|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1743
|
കുളന്പുരോഗ വാക്സിന്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)സംസ്ഥാനത്തെ ആകെ കന്നുകാലി സന്പത്ത് എത്രയാണ്; ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ബി)ഓരോ ജില്ലയിലും എത്ര കന്നുകാലികള്‍ക്ക് കുളന്പുരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; എത്ര കന്നുകാലികള്‍ക്ക് ജീവഹാനി ഉണ്ടായിട്ടുണ്ട്; വ്യക്തമാക്കാമോ;
(സി)കുളന്പുരോഗത്തിന് പ്രതിരോധചികിത്സകള്‍ എന്തെല്ലാമാണ്; മൃഗാശുപത്രികള്‍വഴി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; ആയതിലേയ്ക്കായി 2013-2014ല്‍ എന്തു തുക ചെലവഴിച്ചിട്ടുണ്ട്;
(ഡി)കുളന്പുരോഗ പ്രതിരോധത്തിനുള്ള മരുന്നുകളും വാക്സിനുകളും ഏതു കന്പനികളില്‍ നിന്നാണ് വാങ്ങുന്നത്;
(ഇ)പ്രസ്തുത മരുന്ന് ഉല്‍പാദനരംഗത്തുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ ഏതെല്ലാമാണ്;
(എഫ്)2012-2013, 2013-2014 എന്നീ വര്‍ഷങ്ങളില്‍ എന്തു തുകയുടെ കുളന്പുരോഗ പ്രതിരോധമരുന്നുകള്‍ പ്രസ്തുത കന്പനികളില്‍ നിന്നും വാങ്ങിയിട്ടുണ്ട്; വിശദമാക്കാമോ?
|
1744 |
കുളന്പ് രോഗം ബാധിച്ച് മരണപ്പെട്ട പശുക്കള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ എത്ര പശുക്കള്‍ക്ക് കുളന്പുരോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;
(ബി)കുളന്പുരോഗം ബാധിച്ച് എത്ര പശുക്കള്‍ ചത്തൊടുങ്ങിയിട്ടുണ്ടെന്ന് വിശദമാക്കാമോ ;
(സി)ഇതുമൂലം എത്ര കുടുംബങ്ങളുടെ ജീവനോപാധി നഷ്ടമായെന്ന് വിശദമാക്കാമോ ;
(ഡി)പ്രസ്തുത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;
(ഇ)കുളന്പുരോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കാലി ച്ചന്തകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരു ന്നുവോ ; വിശദീകരിക്കാമോ ?
|
1745 |
കുളന്പുരോഗം ബാധിച്ച കന്നുകാലികളുടെ കണക്ക്
ശ്രീ. എം. ഹംസ
(എ)കന്നുകാലികളില്‍ മാരകമായ രീതിയില്‍ കുളന്പുരോഗം പടര്‍ന്നു പിടിച്ചത് മൃഗസംരക്ഷണ വകുപ്പിന്‍റെ അനാസ്ഥകൊണ്ടാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)കുളന്പുരോഗം പടര്‍ന്നു പിടിച്ച് നാളിതുവരെ എത്ര കന്നുകാലികള്‍ മരണപ്പെട്ടു; വിശദാംശം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(സി)ഓരോ ജില്ലയിലും കുളന്പുരോഗം ബാധിച്ച കന്നുകാലികളുടെ എണ്ണം ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വിശദീകരിക്കാമോ;
(ഡി)പ്രസ്തുത സാഹചര്യം അതിജീവിക്കുന്നതിനായി എന്തെല്ലാം അടിയന്തിര നടപടി ആണ് സ്വീകരിച്ചതെന്നും, കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ നല്കി എന്നും വിശദീകരിക്കാമോ;
(ഇ)കുളന്പുരോഗം പ്രതിരോധിക്കുവാനുള്ള കുത്തിവയ്പുകള്‍ എല്ലാ ജില്ലയിലും നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(എഫ്)കുളന്പുരോഗ പ്രതിരോധ വാക്സിനേഷന്‍ നടത്തിയ കന്നുകാലികളിലും കുളന്പുരോഗം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
(ജി)പ്രതിരോധ കുത്തിവയ്പ്പ് എടുത്ത കന്നുകാലികളില്‍ കുളന്പുരോഗം വരുന്നത് മരുന്നിന്‍റെ ഗുണമില്ലായ്മകൊണ്ടാണോ; അതോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തതുകൊണ്ടാണോ; വിശദമാക്കാമോ?
