STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Starred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

*421

കിസാന്‍ കാര്‍ഡുകളുടെ വിതരണം


 ശ്രീ. വര്‍ക്കല കഹാര്‍ 
,, സണ്ണി ജോസഫ്
 ,, റ്റി. എന്‍. പ്രതാപന്‍ 
,, പാലോട് രവി 

(എ) കിസാന്‍ കാര്‍ഡുകളുടെ വിതരണ ത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) കിസാന്‍ കാര്‍ഡ് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)എന്തെല്ലാം വിവരങ്ങളാണ് ഈ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? 

(ഡി) എന്തെല്ലാം സൌകര്യങ്ങളാണ് ഈ കാര്‍ഡുകള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്;

*422

അടയ്ക്കാ നിരോധനം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
ശ്രീമതി കെ. കെ. ലതിക
 ,, കെ. എസ്. സലീഖ 
ശ്രീ. കെ. കെ. നാരായണന്‍ 

(എ)അടയ്ക്കാ നിരോധനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുളളതായ അറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി) അടയ്ക്കാനിരോധനം മൂലം സംസ്ഥാനത്തെ അടയ്ക്കാകര്‍ഷകര്‍ക്കുണ്ടായിട്ടുളള ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി എന്തെങ്കിലും തരത്തിലുളള ആശയവിനിമയം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)അടയ്ക്കാ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

*423

വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തുന്നതിന് നടപടി 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
‍ ,, ആര്‍. രാജേഷ്
 ,, ബി.ഡി. ദേവസ്സി
 ,, വി. ചെന്താമരാക്ഷന്‍ 

(എ)വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; 

(ബി)ഇതുവരെ സ്വീകരിച്ച നടപടികളിലെ വീഴ്ചകളും പോരായ്മകളും വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള സോഷ്യല്‍ ഓഡിറ്റിനെ ശക്തിപ്പെടുത്താന്‍ തയ്യാറാകുമോ; ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

*424

കുളന്പുരോഗത്തെ പ്രതിരോധിക്കുന്നതിന് പാരന്പര്യ ചികിത്സാ രീതികള്‍ 


ശ്രീമതി ഗീതാ ഗോപി
 ശ്രീ. വി.എസ്. സുനില്‍ കുമാര്‍
 ,, മുല്ലക്കര രത്നാകരന്‍ 
,, ജി.എസ്. ജയലാല്‍ 

(എ)കുളന്പുരോഗത്തെ പ്രതിരോധിക്കുന്നതിനായി പാരന്പര്യ ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം രീതിയിലുള്ള പാരന്പര്യ ചികിത്സാരീതികള്‍ നിലവിലുണ്ട്; അവ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

*425

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 


ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍ 
ഡോ.എന്‍. ജയരാജ് 
ശ്രീ. പി. സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍

(എ)കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുവോ; ഇതുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നോ; വ്യക്തമാക്കുമോ; 

(സി)പ്രസ്തുത ഏജന്‍സി നല്‍കിയ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ എന്തെല്ലാമാണ്;

(ഡി)കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് അനുഗുണമായ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

*426 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം 


ശ്രീ. എം. എ. ബേബി 
,, ജി. സുധാകരന്‍
,, കെ. കെ. ജയചന്ദ്രന്‍ 
,, സാജു പോള്‍ 

(എ)സംസ്ഥാന പദ്ധതി വിഹിതത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തുക യഥാസമയം ലഭ്യമാക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നതും അതുമൂലമുള്ള പ്രശ്നങ്ങളും സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; 

(ബി)കഴിഞ്ഞ രണ്ട് സാന്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാന പദ്ധതിവിഹിതത്തില്‍നിന്നുള്ള തുക സാന്പത്തിക വര്‍ഷത്തിന്‍റെ നിശ്ചയിക്കപ്പെട്ട പാദങ്ങളില്‍തന്നെ പൂര്‍ണ്ണമായും നല്‍കാന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ് ; അനുവദിച്ചതിന്‍റെ കൂടുതല്‍ ഭാഗവും വര്‍ഷാവസാനമായിരുന്നുവോ ; ഈ രീതി അവസാനിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; 

(സി)കഴിഞ്ഞ മൂന്ന് സാന്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാന പദ്ധതിവിഹിതത്തിന്‍റെ 25% തുകയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുകയുണ്ടായോ ; ഓരോ വര്‍ഷത്തെയും പദ്ധതിവിഹിതത്തിന്‍റെ 25% തുക എത്രയാണെന്നും, അതില്‍ നല്‍കിയതെത്രയാണെന്നും വെളിപ്പെടുത്തുമോ?

