Q.
No |
Questions
|
1483
|
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
ശ്രീ.
കെ.വി.
വിജയദാസ്
(എ)
കേരളത്തിലെ
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)
തൊഴിലുറപ്പു
പദ്ധിയില്‍
ക്ഷീര
വികസന
മേഖലയെ
ഉള്‍പ്പെടുത്തിയത്
തൊഴിലിന്
കൂലി
എന്ന
നിലയിലാണോ
; അതോ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
എന്ന
നിലയിലാണോയെന്ന്
വ്യക്തമാക്കുമോ
;
(സി)
കാലിത്തീറ്റയ്ക്ക്
50% സബ്സിഡി
സര്‍ക്കാര്‍
നടപ്പിലാക്കുമോ
; എങ്കില്‍
ഈ വര്‍ഷം
മുതല്‍ക്കു
തന്നെ
ആയതിന്
നടപടി
സ്വീകരിക്കുമോ
? |
1484 |
ക്ഷീര
മേഖലയില്‍
സ്വയംതൊഴില്‍
കണ്ടെത്താന്‍
കര്‍മ്മ
പദ്ധതി
ശ്രീ.
കെ. മുരളീധരന്‍
,,
ബെന്നി
ബെഹനാന്‍
,,
വി.ഡി.സതീശന്‍
,,
റ്റി.എന്‍.പ്രതാപന്‍
(എ)
ക്ഷീരമേഖലയില്‍
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്;
(ബി)
ഇതിന്
തയ്യാറാകുന്ന
സംരംഭകര്‍ക്ക്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
സംരംഭകര്‍ക്ക്
തീവ്രപരിശീലനം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ;
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
1485 |
പാലില്‍
ഘനലോഹങ്ങളുടെ
അംശം
കണ്ടെത്തിയത്
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
വ്യാവസായിക
മേഖലയില്‍
ഉള്ള
പശുക്കളുടെ
പാലില്‍
ഘന
ലോഹങ്ങളുടെ
അംശമുണ്ടെന്ന്
ചില
ഗവേഷണങ്ങളിലൂടെ
വ്യക്തമായ
കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(സി)
ഏതൊക്കെ
മേഖലകളിലാണ്
പഠനം
നടത്തിയത്
;
(ഡി)
കറുത്തീയത്തിന്റെയും
കാഡ്മിയത്തിന്റെയും
അംശം
പാലില്‍
കണ്ടെത്തുകയുണ്ടായോ
;
(ഇ)
കറുത്തീയം
ശരീരത്തില്‍
നേരിട്ടെത്തുന്നത്
വൃക്കകളുടെ
പ്രവര്‍ത്തനം
തകരാറിലാക്കാനും
നാഡീവ്യൂഹങ്ങളുടെ
പ്രവര്‍ത്തനത്തെ
താളംതെറ്റിക്കാനും
കാരണമാകുമെന്ന്
കരുതുന്നുണ്ടോ
;
(എഫ്)
കാഡ്മിയത്തിന്റെ
അംശം
വൃക്കരോഗങ്ങള്‍ക്കും
കരള്‍
രോഗങ്ങള്‍ക്കും
അര്‍ബുദത്തിനും
എല്ല്പൊട്ടലിനും
കാരണമാകുമെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കുമോ
? |
1486 |
ക്ഷീരോല്പാദന
കേന്ദ്രങ്ങള്‍
ശക്തിപ്പെടുത്തല്‍
ശ്രീ.ജോസഫ്
വാഴക്കന്‍
''
ഡൊമിനിക്
പ്രസന്റേഷന്‍
''
വി.റ്റി.
ബല്‍റാം
''
റ്റി.എന്‍.
പ്രതാപന്‍
(എ)
ക്ഷീരോല്പാദന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം;
(ബി)
ഇതിനായി
ഒരു
പുതിയ
ധനകാര്യ
സ്ഥാപനം
രൂപീകരിക്കുന്നകാര്യം
പരിഗണിക്കുമോ;
(സി)
ക്ഷീര
സഹകരണ
സംഘങ്ങളില്‍
നിന്ന്
ഇതിന്
ആവശ്യമായ
ഫണ്ട്
സ്വരൂപീകരിക്കുന്ന
കാര്യം
ആലോചിക്കുമോ? |
1487 |
പാലുല്‍പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
സംസ്ഥാനത്ത്
പാലുല്‍പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ? |
1488 |
പശു
ഗ്രാമം
പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി
ശ്രീ.വി.എസ്.
സുനില്‍കുമാര്‍
(എ)
കേരളത്തില്‍
വര്‍ദ്ധിച്ചുവരുന്ന
പാല്‍
ക്ഷാമം
പരിഹരിക്കുവാന്‍
സമഗ്രമായ
ഒരു
ക്ഷീര
നയം
പ്രഖ്യാപിക്കുവാന്‍
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ;
(ബി)
പശു
ഗ്രാമം
പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
കയ്പമംഗലം
നിയോജകമണ്ഡലത്തെ
പശുഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1489 |
ക്ഷീര
കര്‍ഷക
മേഖലയില്‍
മലബാറിന്
സ്പെഷ്യല്‍
പാക്കേജ്
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സംസ്ഥാനത്ത്
പാലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)
പാലുല്‍പ്പാദനത്തില്‍
മികച്ചതരത്തില്‍
പ്രവര്‍ത്തിക്കുന്ന
മലബാര്‍
പ്രദേശത്ത്
ക്ഷീര
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
പാല്‍
ഉല്പാദന
വര്‍ദ്ധനവും
കണക്കിലെടുത്ത്
മലബാറില്‍
സ്പെഷ്യല്‍
പാക്കേജ്
നടപ്പിലാക്കുന്ന
കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
?
|
1490 |
കോഴിക്കോട്
കാലിത്തീറ്റ
ഫാക്ടറി
ശ്രീ.
കെ. ദാസന്‍
(എ)
മില്‍മ
പാല്‍
വില 5 രൂപ
കൂട്ടിയപ്പോള്‍
ക്ഷീരകര്‍ഷകന്
ഇതിന്റെ
പ്രയോജനം
എത്രത്തോളം
ലഭിക്കുന്നുണ്ട്
എന്ന്
വിശദാക്കാമോ
;
(ബി)
പാല്‍
വില വര്‍ദ്ധനയ്ക്ക്
ശേഷം
കാലിത്തീറ്റയുടെ
വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
;
(സി)
കാലിത്തീറ്റയ്ക്കുള്ള
സബ്സിഡി
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(ഡി)
കോഴിക്കോട്
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ച
കാലിത്തീറ്റ
ഫാക്ടറിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏത്ഘട്ടംവരെയായി
; എന്നത്തേയ്ക്ക്
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ? |
1491 |
പാല്‍ക്ഷാമം
പരിഹരിക്കാന്‍
നടപടി
ശ്രീ.
എം. പി.അബ്ദുസ്സമദ്
സമദാനി
(എ)
സംസ്ഥാനത്ത്
പാല്‍ക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ബി)
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തൊക്കെ
പദ്ധതികള്‍ക്കാണ്
രൂപം നല്‍കിയിട്ടുള്ളത്
;
(സി)
കൂടുതല്‍
ക്ഷീര
സഹകരണ
സംഘങ്ങള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
1492 |
പാല്‍വില
വര്‍ദ്ധനവ്
ശ്രീ.
വി. ശശി
(എ)
സംസ്ഥാനത്ത്
പാല്‍വില
വര്‍ദ്ധിപ്പിച്ചത്
വഴി
ക്ഷീരകര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിച്ചതായും
അതുവഴി
പാല്‍
ഉല്പാദനത്തില്‍
വര്‍ദ്ധനവുണ്ടായതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വര്‍ദ്ധനവിന്റെ
വിവരം
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ
? |
1493 |
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
സാംസ്ക്കാരിക
സ്ഥാപനങ്ങള്‍
ശ്രീ.
മോന്‍സ്
ജോസഫ്
,,
റ്റി.