|
1746 |
ആലത്തൂര്‍ മണ്ധലത്തില്‍ കുളന്പുരോഗം ബാധിച്ച് മരണപ്പെട്ട കന്നുകാലികളുടെ വിവരം
ശ്രീ. എം. ചന്ദ്രന്‍
(എ)കുളന്പുരോഗം ബാധിച്ച് സംസ്ഥാനത്ത് എത്ര കന്നുകാലികളാണ് ഇതുവരെ മരണപ്പെട്ടതെന്നു വ്യക്തമാക്കുമോ;
(ബി)നഷ്ടപരിഹാരത്തിനായി ഇതുവരെ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്;
(സി)നഷ്ടപരിഹാരമായി എന്തു തുകയാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)രോഗം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ഇ)ആലത്തൂര്‍ നിയോജകമണ്ധലത്തില്‍ കുളന്പുരോഗം ബാധിച്ച് എത്ര കന്നുകാലികളാണ് മരണപ്പെട്ടിട്ടുള്ളത്;
(എഫ്)നഷ്ടപരിഹാരമായി എന്തു തുകയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
1747 |
വൈപ്പിന്‍ മണ്ധലത്തില്‍ കുളന്പുരോഗം ബാധിച്ച കന്നുകാലികളുടെ വിവരം
ശ്രീ. എസ്. ശര്‍മ്മ
(എ)കുളന്പുരോഗം ബാധിച്ച് ചികിത്സ തേടിയതിന് ആഴ്ചകള്‍ക്കുശേഷം മറ്റ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ നഷ്ടം സംഭവിക്കുന്ന കര്‍ഷകരെ സമാശ്വസിപ്പിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന സഹായം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി)കുളന്പുരോഗം ബാധിച്ച എത്ര കേസുകള്‍ വൈപ്പിന്‍ മണ്ധലത്തില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തുവെന്നും, ആയതിന്മേല്‍ സ്വീകരിച്ച നടപടികളെന്താണെന്നും വിശദമാക്കുമോ;
(സി)വൈപ്പിന്‍ മണ്ധലത്തില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്ത കുളന്പുരോഗ കേസുകളില്‍, ഉടന്‍ മരണം സംഭവിച്ചവയെത്രയെന്നും ചികിത്സയ്ക്കുശേഷമുള്ള ഹ്രസ്വകാലയളവില്‍ മരണം സംഭവിച്ചവയെത്രയെന്നും വ്യക്തമാക്കാമോ?
|
1748 |
കുളന്പുരോഗനിയന്ത്രണം
ശ്രീ. ഇ.കെ. വിജയന്‍
(എ)കുളന്പുരോഗനിയന്ത്രണത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
(ബി)കുളന്പുരോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അറവുമൃഗങ്ങളില്‍ രോഗപകര്‍ച്ചയില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുളള നടപടി എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കാമോ?