*427

ഏകീകൃത ടൌണ്‍ ആന്‍റ് കണ്‍ട്രി പ്ലാനിംഗ് നിയമം 


ശ്രീ. പി. എ. മാധവന്‍ 
,, ഷാഫി പറന്പില്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ബെന്നി ബെഹനാന്‍

(എ)ഏകീകൃത ടൌണ്‍ ആന്‍റ് കണ്‍ട്രി പ്ലാനിംഗ് നിയമം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി നിയമ നിര്‍മ്മാണം നടത്തുമോ; വിശദമാക്കുമോ;

(ഡി)ആയതിലേയ്ക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ?

*428

ഇന്ദിര ആവാസ് യോജന 


ശ്രീ. ജെയിംസ് മാത്യു 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, ബി. സത്യന്‍

(എ)സംസ്ഥാനത്ത് ഇന്ദിര ആവാസ് യോജന പദ്ധതി നടപ്പാക്കിത്തുടങ്ങിയത് എന്നു മുതലാണ്;

(ബി)പ്രസ്തുത പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിന് നല്‍കിവരുന്ന തുക വര്‍ദ്ധിപ്പിച്ചുവോ; വര്‍ദ്ധനക്കനുസൃതമായി ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ട് ലഭ്യമാക്കിയിരുന്നുവോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(സി)വര്‍ദ്ധനക്കനുസൃതമായി യഥാസമയം ഫണ്ട് അനുവദിക്കാത്തതു മൂലം പദ്ധതി നടത്തിപ്പ് അവതാളത്തിലായ കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ; 

(ഡി)യഥാസമയം നിശ്ചിത ഗഡുക്കള്‍ ലഭിക്കാത്തതുമൂലം വീട് നിര്‍മ്മാണം പാതി വഴിയിലായ ഗുണഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ? 

*429

കാര്‍ഷിക വ്യാപന പ്രക്രിയയില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 
,, പി. കെ. ബഷീര്‍ 
,, എന്‍. എ. നെല്ലിക്കുന്ന് 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)കാര്‍ഷിക വ്യാപന പ്രക്രിയയില്‍ വിദ്യാര്‍ത്ഥികളെക്കൂടി പങ്കാളികളാക്കുന്നതിന് കൃഷി വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതികളെന്തെല്ലാമെന്ന് വിശദമാക്കുമോ; 

(ബി)കാര്‍ഷികവൃത്തിയുടെ മാന്യതയേയും സമൂഹത്തിന്‍റെ ഭക്ഷ്യ, ആരോഗ്യ, സഹകരണ മേഖലകളില്‍ കൃഷിക്കുള്ള പങ്കിനേയും കുറിച്ച് പുതുതലമുറയില്‍ അവബോധം വളര്‍ത്താന്‍ കൃഷിവകുപ്പ് നടത്തുന്ന പരിപാടികളെന്തൊക്കെയെന്ന് വിശദമാക്കുമോ; 

(സി)ഇക്കാര്യത്തില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് എന്തെങ്കിലും ഉത്തരവാദിത്വം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

*430

അംഗന്‍വാടികളുടെ പ്രവര്‍ത്തനം 


ശ്രീ. സി. മോയിന്‍കുട്ടി
 '' പി. ഉബൈദുള്ള 

(എ)അംഗന്‍വാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; 

(ബി)അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണം ഗുണമേന്മയുള്ളതാണെന്നും, ശുചിത്വത്തോടെയാണ് പാകപ്പെടുത്തുന്നതെന്നും ഉറപ്പുവരുത്താനുള്ള പരിശോധനാ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ; 

(സി)അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാപരിശോധനയ്ക്ക് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?