യു. കുരുവിള
(എ)
വിദേശ-ആഭ്യന്തര
ടൂറിസ്റുകളെ
ആകര്‍ഷിക്കുന്നതിന്
സാംസ്ക്കാരിക
വകുപ്പിന്റെ
കീഴിലുള്ള
സ്ഥാപനങ്ങളെ
കോര്‍ത്തിണക്കിക്കൊണ്ട്
സര്‍ക്കാര്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദമാക്കാമോ
;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
സാംസ്ക്കാരിക
സ്ഥാപനങ്ങള്‍ക്ക്
എത്ര
വീതം
ധനസഹായം
നല്‍കിവരുന്നുണ്ട്
; അവ
ഏതൊക്കെയാണ്
എന്ന്
വ്യക്തമാക്കാമോ
;
(സി)
ഇവയ്ക്ക്
കേന്ദ്ര
സര്‍ക്കാരില്‍
നിന്നും
ഏതെങ്കിലും
ധനസഹായം
ലഭിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എത്രയെന്ന്
വിശദമാക്കാമോ
? |
1494 |
സാംസ്കാരിക
അക്കാദമികളുടെ
വിപുലീകരണം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
സാംസ്കാരിക
രംഗം
മെച്ചപ്പെടുത്തുന്നതിന്
അനുബന്ധ
അക്കാദമികളുടെ
പ്രവര്‍ത്തനങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
വ്യാപിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ബി)
ജില്ലാടിസ്ഥാനത്തില്‍
അക്കാദമി
പ്രവര്‍ത്തനങ്ങള്‍
ഉറപ്പാക്കുന്നതിന്
‘സാംസ്കാരിക
കലണ്ടര്‍’
തയ്യാറാക്കി
നടപ്പാക്കുന്നതിന്
നടപടിയുണ്ടാകുമോ? |
1495 |
പ്രസിദ്ധീകരണ
വിഭാഗം
യോഗ്യമെന്ന്
കണ്ടെത്തിയിട്ടും
പ്രസിദ്ധീകരിക്കാത്ത
ഗ്രന്ഥങ്ങള്‍
പ്രസിദ്ധീകരിക്കാന്‍
നടപടി
ശ്രീ.പി.
തിലോത്തമന്‍
(എ)
സാംസ്കാരിക
വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
പ്രസിദ്ധീകരണ
വിഭാഗം
യോഗ്യമെന്ന്
കണ്ടിട്ടും
വര്‍ഷങ്ങളായി
പ്രസിദ്ധീകരിക്കാതെ
വച്ചിട്ടുള്ള
ഗ്രന്ഥങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
എന്തു
കൊണ്ടാണ്
ഇവ
പ്രസിദ്ധീകരിക്കാത്തതെന്നും
പ്രസിദ്ധീകരിക്കാത്തവ
ഗ്രന്ഥകര്‍ത്താവിന്
മടക്കിക്കൊടുക്കാത്തതെന്നും
വ്യക്തമാക്കുമോ;
(ബി)
വര്‍ഷങ്ങളായി
പ്രസിദ്ധീകരിക്കാത്തതുമൂലം
ഗ്രന്ഥകാരനുണ്ടാകാവുന്ന
നഷ്ടം
എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(സി)
ശാസ്ത്രീയ
സംഗീതം
ഇംഗ്ളീഷ്
നോട്ടേഷനിലേയ്ക്ക്
മാറ്റിക്കൊണ്ട്
ചേര്‍ത്തല
സ്വദേശിയായ
ശ്രീ. ഗോപിനാഥന്‍
തയ്യാറാക്കിയതും
സാംസ്കാരിക
വകുപ്പ്
അംഗീകരിച്ച്
പ്രസിദ്ധീകരണത്തിന്
വേണ്ടി
പ്രസിദ്ധീകരണ
വിഭാഗത്തെ
ഏല്പിച്ചതുമായ
ഗ്രന്ഥം
ഇതുവരെയും
പ്രസിദ്ധീകരിക്കാത്തതിന്
കാരണം
എന്താണ്;
ഈ
വിഷയം
അന്വേഷണം
നടത്തി
നടപടി
സ്വീകരിക്കുമോ? |
1496 |
മുനിയറകളെ
സംരക്ഷിക്കാന്‍
നടപടി
ശ്രീ.
കെ. അജിത്
(എ)
സംസ്ഥാനത്തെ
മുനിയറകളെക്കുറിച്ച്
പുരാവസ്തു
വകുപ്പ്
കൃത്യമായ
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
മുനിയറകള്‍
സംരക്ഷിക്കാന്‍
വനം
വകുപ്പുമായി
ബന്ധപ്പെട്ട്
കൂടുതല്‍
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
തയ്യാറാകുമോ;
(സി)
മുനിയറകള്‍
ഒരു
പുരാതന
സ്മാരകമാണെന്ന്
പുരാവസ്തു
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
മുനിയറകള്‍പോലെ
വനഭാഗങ്ങളില്‍
സംരക്ഷിക്കപ്പെടേണ്ട
പുരാതന
സ്മാരകങ്ങള്‍
ഏതെങ്കിലും
ഉള്ളതായി
പുരാവസ്തു
വകുപ്പ്
കണ്ടെത്തിയിട്ടുണ്ടോ
? |
1497 |
വട്ടിയൂര്‍ക്കാവില്‍
സ്വാതന്ത്യ്ര
സമര
സ്മാരകം
ശ്രീമതി
ജമീലാ
പ്രകാശം
തിരുവിതാംകൂര്‍
സ്റേറ്റ്
കോണ്‍ഗ്രസ്സിന്റെ
പ്രഥമ
സമ്മേളനം
നടന്ന
വട്ടിയൂര്‍ക്കാവില്‍
സ്വാതന്ത്യ്ര
സമര
സ്മാരക
മ്യൂസിയം
പണിയണമെന്നും
പ്രസ്തുത
മ്യൂസിയത്തിന്
വട്ടിയൂര്‍ക്കാവ്
സമരനായകനായി
അറിയപ്പെടുന്ന
എ. കുഞ്ഞന്‍
നാടാരുടെ
പേര്
നല്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ
. എങ്കില്‍
അത്
സംബന്ധിച്ച
വിശദാംശങ്ങളും
അതിന്മേല്‍
എന്ത്
നടപടി
സ്വീകരിച്ചു
എന്നും
വ്യക്തമാക്കാമോ
? |
1498 |
വൈകുണ്ഡ
സ്വാമികള്‍ക്കു
സ്മാരകം
ശ്രീമതി
ജമീലാ
പ്രകാശം
(എ)
കേരള
പൈതൃക
മ്യൂസിയത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏത്
രീതിയിലാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
മ്യൂസിയത്തിന്റെ
ഭാഗമായി
വൈകുണ്ഡ
സ്വാമികള്‍ക്കുവേണ്ടി
തിരുവന്തപുരം
നഗരത്തില്‍
സ്മാരകം
പണിയുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(സി)
വട്ടിയൂര്‍കാവില്‍
സ്വാതന്ത്യ്രസമര
സേനാനികള്‍ക്ക്
വേണ്ടി
സ്മാരകം
പണിയുന്നതിനും
സ്മാരകത്തിന്
സ്വാതന്ത്യ്ര
സമര
പോരാളി എ.
കുഞ്ഞന്‍
നാടാരുടെ
പേരു
നല്കുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
1499 |
ടാഗോര്‍
തിയേറ്ററിന്റെ
ആധുനികവല്‍ക്കരണം
ഡോ.
കെ.ടി.ജലീല്‍
(എ)
തിരുവനന്തപുരത്തെ
ടാഗോര്‍
തീയറ്റര്‍
ആധുനികവല്‍
ക്കരണ
പ്രവര്‍ത്തനങ്ങള്‍
ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇരുനൂറ്റി
അന്‍പതില്‍പരം
സസ്യജാലങ്ങളുടെ
സംരക്ഷണ
കേന്ദ്രമായിരുന്ന
ടാഗോര്‍
തീയറ്റര്‍
നവീകരണ
പ്രവര്‍ത്തനത്തിനിടയില്‍
സസ്യശേഖരത്തിന്
ഹാനി സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുക;
(സി)
നവീകരണ
പ്രവര്‍ത്തനത്തിന്
എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(ഡി)
നവീകരണ
പ്രവൃത്തി
ഏറ്റെടുത്തിരിക്കുന്നത്
ഏത് സ്ഥാപനമാണെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ? |
1500 |
സ്മാരകങ്ങള്‍ക്കുള്ള
ബഡ്ജറ്റ്
വിഹിതം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
ഡോ.
വയലാ
വാസുദേവന്‍
പിള്ള
ഫൌണ്ടേഷന്‍,
ഓയൂര്‍
കൊച്ചുഗോവിന്ദപ്പിള്ള
ആശാന്‍
സ്മാരകം
എന്നീ
സാംസ്ക്കാരികസ്ഥാപനങ്ങള്‍ക്കുവേണ്ടി
2012-13 സാമ്പത്തികവര്‍ഷത്തെ
ബഡ്ജറ്റില്‍
തുക
വകയിരുത്തുമോ? |
1501 |
കൃഷ്ണപുരത്ത്
വിനോദ
സഞ്ചാര
സമുച്ചയത്തിന്റെ
വികസനം
ശ്രീ.സി.കെ.