|
1749 |
വൈക്കം താലൂക്കില്‍ കുളന്പുരോഗം മൂലം മരണപ്പെട്ട കന്നുകാലികളുടെ വിവരം
ശ്രീ. കെ. അജിത്
(എ)വൈക്കം താലൂക്കില്‍ കുളന്പുരോഗം മൂലം എത്ര മൃഗങ്ങള്‍ മരണപ്പെട്ടു എന്നത് ഇനം തിരിച്ച് വ്യക്തമാക്കുമോ;
(ബി)കുളന്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടോ;
(സി)കുളന്പുരോഗത്താല്‍ മരണപ്പെടുന്ന മൃഗങ്ങളുടെ ഉടമസ്ഥര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് ഏത് രീതിയിലാണെന്ന് വ്യക്തമാക്കുമോ;
(ഡി)നഷ്ടപരിഹാരം ലഭിക്കുന്നതിന് വെറ്ററിനറി ഡോക്്ടറുടെ റിപ്പോര്‍ട്ടാണോ മാനദണ്ധമാക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഇ)വൈക്കം താലൂക്കില്‍ മരണപ്പെട്ട മൃഗങ്ങളുടെ ഉടമസ്ഥര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടംവരെയായി എന്നു വ്യക്തമാക്കുമോ?
|
1750 |
ആലപ്പുഴ ജില്ലയിലെ കുളന്പുരോഗം
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ജില്ലയില്‍ കുളന്പുരോഗം ബാധിച്ച് എത്ര കന്നുകാലികള്‍ മരണപ്പെട്ടുവെന്നു അറിയിക്കാമോ;
(ബി)കന്നുകാലികള്‍ മരണപ്പെടുന്നതുമൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(സി)കുളന്പുരോഗം പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കുമോ?
|
1751 |
കൊല്ലം ജില്ലയില്‍ കുളന്പ് രോഗംമൂലം മരിച്ച കന്നുകാലികള്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം ജില്ലയില്‍ എത്ര കന്നുകാലികള്‍ കുളന്പ് രോഗംമൂലം മരണപ്പെട്ടൂ ; എത്ര കന്നുകാലികള്‍ക്ക് കുളന്പ് രോഗം പിടിപ്പെട്ടു ; വ്യക്തമാക്കാമോ;
(ബി)കുളന്പ് രോഗംമൂലം മരണപ്പെട്ട കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം നല്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ;
(സി)കുളന്പ് രോഗത്താല്‍ കന്നുകാലികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കുന്നത് പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;
(ഡി)കുളന്പ് രോഗം തടയുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു ; വിശദമാക്കാമോ ?
|
1752 |
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പകരം ചുമതലയുള്ള ഡോക്ടറുടെ സേവനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്‍മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമോ?
|
1753 |
കടുത്തുരുത്തി മൃഗാശുപത്രിയുടെ കെട്ടിടനിര്‍മ്മാണം
ശ്രീ. മോന്‍സ് ജോസഫ്
(എ)കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കടുത്തുരുത്തി മൃഗാശുപത്രിയുടെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട എ.എച്ച്.ജി.2/9889/2013 നന്പര്‍ ഫയലില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡീറ്റെയില്‍ഡ് പ്രൊപ്പോസലും എസ്റ്റിമേറ്റും മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കാമോ;
(സി)ഇത് സംബന്ധിച്ച് ഡയറക്ടറേറ്റില്‍ ഉണ്ടായ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ?
