UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

599


സ്വര്‍ണ്ണ വില്പന ഇനത്തില്‍ ലഭിച്ച നികുതി വരുമാനം

 ശ്രീ. പി. കെ. ഗുരുദാസന്‍

(എ)സ്വര്‍ണ്ണ വില്പന ഇനത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ ഓരോ വര്‍ഷവും സംസ്ഥാനത്തിന് ലഭിച്ച നികുതി വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ബി)പ്രസ്തുത കാലയളവില്‍ നിയമാനുസൃതം പ്രവൃത്തിക്കുന്ന എത്ര സ്വര്‍ണ്ണ വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു; നിലവിലുള്ള സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളും അതിന്‍റെ ബ്രാഞ്ചുകളും എത്രയാണെന്ന് വെളിപ്പെടുത്തുമോ; 

(സി)സ്വര്‍ണ്ണ വില്പന രംഗത്ത് സംസ്ഥാനത്തുണ്ടായ കുതിച്ചുകയറ്റത്തിനനുസൃതമായി, നികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?


600

നികുതി വരുമാനത്തിലുണ്ടായ വര്‍ദ്ധനവ് 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)2012-13 വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു സാന്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനത്തില്‍ എന്തു വര്‍ദ്ധനയുണ്ടായി എന്ന് വിശദമാക്കാമോ; 

(ബി)ഏതെല്ലാം മേഖലകളില്‍ നിന്നുമാണ് വര്‍ദ്ധനയുണ്ടായതെന്നും ഏതെല്ലാം ഇനത്തില്‍ നികുതി വരുമാനം കുറഞ്ഞിട്ടുണ്ടെന്നും വിശദമാക്കാമോ?

601

സ്വര്‍ണ്ണവ്യാപാരത്തില്‍ നിന്നുള്ള നികുതി

 ശ്രീ. സി. കൃഷ്ണന്‍

(എ)സ്വര്‍ണ്ണവ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ; 

(ബി)2012-13 സാന്പത്തിക വര്‍ഷം പ്രസ്തുത സ്ഥാപനങ്ങള്‍ വില്പന നടത്തിയ മൊത്തം സ്വര്‍ണ്ണത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കാമോ ; പ്രസ്തുത കാലയളവില്‍ സ്വര്‍ണ്ണ വില്പനയുമായി ബന്ധപ്പെട്ട് ലഭിച്ച നികുതി വരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ ; 

(സി)സ്വര്‍ണ്ണവ്യാപാര സ്ഥാപനങ്ങളുടെയും വില്പനശാലകളുടെയും എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനും, യഥാര്‍ത്ഥത്തില്‍ ഉണ്ടാകുന്ന വില്പന വര്‍ദ്ധനവിനും അനുസൃതമായി നികുതി വരുമാനം വര്‍ദ്ധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ; 
(ഡി)2012-13 വര്‍ഷത്തില്‍ സ്വര്‍ണ്ണ വില്പനയില്‍ നികുതി വെട്ടിപ്പ് നടത്തിയ എത്ര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായി ?

602

കമ്മോഡിറ്റീസ് ആന്‍റ് സര്‍വ്വീസസ് നികുതി ഇനത്തില്‍ ലഭിച്ചിട്ടുള്ള വരവ് 

ഡോ. കെ. ടി. ജലീല്‍

(എ)നടപ്പു സാന്പത്തിക വര്‍ഷം കമ്മോഡിറ്റീസ് ആന്‍റ് സര്‍വ്വീസസ് നികുതി ഇനത്തില്‍ പ്രതീക്ഷിച്ച വരവ് എത്ര തുകയായിരുന്നു; 

(ബി)നിതേ്യാപയോഗ സാധനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ നികുതി ഇനത്തില്‍ ബഡ്ജറ്റില്‍ പ്രതീക്ഷിച്ചതിലും എത്ര ശതമാനം വരവുണ്ടാകണമായിരുന്നു; 

(സി)ഇതേവരെയുള്ള വരവിന്‍റെ അടിസ്ഥാനത്തില്‍ പ്രതീക്ഷിച്ചതിന്‍റെ എത്ര ശതമാനം വരവുണ്ടായിട്ടുണ്ട്; വരുമാനം വിശദമാക്കാമോ; 

(ഡി)നടപ്പു സാന്പത്തിക വര്‍ഷം, മുന്‍ വര്‍ഷാനുഭവങ്ങളുടെയടിസ്ഥാനത്തില്‍ ഓരോ മാസവും കമോഡിറ്റീസ് ആന്‍റ് സര്‍വ്വീസസ് ടാക്സ് പ്രതീക്ഷിച്ചത് എത്ര; ഇതിനകം പിന്നിട്ട ഓരോ മാസങ്ങളിലും അത് എത്ര ലഭിച്ചു; കുറവുണ്ടായിട്ടുണ്ടെങ്കില്‍ എത്ര ശതമാനം വീതം; വിശദമാക്കുമോ? 


603

സര്‍വ്വീസസ് മേഖലകളില്‍ നിന്നും ലഭിച്ച വരവ് 

ശ്രീ. എസ്. ശര്‍മ്മ

(എ)നടപ്പു സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ നോണ്‍ ടാക്സ് റവന്യു ഇനത്തില്‍ ഏതെല്ലാം സര്‍വീസസ് മേഖലകളില്‍ നിന്നും എന്ത് തുക വരവ് പ്രതീക്ഷിച്ചു; തന്നാണ്ടില്‍ നാളിതുവരെ ലഭിച്ച വരവ് എത്ര; ഏതെല്ലാം സര്‍വ്വീസസ് മേഖലകളിലെ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുകയുണ്ടായി എന്നു വ്യക്തമാക്കുമോ? 