*431

"ശ്രുതി തരംഗം' പദ്ധതി 


പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. എ. പ്രദീപ് കുമാര്‍ 
ഡോ. കെ. ടി. ജലീല്‍ 
ശ്രീമതി പി. അയിഷാ പോറ്റി 

(എ)സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന "ശ്രുതി തരംഗം' പദ്ധതിയുടെ അവലോകനം നടത്തിയിട്ടുണ്ടോ;

(ബി)കോക്ലിയര്‍ ഇംപ്ലാന്‍റ് വാങ്ങിയതിനെ സംബന്ധിച്ച് ഉയര്‍ന്നിട്ടുളള അഴിമതി ആരോപണങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)പദ്ധതി പ്രകാരം കോക്ലിയര്‍ ഇംപ്ലാന്‍റ് വാങ്ങിയത് ഏതെല്ലാം കന്പനികളില്‍ നിന്നാണെന്നും സ്റ്റോര്‍ പര്‍ച്ചേഴ്സ് മാന്വല്‍ പ്രകാരമാണോ ഇവ വാങ്ങിയതെന്നും അറിയിക്കാമോ; അല്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കാമോ; 

*.432

ആഢംബര വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിനും ശൈശവ വിവാഹങ്ങള്‍ കണ്ടെത്തുന്നതിനും നടപടി 


ശ്രീ. മുല്ലക്കര രത്നാകരന്‍ 
,, പി. തിലോത്തമന്‍ 
ശ്രീമതി. ഇ. എസ്. ബിജിമോള്‍
 ശ്രീ. കെ. രാജു 

(എ)ആഢംബര വിവാഹങ്ങളും വിവാഹധൂര്‍ത്തും നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ ശൈശവ വിവാഹങ്ങള്‍ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഈ സര്‍വ്വേയില്‍ സംസ്ഥാനത്തെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)ശൈശവ വിവാഹം കൂടുതല്‍ നടക്കുന്നത് ഏത് ജില്ലയില്‍ ഏതെല്ലാം പ്രദേശങ്ങളിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ? 

*433

പച്ചത്തേങ്ങസംഭരണം 


ശ്രീ. കെ. മുരളീധരന്‍ 
,, ഹൈബി ഈഡന്‍
 ,, കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ് 

(എ)സംസ്ഥാനത്ത് പച്ചത്തേങ്ങസംഭരണത്തിനു തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇവ സംഭരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എത്ര രൂപ നിരക്കിലാണ് ഇവ സംഭരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പച്ചത്തേങ്ങ സംഭരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്? 

*434

നോര്‍ക്ക റൂട്ട്സിന്‍റെ പദ്ധതികളിലും സേവനങ്ങളിലുമുള്ള കാലതാമസം 


 ശ്രീ. റ്റി. വി. രാജേഷ് 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 
ഡോ. കെ. ടി. ജലീല്‍ 
ശ്രീ. രാജു എബ്രഹാം 

(എ) നോര്‍ക്ക റൂട്ട്സിന്‍റെ പദ്ധതികളും സേവനങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തിയവര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസി കളുടെ പുനരധിവാസം, തൊഴില്‍ കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങളിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ ജാഗ്രത കാണിക്കാമോ; വ്യക്തമാ ക്കാമോ; 

(സി) ഏതെല്ലാം പദ്ധതിവഴിയുള്ള സഹായത്തിനും പ്രവര്‍ ത്തനങ്ങള്‍ക്കുമായി എത്ര അപേക്ഷകള്‍ ഇപ്പോള്‍ നോര്‍ക്ക റൂട്ട്സില്‍ തീര്‍പ്പാകാതെയുണ്ടെന്ന കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ?

*435

ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി 


ശ്രീ. എ. റ്റി. ജോര്‍ജ്
 ,, റ്റി. എന്‍. പ്രതാപന്
‍ ,, തേറന്പില്‍ രാമകൃഷ്ണന്
‍ ,, എ. പി. അബ്ദുള്ളക്കുട്ടി

(എ)സംസ്ഥാനത്ത് നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്ക്കരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*436

വികസനമേഖലയില്‍ സ്വകാര്യ പങ്കാളിത്തം 


ശ്രീ. വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍
 ,, എം. പി. വിന്‍സെന്‍റ് 

(എ)വികസന മേഖലയില്‍ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കാന്‍ ആസൂത്രണ ബോര്‍ഡ് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ; 

(ബി)ഇതിനായി പി.പി.പി. ആക്റ്റിന് രൂപം നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;

(സി)ഏതെല്ലാം മേഖലകളിലാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കാമോ ?

