഷത്തിന്‍റെ പകുതി പിന്നിട്ടതിന് ശേഷം സംസ്ഥാനത്തിന്‍റെ വാര്‍ഷിക പദ്ധതി നടത്തിപ്പിന്‍റെ പുരോഗതി ആസൂത്രണ ബോര്‍ഡ് വിലയിരുത്തുകയുണ്ടായോ; വിലയിരുത്തലില്‍ വെളിവായ വസ്തുതകള്‍ വിശദമാക്കാമോ; 

(ബി)2013-'14 വര്‍ഷത്തെ ബഡ്ജറ്റില്‍ ഓരോ വകുപ്പിനും വകയിരുത്തിയ തുകയും ആറ് മാസം കൊണ്ട് ചെലവഴിച്ച തുകയും വകയിരുത്തിയ തുകയുടെ എത്ര ശതമാനം വീതമാണ് ചെലവഴിച്ചതെന്നും വിശദമാക്കാമോ; 

(സി)തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട ആകെ തുക എത്രയായിരുന്നു; എത്ര ശതമാനം തുക ആറ് മാസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്കുകയുണ്ടായി; നല്‍കിയ തുകയില്‍ ചെലവഴിക്കപ്പെട്ട തുക എത്ര; ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട ആകെ തുകയുടെ എത്ര ശതമാനം തുക തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്?

1508

പദ്ധതി നിര്‍വ്വഹണത്തിലെ പോരായ്മകള്‍ 


ശ്രീ. എം. എ. ബേബി
 '' പുരുഷന്‍ കടലുണ്ടി
 '' ബാബു എം. പാലിശ്ശേരി
 ഡോ. കെ. ടി. ജലീല്‍

(എ)പദ്ധതി നിര്‍വ്വഹണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനായി കൈക്കൊണ്ട നടപടി വിശദമാക്കാമോ; 

(ബി)പദ്ധതി അടങ്കലിന്‍റെ എത്ര ശതമാനം തുക ഇതിനകം ചെലവഴിക്കേണ്ടതുണ്ടായിരുന്നു; ചെലവഴിക്കപ്പെട്ടത് എത്ര ശതമാനമെന്ന് വകുപ്പടിസ്ഥാനത്തില്‍ വിശദമാക്കാമോ; 

(സി)പദ്ധതി അടങ്കലിന്‍റെ അധിക പങ്കും വര്‍ഷാവസാനം ചെലവഴിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്; പദ്ധതി നിര്‍വ്വഹണ ശൈലിയില്‍ സ്വീകരിച്ച പരിഷ്കരണങ്ങള്‍ നടപ്പാക്കാന്‍ സാദ്ധ്യമാകാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുമോ?

1509

പദ്ധതി നിര്‍വ്വഹണം ഊര്‍ജ്ജിതപ്പെടുത്തല്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)2013 ഡിസംബര്‍ 31 വരെ, പദ്ധതി നിര്‍വ്വഹണത്തിനായിട്ടുള്ള തുക എത്ര ശതമാനം ചെലവഴിച്ചിട്ടുണ്ട്;

(ബി)സാന്പത്തികവര്‍ഷം അവസാനിക്കാറായതു കണക്കിലെടുത്ത് പദ്ധതി നിര്‍വ്വഹണം ഊര്‍ജ്ജിതപ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ? 



1510

പദ്ധതി പരിപ്രേക്ഷ്യം - 2030 


ഡോ. ടി. എം. തോമസ് ഐസക് 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. വി. ചെന്താമരാക്ഷന്
‍ ,, എളമരം കരീം

(എ)സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ "പദ്ധതി പരിപ്രേക്ഷ്യം -2030' ഊന്നല്‍ നല്‍കുന്ന മേഖലകള്‍ ഏതെല്ലാമാണ്; 

(ബി)നാളിതുവരെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇത് ഏതു പ്രകാരം സഹായമാകുമെന്ന് വ്യക്തമാക്കുമോ; 

(സി)"പദ്ധതി പരിപ്രേക്ഷ്യം 2030' നിലവിലെ സാമൂഹ്യ - സാന്പത്തിക പരിതസ്ഥിതിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികമാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ജനകീയ വികസന കാഴ്ചപ്പാടിന് ഘടകവിരുദ്ധമായിട്ടാണ് ഇപ്പോള്‍ പരിപ്രേക്ഷ്യം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളതെന്ന വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?