604

റബ്ബര്‍, നാളികേരം, വെളിച്ചെണ്ണ, കുരുമുളക് എന്നിവയുടെ വിപണനത്തിലൂടെ ലഭിച്ച വരുമാനം 

ശ്രീ. ഇ. പി. ജയരാജന്‍

(എ)റബ്ബര്‍, നാളികേരം, വെളിച്ചെണ്ണ, കുരുമുളക് ഇവ ഓരോന്നിന്‍റെയും വില്‍പ്പന ഇനത്തില്‍ 2012-13 സാന്പത്തിക വര്‍ഷത്തില്‍ ലഭിച്ച നികുതി വരുമാനം സംബന്ധിച്ച കണക്കുകള്‍ വിശദമാക്കാമോ; 

(ബി)നടപ്പു സാന്പത്തിക വര്‍ഷം ഇവയുടെ വിപണനത്തിലൂടെ പ്രതീക്ഷിക്കുന്ന നികുതി വരുമാനം സംബന്ധിച്ച് വ്യക്തമാക്കാമോ?

605

നടപ്പുസാന്പത്തിക വര്‍ഷത്തെ നികുതി സമാഹരണം

 ശ്രീമതി കെ. എസ്. സലീഖ

(എ)2013-14 സാന്പത്തിക വര്‍ഷം ഓരോ വകുപ്പുകള്‍ക്കും അനുവദിച്ച തുക എത്ര ; ആയതില്‍ ഓരോ വകുപ്പും നാളിതുവരെ ചിലവഴിച്ച തുക എത്ര ; 

(ബി)നടപ്പുവര്‍ഷം ലോട്ടറി വകുപ്പ്, മോട്ടോര്‍വാഹനവകുപ്പ്, രജിസ്ട്രേഷന്‍ വകുപ്പ് എന്നിവയില്‍നിന്നും എത്ര തുക നികുതിയിനത്തില്‍ പിരിക്കാനാണ് തീരുമാനിച്ചത് ; പ്രസ്തുത വകുപ്പുകളില്‍നിന്നും നാളിതുവരെ എത്ര തുക പിരിഞ്ഞു കിട്ടി ; വ്യക്താമാക്കാമോ ; 

(സി)നികുതിയിനത്തില്‍ മദ്യവിപണനം വഴി നടപ്പുവര്‍ഷം ഉദ്ദേശിച്ച വരുമാനം എത്ര ; എത്ര തുക നാളിതുവരെ പിരിഞ്ഞുകിട്ടി ; 

(ഡി)നികുതിയിനത്തില്‍ സ്വര്‍ണ്ണവിപണനരംഗത്തുനിന്നും നടപ്പുവര്‍ഷം ഉദ്ദേശിച്ച വരുമാനം എത്ര ; നാളിതുവരെ എത്ര തുക പിരിഞ്ഞുകിട്ടി ; പ്രസ്തുത മേഖലയിലെ നികുതി ഘടനയിലെ അപാകതകള്‍മൂലം നികുതി വരുമാനം കുറയുകയും സ്വര്‍ണ്ണക്കള്ളകടത്ത് കൂടുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

606

നികുതി/ഡ്യൂട്ടി വഴിയുള്ള വരവ് 

ശ്രീ. കെ. കെ. നാരായണന്‍ 
 
(എ)നടപ്പുസാന്പത്തികവര്‍ഷം ബഡ്ജറ്റില്‍ സംസ്ഥാനനികുതികളും ഡ്യൂട്ടികളും വഴിയുള്ള മൊത്തം വരവ് പ്രതീക്ഷിച്ചത് എത്ര തുകയാണ്; അതില്‍ കമോഡിറ്റീസ് ആന്‍ഡ് സര്‍വ്വീസസിന്മേല്‍ പ്രതീക്ഷിച്ച ടാക്സ് എത്ര; 

(ബി)ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലഭിച്ച സംസ്ഥാനനികുതികളും ഡ്യൂട്ടികളും വഴിയുള്ള മൊത്തം വരവ് എത്ര; അതില്‍ കമോഡിറ്റീസ് ആന്‍ഡ് സര്‍വ്വീസസിന്മേല്‍ ലഭിച്ച ടാക്സ് എത്ര; ഇവ രണ്ടും ഈ വര്‍ഷം ഇതുവരെയുള്ള കാലയളവിലേയ്ക്കു പ്രതീക്ഷിച്ചതിന്‍റെ എത്ര ശതമാനമാണ്; 

(സി)ബഡ്ജറ്റിലെ നിര്‍ദ്ദേശമനുസരിച്ചുള്ള അധികവിഭവസമാഹരണം കൂടി പരിഗണിച്ചാല്‍ മേല്‍പ്പറഞ്ഞവയില്‍ പ്രതീക്ഷിച്ച വരുമാനം എത്ര; ലഭിച്ചത് എത്ര? 

607

പാക്കറ്റ് ഭക്ഷ്യോത്പന്നങ്ങളുടെ വില്പനനികുതി

 ശ്രീ. കെ. എന്‍. എ. ഖാദര്‍ 

(എ)സംസ്ഥാനത്ത് വിവിധ നാമങ്ങളില്‍ വര്‍ണ്ണാഭമായ പായ്ക്കറ്റുകളില്‍ വിറ്റഴിക്കുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത ഐസ്ക്രീം പൌഡര്‍, ബദാം, പിസ്ത, വിവിധ നാമങ്ങളിലുള്ള ജ്യൂസുകള്‍ നിര്‍മ്മിക്കുന്ന പൌഡറുകള്‍, കോണ്‍ ഫ്ളേക്സ് തുടങ്ങിയവയ്ക്ക് വിറ്റഴിക്കുന്ന ഓരോ പായ്ക്കറ്റിനും എപ്രകാരമാണ് സെയില്‍സ് ടാക്സ് ഈടാക്കിവരുന്നത്; 

(ബി)നൈസ്ഡേ, ബട്ടര്‍ഫ്ളൈ തുടങ്ങിയ പേരുകളില്‍ സംസ്ഥാനമൊട്ടാകെ വിറ്റഴിക്കുന്നവയ്ക്ക് വില്പനനികുതി അടയ്ക്കുന്നുണ്ടോ; എങ്കില്‍, പ്രസ്തുത നികുതി ഈടാക്കുന്നതിനുള്ള മാനദണ്ധം എന്താണെന്നു വ്യക്തമാക്കുമോ? 