സദാശിവന്‍
(എ)
കായംകുളത്തെ
കൃഷ്ണപുരം
(അതിര്‍ത്തിച്ചിറ)
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി
നിര്‍മ്മിച്ചുവരുന്ന
സാംസ്കാരിക
വിനോദസഞ്ചാര
സുമച്ചയത്തിന്റെ
മൂന്നാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ;
(ബി)
സാംസ്കാരിക
വിനോദസഞ്ചാര
സമുച്ചയത്തോട്
അനുബന്ധിച്ച്
നിര്‍മ്മിച്ചിട്ടുള്ള
ലൈബ്രറിയുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ
സൌകര്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമേ? |
1502 |
കുറ്റ്യാടിയിലെ
രജിസ്ട്രാഫീസ്
എറ്റെടുക്കുന്നതിന്
നടപടി
ശ്രീമതി
കെ. കെ.
ലതിക
കുറ്റ്യാടിയിലെ
പുരാതന
വാസ്തുശില്പ
മാതൃകയിലുള്ള
പഴയ
രജിസ്ട്രാഫീസ്
കെട്ടിടം
സാംസ്കാരിക
വകുപ്പ്
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായി
എന്നു
വ്യക്തമാക്കുമോ? |
1503 |
മൊയിന്‍കുട്ടി
വൈദ്യര്‍
സ്മാരകം
ശ്രീ.
പി.റ്റി.എ.
റഹീം
(എ)
മോയിന്‍കുട്ടി
വൈദ്യര്‍
സ്മാരകത്തിന്
സ്ഥിരം
ഗ്രാന്റ്
നല്‍കുന്നുണ്ടോ;
എങ്കില്‍
എത്ര
രൂപയാണ്
വാര്‍ഷിക
ഗ്രാന്റ്
;
(ബി)
കഴിഞ്ഞ
അഞ്ച്
വര്‍ഷമായി
പ്രത്യേക
ഗ്രാന്റ്
നല്‍കുന്നുണ്ടോ
;
(സി)
എത്ര
രൂപ
വീതമാണ്
ഓരോ വര്‍ഷവും
പ്രത്യേക
ഗ്രാന്റ്
ആയി നല്‍കിയത്;
(ഡി)
സ്ഥിരം
ഗ്രാന്റ്
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ
;
(ഇ)
മഹാകവി
മോയിന്‍
കുട്ടി
വൈദ്യര്‍
മാപ്പിള
കലാസാഹിത്യ
അക്കാദമി
സ്ഥാപിക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ
;
(എഫ്)
മോയിന്‍
കുട്ടി
വൈദ്യര്‍
സ്മാരക
സമിതി
ചെയര്‍മാന്‍,
അംഗങ്ങള്‍
എന്നിവര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ
? |
1504 |
കൊച്ചി
ബിനാലെ
ഫൌണ്ടേഷന്‍
ട്രസ്റിന്
സഹായം
ശ്രീ.
സി. മോയിന്‍കുട്ടി
,,
കെ. എന്‍.
എ. ഖാദര്‍
(എ)
കൊച്ചി
ബിനാലെയ്ക്ക്
ഫൌണ്ടേഷന്‍
ട്രസ്റിന്
സര്‍ക്കാര്‍
ഗ്രാന്റ്
അനുവദിച്ചു
നല്കിയിട്ടുണ്ടോ
; എങ്കില്‍
എന്തു
തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ബി)
കൊച്ചി
ബിനാലെ
ഫൌണ്ടേഷന്‍
ട്രസ്റ്
രൂപീകരിച്ചത്
എന്നാണ് ;
ഇത്
സ്വകാര്യട്രസ്റാണോ
എന്നും
ട്രസ്റിലെ
അംഗങ്ങളുടെ
പേരുവിവരം,
പദവി,
മേല്‍വിലാസം
എന്നിവ
ഉള്‍പ്പെടെയുള്ള
വിവരം
വെളിപ്പെടുത്തുമോ
;
(സി)
ഈ
ട്രസ്റിന്
സംസ്ഥാന
ഗവണ്‍മെന്റിന്റെ
കീഴിലെ
ഏതെങ്കിലും
കലാ, സാംസ്ക്കാരിക
സ്ഥാപനവുമായി
ബന്ധമോ
സഹകരണമോ
ഉണ്ടായിരുന്നോ
എന്ന്
അന്വേഷിച്ചിട്ടുണ്ടോ
;
(ഡി)
ഈ
ട്രസ്റിന്
സഹായം
അനുവദിക്കും
മുമ്പ്
എന്തെങ്കിലും
കരാര്‍
ഉണ്ടാക്കിയിരുന്നോ
; എങ്കില്‍
അതിലെ
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു
എന്ന്
വെളിപ്പെടുത്തുമോ
;
(ഇ)
ഒരു
പുതിയ
സ്വകാര്യ
ട്രസ്റിന്
സര്‍ക്കാര്‍
ഖജനാവില്‍
നിന്നും
ഭീമമായ
തുക
അനുവദിക്കാനിടയായ
സാഹചര്യത്തെക്കുറിച്ച്
വിശദമായ
അന്വേഷണം
നടത്താനും
ആവശ്യമായ
നടപടി
സ്വീകരിക്കാനും
നിര്‍ദ്ദേശം
നല്കുമോ ? |
1505 |
കൊച്ചിന്‍
ബിനാലെ
ക്രമക്കേടുകള്‍
ശ്രീ.
വി.പി.
സജീന്ദ്രന്‍
''
എം.എ.
വാഹീദ്
''
തേറമ്പില്‍
രാമകൃഷ്ണന്‍
''
വര്‍ക്കല
കഹാര്‍
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
നടന്ന
കൊച്ചിന്‍
ബിനാലെ
ക്രമക്കേടുകളെക്കുറിച്ചുള്ള
അന്വേഷണം
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇത്
സംബന്ധിച്ച്
ബിനാലെ
ഫെഡറേഷന്‍
ഭാരവാഹികള്‍
എന്തെല്ലാം
രേഖകളാണ്
ഹാജരാക്കിയിട്ടുള്ളത്
;
(സി)
ഹാജരാക്കിയ
രേഖകളുടെ
അടിസ്ഥാനത്തില്‍
ഏതെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(ഡി)
ക്രമക്കേടുകള്‍ക്കെതിരെ
വിശദ
അന്വേഷണം
നടത്തുമോ
; വിശദമാക്കുമോ
? |
1506 |
കമലാസുരയ്യ
സ്മാരക
നിര്‍മ്മാണം
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)
പുന്നയൂര്‍ക്കുളത്തെ
കമലാസുരയ്യ
സ്മാരക
നിര്‍മ്മാണം
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഏതു
ഏജന്‍സിയെയാണ്
നിര്‍മ്മാണ
ചുമതല
ഏല്‍പ്പിച്ചിട്ടുള്ളത്
; എന്നത്തേയ്ക്ക്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ
? |
1507 |
തോന്നയ്ക്കല്‍
കുമാരനാശാന്‍
സ്മാരകത്തിന്റെ
പ്രവര്‍ത്തനം
ഡോ.
കെ. ടി.
ജലീല്‍
(എ)
തോന്നയ്ക്കല്‍
കുമാരനാശാന്‍
സ്മാരകത്തില്‍
സാമ്പത്തിക
ക്രമക്കേടും
അഴിമതിയും
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുക
;
(ബി)
പ്രസ്തുത
സ്മാരകത്തിന്റെ
ഭരണകാര്യങ്ങള്‍
നിര്‍വ്വഹിക്കുന്നത്
ആരാണ്;
(സി)
സ്മാരകത്തിന്
സര്‍ക്കാര്‍
എത്ര
രൂപയാണ്
വാര്‍ഷിക
ഗ്രാന്റ്
നല്‍കുന്നത്
;
(ഡി)
ഇവിടത്തെ
ജീവനക്കാര്‍ക്ക്
അര്‍ഹമായ
വേതനം
ലഭ്യമാക്കുന്നുണ്ടോ
; ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കാമോ
? |
1508 |
ഇട്ടി
അച്ചുതന്‍
സ്മാരകം
ശ്രീ.