1511

വാര്‍ഷിക പദ്ധതി 


ശ്രീ.എം.എ. വാഹീദ്
 ,, ഷാഫി പറന്പില്‍
 ,, വി.റ്റി.ബല്‍റാം 
,, ലൂഡി ലൂയിസ്

(എ)അടുത്ത സാന്പത്തികവര്‍ഷത്തേക്കുളള വാര്‍ഷിക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)ഏതൊക്കെ മേഖലകള്‍ക്കാണ് വാര്‍ഷിക പദ്ധതിയില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(സി)എത്ര ശതമാനം വര്‍ദ്ധനവാണ് നടപ്പ് സാന്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ഷിക പദ്ധതിയില്‍ വരുത്തിയിട്ടുളളതെന്ന് വിശദമാക്കുമോ; 

(ഡി)വാര്‍ഷിക പദ്ധതിയില്‍ മുന്‍തൂക്കം നല്‍കിയിട്ടുളള മേഖലകളില്‍ എത്ര ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?


1512

പദ്ധതി ചെലവ് 


ശ്രീ. ജി. സുധാകരന്‍
 
(എ)2012-13 സാന്പത്തിക വര്‍ഷം ഓരോ വകുപ്പിനും അനുവദിച്ച പദ്ധതി വിഹിതം, ചെലവഴിച്ച തുക, ചെലവഴിച്ച തുക പദ്ധതി വിഹിതത്തിന്‍റെ എത്ര ശതമാനം എന്നിവ വിശദമാക്കാമോ; 

(ബി)2013-14 സാന്പത്തിക വര്‍ഷം ഓരോ വകുപ്പിനും അനുവദിച്ച പദ്ധതി വിഹിതം 2013 ഡിസംബര്‍ 31 വരെ ചെലവഴിച്ച തുക, ചെലവഴിച്ച തുക പദ്ധതിവിഹിതത്തിന്‍റെ എത്ര ശതമാനം എന്നിവ വിശദമാക്കാമോ; 

(സി)2013-14 സാന്പത്തിക വര്‍ഷം 2013 ഡിസംബര്‍ 31 വരെ പദ്ധതി ചെലവ് 20%-ന് താഴെയുള്ള വകുപ്പുകള്‍ ഏതെല്ലാം, അതിനുള്ള കാരണം വ്യക്തമാക്കുമോ?



1513

പദ്ധതിച്ചെലവ് സംബന്ധിച്ച് അവലോകനം 


പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)2013-14 സാന്പത്തിക വര്‍ഷത്തെ പദ്ധതിച്ചെലവ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പണം ചെലവാക്കിയതിന്‍റെ വിശദാംശങ്ങള്‍ വകുപ്പുതിരിച്ച് ശതമാനക്കണക്കില്‍ ലഭ്യമാക്കുമോ;

(സി)ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച വകുപ്പ് ഏത്; ഏറ്റവും കുറവ് പണം ചെലവഴിച്ച വകുപ്പ് ഏത്?



1514

പദ്ധതിവിഹിത വിനിയോഗം 


ശ്രീ. എ. പ്രദീപ്കുമാര്‍ 


(എ)2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ ആകെ പദ്ധതിവിഹിതത്തിന്‍റെ എത്ര ശതമാനം ചെലവഴിക്കുവാന്‍ സാധിച്ചുവെന്നറിയിക്കുമോ; 

(ബി)പ്രസ്തുതവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പദ്ധതിവിഹിതം ചെലവഴിച്ച വകുപ്പും, ഏറ്റവും കുറവു ചെലവഴിച്ച വകുപ്പും ഏതൊക്കെയെന്നു വ്യക്തമാക്കുമോ? 