608

കോഴി മൊത്തക്കച്ചവടക്കാരുടെ നികുതി വെട്ടിപ്പ്

 ശ്രീ. എം. ഹംസ 
,, ബി.ഡി. ദേവസ്സി 
,, വി. ചെന്താമരാക്ഷന്‍ 
,, എസ്. രാജേന്ദ്രന്‍ 

(എ)കോഴി മൊത്തക്കച്ചവടക്കാര്‍ നികുതി വെട്ടിപ്പ് നടത്തിവരുന്നതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോഴിയുടെയും കുഞ്ഞുങ്ങളുടെയും വില്‍പനയിനത്തില്‍ നികുതി ചോര്‍ച്ച സംഭവിക്കാതിരിക്കാന്‍ എന്തെല്ലാം കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(സി)നിലവിലെ സര്‍ക്കാരിന്‍റെ കാലത്ത് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ എത്ര കേസുകളില്‍ പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കുകയും പിന്നീട് അവ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത നടപടി വഴി പ്രതീക്ഷിച്ച പിഴതുകയില്‍ എന്ത് തുകയുടെ കുറവുണ്ടായി; 

(ഡി)കോഴി ഇറച്ചിയുടെയും കുഞ്ഞുങ്ങളുടെയും വില്‍പനയിന്മേലുള്ള നികുതിയിനത്തില്‍ 2011-12, 2012-13 സാന്പത്തികവര്‍ഷം പ്രതീക്ഷിച്ച വരുമാനവും ലഭിച്ച വരുമാനവും വിശദമാക്കാമോ; കോഴിയുടെ ഉപഭോഗത്തില്‍ പ്രസ്തുത കാലയളവിലുണ്ടായ വര്‍ദ്ധനയുടെ ശതമാനം എത്രയാണെന്ന് വിശദമാക്കാമോ?

609

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി വെട്ടിപ്പുകള്‍

 ശ്രീ. എം. ഉമ്മര്‍

(എ)റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി വെട്ടിപ്പുകളുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ; 

(ബി)പ്രസ്തുത ക്രമക്കേടുകളിലൂടെ നടപ്പുസാന്പത്തികവര്‍ഷം നഷ്ടമായ നികുതി എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ ഇത്തരം വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

610

ചെക്പോസ്റ്റുകളില്‍ നികുതിവെട്ടിപ്പ് 

ശ്രീ. എം. ചന്ദ്രന്‍
 
(എ)ചെക്പോസ്റ്റുകളില്‍ വ്യാപകമായ നികുതിവെട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി)എങ്കില്‍ ഇതു തടയുവാനായി സ്വീകരിച്ചിട്ടുളള നടപടി വ്യക്തമാക്കുമോ;

(സി)നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചെക്പോസ്റ്റുകളില്‍ ചുമതലയുളള ഏതെങ്കിലും ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ അഴിമതി നടത്തിയതിന്‍റെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ; 

611

ഹോം അപ്ലയന്‍സ് ഡീലര്‍മാര്‍ നടത്തുന്ന നികുതി വീഴ്ചകള്‍ 

ശ്രീ. എ.എം. ആരിഫ്

(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സ് ഡീലര്‍മാര്‍ നടത്തുന്ന നികുതി വീഴ്ചകള്‍ കണ്ടെത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത കാര്യം നിരീക്ഷിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)ഹോം അപ്ലയന്‍സ് ഡീലര്‍മാരും നികുതി ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം നികുതി വര്‍ദ്ധനയ്ക്ക് തടസം നില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തില്‍ കുറ്റമറ്റ സംവിധാനം ഉറപ്പാക്കി നികുതി വരുമാനം നിലനിര്‍ത്തുവാനുള്ള നടപടി സ്വീകരിക്കുമോ; 

(ഡി)ഹോം അപ്ലയന്‍സിന്‍റെ വില്പനയില്‍ ഉണ്ടാകുന്ന വര്‍ദ്ധനയേയും, നികുതി പിരിവിനെയും സംബന്ധിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ വെളിപ്പെടുത്താമോ; യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ഹോം അപ്ലയന്‍സ് വില്പനയുടെ എത്ര ശതമാനം നികുതി വിധേയമാകാതെ പോകുന്നതായി അറിയാം, വിശദമാക്കാമോ?

612

നികുതി നികുതിയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍

 ശ്രീ. കെ. ദാസന്‍

(എ)നികുതി നികുതിയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി ലഭിച്ച നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങളിന്മേല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതിയുടെ ശുപാര്‍ശയുള്ളവ ഏതൊക്കെയാണെന്നു വിശദമാക്കാമോ; 

(സി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകളുടെ ഓരോ പകര്‍പ്പ് ലഭ്യമാക്കാമോ? 

613

വിവിധ ഇനങ്ങളിലെ നികുതി വരുമാനം 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)സാന്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 2012-13 ലും 2013-14 ലും ഉണ്ടായ നികുതി വരുമാനം താഴെപ്പറയുന്ന ഓരോ ഇനത്തിലും എന്തു തുക വീതമാണെന്ന് വെളിപ്പെടുത്താമോ; 1. വാണിജ്യ നികുതി 2. എക്സൈസ് 3. രജിസ്ട്രേഷന്‍ 4. വാഹന നികുതി 

(ബി)2013-14 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ വാറ്റ് നികുതി വര്‍ധിപ്പിച്ചതിന് ശേഷം സ്വാഭാവികമായും പ്രതീക്ഷിച്ച നികുതി വര്‍ധന എത്ര ശതമാനമായിരുന്നു; 

(സി)നിക്ഷിപ്ത താല്‍പര്യങ്ങള്‍ വളര്‍ന്നതിന്‍റെയും നികുതി പിരിവ് സംവിധാനത്തിന്‍റെ തകര്‍ച്ചയുടെയും സൂചനയായി പ്രസ്തുത വരുമാന ഇടിവിനെ കാണാമോ; വിശദമാക്കാമോ?