പി. തിലോത്തമന്‍
(എ)
ഇട്ടി
അച്ചുതന്‍
സ്മാരകം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
സ്വകാര്യവ്യക്തിയില്‍
നിന്നും
പുരാവസ്തു
വകുപ്പ്
ഏറ്റെടുക്കാതെ
എങ്ങനെയാണ്
സ്മാരകം
സംരക്ഷിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇട്ടി
അച്ചുതന്‍
സ്മാരക
നിര്‍മ്മാണത്തിന്
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
എന്നു
വ്യക്തമാക്കാമോ? |
1509 |
മലയാള
ഭാഷയ്ക്ക്
ക്ളാസിക്കല്‍
പദവി
ലഭിക്കുന്നതിന്
നടപടി
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
ബെന്നി
ബെഹനാന്‍
,,
ഷാഫി
പറമ്പില്‍
(എ)
മലയാള
ഭാഷയ്ക്ക്
ക്ളാസിക്കല്‍
പദവി
ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
തുടര്‍
നടപടികള്‍
ത്വരിതപ്പെടുത്തുവാന്‍
എന്തെല്ലാം
കാര്യങ്ങള്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ട്
;
(സി)
മലയാള
ഭാഷ, സാഹിത്യം,
പ്രാദേശിക
സംസ്ക്കാരം
എന്നിവയ്ക്ക്
പ്രഥമ
പരിഗണന
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ? |
1510 |
രാമുകാര്യാട്ട്
സ്മാരകം
ശ്രീ.കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)
രാമുകാര്യാട്ടിന്റെ
സ്മരണ
നിലനിറുത്താന്‍
സ്മാരകം
നിര്‍മ്മിയ്ക്കുവാനായി
എത്ര
സെന്റ്
ഭൂമിയാണ്
സര്‍ക്കാര്‍
അനുവദിച്ചത്;
(ബി)
സ്മാരക
മന്ദിരം
നിര്‍മ്മിക്കുവാന്‍
സര്‍ക്കാര്‍
ഫണ്ട്
അനുവദിക്കുമോ? |
1511 |
സി
ഡിറ്റ്
പ്രോജക്ട്
സൂപ്പര്‍വൈസറുടെ
യോഗ്യതയും
വേതന
വ്യവസ്ഥകളും
ശ്രീ.കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)
സംസ്ഥാന
ആര്‍ക്കൈവ്സ്
ഡയറക്ടറേറ്റില്‍
നിലവില്‍
സി
ഡിറ്റിന്റെ
എത്ര
പ്രോജക്ടുകള്‍
നടന്നുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രോജക്ടുകള്‍ക്ക്
മേല്‍നോട്ടം
വഹിക്കാന്‍
നിയമിച്ചിട്ടുള്ള
പ്രോജക്ട്
സൂപ്പര്‍വൈസറുടെ
നിര്‍ദ്ദിഷ്ട
യോഗ്യതയും
വേതന
വ്യവസ്ഥകളും
വ്യക്തമാക്കുമോ;
(സി)
ആര്‍ക്കൈവ്സ്
ഡയറക്ടറേറ്റില്‍
ഉണ്ടായിരുന്ന
എത്ര
പ്രോജക്ടുകള്‍
കാലാവധി
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
എത്ര
എണ്ണം
സെന്‍ട്രല്‍
ആര്‍ക്കൈവ്സിലേക്ക്
സി
ഡിറ്റ്
പുന:ക്രമീകരിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ഡി)
സി
ഡിറ്റ്
ലെ
പ്രോജക്ട്
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പരാതി
ലഭിച്ചിട്ടുണ്ടോ
;
(ഇ)
എങ്കില്‍
ആയതിന്മേല്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
1512 |
ശ്രീമതി
ഷീബയുടെ
നിയമനം
ശ്രീ.
മോന്‍സ്
ജോസഫ്
(എ)
സര്‍ക്കാര്‍
സ്ഥാപനമായ
സി-ഡിറ്റ്
ആര്‍ക്കൈവസ്
ഡയറക്ടറേറ്റിന്റെ
എത്ര
പ്രോജക്ടുകള്‍
ഏറ്റെടുത്ത്
നടത്തുന്നുവെന്ന്
അറിയിക്കാമോ
;
(ബി)
ആര്‍ക്കൈവസ്
ഡയറക്ടറേറ്റില്‍
പ്രോജക്ട്
സൂപ്പര്‍വൈസറെ
നിയമിക്കുപ്പോള്‍
എത്ര
പ്രോജക്ടുകള്‍
നിലവിലുണ്ടായിരുന്നു
;
(സി)
ഇപ്പോഴത്തെ
പ്രോജക്ട്
സൂപ്പര്‍വൈസര്‍
ആയ
ശ്രീമതി
ഷീബയ്ക്ക്
പ്രസ്തുത
പ്രോജക്ടുകളായ
ചുരുണ
ക്ളീനിംഗ്,
ചുരുണ
റീഡിംഗ്
ഡിജിറ്റലൈസേഷന്‍,
സ്കാനിംഗ്,
ട്രാന്‍സിലേഷന്‍,
ഇന്റക്സ്
രജിസ്റര്‍
തയ്യാറാക്കല്‍
എന്നിവയില്‍
ഏതെങ്കിലും
പ്രവര്‍ത്തി
പരിചയമോ
അക്കാദമിക്ക്
പരിചയമോ
ഉണ്ടോ ;
(ഡി)
ഒരു
മാനദണ്ഡവുമില്ലാതെ
ഇവര്‍ക്കുവേണ്ടി
പോസ്റ്
ക്രിയേറ്റ്
ചെയ്ത്
യാതൊരു
ജോലിയും
ചെയ്യാതെ
ശമ്പളം
നല്‍കുന്നതിനെക്കുറിച്ച്
അന്വേഷിക്കുമോ
;
(ഇ)
ശ്രീമതി
ഷീബ
കൃത്യമായി
ഓഫീസില്‍
ഹാജരാക്കുന്നില്ലെന്നും
പ്രസ്തുത
ജോലികള്‍ക്കുമേല്‍
നോട്ടം
വഹിക്കാന്‍
യോഗ്യതയുള്ള
വ്യക്തിയല്ലെന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
നിലവില്‍
ആര്‍ക്കൈവ്സില്‍
ഉണ്ടായിരുന്ന
പ്രോജക്ടുകള്‍
ഭൂരിഭാഗവും
സെന്‍ട്രല്‍
ആര്‍ക്കൈവ്സിലേയ്ക്ക്
മാറ്റുകയും
സ്കാനിംഗ്,
ഇന്റക്സ്
രജിസ്റര്‍
എന്നീ
പീസ് വര്‍ക്കുകള്‍മാത്രം
ഉണ്ടായിരിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
പതിനായിരം
രൂപ മാസ
ശമ്പളത്തില്‍
യോഗ്യതയൊന്നുമില്ലാത്ത
ശ്രീമതി
ഷീബയെ
മുഴുവന്‍
സമയ
സൂപ്പര്‍വൈസറായി
നിലനിര്‍ത്തിയിരിക്കുന്നതിനെ
കുറിച്ച്
അന്വേഷിച്ച്
നടപടി
സ്വീകരിക്കുമോ
? |
1513 |
സി-ഡിറ്റിലെ
നിയമനങ്ങള്‍
ശ്രീ.
ബി. സത്യന്‍
(എ)
സി-ഡിറ്റില്‍
ആകെ എത്ര
സ്ഥിരം
ജീവനക്കാരും
താല്‍ക്കാലിക
ജീവനക്കാരും
ഉണ്ട് ; തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ
;
(ബി)
സി-ഡിറ്റില്‍
സ്ഥിരം
ജീവനക്കാരും
താല്‍ക്കാലിക
ജീവനക്കാരും
നിയമിക്കപ്പെടുന്നതിന്
സംവരണതത്വങ്ങള്‍
പാലിക്കാറുണ്ടോ
; ഇതിനായി
തയ്യാക്കിയിട്ടുള്ള
ചാര്‍ട്ട്
ലഭ്യമാക്കാമോ
;
(സി)
താല്‍ക്കാലിക
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ
;
(ഡി)
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്താറുണ്ടോ
; എങ്കില്‍
ഏതു
മാനദണ്ഡമാണ്
ഇതിന്
സ്വീകരിക്കുന്നത്;
വ്യക്തമാക്കാമോ
;
(ഇ)
എസ്.സി./എസ്.ടി.
