|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5070
|
മത്സ്യതൊഴിലാളി കടാശ്വാസകമ്മീഷന്‍ മത്സ്യമേഖലയില്‍ അനുവദിച്ച തുകയില്‍ ക്രമക്കേടുകള്‍
ശ്രീ. എ. റ്റി. ജോര്‍ജ്
(എ)മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ മത്സ്യമേഖലയില്‍ അനുവദിച്ച തുകയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ;
(ബി)05.07.2012 ലും 06.07.2012 ലും ഹെഡ് ഓഫീസില്‍ നിന്നുള്ള കടാശ്വാസ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ കടാശ്വാസ നിബന്ധനകള്‍ പ്രകാരം സംഘങ്ങളുടെ വായ്പ ലെഡ്ജര്‍ അനുസരിച്ച് ലഭിക്കേണ്ട തുകയും, ജില്ലാ മാനേജര്‍ അനുവദിച്ചു നല്‍കിയ തുകയും തമ്മില്‍ അന്തരം കണ്ടെത്തിയിട്ടുണ്ടോ;
(സി)പ്രസ്തുത തിരിമറി നടത്തിയ ജില്ലാ മാനേജരുടെ പേരില്‍ എന്ത് ശിക്ഷണ നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
|
5071 |
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ എത്ര അപേക്ഷകളിന്മേല്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുത്തിട്ടുണ്ട്;
(സി)കടാശ്വാസത്തിനര്‍ഹരായ അപേക്ഷകര്‍ക്ക് ആനുകൂല്യം അനുവദിച്ചിട്ടുണ്ടെന്ന വിവരം ധനകാര്യ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ടോ;
(ഡി)ഇത്തരത്തില്‍ എത്ര അപേക്ഷകരുടെ വിവരം അറിയിച്ചിട്ടുണ്ട്; എത്ര അപേക്ഷകരുടെ വിവരം അറിയിക്കാതെയുണ്ട്;
(ഇ)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് മത്സ്യത്തൊളിലാളി കടാശ്വാസത്തിനായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
(എഫ്)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ ഓരോ വര്‍ഷവും ഇതിനായി എത്ര തുക ചെലവഴിച്ചു?
|
5072 |
മത്സ്യത്തൊഴിലാളികളുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്നതിന് നടപടി
ശ്രീ. റ്റി. യു. കുരുവിള
(എ)മത്സ്യത്തൊഴിലാളികളും അവരുടെ ആശ്രിതരും എടുത്തിട്ടുള്ള വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
(ബി)പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ മുതലായവയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകളുടെ കുടിശ്ശിക എഴുതിത്തള്ളുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
5073 |
മത്സ്യത്തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക
ശ്രീ. കെ. വി. വിജയദാസ്
2013-14 സാന്പത്തിക വര്‍ഷം മത്സ്യത്തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക വകയിരുത്തിയെന്നും ആയതില്‍ എത്ര തുക 2014 ജനുവരി 1 വരെ ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിവരം നല്‍കുമോ?
|
5074 |
മത്സ്യത്തൊഴിലാളി ക്ഷേമനിധി
ശ്രീ. കെ. ദാസന്‍
(എ)മത്സ്യത്തൊഴിലാളി ക്ഷേമനിധി സെസ്സ് നിയമത്തിനെതിരെ വന്‍കിട മത്സ്യക്കയറ്റുമതിക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ്സിന്‍റെ വാദം പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ എന്നാണ് പൂര്‍ത്തിയായത്; ഈ കേസിന്‍റെ വിധി പ്രസ്താവിച്ചിട്ടുണ്ടോ;
(ബി)ഇതുമൂലവും അല്ലാതെയും മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേയ്ക്ക് മത്സ്യക്കയറ്റുമതിക്കാര്‍ അടയ്ക്കാന്‍ നിലവില്‍ കുടിശ്ശികയുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;
(സി)ഈ തുക പിരിച്ചെടുക്കാന്‍ സാധിക്കാത്തത് മൂലം മത്സ്യത്താഴിലാളിക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
5075 |
സാഫ് പദ്ധതി
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, ആര്‍. സെല്‍വരാജ്
,, എം. എ. വാഹീദ്
,, ഷാഫി പറന്പില്‍
(എ)മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി തീരദേശമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാഫ് പുതിയ സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്തുമോ ;
(ബി)മത്സ്യത്തൊഴിലാളി സ്ത്രീ സംഘങ്ങളുടെ ഏകീകൃത ജീവനോപാധി പ്രവര്‍ത്തനങ്ങളെ ശാക്തീകരിച്ച് സാന്പത്തിക ഭദ്രത ഉറപ്പ് വരുത്തുവാനായി എന്തൊക്കെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തുമോ ;
(സി)സാഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2011-2014 ല്‍ എന്തു തുക കേന്ദ്ര സഹായമായി ലഭിച്ചു ; ഇവ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന വിവരം വെളിപ്പെടുത്തുമോ ?