614

2012-13 ലെ നികുതി വളര്‍ച്ച 

ശ്രീ. എം. ഹംസ

(എ)2012-13 സാന്പത്തിക വര്‍ഷത്തേയ്ക്ക് എത്ര ശതമാനം നികുതി വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരുന്നത്; 

(ബി)2012-13 വര്‍ഷത്തില്‍ എത്ര ശതമാനം നികുതി വളര്‍ച്ച കൈവരിച്ചിട്ടുണ്ട്;

(സി)ലക്ഷ്യമിട്ട വളര്‍ച്ചയും നേടിയ വളര്‍ച്ചയും തമ്മിലുള്ള അന്തരം എത്രയാണെന്ന് വ്യക്തമാക്കാമോ; കാരണം വിശദമാക്കാമോ; 

(ഡി)നികുതി വളര്‍ച്ചയില്‍ ഉണ്ടായ ഇടിവ് പരിഹരിക്കുന്നതിനായി എന്തെല്ലാം അടിയന്തര നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ഇ)നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ചെക്ക് പോസ്റ്റുകള്‍ നവീകരിക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചു; വിശദമാക്കാമോ; 

(എഫ്)ഏതെല്ലാം ചെക്ക് പോസ്റ്റുകളില്‍ സ്കാനിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?

615

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് 

ശ്രീ. കെ. അജിത്
 
(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര തവണ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായ വിലവര്‍ദ്ധനവുമായി ബന്ധപ്പെട്ട് എത്ര തവണ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആയത് ഏതൊക്കെ വര്‍ദ്ധനവിലെന്നും നികുതിയിളവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എന്തു തുക നഷ്ടം ഉണ്ടായിയെന്നും വിശദമാക്കാമോ; 

(സി)പ്രഖ്യാപിച്ച നികുതിയിളവുകള്‍ നിലവിലുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്തു തുകയാണ് ഇളവ് ഉള്ളതെന്നും വ്യക്തമാക്കുമോ; 

(ഡി)പ്രഖ്യാപിച്ചിരുന്ന നികുതിയിളവ് പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ കാരണം എന്തെന്നും വ്യക്തമാക്കുമോ? 


616

ഇന്ധന നികുതിയിനത്തിലുളള വരുമാനം 

ശ്രീ. സാജുപോള്‍

(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പെട്രോള്‍,ഡീസല്‍, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയവയുടെ നികുതിയിനത്തില്‍ ലഭിച്ച വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(ബി)പ്രസ്തുത കാലയളവിനുളളില്‍ ഇവ ഓരോന്നിനും ഏതെല്ലാം തീയതികളില്‍ എന്ത് തുകവീതം വര്‍ദ്ധനവ് ഏര്‍പ്പെടുത്തപ്പെട്ടു;

(സി)നിലവില്‍ ഇവ ഓരോന്നിന്‍റെയും വില എത്ര; നികുതി ഇനത്തില്‍ ലഭിക്കുന്നത് എത്ര ശതമാനം വീതം; എന്ത് തുക; ഇവ വ്യക്തമാക്കുമോ; 

(ഡി)ഇവ ഓരോന്നിന്‍റെയും നികുതി ഇനത്തില്‍ തന്നാണ്ടില്‍ പ്രതീക്ഷിക്കുന്ന മൊത്തം വരുമാനം എത്രതുകയാണ്; വിശദമാക്കുമോ?

617

പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ദ്ധനവ് 

ശ്രീ. എം. എ. ബേബി 
 
(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ എത്ര തവണ സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കുമോ; 

(ബി)ഓരോ തവണ വില വര്‍ദ്ധിപ്പിച്ച തീയതിയും, ഉണ്ടായ വിലവര്‍ദ്ധനവും സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഏറ്റവും ഒടുവിലത്തെ വര്‍ദ്ധന എത്രയായിരുന്നു; പ്രസ്തുത വര്‍ദ്ധനയ്ക്ക് ആനുപാതികമായി സംസ്ഥാനനികുതി വേണ്ടെന്നു വയ്ക്കുകയുണ്ടായോ; ഇല്ലെങ്കില്‍, കാരണം വ്യക്തമാക്കാമോ? 


618

സിമന്‍റിന്‍റേയും കന്പിയുടേയും വില്പനയിലൂടെ ലഭിച്ച നികുതി 

ശ്രീ. എ. പ്രദീപ് കുമാര്‍

(എ)സിമന്‍റിന്‍റേയും കന്പിയുടേയും വില്പനയിലൂടെ 2011-12, 2012-13 സാന്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ലഭിച്ച നികുതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)നികുതി വെട്ടിച്ചുകൊണ്ട് സംസ്ഥാനത്തിന് പുറത്തുനിന്ന് സിമന്‍റും കന്പിയും കൊണ്ടുവരുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളും വാര്‍ത്തകളും ഉണ്ടായിട്ടുണ്ടോ; 

(സി)പ്രസ്തുത കാലയളവില്‍ വിലയിലും ഉപഭോഗത്തിലും ഉണ്ടായ വര്‍ദ്ധനയ്ക്കനുസൃതമായി നികുതിയില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)നടപ്പു സാന്പത്തിക വര്‍ഷം സിമന്‍റ്, കന്പി എന്നിവയുടെ നികുതി ഇനത്തില്‍ പ്രതീക്ഷിച്ച വരുമാനം എത്ര തുകയായിരുന്നു; ലഭിച്ചതെത്ര; നടപ്പു വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പ്രതീക്ഷിച്ച നികുതി വരുമാനം എത്ര; ലഭിച്ചതെത്ര ?