1515

പ്ലാന്‍ സ്പേയ്സ് സംവിധാനം 


ശ്രീ. സി. പി. മുഹമ്മദ്
 '' ഹൈബി ഈഡന്‍ 
'' വര്‍ക്കല കഹാര്‍
 '' പി. എ. മാധവന്‍

(എ)സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ പ്ലാന്‍ സ്പേയ്സ് സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)വികസന പദ്ധതികളുടെ പുേരാഗതി ഓണ്‍ലൈനായി വിലയിരുത്തുന്നതിന് പ്രസ്തുത സംവിധാനത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം സ്ഥാപനങ്ങളാണ് ഈ സംവിധാനം ഒരുക്കാനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1516

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുക 


ശ്രീമതി കെ. എസ്. സലീഖ

(എ)2013-14 സാന്പത്തിക വര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക എത്ര; ആയതില്‍ 2013 ഡിസംബര്‍ 31 വരെ എത്ര തുക ചെലവഴിച്ചു; വിശദമാക്കുമോ; 

(ബി)ഇത്തരത്തില്‍ 2012-13 സാന്പത്തിക വര്‍ഷം എന്ത് തുക ലാപ്സായി; വ്യക്തമാക്കുമോ; 

(സി)ഓരോ വര്‍ഷം കഴിയുന്തോറും കേന്ദ്രാവിഷ്കൃതപദ്ധതികള്‍ക്കായി അനുവദിക്കുന്ന തുകയും പദ്ധതികളുടെ എണ്ണവും കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഡി) ദേശീയ തൊഴിലുറപ്പ് പദ്ധതി, ഇന്ദിരാ ആവാസ് യോജന, പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി എന്നിവയ്ക്ക് 2013-14 സാന്പത്തിക വര്‍ഷം എത്ര തുക അനുവദിച്ചു; ആയതില്‍ എത്ര തുക 2013 ഡിസംബര്‍ 31 വരെ ചെലവഴിച്ചു; തരം തിരിച്ച് വ്യക്തമാക്കാമോ; 

(ഇ)കേന്ദ്രാവിഷ്കൃതപദ്ധതികള്‍ യഥാസമയം നടപ്പിലാത്താതെ കോടിക്കണക്കിന് തുക ലാപ്സാകുന്നത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും; വ്യക്തമാക്കുമോ?

1517

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുക 


ശ്രീ. ജി. സുധാകരന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)2013-2014 സാന്പത്തിക വര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക എത്ര; ഇനം തിരിച്ച് വ്യക്തമാക്കാമോ; 
(ബി)2013 ഡിസംബര്‍ 31 വരെ എത്ര തുക ചെലവഴിച്ചു; ഇനം തിരിച്ച് വ്യക്തമാക്കാമോ;
(സി)2012-13 സാന്പത്തിക വര്‍ഷം വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എന്തു തുക അനുവദിച്ചു; അതില്‍ എന്തു തുക ചെലവായി; എത്ര തുക ലാപ്സായി; വിശദമാക്കുമോ?

1518

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി തുക അനുവദിക്കുന്നതിന് മാനദണ്ഡം 


ശ്രീ. എ. പ്രദീപ് കുമാര്‍

(എ)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഓരോ സാന്പത്തിക വര്‍ഷവും പദ്ധതി തുക അനുവദിക്കുന്നതിനായി ആസൂത്രണബോര്‍ഡ് മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാമാണ് മാനദണ്ഡങ്ങള്‍ എന്നറിയിക്കാമോ;
 
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത മാനദണ്ഡമനുസരിച്ച് എന്ത് തുക എപ്പോഴെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചുവെന്നറിയിക്കുമോ?


1519

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള പദ്ധതിച്ചെലവ് 


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)2013-14 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള പദ്ധതിച്ചെലവ് 2013 ഡിസംബര്‍ 31 വരെ എത്രശതമാനമെന്ന് ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പാലിറ്റി എന്നിവ തിരിച്ച് അറിയിക്കാമോ; 

(ബി)ഇത് 2012-13 ല്‍ എത്രയായിരുന്നു എന്നും വിവിധ സ്ഥാപനങ്ങള്‍ തിരിച്ച് അറിയിക്കാമോ?


1520

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ച തുക 


ശ്രീ. എസ്. രാജേന്ദ്രന്‍

(എ)2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി എന്ത് തുക ബഡ്ജറ്റില്‍ നീക്കിവച്ചിരുന്നു; സംസ്ഥാനാവിഷ്കൃത, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നിവയുടെ തരംതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ക്ക് 2011-12, 2012-13 വര്‍ഷങ്ങളില്‍ എന്ത് തുക വീതം ചെലവഴിച്ചുവെന്നറിയിക്കാമോ?

<<back

next page>>

                                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.