|
5076 |
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തല്‍
ശ്രീ. റ്റി.എന്‍. പ്രതാപന്‍
(എ)മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്; ലംപ്സംഗ്രാന്‍റ്, ഹോസ്റ്റല്‍ ഫീസ്, സ്റ്റൈപ്പന്‍റ് തുടങ്ങിയവ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ ആയത് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)മത്സ്യമേഖലയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാന്‍ സ്ഥാപിതമായ ഗവണ്‍മെന്‍റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്കൂളുകളിലെ (ജി.ആര്‍.എഫ്.റ്റി.എച്ച്.എസ്.) വിജയശതമാനം ഉയര്‍ത്തുവാനും നിലനിര്‍ത്തുവാനും നൂതനസംവിധാനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)ജി.ആര്‍.എഫ്.റ്റി.എച്ച്.എസ്.-കളിലെ ഹോസ്റ്റല്‍ സൌകര്യം പര്യാപ്തമാണോ; നിലവില്‍ എല്ലായിടത്തും വാര്‍ഡന്‍മാരുണ്ടോ; ഇല്ലെങ്കില്‍, സത്വരം നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
5077 |
മത്സ്യമേഖല വിദ്യാര്‍ത്ഥി സമിതിയുടെ നിവേദനം
ശ്രീ.റ്റി.എന്‍.പ്രതാപന്‍
(എ)മത്സ്യമേഖലയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെ സംബന്ധിച്ച് കേരള മത്സ്യമേഖല വിദ്യാര്‍ത്ഥി സമിതിയുടെ നിവേദനം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
(ബി)നിവേദനത്തില്‍ എന്തെല്ലാം ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഹരിക്കുവാന്‍ ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
5078 |
നിര്‍ദ്ധനമത്സ്യതൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായം
ശ്രീ. എ.എം. ആരിഫ്
നിര്‍ദ്ധനരായ മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ എത്ര രൂപയാണ് നല്‍കുന്നത്; ഈ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
5079 |
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ
ശ്രീ. പി.സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;
(ബി)കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചിലിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്;
(സി)മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് ആധുനിക സജ്ജീകരണങ്ങളുള്ള സ്പീഡ് ബോട്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് ഹെലികോപ്ടര്‍ സേവനം സ്ഥിരമായി ലഭ്യമാക്കുന്നതിനും അവശ്യഘട്ടങ്ങളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് വിഭാഗങ്ങളുടെ വിദഗ്ദ്ധ സേവനം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?
|
5080 |
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് സാറ്റലൈറ്റ് പൊസിഷനിംഗ് സംവിധാനം
ശ്രീ.എന്‍.എ. നെല്ലിക്കുന്ന്
,, വി.എം.ഉമ്മര്‍ മാസ്റ്റര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ.എന്‍.എ.ഖാദര്‍
(എ)കടലില്‍ മത്സ്യബന്ധനത്തിനുപോകുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)അപകടത്തില്‍പെടുന്ന വളളങ്ങളേയും തൊഴിലാളികളേയും വേഗത്തില്‍ കണ്ടെത്തുന്നതിന് സാറ്റലൈറ്റ് പൊസിഷനിംഗ്പോലുളള സംവിധാനം ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
|
5081 |
മത്സ്യത്തിന് "സസ്റ്റെയ്നബിലിറ്റി സര്‍ട്ടിഫിക്കറ്റ്'
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, പി. സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
(എ)സംസ്ഥാനത്ത് നിന്ന് വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്ന മത്സ്യത്തിന് "സസ്റ്റെയ്നബിലിറ്റി സര്‍ട്ടിഫിക്കറ്റ്' നിര്‍ബന്ധമാക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇപ്രകാരമുള്ള നിബന്ധന മത്സ്യക്കയറ്റുമതിയെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)മത്സ്യവിപണന രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ അറിയുന്നതിനും പുതിയ വിതരണതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
|
5082 |
മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന/വിദേശ ബോട്ടുകള്‍/ട്രോളറുകള്‍
ശ്രീ. എസ്. ശര്‍മ്മ
കേരള തീരത്തു നിന്നും മത്സ്യബന്ധനം നടത്തുന്നതിന് അന്യസംസ്ഥാന/വിദേശ ബോട്ടുകള്‍ക്കും ട്രോളറുകള്‍ക്കും അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?