619

അല്‍ബറാക് ഇസ്ലാമിക് ബാങ്ക്

 ശ്രീ. കെ.കെ. നാരായണന്‍

(എ)സംസ്ഥാനത്ത് ആര്‍.ബി.ഐ. അനുമതിയോടുകൂടി പ്രവര്‍ത്തനം ആരംഭിച്ച അല്‍ബറാക് എന്ന ഇസ്ലാമിക് ബാങ്കില്‍ നിന്നും ഗവണ്‍മെന്‍റിന്‍റെ ഏതെങ്കിലും സ്ഥാപനം ഏതെങ്കിലും പദ്ധതിക്ക് വായ്പ/ഡിപ്പോസിറ്റ് എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ ഏതെല്ലാം സ്ഥാപനം, ഏതെല്ലാം പദ്ധതിക്ക്, എന്തുതുക വീതം വായ്പയായിട്ടോ മറ്റേതെങ്കിലും മാര്‍ഗ്ഗമായോ എടുക്കാന്‍ ഉദ്ദേശിക്കുന്നു; 

(സി)അല്‍ബറാക് പദ്ധതികളില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?

620

സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പണമിടപാടുകള്‍ ബാങ്കുകള്‍ മുഖേന നടത്തുവാനുള്ള നടപടി

 ശ്രീ. വി.ശിവന്‍കുട്ടി
 '' കെ.കുഞ്ഞമ്മത് മാസ്റ്റര്‍ 
'' ആര്‍. രാജേഷ് 
'' എ.എം. ആരിഫ്

(എ)സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പണ മിടപാടുകള്‍ ട്രഷറിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത വിഷയം സര്‍ക്കാരിന്‍റെ നയമാണോ; എങ്കില്‍ ഈ നയം സംസ്ഥാനത്തിന്‍റെ പൊതുവായ എന്ത് താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്, വ്യക്തമാക്കാമോ;

(സി)ശന്പളം ഉള്‍പ്പെടെ ഒരു ആനുകൂല്യവും ട്രഷറി വഴി നല്‍കേണ്ടതില്ലെന്ന നിലയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണ്; വിദഗ്ദ്ധ പഠനത്തിന്‍റെയും ശുപാര്‍ശയുടെയും പിന്‍ബലം ഈ തീരുമാനത്തിനുണ്ടോ; വിശദമാക്കാമോ; 

(ഡി)സ്വകാര്യ മേഖലയിലുള്‍പ്പെടെയുളള ഏതെല്ലാം ബാങ്കുകളാണ് ഇതിനായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്;ആര്‍ക്കെല്ലാം അനുമതി നല്‍കിയിട്ടുണ്ട്; കഴിഞ്ഞ സാന്പത്തിക വര്‍ഷം ട്രഷറി മുഖേന എന്ത് തുകയുടെ ഇടപാടുകളാണ് നടന്നിരുന്നത്; 

(ഇ)നിലവിലുളള തീരുമാനം വഴി ട്രഷറി മുഖേന നടത്തിവരുന്ന ശരാശരി എന്ത് തുകയുടെ ഇടപാടാണ് പ്രതിവര്‍ഷം ബാങ്കുകള്‍ വഴിയാകാന്‍ പോകുന്നതെന്ന് വിശദമാക്കാമോ? 

621

ട്രഷറികളുടെ നവീകരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ട്രഷറികളുടെ നവീകരണത്തിനായി സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ;

(ബി)കൊട്ടാരക്കര ജില്ലാ ട്രഷറിയില്‍ ജനറേറ്റര്‍ സൌകര്യമില്ലാത്തതിനാല്‍ പെന്‍ഷനേഴ്സ് പല സമയങ്ങളിലും കഷ്ടത നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)കൊട്ടാരക്കര ജില്ലാ ട്രഷറിയില്‍ ജനറേറ്റര്‍ സൌകര്യം ലഭ്യമാക്കുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കുമോ?

622

ട്രഷറി ബാലന്‍സ്

 ശ്രീ. സി. കെ. സദാശിവന്‍

(എ)കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുന്പോള്‍ ട്രഷറിയില്‍ ഉണ്ടായിരുന്ന ബാക്കി തുക എത്രയായിരുന്നു; 

(ബി)നടപ്പ് വര്‍ഷത്തില്‍ ട്രഷറിയില്‍ ഏറ്റവും കുറവ് തുക ഉണ്ടായിരുന്നത് എന്നായിരുന്നു; പ്രസ്തുത തുക എത്രയായിരുന്നു?

623

മലപ്പുറം, വള്ളിക്കുന്നില്‍ പുതിയ ട്രഷറികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധം 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)പുതുതായി ട്രഷറികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധമെന്താണ്; വിശദമാക്കാമോ;

(ബി)മലപ്പുറം ജില്ലയില്‍ നിലവില്‍ എത്ര ട്രഷറികളുണ്ട്;

(സി)കാലിക്കറ്റ് യൂണിവേഴ്സിറ്റി, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന വള്ളിക്കുന്ന് നിയോജകമണ്ധലത്തിലെ തേഞ്ഞിപ്പാലം/ചേളാരി കേന്ദ്രമാക്കി ട്രഷറി അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ ഒരു ട്രഷറി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

624

അന്യ സംസ്ഥാന ലോട്ടറി 

ശ്രീ. കെ. രാധാകൃഷ്ണന്
‍ ,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
 ,, സി. കൃഷ്ണന്‍ 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 

(എ)അന്യ സംസ്ഥാന ലോട്ടറികളുമായി ലോട്ടറി മാഫിയ വീണ്ടും എത്തിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ; 

(ബി)നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് നടപടി സ്വീകരിപ്പിക്കാന്‍ സാധ്യമായിട്ടുണ്ടോ; ആയതിനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായെങ്കില്‍ നിലപാട് അനുകൂലമായിരുന്നോ; വിശദമാക്കാമോ; 

(സി)നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം സംസ്ഥാനത്തിന് ലഭിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; മുന്‍ സര്‍ക്കാര്‍ ആയതിനായി കേന്ദ്ര സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചിട്ടുള്ളതായറിയാമോ; 

(ഡി)കേരള ലോട്ടറിയെ സംരക്ഷിച്ച് വ്യാജ ലോട്ടറി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഉതകുന്ന നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; വിശദമാക്കാമോ?