വിഭാഗത്തില്‍പ്പെട്ട
എത്ര
ജീവനക്കാര്‍
(ടെക്നിക്കല്‍/അഡ്മിനിസ്ട്രേറ്റര്‍)
ഓഫീസര്‍
തസ്തികകളില്‍
സ്ഥിരം/കരാര്‍
ജോലി
ചെയ്യുന്നുണ്ട്
; വിശദമാക്കാമോ |
1514 |
സി.ഡിറ്റില്‍
നിയമനം
ലഭിച്ചവര്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
സി.ഡിറ്റില്‍
നിയമനം
ലഭിച്ച
ഓരോ
ഉദ്യോഗര്‍ത്ഥിയുടെയും
പേര്, തസ്തിക,
ശമ്പളം
നിയമനം
കിട്ടിയ
തീയതി, ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)
മേല്‍പ്പറഞ്ഞ
തസ്തികകളില്‍
ശമ്പളം
നിശ്ചയിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ
;
(സി)
ഏതെല്ലാം
പദ്ധതികളിലേക്കാണ്
പുതുതായി
നിയമനങ്ങള്‍
നടത്തിയിട്ടുള്ളത്
? |
1515 |
സി.ഡിറ്റീലെ
നിയമന
നടപടിക്രമങ്ങള്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
സി.ഡിറ്റില്‍
എത്ര
നിയമനങ്ങള്‍,
ഏതൊക്കെ
തസ്തികകളില്‍
നടത്തിയിട്ടുണ്ട്
;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്ക്
അപേക്ഷകള്‍
ക്ഷണിച്ചു
കൊണ്ട്
ഏതൊക്കെ
ദിനപത്രങ്ങളില്‍
പരസ്യങ്ങള്‍
പ്രസിദ്ധികരിച്ചിട്ടുണ്ട്;
അവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ
;
(സി)
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ഓരോ
തസ്തികയ്ക്കും
വെവ്വേറെ
ലഭ്യമാക്കുമോ
;
(ഡി)
ഓരോ
തസ്തികയ്ക്കും
എത്ര
അപേക്ഷകള്‍
വീതം
ലഭിച്ചു ;
(ഇ)
അപേക്ഷാഫീസിനത്തില്‍
കിട്ടിയ
തുകയുടെ
വിശദാംശങ്ങള്‍
ഇനം
തിരിച്ച്
ലഭ്യമാക്കുമോ
? |
1516 |
സി-ഡിറ്റ്
ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍
പേ
ശ്രീ.കെ.എം.ഷാജി
(എ)
സി-ഡിറ്റില്‍
8.2.12-ലെ 29/41/അഡ്മിനിസ്ട്രേഷന്‍
/12-ാം
നമ്പര്‍
ഉത്തരവ്
പ്രകാരം
റഗലുര്‍
ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍
പേ
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍
ഇപ്രകാരം
സ്പെഷ്യല്‍
പേ
അനുവദിയ്ക്കാന്‍
സ്വീകരിച്ച
മാനദണ്ഡവും
ആധാരമായി
അവംലംബിച്ച
സര്‍ക്കാര്‍
ഉത്തരവ്
ഏതെന്നും
വ്യക്തമാക്കാമോ;
(ബി)
സി-ഡിറ്റ്
ജീവനക്കാര്‍ക്ക്
മുന്‍കാല
പ്രാബല്യത്തോടെ
സ്പെഷ്യല്‍
പേ
അനുവദിച്ചത്
മൂലം
എത്ര
രൂപയുടെ
സാമ്പത്തിക
ബാധ്യത
ഉണ്ടായിട്ടുണ്ട്;
(സി)
ഇപ്രകാരം
സ്പെഷ്യല്‍
പേ നല്‍കിയവരുടെ
പേരും
നല്‍കിയ
സംഖ്യയുടെ
വിവരങ്ങളും
വ്യക്തമാക്കാമോ;
(ഡി)
സി-ഡിറ്റിലെ
ദിവസ
വേതന
ജീവനക്കാര്‍ക്ക്
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
നിറുത്തലാക്കിയ
'ക്ഷാമബത്തയ്ക്ക്
അനുസൃതമായ
വേതന വര്‍ദ്ധനവ്'
പുന:സ്ഥാപിക്കണമെന്ന
ഡയറക്ടറുടെ
ഉത്തരവിന്‍
മേല്‍
എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
ബന്ധപ്പെട്ട
ഫയലില്‍
തുടര്‍നടപടികള്‍
സ്വീകരിക്കാന്‍
ഉണ്ടായ
കാലതാമസത്തിന്
ഉത്തരവാദിത്വം
ആര്‍ക്കെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സി-ഡിറ്റില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എത്ര
പേര്‍ക്ക്
തസ്തികമാറ്റം
നല്‍കിയിട്ടുണ്ട്;
അവരുടെ
പേരു
വിവരവും
മാറ്റം
നല്‍കി
നിയമിച്ച
തസ്തികകളുടെ
വിവരങ്ങളും
വിശദമാക്കാമോ;
(ജി)
ഒന്നില്‍
കൂടുതല്‍
തസ്തികകളുടെ
ചുമതലകള്‍
നിര്‍വ്വഹിയ്ക്കുന്നവര്‍
ആരൊക്കെ
എന്ന്
അവരുടെ
ചുമതലകള്‍
സഹിതം
വ്യക്തമാക്കാമോ;
(എച്ച്)
സി-ഡിറ്റില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എടുത്തിട്ടുള്ള
ഏതൊക്കെ
തീരുമാനങ്ങള്‍ക്ക്
ഇ.സി.യുടെയും
ജി.ബി.യുടേയും
അംഗീകാരം
ഇനി
ആവശ്യമാണെന്ന്
വ്യക്തമാക്കാമോ;
(ഐ)
സി-ഡിറ്റിലെ
പുതിയ ഇ.സി.,
ജി.ബി.
അംഗങ്ങളുടെ
പേരു
വിവരങ്ങള്‍
വ്യക്തമാക്കാമോ? |
1517 |
സി.ഡി.റ്റില്‍
വനിതാ
ജീവനക്കാരിയെ
അക്രമിക്കാന്‍
ശ്രമിച്ച
സംഭവം
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
സി.ഡിറ്റില്‍
വനിതാ
ജീവനക്കാരിയെ
അവിടത്തെ
ജീവനക്കാരന്‍
ആക്രമിക്കാന്‍
ശ്രമിച്ചതായി
പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പരാതിയില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
;
(സി)
നാളിതുവരെ
നടപടി
എടുത്തിട്ടില്ലെങ്കില്‍
ആയതിന്റെ
കാരണം
വ്യക്തമാക്കുമോ
;
(ഡി)
തൊഴില്‍
സ്ഥലങ്ങളില്‍
വനിതകള്‍ക്ക്
സംരക്ഷണം
നല്‍കുന്ന
നിലവിലെ
നിയമങ്ങള്‍
പാലിക്കുന്ന
രീതി സി.ഡിറ്റില്‍
നിലവിലുണ്ടോ
? |
1518 |
സി-ഡിറ്റിലെ
ജീവനക്കാരുടെ
പ്രശ്നങ്ങള്‍
ശ്രീ.
കെ. എം.
ഷാജി
(എ)
സി-ഡിറ്റില്‍
താല്‍ക്കാലിക
ജീവനക്കാരെ
മുന്‍കാലപ്രാബല്യത്തോടെ
റഗുലറൈസ്
ചെയ്യുന്നതിനെതിരെ
ബഹു. കേരള
ഹൈക്കോടതിയില്‍
ഡബ്ള്യൂ
പി (സി)
15333/05, ഡബ്ള്യൂ
പി (സി)
33306/05-ാം
നമ്പരായി
ഫയല്‍
ചെയ്തിരുന്ന
കേസ്സുകളുടെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസുകളില്‍മേല്‍
സി-ഡിറ്റ്
മാനേജ്മെന്റ്
എന്നാണ്
എതിര്‍
സത്യവാങ്മൂലം
ഫയല്‍
ചെയ്തിട്ടുള്ളത്;
എതിര്‍
സത്യവാങ്മൂലം
ഫയല്‍
ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍
ആയതിന്റെ
കാരണം
വിശദമാക്കാമോ
;
(സി)
ഈ
കേസ്സുകള്‍
നിലനില്‍ക്കെ
എത്ര
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍
29-9-2008-ലെ 222/08/
പി.ആര്‍.ഡി.