*.437

തരിശ് രഹിത കേരളം പദ്ധതി 


ശ്രീ. ഇ.കെ. വിജയന്‍ 
'' സി. ദിവാകരന്‍ 
'' ചിറ്റയം ഗോപകുമാര്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍

(എ)സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന തരിശു ഭൂമിയുടെ അളവ് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; പ്രസ്തുത ഭൂമി കൃഷി യോഗ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞ തരിശ് ഭൂമി യുടെ അളവെത്ര; വ്യക്തമാക്കാമോ; 

(ബി)സ്വകാര്യ വ്യക്തികളുടെ കൈവശം തരിശു ഭൂമിയുണ്ടോ; എങ്കില്‍ പ്രസ്തുത ഭൂമിയുടെ വിശദാംശം ലഭ്യമാക്കുമോ;

(സി)തരിശ് രഹിത കേരളം പദ്ധതിയിലൂടെ ആവിഷ്ക്കരിച്ച് നടപ്പാക്കിയ കാര്യങ്ങള്‍ എന്തെല്ലാം; പ്രസ്തുത പദ്ധതി വിജയം കണ്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

*438

മരണ രജിസ്ട്രേഷന്‍ 


ശ്രീ. ലൂഡി ലൂയിസ്
 ,, എം.എ. വാഹീദ് 
,, സണ്ണി ജോസഫ് 
,, വി.റ്റി. ബല്‍റാം 

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് മരണരജിസ്ട്രേഷന്‍ സ്വന്തം നാട്ടില്‍ നടത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)മരണ രജിസ്ട്രേഷന്‍ സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് ആരംഭിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇത് നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*439

പഞ്ചായത്തുകളെ സ്ത്രീ - ശിശു സൌഹൃദമാക്കാന്‍ പദ്ധതി 


 ശ്രീ. സി. പി. മുഹമ്മദ് 
,, എ. റ്റി. ജോര്‍ജ്
,, പി. സി. വിഷ്ണുനാഥ് 

(എ) പഞ്ചായത്തുകളെ സ്ത്രീ - ശിശു സൌഹൃദമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാ ക്കുമോ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

*440

ഫാം സ്കൂള്‍ പദ്ധതി 


ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, തേറന്പില്‍ രാമകൃഷ്ണന്
‍ ,, വി. പി. സജീന്ദ്രന്‍ 

(എ)മൃഗസംരക്ഷണ വകുപ്പ് ഫാം സ്കൂള്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിപ്രകാരം ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

*441

പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ 


ശ്രീ. ഇ. പി. ജയരാജന്‍
'' എളമരം കരീം 
'' കെ. വി. അബ്ദുള്‍ ഖാദര്‍ 
'' പി. ശ്രീരാമകൃഷ്ണന്‍

(എ)പ്രവാസി മലയാളികള്‍ സംസ്ഥാനത്തിന്‍റെ പുരോഗതിയില്‍ വഹിക്കുന്ന പങ്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന വിമാന യാത്ര സൌകര്യങ്ങളുടെ അപര്യാപ്തത, നിര്‍ബന്ധിത തിരിച്ചുവരവ്, പുനരധിവാസം തുടങ്ങിയ പ്രശ്നങ്ങളില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്ക തയ്യാറാകുമോ; വ്യക്തമാക്കാമോ; 

(സി)വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് ്രപവാസികളുടെ പ്രശ്നങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നോര്‍ക്ക പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

*442

ആജീവിക സ്കില്‍ഡ് പദ്ധതി 


ശ്രീ. എം.എ. വാഹീദ് 
,, വി.റ്റി. ബല്‍റാം 
,, പി.എ. മാധവന്‍ 
,, വി.ഡി. സതീശന്‍ 

(എ)സംസ്ഥാനത്ത് ആജീവിക സ്കില്‍ഡ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഗ്രാമീണ മേഖലയിലെ നിര്‍ധനരായ ചെറുപ്പക്കാര്‍ക്ക് വിദഗ്ദ്ധ തൊഴില്‍ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*443

വൃദ്ധജനങ്ങളുടെ സംരക്ഷണം 


ശ്രി. കോവൂര്‍ കുഞ്ഞുമോന്‍

(എ)സാമൂഹ്യ സുരക്ഷ പദ്ധതിയനുസരിച്ച് വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനായുള്ള പരിപാടികളില്‍ വീഴ്ച വന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ അതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)വൃദ്ധജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ക്രിയാന്മകമായ നടപടി സ്വീകരിക്കുമോ;

(ഡി)വൃദ്ധജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ സേവനം കാര്യക്ഷമമാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കും എന്ന് വെളിപ്പെടുത്തുമോ; 

(ഇ)നിരാലംബരായ വൃദ്ധജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യസുരക്ഷാപദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; എന്ന് വ്യക്തമാക്കുമോ?