625

ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയും വിതരണവും 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ഭാഗ്യക്കുറി ഏജന്‍സി ലഭിക്കുന്നതിലേക്ക് ലോട്ടറി ഡയറക്ടര്‍ ഓഫീസിന്‍റെ പരിഗണനയിലിരിക്കുന്ന അപേക്ഷകള്‍ എത്രയാണെന്ന് വെളിപ്പെടുത്താമോ ; 

(ബി)ലോട്ടറി ടിക്കറ്റ് ആവശ്യാനുസരണം പ്രിന്‍റ് ചെയ്ത് വിതരണം ചെയ്യാന്‍ സാധിക്കാതിരിക്കുന്ന സ്ഥിതിവിശേഷം നിലവിലുണ്ടോ ; വിശദമാക്കാമോ ; 

(സി)ആവശ്യത്തിനനുസരിച്ച് യഥാസമയം ടിക്കറ്റ് നല്കാന്‍ കഴിയുംവിധം ടിക്കറ്റുകളുടെ അച്ചടി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുമോ ? 


626

അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയ 

ശ്രീ. എ. പ്രദീപ് കുമാര്‍

(എ)അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയ വീണ്ടും ശക്തമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുേണ്ടാ; 

(ബി)അനധികൃത ലോട്ടറി വില്പനയും ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ആകെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(സി)സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങി സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)കള്ളപ്പണക്കാര്‍ക്ക് ലോട്ടറി സമ്മാനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഈ രംഗത്ത് പ്രവൃത്തിക്കുന്ന മാഫിയകള്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ ഇത് സംബന്ധിച്ച് അനേ്വഷണത്തില്‍ വെളിവായ വസ്തുതകള്‍ വിശദമാക്കുമോ ?

627

കാരുണ്യ ലോട്ടറി വഴിയുള്ള വരുമാനം

 ശ്രീ. സി. കെ. സദാശിവന്‍

(എ)കാരുണ്യ ലോട്ടറി വഴി നാളിതുവരെ സമാഹരിക്കപ്പെട്ട തുക സംബന്ധിച്ച് വിശദമാക്കുമോ; 

(ബി)കാരുണ്യ ലോട്ടറി വഴി സമാഹരിക്കപ്പെട്ട തുകയില്‍നിന്ന് ചികിത്സാ സഹായമായി ഓരോ ജില്ലയിലും നാളിതുവരെ ചെലവഴിക്കപ്പെട്ട തുക എത്ര; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ചികിത്സാ സഹായത്തിനായി ലഭിച്ച അപേക്ഷയിന്മേല്‍ എത്ര കേസ്സുകള്‍ ഓരോ ജില്ലയിലും സഹായം നല്‍കുന്നതിനായി അവശേഷിക്കുന്നുണ്ട്; അപേക്ഷകരുടെ എണ്ണവും ആവശ്യമായ സഹായ തുകയും സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ; 

(ഡി)കാരുണ്യ ലോട്ടറി ആദ്യമായി ആരംഭിച്ചത് എന്ന് മുതലായിരുന്നു; നാളിതുവരെ എത്ര ലോട്ടറി പ്രസ്തുത പദ്ധതിയിന്‍കീഴില്‍ നടത്തിയിട്ടുണ്ട്; ശരാശരി ഒരു ലോട്ടറിയില്‍നിന്നും പ്രതീക്ഷിക്കുന്ന വരുമാനം എ്രതയാണെന്ന് വ്യക്തമാക്കുമോ ?

628


കാരുണ്യ ഡയാലിസിസ് സെന്‍റര്‍ 

ശ്രീ. കെ. മുരളീധരന്‍
 ,, എ. പി. അബ്ദുള്ളക്കുട്ടി 
,, എം. എ. വാഹീദ് 
,, വി. ഡി. സതീശന്‍

(എ)കാരുണ്യ ചികിത്സാ ധനസഹായ പദ്ധതിയുടെ ഭാഗമായി കാരുണ്യ ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത സെന്‍ററുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)വൃക്ക രോഗികള്‍ക്ക് കൂടുതല്‍ ചികിത്സാ സൌകര്യം ലഭ്യമാക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ആശുപത്രികളിലാണ് കാരുണ്യ ഡയാലിസിസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?



629

കാരുണ്യ ബനവലന്‍റ് പദ്ധതി 

ശ്രീ. റ്റി.യു. കുരുവിള 
'' സി.എഫ്. തോമസ്

(എ)കാരുണ്യ ബനവലന്‍റ് പദ്ധതിയിലൂടെ നാളിതുവരെ എത്ര പേര്‍ക്ക് ചികിത്സാ സഹായം ലഭിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ അര്‍ഹതപ്പെട്ട ബി.പി.എല്‍ ക്കാര്‍ക്ക് ആവശ്യമായി വരുന്ന പക്ഷം കൂടുതല്‍ തുക അനുവദിക്കുന്നതിന് നടപടി ഉണ്ടാകുമോ; 

(സി)കാരുണ്യ ബനവലന്‍റ് പദ്ധതി വിപുലപ്പെടുത്തുന്നതിന് നടപടിയുണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;

(ഡി)കാരുണ്യ ബനവലന്‍റ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?