|
5083 |
ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍
ശ്രീ. രാജു എബ്രഹാം
(എ)ഉള്‍നാടന്‍ മത്സ്യസന്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; ത്രിതല പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണുള്ളത്;
(ബി)ഉള്‍നാടന്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത് എന്ന് ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ;
(സി)മത്സ്യവിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്ഷേമനിധികളോ, പെന്‍ഷനോ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(ഡി)ഈ പദ്ധതിയില്‍ അംഗമാകുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത്; അപേക്ഷയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
5084 |
ഉണ്ണിയേശു കോളനിയില്‍ മത്സ്യബന്ധനമേഖലയ്ക്കുള്ള ആനുകൂല്യം
ശ്രീ. എം. എ. ബേബി
(എ)കൊല്ലം മുദാക്കരയില്‍നിന്നും പുനരധിവസിക്കപ്പെട്ട 65 മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന ഉണ്ണിയേശു കോളനിയില്‍ മത്സ്യബന്ധന മേഖലയില്‍ ലഭ്യമാകുന്ന യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത വിഷയം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ;
(സി)ഇക്കാര്യത്തില്‍ ഇതിനകം എന്തെങ്കിലും നടപടി സീകരിച്ചിട്ടുണ്ടോ ?
|
5085 |
വള്ളവും വലയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം
ശ്രീ. ജി. സുധാകരന്‍
(എ)കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും ഉള്‍പ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ പദ്ധതികള്‍ നിലവിലുണ്ടോ ; എങ്കില്‍ വിശദമാക്കാമോ;
(ബി)ഇപ്പോള്‍ നഷ്ടപരിഹാരമായി നല്‍കിവരുന്ന 5000 രൂപ അപര്യാപ്തമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണിക്കുമോ ;
(സി)വള്ളവും വലയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയവ വാങ്ങുന്നതിന് മത്സ്യഫെഡ് മുഖേന പലിശരഹിത വായ്പ നല്‍കുന്ന കാര്യം പരിഗണിക്കുമോ ?
|
5086 |
ബോട്ടുകള്‍ തകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)വള്ളിക്കുന്ന് പഞ്ചായത്തിലെ മത്സ്യബന്ധനത്തൊഴിലാളികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ബോട്ടുകള്‍ കഴിഞ്ഞവര്‍ഷം തകര്‍ന്നു പോയതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുടമകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ പ്രസ്തുത വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാമോ?
|
5087 |
മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ ധനസഹായം
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതികളിലായി എത്ര പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്, ധനസഹായം ലഭിച്ചവരുടെ പേരും വിലാസവും വിശദമാക്കി മത്സ്യഗ്രാമം തിരിച്ച് പട്ടിക ലഭ്യമാക്കുമോ;
(ബി)പ്രസ്തുത ആനുകൂല്യ വിതരണത്തിന്‍റെ പുരോഗതി വ്യക്തമാക്കാമോ;
(സി)അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ ഭവനരഹിതരായ എത്ര മത്സ്യത്തൊഴിലാളികള്‍ ഉണ്ട് എന്നും അവര്‍ ആരെല്ലാം എന്നും പേര്, വിലാസം എന്നിവ വിശദമാക്കി മത്സ്യഗ്രാമം തിരിച്ച് വിശദമാക്കാമോ?
|
5088 |
തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകള്‍
ശ്രീ. എ.പ്രദീപ്കുമാര്‍
(എ)കേരളത്തില്‍ എത്ര തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയില്‍ ഏതെല്ലാമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വിശദമാക്കുമോ;
(ബി)ഈ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ സബ്സിഡിയിനത്തിലുളള ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നുണ്ടോ;
(സി)ഇല്ലെങ്കില്‍ അവയിലൂടെ സബ്സിഡിയിനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
|
5089 |
മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡിനിരക്കില്‍ മണ്ണെണ്ണ
ശ്രീ. പി.കെ. ഗുരുദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ ഏതെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ അത് നടപ്പിലാക്കിയിട്ടുണ്ടോയെന്ന് ; വ്യക്തമാക്കാമോ;
(ബി)മുന്‍ സര്‍ക്കാര്‍ 20 രൂപയുടെ സബ്സിഡിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ ആവിഷ്കരിച്ച പദ്ധതിയിന്മേല്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി)മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായ മണ്ണെണ്ണ എത്രയെന്നറിച്ചാല്‍ നല്‍കുന്നതാണെന്ന കേന്ദ്രമന്ത്രി ശ്രീ. കെ.വി.തോമസിന്‍റെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇത് ലഭ്യമാക്കുന്നതിനാനശ്യമായ തുടര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നോ; വിശദമാക്കാമോ?