*444

'ആശ്വാസകിരണം' പദ്ധതി - ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ 


 ശ്രീ. എളമരം കരീം
 ,, സി. കൃഷ്ണന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, എസ്. രാജേന്ദ്രന്‍ 

(എ) സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പാക്കി വരുന്ന 'ആശ്വാസകിരണം' പദ്ധതി പ്രകാരമുള്ള ധന സഹായ വിതരണത്തിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി) ഇതുമൂലം നിരാലംബരായ വയോജനങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നതായ സ്ഥിതി വിശേഷം സംജാതമായിട്ടുള്ളതായി അറി യാമോ; പുതിയ ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാകുമോ; 

(സി) വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; ഇവരുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

*445

താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 


ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
'' വി. ഡി. സതീശന്
‍ '' വര്‍ക്കല കഹാര്‍ 
'' കെ. മുരളീധരന്‍

(എ)ഗ്രാമപഞ്ചായത്തുകളില്‍ താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആര്‍ക്കെല്ലാമാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് മൂലം എന്തെല്ലാം സൌകര്യങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*446

ഐ.സി.ഡി.എസ് ന്‍റെ വികസനം 


ശ്രീ. റോഷി അഗസ്റ്റിന്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 

(എ)ഐ. സി. ഡി. എസ് (കഇഉട) -ന്‍റെ മൂന്നാംഘട്ട വികസനത്തിനായി കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചുവോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)പ്രസ്തുത പ്രോജക്ടുകളില്‍ സംസ്ഥാനത്ത് നടപ്പില്‍ വരുത്തിയവയുടെ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)പ്രസ്തുത പ്രോജക്ടുകളിലേയ്ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ച അസിസ്റ്റന്‍റ്/സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ് തസ്തികയ്ക്കു പകരം പ്രോജക്ട് മാനേജര്‍/സീനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിച്ച് പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

*447

കര്‍ഷക രജിസ്ട്രേഷന്‍ 


 ശ്രീ. രാജു എബ്രഹാം
 ,, ജെയിംസ് മാത്യു 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, സി. കെ. സദാശിവന്‍ 

(എ) സംസ്ഥാനത്തെ കര്‍ഷകരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ബി) രജിസ്ട്രേഷന്‍ നടത്തിയ കര്‍ഷകര്‍ നേരിടുന്ന ഏതെങ്കിലും പ്രശ്നത്തില്‍, എന്തെങ്കിലും പുതിയ ആശ്വാസം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(സി) ഇപ്പോഴും രജിസ്ട്രേഷന്‍ നടത്താന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ ഉദ്ദേശ മുണ്ടോ; വിശദമാക്കുമോ?

*448

വയോമിത്രം പദ്ധതി 


ശ്രീ. പി.കെ.ഗുരുദാസന്
‍ '' പി.റ്റി.എ.റഹീം 
'' കെ.കുഞ്ഞമ്മത് മാസ്റ്റര്‍ 
'' കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

(എ)വയോമിത്രം പദ്ധതി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഴി നടപ്പിലാക്കുമോ; വിശദാംശം നല്‍കുമോ;

(ബി)വയോമിത്രം പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സ്വീകരിച്ച നടപടികളും ബജറ്റ് വിഹിതവും സംബന്ധിച്ച് വിശദമാക്കാമോ?

*449

നിരോധിത കളനാശിനികളുടെ വില്‍പന തടയാന്‍ നടപടി 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, പുരുഷന്‍ കടലുണ്ടി
 ,, റ്റി. വി. രാജേഷ് 

(എ)സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന കളനാശിനികളുടെ പരിശോധന നടത്തുന്നത് ഏത് ഏജന്‍സിയാണ്; വില്‍പന നടത്തുന്നതിനായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള കളനാശിനികള്‍ ഏതെല്ലാമാണ്; 

(ബി)സംസ്ഥാനത്ത് നിരോധിത കളനാശിനികളുടെ വില്‍പന വ്യാപകമായി നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ഇത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ?

*450

ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടി 


ശ്രീ. എ.എ. അസീസ്

(എ)സംസ്ഥാനത്ത് ഹൈടെക് കൃഷി വ്യാപകമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)നിലവിലെ കര്‍ഷകര്‍ക്ക് ഹൈടെക് കൃഷിയോട് ആഭിമുഖ്യം വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(സി)പുതുതലമുറയെ ഹൈടെക് കൃഷി നടത്തുന്നതിന് പ്രോത്സാഹിപ്പിക്കാനും ട്രെയിനിംഗ് നല്‍കാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

<<back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.