|
1754 |
കായംകുളം മണ്ധലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായംകുളം അസംബ്ലി മണ്ധലത്തില്‍ ഉള്‍പ്പെട്ട കായംകുളം നഗരസഭ, പത്തിയൂര്‍, ചെട്ടികുളങ്ങര, ഭരണിക്കാവ്, കണ്ടല്ലൂര്‍, ദേവികുളങ്ങര, കൃഷ്ണപുരം പഞ്ചായത്തുകളില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് ഇനം തിരിച്ചു വ്യക്തമാക്കാമോ;
(ബി)ആയതിലേക്കായി എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
1755 |
കാലടി പഞ്ചായത്തിലെ വെറ്ററിനറി ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കുന്നതിന് നടപടി
ഡോ. കെ.ടി. ജലീല്‍
(എ)തവന്നൂര്‍ മണ്ഡലത്തിലെ കാലടി പഞ്ചായത്തിലെ വെറ്ററിനറി ആശുപത്രിയില്‍ വെറ്ററിനറി ഡോക്ടര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത ആശുപത്രിയിലേക്ക് അടിയന്തിരമായി വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
1756 |
കടുത്തുരുത്തിയിലെ റീജിയണല്‍ വെറ്ററിനറി പോളിക്ലിനിക് & റഫറല്‍ സെന്‍റര്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)കടുത്തുരുത്തി കേന്ദ്രമായി റീജിയണല്‍ വെറ്ററിനറി പോളിക്ലിനിക് & റഫറല്‍ സെന്‍റര്‍ ആരംഭിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്‍റെ ഫയല്‍ നന്പര്‍ എ.എച്ച്.ജി.3/34818/2013 ലെ തുടര്‍ നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി)ഇതു സംബന്ധിച്ച് ഡീറ്റയില്‍ഡ് പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)വെറ്ററിനറി പോളിക്ലിനിക്കിന്‍റെ ഡീറ്റയില്‍ഡ് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്‍റെ കോപ്പി ലഭ്യമാക്കാമോ?
|
1757 |
ഡിപ്പാര്‍ട്ട്മെന്‍റല്‍ പരീക്ഷയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍
ശ്രീ. എ. എം. ആരിഫ്
(എ) സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റല്‍ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന വിവിധ പുസ്തകങ്ങളും റഫറന്‍സ് പുസ്തകങ്ങളും സര്‍ക്കാര്‍ പ്രസിലോ സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ വില്പന നടത്തുന്ന സ്ഥലങ്ങളിലോ ലഭ്യമാണോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;
(ബി)ഡിപ്പാര്‍ട്ട്മെന്‍റല്‍ പരീക്ഷയ്ക്ക് ആവശ്യമുള്ളതും നിലവില്‍ ലഭ്യമല്ലാത്തതുമായ പുസ്തകങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ;
(സി)ഇത്തരം പുസ്തകങ്ങളുടെ അച്ചടി സര്‍ക്കാര്‍ പ്രസുകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍; പ്രസ്തുത പുസ്തകങ്ങളുടെ വിതരണത്തിനുള്ള തടസ്സം എന്താണ്;
(ഡി)ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രസ്തുത പുസ്തകങ്ങള്‍ ആവശ്യമായ ജനുവരി-ആഗസ്റ്റ് മാസങ്ങളില്‍ ഇവ വില്പനയ്ക്ക് ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഇത് സ്വകാര്യപ്രസുകാരെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപം ശ്രദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നു; വിശദമാക്കാമോ?
|
1758 |
മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ പ്രസ്സ് തുടങ്ങുന്നതിനു നടപടി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ പ്രസ്സ് തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ എവിടെയാണ് പ്രസ്തുത പ്രസ്സ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ പ്രസ്സ് തുടങ്ങുന്നതിന് ഇത് വരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
|
1759 |
സര്‍ക്കാര്‍ ഡയറിയും കലണ്ടറും
ശ്രീ. എ. എം. ആരിഫ്
(എ)നടപ്പു വര്‍ഷം ഇതുവരെ സര്‍ക്കാര്‍ ഡയറിയും കലണ്ടറും എത്ര വീതം അച്ചടിച്ചു ; ഇതില്‍ എത്ര എണ്ണം വില്പനക്കായി വിതരണം ചെയ്തു; കഴിഞ്ഞ വര്‍ഷം ഇവ എത്ര വീതമായിരുന്നു ;
(ബി)ഡയറിയും കലണ്ടറും അച്ചടിച്ച വകയില്‍ എത്ര രൂപ ചെലവായി ; വില്പനയിലൂടെ എത്ര രൂപ ലഭിച്ചു; വ്യക്തമാക്കാമോ ;
(സി)നടപ്പു വര്‍ഷത്തേക്കുള്ള ഡയറി ഏറ്റവും ഒടുവില്‍ പ്രിന്‍റ് ചെയ്തത് എപ്പോഴാണ് ; പുതിയ മന്ത്രി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ഡയറി പുതുക്കി അച്ചടിക്കുകയുണ്ടായോ ; എങ്കില്‍ അതിനായി ചെലവായ അധിക തുക എത്ര ?