|
5090 |
കണ്ണൂര്‍ ജില്ലയില്‍ "മത്സ്യ സമൃദ്ധി' പദ്ധതി
ശ്രീമതി ഗീതാ ഗോപി
(എ)"മത്സ്യസമൃദ്ധി' പദ്ധതി തൃശൂര്‍ ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് നടപ്പിലാക്കിയിട്ടുള്ളത്;
(ബി)കോള്‍മേഖലയായ നാട്ടിക മണ്ധലത്തില്‍ ഏതെങ്കിലും പഞ്ചായത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളിലെന്ന് അറിയിക്കുമോ;
(സി)ഇതിനായി എന്ത് തുക വിനിയോഗിച്ചുവെന്ന് അറിയിക്കുമോ?
|
5091 |
മത്സ്യസമൃദ്ധി പദ്ധതി
ശ്രീ. സി. കൃഷ്ണന്‍
(എ)മത്സ്യ സമൃദ്ധി പദ്ധതിയില്‍ ആവശ്യത്തിന് രോഗവിമുക്തമായ ഗുണമേന്‍മയുള്ള കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ ലഭിക്കുന്നില്ലെന്ന മത്സ്യകര്‍ഷകരുടെ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
|
5092 |
ബേപ്പൂര്‍ മത്സ്യഗ്രാമം പദ്ധതി
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ മത്സ്യഗ്രാമം പദ്ധതി അനുസരിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്;
(ബി)പ്രസ്തുത പദ്ധതിക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
(സി)പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാകും?
|
5093 |
മാതൃകാ മത്സ്യ ഗ്രാമങ്ങള്‍
ശ്രീമതി ഗീതാ ഗോപി
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ നാട്ടിക മണ്ധലത്തില്‍ എത്ര ഗ്രാമങ്ങളെ മാതൃകാ മത്സ്യഗ്രാമങ്ങളായി വികസിപ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഓരോ ഗ്രാമത്തിനും അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിശദാംശം ലഭ്യമാക്കുമോ?
|
5094 |
ഫിഷറീസ് വകുപ്പിന്‍റെ അധീനതയില്‍ ഉളള സ്ഥലം
ശ്രീ. എ.പ്രദീപ്കുമാര്‍
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ധലത്തില്‍ ഫിഷറീസ് വകുപ്പിന്‍റെ അധീനതയില്‍ ഒഴിഞ്ഞുകിടക്കുന്ന എത്ര സ്ഥലമുണ്ടെന്ന് സര്‍വ്വേ നന്പര്‍ സഹിതം വിശദമാക്കുമോ?
|
5095 |
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്്ടറുടെ ഓഫീസിലെ ഒഴിവുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)മലപ്പുറം ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്്ടറുടെ ഓഫീസില്‍ ഏതെല്ലാം തസ്തികകള്‍ എത്ര കാലമായി ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(സി)ഒഴിവുകള്‍ എന്ന് നികത്താനാകുമെന്ന് അറിയിക്കുമോ?
|
5096 |
മന്ത്രിമാര്‍ക്ക് നല്‍കുന്ന കത്തുകളിലും, അപേക്ഷകളിലും നടപടിയെടുക്കുന്നതിന് കാലതാമസം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)എം.എല്‍.എ. മാര്‍ മന്ത്രിമാര്‍ക്ക് നല്‍കുന്ന കത്തുകളിന്മേലും, അപേക്ഷകളിലും നടപടിയെടുക്കുന്നതിന് ഫിഷറീസ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഫിഷറീസ് സെക്രട്ടറിയുടെ ഓഫീസില്‍ 06.12.13 ന് 16926 എന്ന കറന്‍റ് നന്പരില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയിന്മേല്‍ "സി' സെക്ഷനില്‍ നിന്ന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഫയലില്‍ നിന്ന് ഏതെല്ലാം ഓഫീസുകളിലേയ്ക്ക് ഏതെല്ലാം തീയതികളില്‍ കത്തുകള്‍ നല്‍കിയെന്നും അവയ്ക്ക് ഏതെല്ലാം തീയതികളില്‍ മറുപടി ലഭ്യമായെന്നും വിശദമാക്കുമോ;
(ഡി)പ്രസ്തുത ഫയലില്‍ നിന്ന് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഇ)പ്രസ്തുത ഫയലില്‍ കാലവിളംബം വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഏതെല്ലാം ഉദ്യോഗസ്ഥരാണ് ഇതിന് കാരണക്കാര്‍ എന്ന് വ്യക്തമാക്കുമോ?