630

കാരുണ്യ ബെനവലന്‍റ് ഫണ്ട് 

ശ്രീ.റ്റി.എ. അഹമ്മദ് കബീര്‍

(എ)കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍ നിന്നും ഇതുവരെ എന്തു തുകയാണ് ചികിത്സാ ധനസഹായമായി നല്‍കിയതെന്ന് വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം രോഗങ്ങള്‍ക്കാണ് കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍ നിന്നും സഹായം നല്‍കുന്നതെന്ന് വിശദമാക്കുമോ;

(സി)ഏതെല്ലാം ഹോസ്റ്റലുകളാണ് കാരുണ്യ ബെനവലന്‍റ് സ്കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കാമോ; 

(ഡി)എത്രപേര്‍ക്ക് ഇതുവരെ സഹായം നല്‍കിയിട്ടുണ്ട്; പരമാവധി ധനസഹായമായി എന്തു തുക എത്രപേര്‍ക്കാണ് അനുവദിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ?


631

കാരുണ്യ ചികിത്സാ സഹായം 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)കാരുണ്യ ചികിത്സാ സഹായം 2011-12, 2012-13, വര്‍ഷങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനായി, പ്രത്യേക ചെലവ് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അത് ഓരോ വര്‍ഷവും എത്ര വീതമായിരുന്നു; 

(ബി)2011-12 ലും 2012-13 ലും കാരുണ്യ പദ്ധതി പ്രകാരം മൊത്തം എന്ത് തുക വീതം നല്‍കുകയുണ്ടായിട്ടുണ്ട്; വിശദമാക്കാമോ?

632

ഡയാലിസിസ് കേന്ദ്രങ്ങളെ കാരുണ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി

 ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)സംസ്ഥാനത്ത് പുതുതായി ഡയാലിസിസ് കേന്ദ്രങ്ങളെ കാരുണ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അവയുടെ ലിസ്റ്റ് ലഭ്യമാക്കാമോ ; 

(ബി)പൊന്നാനി മണ്ധലത്തിലെ മാറഞ്ചേരിയിലെ പുതിയ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റില്‍ കാരുണ്യ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)ഡയാലിസിസിനായി കോഴിക്കോട്, തൃശ്ശൂര്‍, പെരിന്തല്‍മണ്ണ തുടങ്ങി 50 കി.മി. അധികം യാത്ര ചെയ്യേണ്ടിവരുന്ന രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പ്രസ്തുത കേന്ദ്രത്തില്‍ കാരുണ്യ പദ്ധതിയുടെ ധനസഹായം രോഗികള്‍ക്ക് ലഭ്യമാകുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ? 

633

മംഗല്യനിധി പദ്ധതി 

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

(എ)പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി മംഗല്യനിധി പദ്ധതി നിലവില്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഇതില്‍ അപേക്ഷ നല്‍കുവാനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ; ധനസഹായം ആര്‍ക്കെങ്കിലും അനുവദിച്ചിട്ടുണ്ടോ; പരമാവധി എന്ത് തുകയാണ് അനുവദിക്കുക; 

(ബി)മംഗല്യനിധിയിലേയ്ക്കായി ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുന്ന സന്പ്രദായം നിലവില്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഓഡിറ്റോറിയം ഉടമയാണോ ബന്ധപ്പെട്ട കക്ഷികളാണോ പ്രസ്തുത തുക അടയ്ക്കേണ്ടത്; ഇത് ഓരോ ജില്ലയിലും എവിടെയാണ് അടയ്ക്കേണ്ടത്; 

(സി)സ്ഥലപരിമിതി മൂലം പാവപ്പെട്ടവര്‍ക്ക് വിവാഹങ്ങള്‍ നടത്തുന്നതിന് ഓഡിറ്റോറിയങ്ങളെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍ അവരെ അതില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)നഗര-ഗ്രാമങ്ങളിലുളള ഓഡിറ്റോറിയങ്ങള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുന്നുണ്ടോ; എങ്കില്‍ എത്രയാണ്; പഞ്ചായത്തില്‍ താമസിക്കുന്നവര്‍ നഗരസഭാ പരിധിയിലെ ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയാല്‍ ഏതുതരം ഫീസാണ് ഒടുക്കേണ്ടിവരിക; വിശദമാക്കാമോ?

634

"മംഗല്യനിധി' യിലേക്ക് പിരിഞ്ഞു കിട്ടിയ തുക 

ശ്രീ. സി. ദിവാകരന്‍

"മംഗല്യനിധി'-യിലേയ്ക്ക് ഓഡിറ്റോറിയം, ഹോട്ടല്‍ എന്നിവയില്‍നിന്ന് നാളിതുവരെ പിരിഞ്ഞു കിട്ടിയ തുക എത്രയാണ്; എന്ത് തുക ഇതുവരെ ചിലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ? 



635

കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി

 ശ്രീ. കെ. കെ. നാരായണന്‍ 

(എ)സംസ്ഥാനത്തെ എല്ലാ കൃഷിക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് അപകട ഇന്‍ഷുറന്‍സും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തി കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)പ്രസ്തുത ഇന്‍ഷുറന്‍സ് പദ്ധതി എന്നുമുതല്‍ നിലവില്‍ വന്നു; ഏത് ഇന്‍ഷുറന്‍സ് കന്പനി വഴിയാണ് ഇതു നടപ്പിലാക്കുന്നത്; എത്ര കൃഷിക്കാര്‍ ഇതിനകം സ്കീമില്‍ ചേരുകയുണ്ടായി; പ്രീമിയം ഇനത്തില്‍ എന്തു തുക ഇതിനകം സര്‍ക്കാര്‍ അടച്ചു; 

(സി)ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നും ഇതിനകം എത്ര കൃഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുകയുണ്ടായി; മൊത്തം എന്തു തുകയുടെ ആനുകൂല്യം ലഭിക്കുകയുണ്ടായി; 

(ഡി)സര്‍ക്കാരിന് നാളിതുവരെയുണ്ടായ പ്രസ്തുത ഇനത്തിലെ ചെലവെത്ര?