നമ്പര്‍
ഉത്തരവുപ്രകാരം
സി-ഡിറ്റ്
റഗുലറൈസേഷന്‍
നല്‍കിയിട്ടുണ്ട്;
(ഡി)
ഇപ്രകാരം
റഗുലറൈസേഷന്‍
നല്‍കിയതില്‍
എന്തെങ്കിലും
നിയമതടസ്സങ്ങള്‍
ഉണ്ടോ
എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കാമോ;
(ഇ)
ജീവനക്കാരെ
മുന്‍കാല
പ്രാബല്യത്തോടെ
റഗുലറൈസ്
ചെയ്യുന്ന
കീഴ്വഴക്കം
സി-ഡിറ്റ്-ല്‍
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇനി
റഗുലറൈസ്
ചെയ്യുന്ന
ജീവനക്കാരെ
മുന്‍കാല
പ്രാബല്യത്തോടെ
റഗുലൈറസ്
ചെയ്യുവാന്‍
നടപടികള്‍
സ്വീകരിയ്ക്കുമോ;
(എഫ്)
സി-ഡിറ്റിലെ
റഗുലര്‍
ജീവനക്കാരുടെ
സര്‍വ്വീസ്
സംബന്ധിച്ച
എന്തൊക്കെ
വിഷയങ്ങളാണ്
ഇനി
പരിഹരിയ്ക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ജി)
സി-ഡിറ്റിലെ
ജീവനക്കാര്‍ക്ക്
പ്രൊമോഷന്‍
പോളിസി
നടപ്പിലാക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(എച്ച്)
സി-ഡിറ്റിലെ
കരാര്‍
ജീവനക്കാരെ
ഘട്ടംഘട്ടമായി
റഗുലറൈസ്
ചെയ്യാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്
എന്ന്
വിശദമാക്കാമോ? |
1519 |
പ്രവാസി
ലീഗല്‍
എയ്ഡ്
സെല്‍
ശ്രീ.ആര്‍.
രാജേഷ്
(എ)
പ്രവാസി
മലയാളികള്‍ക്ക്
അത്യാവശ്യ
ഘട്ടങ്ങളില്‍
നിയമോപദേശം
നല്‍കുവാനായി
പ്രഖ്യാപിക്കപ്പെട്ട
പ്രവാസി
ലീഗല്‍
എയ്ഡ്
സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ഈ
സെല്ലിന്റെ
സേവനം
നാളിതുവരെ
എത്ര
പ്രവാസി
മലയാളികള്‍ക്ക്
ലഭ്യമായി
എന്ന്
വ്യക്തമാക്കാമോ? |
1520 |
വിദേശ
മലയാളികള്‍ക്കായി
ക്ഷേമ
പദ്ധതികള്‍
ശ്രീ.
എം. ഉമ്മര്‍
(എ)
വിദേശ
രാജ്യങ്ങളില്‍
ജോലി
ചെയ്യുന്ന
മലയാളികള്‍ക്കായി
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കി
വരുന്ന
ക്ഷേമ
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
വിദേശങ്ങളില്‍
വച്ച്
അപകട
മരണം
സംഭവിച്ചവരുടെ
കുടുംബാംഗങ്ങള്‍ക്ക്
നല്‍കുന്ന
സഹായങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
മരണപ്പെട്ടവരുടെ
ഭൌതിക
ശരീരം
വിമാനമാര്‍ഗ്ഗം
നാട്ടിലെത്തിക്കുന്നതിന്
അടിയന്തിര
സഹായം
നല്‍കി
വരുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ
? |
1521 |
സംസ്ഥാന
സര്‍ക്കാരിന്റെ
പ്രവാസി
ക്ഷേമനിധി
ശ്രീ.
പി.ശ്രീരാമകൃഷ്ണന്‍
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
,,
റ്റി.വി.രാജേഷ്
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
പ്രവാസി
ക്ഷേമനിധിയില്‍
ആര്‍ക്കൊക്കെ
അംഗങ്ങളാകാം;
(ബി)
പ്രവാസിക്ഷേമനിധിയില്‍
ഇപ്പോള്‍
എത്രപേരാണ്
അംഗങ്ങളായിട്ടുള്ളത്;
(സി)
അംഗങ്ങളായ
എല്ലാവര്‍ക്കും
അംഗത്വകാര്‍ഡും
പാസ്ബുക്കും
നല്‍കിയിട്ടുണ്ടോ;
(ഡി)
അംഗങ്ങളായവര്‍ക്ക്
അര്‍ഹമായ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന്
കാലതാമസം
നേരിടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടില്ലാത്ത
എത്ര
അപേക്ഷകള്‍
നിലവിലുണ്ട്;
ഏത്
തീയതിക്കകം
ഇതു നല്‍കുമെന്ന്
വ്യക്തമാക്കുമോ? |
1522 |
പ്രവാസികളുടെ
ക്ഷേമ
പദ്ധതികള്‍
ശ്രീ.
എം. ഹംസ
(എ)
പ്രവാസികളുടെ
ക്ഷേമത്തിനായി
2006-2011 കാലയളവില്‍
എന്തെല്ലാം
ക്ഷേമപദ്ധതികള്‍
ആണ്
നടപ്പിലാക്കിയത്
; അതിനായി
എത്ര
രൂപയുടെ
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
തുക
ചെലവഴിച്ചത്
; ഓരോന്നിന്റേയും
വിശദാംശം
നല്‍കുമോ
;
(ബി)
വിദേശ
രാജ്യങ്ങളില്‍
സേവനമനുഷ്ഠിച്ച്
മാതൃരാജ്യത്തിലേക്ക്
തിരിച്ചുവരുന്ന
പ്രവാസികളുടെ
കണക്ക്
പ്രസിദ്ധീകരിക്കുമോ
; ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക്
പ്രസിദ്ധീകരിക്കുമോ
;
(സി)
ഒറ്റപ്പാലം
അസംബ്ളി
മണ്ഡലത്തില്‍
എത്ര
പ്രവാസികള്‍
പ്രവാസി
ക്ഷേമ
ബോര്‍ഡില്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
;
(ഡി)
എല്ലാ
പ്രവാസികളെയും
രജിസ്റര്‍
ചെയ്യിക്കുന്നതിനായി
സമഗ്ര
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ
;
(ഇ)
നിലവില്‍
പ്രവാസികള്‍ക്ക്
പെന്‍ഷന്‍
നല്കുന്ന
സംവിധാനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
; എത്ര
പ്രവാസികള്‍ക്ക്
പെന്‍ഷന്‍
നല്കുന്നുണ്ട്
; എത്ര
രൂപവീതമാണ്
പെന്‍ഷന്‍
നല്‍കുന്നത്
? |
1523 |
പ്രവാസി
ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
പ്രവാസി
ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
ബോര്‍ഡില്‍
നാളിതുവരെ
എത്ര
പേര്‍
അംഗത്വമെടുത്തിട്ടുണ്ട്;
(സി)
അംഗങ്ങള്‍
ആയവര്‍ക്കെല്ലാം
തിരിച്ചറിയല്‍
രേഖകളുടെ
വിതരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ബോര്‍ഡ്
വഴി
പ്രവാസികള്‍ക്ക്
ലഭ്യമാക്കി
വരുന്ന
ആനുകൂല്യങ്ങള്‍
വിശദമാക്കുമോ
? |
1524 |
പ്രവാസികാര്യ
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
(എ)
സംസ്ഥാനത്ത്
തിരിച്ചെത്തിയ
പ്രവാസികള്‍ക്കു
വേണ്ടി
പ്രവാസി
കാര്യ
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പ്രവാസി
ക്ഷേമനിധിയില്‍
എത്ര
അംഗങ്ങളാണ്
ചേര്‍ന്നിട്ടുള്ളത്;
ജില്ല
തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
അംഗങ്ങളെ
ചേര്‍ക്കാന്‍
എന്തു
നടപടിയാണ്
സ്വീകരിക്കുന്നത്;
(ഡി)
സംസ്ഥാനത്തെ
പ്രധാന
പ്രവാസി
സംഘടനകളുടെ
സംസ്ഥാനതല
യോഗം
വിളിച്ചു
ചേര്‍ക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
T1525 |
പ്രവാസി
ബാങ്ക്
രൂപീകരിക്കുവാന്‍
നടപടി
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)
പ്രവാസികളുടെ
തൊഴില്‍,
വായ്പ,
സമ്പാദ്യം
എന്നിവരെ
ഉദ്ദേശിച്ച്
ഒരു
പ്രവാസി
ബാങ്ക്
രൂപീകരിക്കുവാന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ
;
(സി)
ഇല്ലെങ്കില്‍
അത്തരം
ഒരു
പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1526 |
പ്രവാസികള്‍ക്കുവേണ്ടി
പ്രത്യേകബാങ്ക്
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)
പ്രവാസികള്‍ക്കുവേണ്ടി
പ്രത്യേകബാങ്ക്
സ്ഥാപിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രവാസികളുടെ
കുടുംബത്തില്‍പ്പെട്ടവര്‍ക്കുമാത്രം
അത്തരം
ബാങ്കുകളില്‍
ജോലി നല്‍കുവാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
വിദേശമലയാളികളുടെ
പണം
നിക്ഷേപിക്കുവാനും,
അവരുടെ
കുടുംബങ്ങള്‍ക്കു
ജോലി നല്‍കുവാനും,
അവര്‍ക്കു
വായ്പകള്‍
നല്‍കുവാനുമായി
ഇത്തരത്തില്‍
ഒരു
ബാങ്ക്
സ്ഥാപിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
1527 |
നോര്‍ക്ക-റൂട്ട്സ്
മുഖേന
നല്‍കി
വരുന്ന
സഹായം
ശ്രീ.പി.റ്റി.എ.