|
5097 |
പുന്നപ്ര ഫിഷ് ലാന്‍ഡിംഗ് സെന്‍ററിന്‍റെ നവീകരണം
ശ്രീ. ജി. സുധാകരന്‍
(എ)എന്‍. എഫ്. ഡി. ബി ധനസഹായത്തോടെ നടപ്പാക്കുന്ന പുന്നപ്ര ഫിഷ് ലാന്‍ഡിംഗ് സെന്‍ററിന്‍റെ നവീകരണത്തിന് എന്നാണ് ഭരണാനുമതി നല്‍കിയത്; ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)ആരാണ് പ്രസ്തുത പ്രവൃത്തികള്‍ക്കുളള കരാറുകാര്‍ അടങ്കല്‍ തുക എത്രയാണ്; പ്രവൃത്തി പൂര്‍ത്തിയാക്കേണ്ട കാലാവധി എന്നാണെന്ന് വ്യക്തമാക്കുമോ;
(സി)ഫിഷ് ലാന്‍ഡിംഗ് സെന്‍ററിന്‍റെ നവീകരണ പ്രവൃത്തി എന്ന് ആരംഭിക്കുമെന്ന് അറിയിക്കുമോ?
|
5098 |
കേരള ഫിഷറീസ് സര്‍വ്വകലാശാല
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, ഷാഫി പറന്പില്‍
,, ഹൈബി ഈഡന്‍
,, പാലോട് രവി
(എ)കേരള ഫിഷറീസ് സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണ്;
(ബി)പ്രസ്തുത സര്‍വ്വകലാശാലയുടെ കോഴ്സുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ ഉപദേശം സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത സര്‍വ്വകലാശാല വഴി മത്സ്യ മേഖലയുടെ വികസനത്തിന് നൂതന മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഫിഷറീസ് വകുപ്പ് സര്‍വ്വകലാശാലയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് ആലോചിക്കുന്നുണ്ടോ;
(ഡി)ശാസ്ത്രീയ മത്സ്യക്കൃഷി സംബന്ധിച്ച് പുതിയ അറിവുകള്‍ നേടുന്നതിന് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി മത്സ്യബന്ധന വകുപ്പ് യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുമോ ?
|
5099 |
കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഗവേഷണ ഫലങ്ങള്‍
ശ്രീ. വി.പി. സജീന്ദ്രന്‍
,, അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്‍
,, പി.എ.മാധവന്‍
(എ)പുതുതായി രൂപീകൃതമായ കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഗവേഷണ ഫലങ്ങള്‍ മത്സ്യമേഖലയുടെ വികസനത്തിന് ഉപയുക്തമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
(ബി)മല്‍സ്യക്കൃഷിയുടെ ശാസ്ത്രീയവശം അപഗ്രഥിച്ച് പ്രായോഗിക തലത്തില്‍ എത്തിക്കുന്നതിനായി സര്‍വ്വകലാശാല വിദഗ്ദ്ധരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ;
(സി)ഫിഷറീസ് സര്‍വ്വകലാശാലയ്ക്ക് ആവശ്യമായ സാന്പത്തിക സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
5100 |
എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാന സര്‍വ്വീസുകള്‍
ശ്രീ. എം. എ. ബേബി
'' എളമരം കരീം
'' കെ. വി. അബ്ദുള്‍ ഖാദര്‍
ഡോ. കെ. ടി. ജലീല്‍
(എ)കേരളം ആസ്ഥാനമായി എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതിന്‍റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയിക്കാമോ;
(ബി)എയര്‍ ഇന്ത്യാ എക്സ്പ്രസ് ഇപ്പോള്‍ നടത്തുന്ന സര്‍വീസുകളുടെ വിശദാംശങ്ങള്‍ അറിയാമോ;
(സി)പ്രസ്തുത വിമാനങ്ങളുടെ പാട്ടക്കാലാവധി ദീര്‍ഘിപ്പിക്കാത്ത കാരണത്താല്‍ 2014 ജനുവരി മുതല്‍ പല സര്‍വ്വീസുകളും നിര്‍ത്തലാക്കുകയാണെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ സാധാരണക്കാരായ ഗള്‍ഫ് മലയാളികളുടെ ആശ്രയമായ പ്രസ്തുത വിമാന സര്‍വ്വീസുകള്‍ തടസ്സമില്ലാതെ നിലനിര്‍ത്തുവാന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
|
<<back |
|