636

വിലയാധാരങ്ങളുടെ സ്റ്റാന്പ് ഡ്യൂട്ടി

 ഡോ. കെ. ടി. ജലീല്‍

വിലയാധാരങ്ങളുടെ സ്റ്റാന്പ് ഡ്യൂട്ടി ഇനത്തില്‍ 2006-07 സാന്പത്തിക വര്‍ഷം മുതല്‍ ഓരോ സാന്പത്തിക വര്‍ഷവും ലഭിച്ച വരുമാനം എത്രയായിരുന്നു; നടപ്പ് സാന്പത്തിക വര്‍ഷം നാളിതുവരെ ലഭിച്ച വരുമാനം എത്ര; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്റ്റാന്പ് ഡ്യൂട്ടി ഇനത്തില്‍ മൊത്തം എന്ത് തുകയുടെ കുറവ് നടപ്പ് സാന്പത്തിക വര്‍ഷം ഇതിനകം ഉണ്ടായിട്ടുണ്ട്; വ്യക്തമാക്കാമോ?

637

മുദ്രപത്രങ്ങളുടെ ദൌര്‍ലഭ്യം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 100 രൂപയുടെ മുദ്രപത്രം കിട്ടാനില്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വസ്തു വില്‍പനകരാറുകള്‍ക്കും, പഞ്ചായത്തുകളിലെ നിര്‍മ്മാണ കരാറുകള്‍ക്കും 100 രൂപയുടെ മുദ്രപത്രം അത്യാവശ്യമായതിനാല്‍, മുദ്രപത്ര ദൌര്‍ലഭ്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?

638

കെ. എസ്.എഫ്.ഇ പ്രൊഫഷണല്‍ എഡ്യൂകെയര്‍ ചിട്ടി 

ശ്രീ. ജോസഫ് വാഴക്കന്
‍ ,, സണ്ണി ജോസഫ് 
,, വി. ഡി. സതീശന്‍ 
,, ഹൈബി ഈഡന്‍ 

(എ)സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ. പ്രൊഫഷണല്‍ എഡ്യൂകെയര്‍ ചിട്ടി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ; 

(സി)വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യഭ്യാസത്തിനുള്ള സാന്പത്തിക സഹായം ലഭ്യമാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

639

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം

 ശ്രീ. എസ്. ശര്‍മ്മ

(എ)കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)കെ. എഫ്. സി. യുടെ പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കാന്‍ പദ്ധതിയുണ്ടോ;

(സി)നിലവിലുള്ള ഇടപാടുകാരെ സഹായിക്കാനായി കെ. എഫ്. സി. എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?

640

ധനകാര്യ സ്ഥാപനങ്ങളില്‍ കാര്‍ഷിക വായ്പ 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ)ധനകാര്യസ്ഥാപനങ്ങളില്‍ കാര്‍ഷിക വായ്പയ്ക്ക് എത്രശതമാനം പലിശ ഈടാക്കുന്നു;

(ബി)കെ.എസ്.എഫ്.ഇ, കെ.എഫ്.സി തുടങ്ങിയ സ്ഥാപനങ്ങള്‍ മുഖേന കാര്‍ഷിക വായ്പ നല്‍കുന്നുണ്ടോ; വിശദമാക്കുമോ?

641

ലീഗല്‍ സര്‍വ്വീസ് അതോറിറ്റി

 ശ്രീ. പാലോട് രവി 
,, ഷാഫി പറന്പില്
‍ ,, എം. എ. വാഹീദ് 
,, ഐ. സി. ബാലകൃഷ്ണന്‍

(എ)ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത അതോറിറ്റികളിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ; 

(സി)അതോറിറ്റികള്‍ നടത്തുന്ന അദാലത്തുകള്‍ വഴി കേസ്സുകള്‍ക്ക് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പറയാമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര അദാലത്തുകള്‍ നടത്തുകയും എത്ര കേസ്സുകള്‍ക്ക് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

642

സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍

 ശ്രീമതി ഗീതാ ഗോപി
 
(എ)അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഇപ്പോള്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നുണ്ടോ ; 

(ബി)ട്രിബ്യൂണലില്‍ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം എത്രയായിട്ടാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്രയാണെന്നും അറിയിക്കാമോ ; 

(സി)ട്രിബ്യൂണലില്‍ ആവശ്യമായ അനുബന്ധ ജീവനക്കാര്‍ എത്രയാണെന്നും നിലവില്‍ നിയമിക്കപ്പെട്ടിട്ടുള്ളവര്‍ എത്രയാണെന്നും അറിയിക്കുമോ ; 

(ഡി)ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കാമോ ?


643

അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീം 

ശ്രീ. ലൂഡി ലൂയിസ് 
,, കെ. ശിവദാസന്‍ നായര്‍ 
,, പി.സി. വിഷ്ണുനാഥ് 
,, അന്‍വര്‍ സാദത്ത് 

(എ)അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീമിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്ന പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

644

ആള്‍ത്താമസമില്ലാത്ത വീടുകള്‍ 

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി 
,, റ്റി. എ. അഹമ്മദ് കബീര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, എം. ഉമ്മര്‍

(എ)ജനവാസമില്ലാത്ത വീടുകളെ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ആകെ എത്ര വാസയോഗ്യ ഗൃഹങ്ങള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് വ്യക്തമാക്കുമോ; അതിനുള്ള കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ? 

(സി)ഫ്ളാറ്റുകളില്‍ നല്ല ശതമാനം ഒഴിഞ്ഞുകിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ നിശ്ചലമായിക്കിടക്കുന്ന മുതല്‍മുടക്കിനെ ഉപയോഗപ്രദമാക്കി ഉടമയ്ക്കും സംസ്ഥാനത്തിനും ഒരുപോലെ പ്രയോജനപ്രദമാകുന്ന പദ്ധതികളെക്കുറിച്ച് പരിഗണിക്കുമോ? 

645

കല്‍പ്പറ്റ, പിണങ്ങോട് ലക്ഷം വീട് കോളനിയുടെ ശോചനീയാവസ്ഥ 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ പിണങ്ങോട് ലക്ഷം വീട് കോളനിയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)കോളനിയിലെ വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)അപകടാവസ്ഥയിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?


<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.