|
1760 |
ഗവണ്‍മെന്‍റ് സെന്‍ട്രല്‍ പ്രസ്സിലെ ടൈപ്പ് സ്റ്റോര്‍ സെക്ഷനിലെ ജോലി
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഗവണ്‍മെന്‍റ് സെന്‍ട്രല്‍ പ്രസ്സിലെ ടൈപ്പ് സ്റ്റോര്‍ സെക്ഷനില്‍ നിലവില്‍ എത്ര ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സെക്ഷനില്‍ നിലവില്‍ എന്തു ജോലിയാണ് നടക്കുന്നതെന്നും കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ പ്രസ്തുത സെക്ഷനില്‍ നടന്ന ജോലിയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?
|
1761 |
കോഴിക്കോട് സര്‍ക്കാര്‍ പ്രസ്സിലെ തസ്തികകള്‍
ശ്രീ. എ.
പ്രദീപ്കുമാര്‍
(എ)കോഴിക്കോട് സര്‍ക്കാര്‍ പ്രസ്സില്‍ എത്ര തസ്തികകള്‍ ഉണ്ടെന്നും പ്രസ്തുത തസ്തികകളില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും, എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും വിശദമാക്കുമോ;
(ബി)ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1762 |
ഗവണ്‍മെന്‍റ് സെന്‍ട്രല്‍ പ്രസ്സിലെ കന്പോസിംഗ് വിഭാഗം
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഗവണ്‍മെന്‍റ് സെന്‍ട്രല്‍ പ്രസ്സിലെ കന്പോസിംഗ് വിഭാഗം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
|
1763 |
കോഴിക്കോട് സര്‍ക്കാര്‍ പ്രസ്സിലെ ഇലക്ട്രീഷ്യന്‍ തസ്തിക
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് സര്‍ക്കാര്‍ പ്രസ്സില്‍ ഇലക്ട്രീഷ്യന്‍ ഇല്ലാത്തതു കാരണം പ്രസ്സിന്‍റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇലക്ട്രീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ആവശ്യമായ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
|
1764 |
ജീവനക്കാരിയെ അപമാനിച്ച സംഭവം
ശ്രീ. വി. ശിവന്‍കുട്ടി
(എ) ഗവണ്‍മെന്‍റ് സെന്‍ട്രല്‍ പ്രസ്സിലെ ബയന്‍റിംഗ് വിഭാഗം ജൂനിയര്‍ ഫോര്‍മാന്‍ കെ. മോഹനന്‍ ഒരു വനിതാ ജീവനക്കാരിയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;
(ബി) എങ്കില്‍ ആയതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ?
|
1765 |
അച്ചടി വകുപ്പില്‍ ജീവനക്കാരുടെ അലവന്‍സ്
ശ്രീ. വി. ശിവന്‍കുട്ടി
(എ)അച്ചടി വകുപ്പില്‍ 2013-ലെ ഓണക്കാലത്ത് ലഭിക്കേണ്ടിയിരുന്ന പെര്‍ഫോര്‍മന്‍സ് അലവന്‍സ്/ബോണസ്/ ഫെസ്റ്റിവല്‍ അലവന്‍സ് ചില ജീവനക്കാര്‍ക്ക് ലഭിക്കാത്തതിനു കാരണമെന്താണെന്നു വ്യക്തമാക്കുമോ ;
(ബി)പ്രസ്തത അലവന്‍സ് ഇതുവരെ ലഭിക്കാത്ത ജീവനക്കാര്‍ക്ക് ആയതു ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?
|
<<back |
|