റഹീം
(എ)
നോര്‍ക്ക-റൂട്ട്സ്
മുഖേന
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സഹായ
പദ്ധതി
മുഖേന
എത്ര തുക
വീതമാണ്
വിതരണം
ചെയ്തു
വരുന്നത്;
(സി)
ഇവ
ഓരോന്നും
ലഭിക്കുന്നതിന്
നിഷ്കര്‍ഷിക്കപ്പെട്ട
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ? |
1528 |
മലപ്പുറം
ജില്ലയില്‍
നോര്‍ക്കയുടെ
റീജിയണല്‍
ഓഫീസ്
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
നോര്‍ക്കയുടെ
റീജിയണല്‍
ഓഫീസ്
മലപ്പുറം
ജില്ലയില്‍
സ്ഥാപിക്കുന്ന
കാര്യം
പരിഗണനയിലുണ്ടൊ;
(ബി)
ഏറ്റവും
കൂടുതല്‍
പ്രവാസികളുള്ള
മലപ്പുറം
ജില്ലയില്‍
നോര്‍ക്കയുടെ
റീജിയണല്‍
ഓഫീസ്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1529 |
സംസ്ഥാനത്ത്
സൌദി
അറേബ്യയുടെ
കോണ്‍സുലേറ്റ്
ആരംഭിക്കുന്നതിന്
നടപടി
ശ്രീ.
പി. ഉബൈദുള്ള
(എ)
സംസ്ഥാനത്ത്
സൌദി
അറേബ്യയുടെ
കോണ്‍സുലേറ്റ്
ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
;
(ബി)
ഇത്
സംബന്ധിച്ച്
സൌദി
ഗവണ്‍മെന്റ്
എന്തെങ്കിലും
വിവരങ്ങള്‍
അറിയിച്ചിട്ടുണ്ടോ
; വിശദാംശം
നല്‍കുമോ
;
(സി)
കൂടുതല്‍
വിദേശ
മലയാളികളുള്ള
മലപ്പുറത്ത്
സൌദി
കോണ്‍സുലേറ്റ്
ആരംഭിയ്ക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
1530 |
തൊഴില്‍
നഷ്ടപ്പെട്ട
പ്രവാസികളുടെ
പുനരധിവാസം
ശ്രീ.
എ. കെ.
ബാലന്‍
,,
ബാബു
എം. പാലിശ്ശേരി
,,
കെ. സുരേഷ്
കുറുപ്പ്
ശ്രീമതി
കെ. കെ.
ലതിക
(എ)
അറബ്
വസന്തത്തെത്തുടര്‍ന്നുണ്ടായ
സ്ഥിതിവിശേഷം
മൂലം
തൊഴില്‍
നഷ്ടപ്പെട്ട്
അറബ്
രാജ്യങ്ങളില്‍
നിന്നും
മടങ്ങിയെത്തിയ
മലയാളികളുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഇവരെ
പുനരധിവസിപ്പിക്കാന്‍
സര്‍ക്കാര്‍തലത്തില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
നടപടികള്‍
ഫലപ്രാപ്തിയിലാക്കാന്‍
നിലവില്‍
നോര്‍ക്ക
വകുപ്പിന്
അനുവദിച്ച
തുക
പര്യാപ്തമാണോ;
(ഡി)
ഇത്തരത്തില്‍
തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനുള്ള
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ഇവരുടെ
പുനരധിവാസത്തിന്
പ്രത്യേകഫണ്ട്
വകയിരുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ? |
1531 |
പ്രവാസികളുടെ
പുനരധിവാസം
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
പ്രവാസികളുടെ
പുനരധിവാസത്തിനായി
ഈ സര്‍ക്കാര്‍
ഇതിനകം
നടപ്പിലാക്കിയതും
ഇനി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
വിശദീകരിക്കുമോ
;
(ബി)
പ്രവാസികളുടെ
സമ്പാദ്യം,
ഉല്പാദന
വ്യവസായ
മേഖലകളിലേക്ക്
തിരിച്ച്
വിടുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്
? |
1532 |
പ്രവാസി
മലയാളികള്‍ക്കായി
പുനരധിവാസ
പാക്കേജ്
ശ്രീ.
സി. ദിവാകരന്‍
(എ)
ജോലി
നഷ്ടപ്പെട്ട്
വിദേശത്തുനിന്ന്
മടങ്ങുന്ന
പ്രവാസി
മലയാളികള്‍ക്കായി
പുനരധിവാസ
പാക്കേജ്
നിലവിലുണ്ടോ
;
(ബി)
ഏതെല്ലാം
ഏജന്‍സി
വഴിയാണ്
പ്രസ്തുത
പാക്കേജ്
നടപ്പിലാക്കുന്നത്
? |
1533 |
സാഫല്യം
പദ്ധതിയുടെ
ഉദ്ദേശ
ലക്ഷ്യങ്ങള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)
പ്രവാസികള്‍ക്കായി
സ്വപ്ന
സാഫല്യം
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഈ
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി
വഴി
ഇതിനകം
എത്ര
മലയാളികളെ
വിദേശ
ജയിലുകളില്‍
നിന്ന്
മോചിപ്പിച്ചുവെന്നും;
എത്ര
പേര്‍ക്ക്
ഇതിനകം
സഹായം
ലഭ്യമാക്കിയെന്നും
വിശദമാക്കാമോ;
(സി)
ഇതിനായി
എന്ത്
തുക
ചെലവഴിച്ചെന്ന്
വിശദമാക്കാമോ? |
1534 |
'സ്വപ്ന
സാഫല്യം'
പദ്ധതി
ശ്രീ.എ.കെ.ബാലന്‍
(എ)
ഗള്‍ഫ്
രാജ്യങ്ങളിലെ
ജയിലുകളിലുള്ള
പ്രവാസികളെ
സൌജന്യമായി
നാട്ടിലെത്തിക്കുന്ന
'സ്വപ്ന
സാഫല്യം'
പദ്ധതി
എന്നാണ്
ആരംഭിച്ചത്;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
എത്ര
പേരെ ഈ
പദ്ധതി
പ്രകാരം
നാട്ടിലെത്തിച്ചു;
(സി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
എത്ര
പേരെ
നാട്ടിലെത്തിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
എത്ര
പ്രവാസികളാണ്
ഇനിയും
ഗള്‍ഫിലെ
ജയിലുകളിലുള്ളതായി
കണക്കാക്കപ്പെട്ടിട്ടുള്ളത്;
(ഇ)
ഇവരെ
നാട്ടിലെത്തിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
1535 |
സ്വപ്നസാഫല്യ
പദ്ധതിയുടെ
പ്രവര്‍ത്തനം
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
വി. റ്റി.
ബല്‍റാം
,,
ഹൈബി
ഈഡന്‍
(എ)
പ്രവാസികള്‍ക്കായുള്ള
സ്വപ്നസാഫല്യ
പദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഗള്‍ഫ്
നാടുകളിലെ
ജയിലില്‍
നിന്ന്
മോചിതരാകുന്നവര്‍ക്ക്
ഈ പദ്ധതി
വഴി
എന്തെല്ലാം
സഹായങ്ങളാണ്
ലഭിക്കുന്നത്;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
(ഡി)
ജയിലില്‍
കഴിയുന്ന
പ്രവാസികള്‍ക്ക്
നിയമ
സഹായം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ? |
1536 |
കാരുണ്യ
പദ്ധതി
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
(എ)
പ്രവാസി
മലയാളികളുടെ
ക്ഷേമം
ലക്ഷ്യമാക്കി
രൂപീകരിച്ച
കാരുണ്യ
പദ്ധതി
പ്രകാരം
എത്രപേര്‍ക്ക്
ഇതുവരെ
ആനുകൂല്യങ്ങള്‍
വിതരണം
ചെയ്തിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ
;
(ബി)
ഈ
പദ്ധതി
പ്രകാരം
ആനുകൂല്യങ്ങള്‍
ലഭിക്കേണ്ട
കുറഞ്ഞ
വരുമാനപരിധി
25000 രൂപയില്‍
നിന്ന് 50000
രൂപയെങ്കിലുമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1537 |
സൌദി
അറേബ്യന്‍
ജയിലുകളിലെ
മലയാളികളുടെ
മോചനം
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
,,
സി. മമ്മൂട്ടി
,,
എന്‍.
എ. നെല്ലിക്കുന്ന്
,,
പി. ഉബൈദുള്ള
(എ)
സൌദി
അറേബ്യന്‍
ജയിലുകളില്‍
ആയിരത്തിലേറെ
ഇന്ത്യാക്കാര്‍
ഉണ്ടെന്ന
കേന്ദ്ര
പ്രവാസി
കാര്യമന്ത്രിയുടെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇവരില്‍
കേരളീയര്‍
ഉള്‍പ്പെടുന്നുണ്ടോ
എന്നും
ഉണ്ടെങ്കില്‍
അവരാരെല്ലാമെന്നതും
സംബന്ധിച്ച
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അവരില്‍
ഗുരുതരമല്ലാത്ത
കുറ്റകൃത്യങ്ങളുടെ
പേരില്‍
ജയിലിലടയ്ക്കപ്പെട്ടവരെ
മോചിപ്പിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാവുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ആവശ്യമായ
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
? |
1538 |
ഒറ്റപ്പാലം
മണ്ഡലത്തില്‍
നിന്ന്
വിദേശ
ജയിലുകളില്‍
കഴിയുന്നവര്‍
ശ്രീ.
എം. ഹംസ
(എ)
വിവിധ
കുറ്റകൃത്യങ്ങള്‍
ആരോപിക്കപ്പെട്ട്
വിദേശ
ജയിലുകളില്‍
കഴിയുന്ന
കേരളീയരെ
സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാണോ
; എങ്കില്‍
വെളിപ്പെടുത്തുമോ
;
(ബി)
ഒറ്റപ്പാലം
അസംബ്ളി
മണ്ഡലത്തിലുള്ള
എത്ര
പേരാണ്
വിദേശ
ജയിലുകളില്‍
കഴിയുന്നത്
; ഇവര്‍
ഏതെല്ലാം
കുറ്റകൃത്യങ്ങള്‍ക്കാണ്
ശിക്ഷിക്കപ്പെട്ടിരിക്കുന്നത്
;
(സി)
അവര്‍ക്ക്
എന്തെല്ലാം
നിയമസഹായങ്ങള്‍
ആണ്
പ്രവാസി
വകുപ്പ്
നല്‍കിയത്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ഡി)
പ്രവാസികള്‍ക്ക്
നല്‍കിയ
തിരിച്ചറിയല്‍
കാര്‍ഡ്
പുതുക്കുവാനുള്ള
സംവിധാനം
ഇപ്പോള്‍
നിലവിലുണ്ടോ
; ഇല്ലെങ്കില്‍
ഇതിനായി
സംവിധാനം
ഏര്‍പ്പെടുത്തുമോ
? |
1539 |
നാദാപുരം
മണ്ഡലത്തിലെ
പ്രവാസികള്‍ക്ക്
ലഭിച്ച
ആനുകൂല്യങ്ങള്‍
ശ്രീ.
ഇ. കെ.
വിജയന്‍
(എ)
പ്രവാസികളായ
മലയാളികള്‍ക്ക്
നിലവില്‍
ഏതൊക്കെ
ആനൂകൂല്യങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ
;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാദാപുരം
മണ്ഡലത്തിലെ
പ്രവാസികള്‍ക്ക്
ലഭിച്ച
ആനൂകൂല്യങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
? |
1540 |
സര്‍ക്കാര്‍
പരസ്യങ്ങള്‍ക്ക്
വകയിരുത്തിയ
തുക
ശ്രീ.കെ.
കെ. നാരായണന്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാറിന്റെ
വിവിധ
വകുപ്പുകള്‍
വഴിയും
ഇന്‍ഫര്‍മേഷന്‍
പബ്ളിക്
റിലേഷന്‍
വകുപ്പ്
വഴിയും
നല്‍കിയ
പരസ്യങ്ങള്‍ക്കും
പ്രസിദ്ധീകരണങ്ങള്‍ക്കുമായി
മൊത്തം
എത്ര തുക
ചെലവായി;
(ബി)
വിവിധ
മാധ്യമങ്ങള്‍ക്ക്
പരസ്യം
ഇനത്തില്‍
നല്‍കേണ്ടതായ
കുടിശ്ശിക
എത്ര
കോടി
രൂപയുടേതാണെന്നും
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
എത്ര തുക
വിതം നല്‍കാന്‍
ബാക്കിയുണ്ടെന്നും
വെളിപ്പെടുത്താമോ;
(സി)
തന്നാണ്ടില്‍
ഇന്‍ഫര്‍മേഷന്‍
പബ്ളിക്
റിലേഷന്‍
വകുപ്പ്
വഴി
പരസ്യങ്ങള്‍ക്ക്
ബഡ്ജറ്റില്‍
വകയിരുത്തിയ
തുക
എത്രയായിരുന്നു;
(ഡി)
സ്വന്തം
പ്രസിദ്ധീകരണങ്ങള്‍ക്കും
എല്ലാ
ഇനം
പരസ്യങ്ങള്‍ക്കുമായി
തന്നാണ്ടില്‍
എത്ര തുക
ചെലവ്
പ്രതീക്ഷിക്കുന്നു? |
1541 |
സര്‍ക്കാര്‍
പരസ്യങ്ങളുടെ
ചെലവ്
ശ്രീ.കെ.
സുരേഷ്കുറുപ്പ്
(എ)
സര്‍ക്കാര്‍
അവകാശപ്പെടുന്നതായ
നേട്ടങ്ങള്‍
ജനങ്ങളിലേക്ക്
എത്തിക്കുന്നതിനായി
വിവിധ
ഇനത്തില്‍
ഈ സര്‍ക്കാര്‍
ഇതിനകം
ചെലവഴിച്ച
മൊത്തം
തുക
എത്രയാണ്;
(ബി)
ഇതിനായി
മൊത്തം
എത്ര
പരസ്യങ്ങള്‍
ഇതിനകം
ദൃശ്യ-ശ്രവ്യ
മാധ്യമങ്ങളിലും
അച്ചടി
മാധ്യമങ്ങളിലും
നല്‍കുകയുണ്ടായി;
ഇതിന്
എത്ര തുക
ചെലവ്
വരും;
(സി)
സര്‍ക്കാരിന്റെ
സ്വന്തം
പ്രസിദ്ധീകരണങ്ങള്‍ക്ക്വേണ്ടി
എത്ര തുക
ചെലവ്
വരും;
(ഡി)
ഈ
ഇനത്തില്‍
ഈ വര്‍ഷത്തെ
ബഡ്ജറ്റില്‍
എത്ര തുക
വകയിരുത്തപ്പെട്ടിരുന്നു? |
1542 |
ഐ.ടി.
അധിഷ്ഠിത
ഫീഡ്ബാക്ക്
സംവിധാനം
ശ്രീ.
പി. ഉബൈദുള്ള
(എ)
സര്‍ക്കാരിന്റെ
നയപരിപാടികള്‍,
പ്രവര്‍ത്തനങ്ങള്‍
എന്നിവയെപ്പറ്റി
പൊതുജനങ്ങള്‍ക്കുള്ള
അഭിപ്രായം
രേഖപ്പെടുത്താനും
ക്രോഡീകരിക്കുവാനും
ഐ.ടി.
അധിഷ്ഠിത
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
;
(ബി)
പൊതുജനങ്ങള്‍ക്കായി
ഐ.ടി.
അധിഷ്ഠിത
ഫീഡ്ബാക്ക്
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; |