UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2302

ബേപ്പൂര്‍ മറൈന്‍ പാര്‍ക്ക

ശ്രീ.എളമരം കരീം

() ബേപ്പൂര്‍ മറൈന്‍ പാര്‍ക്കിനായി എത്ര ഭൂമിയാണ് കിന്‍ഫ്ര ഏറ്റെടുത്തത് ;

(ബി) ഈ സ്ഥലത്ത് എന്തെല്ലാം പദ്ധതികളാണ് കിന്‍ഫ്ര ആരംഭിച്ചിരിക്കുന്നത് ?

2303

കിന്‍ഫ്ര അഡ്വാന്‍സ് ടെക്നോളജി പാര്‍ക്ക

ശ്രീ. എളമരം കരീം

() കോഴിക്കോട് രാമനാട്ടുകരയില്‍ കിന്‍ഫ്ര അഡ്വാന്‍സ് ടെക്നോളജി പാര്‍ക്കിനായി എത്ര ഭൂമിയാണ് കിന്‍ഫ്ര ഏറ്റെടുത്തത്;

(ബി) ഈ ഭൂമി ഉപയോഗപ്പെടുത്തി വ്യവസായ പദ്ധതി ആരംഭിക്കാന്‍ കിന്‍ഫ്ര-ഇന്‍കെല്‍ സംയുക്ത കമ്പനി രൂപീകരിച്ചിട്ടുണ്ടോ;

(സി) രാമനാട്ടുകരയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്താണ് തടസ്സം;

(ഡി) എപ്പോഴത്തേക്ക് സംരംഭങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്;

2304

ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ വ്യവസായ വികസന കേന്ദ്രം

ശ്രീ. . എം. ആരിഫ്

() അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ വ്യവസായ വികസന കേന്ദ്രത്തിനായി എത്ര ഏക്കര്‍ ഭൂമിയാണ് ആകെ ഏറ്റെടുത്തത്; വ്യവസായ ആവശ്യത്തിനായി ഭൂമി നല്‍കിയവര്‍ക്ക് കെ.എസ്..ഡി.സി. മുഖേന എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിയത്; ഭൂമി വിട്ടുനല്‍കിയ ഓരോരുത്തര്‍ക്കും പുനരധിവാസത്തിനായി എത്ര സെന്റ് ഭൂമിയാണ് നല്‍കിയത്; വീടിനുംസ്ഥലത്തിനും നഷ്ടപരിഹാരം നല്‍കിയ നഷ്ടപരിഹാരത്തുക മാര്‍ക്കറ്റ് വാല്യൂ അടിസ്ഥാനത്തിലാണോ നിര്‍ണ്ണയിച്ചത്;

(ബി) വ്യവസായ വികസന കേന്ദ്രങ്ങളിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് എന്തെങ്കിലും പരിഗണനയോ മുന്‍ഗണനയോ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ നല്‍കുന്നതിന് തയ്യാറാകുമോ;

(സി) തുറവൂരില്‍ കിന്‍ഫ്രാ ഏറ്റെടുക്കുവാന്‍ പോകുന്ന 125 ഏക്കര്‍ ഭൂമിയില്‍ പുനരധിവാസത്തിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്; ഭൂമിവിട്ടു നല്‍കിയവര്‍ക്ക് പള്ളിപ്പുറം മാതൃകയില്‍ പുനരധിവാസപാക്കേജ് നടപ്പിലാക്കുമോ; തൊഴിലവസരങ്ങളില്‍ ഭൂമി വിട്ടുനല്‍കിയവര്‍ക്ക് മുന്‍ഗണന നല്‍കുമോ;

(ഡി) പുനരധിവാസ പ്രദേശങ്ങളില്‍ വെള്ളം, വെളിച്ചം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

() ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുന്നതിനായി കിന്‍ഫ്രായും വ്യവസായ വകുപ്പും ചേര്‍ന്ന് അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുമോ; വ്യക്തമാക്കുമോ ?

2305

സിഡ്കോയുടെ മേല്‍നോട്ടത്തിലുള്ള വ്യവസായപാര്‍ക്കുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() സിഡ്കോയുടെ മേല്‍നോട്ടത്തില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഹൈമാസ്റ് ലൈറ്റുകളുടെ സ്ഥാപനം സിഡ്കോ നേരിട്ടാണോ ഇതര ഏജന്‍സികള്‍ വഴിയാണോ നടപ്പിലാക്കുന്നത്;

(സി) ഏജന്‍സികള്‍ വഴിയാണ് പ്രസ്തുത നിര്‍മ്മാണം നടത്തുന്നതെങ്കില്‍ സിഡ്കോ അംഗീകരിച്ചിട്ടുള്ള ഏജന്‍സികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2306

വരവൂര്‍ വ്യവസായ പാര്‍ക്ക്

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തില്‍ വരവൂര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി മുന്‍സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി നല്‍കി തുക അനുവദിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പറയാമോ ;

(സി) പ്രസ്തുത വ്യവസായ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ ?

2307

സ്മാര്‍ട്ട്സിറ്റി പദ്ധതി

ശ്രീ. . പി. ജയരാജന്‍

() മുന്‍സര്‍ക്കാര്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിയ്ക്ക് വിനിയോഗിക്കാനായി എത്ര ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്തെന്ന് വ്യക്തമാക്കാമോ;

(ബി) സ്മാര്‍ട്ട്സിറ്റി പദ്ധതിയ്ക്ക് എത്ര ഏക്കര്‍ സ്ഥലം വിട്ടുനല്‍കിയെന്നും ഇതിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നും വ്യക്തമാക്കാമോ;

(സി) ഇങ്ങനെ വിട്ടുനല്‍കിയ ഭൂമിയില്‍ എത്ര ഭൂമി ഏതെല്ലാം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്നതു സംബന്ധിച്ച

നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) ഒരാവശ്യത്തിന് അനുവദിച്ച ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്ന പക്ഷം എന്തു നടപടി കൈക്കൊള്ളാമെന്നാണ് കരാറില്‍ വ്യവസ്ഥ ചെയ്യുന്നതെന്നു വ്യക്തമാക്കുമോ ?

2308

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്

ശ്രീ. എളമരം കരീം

() സംസ്ഥാനത്ത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് (ഡയറക്ട് മാര്‍ക്കറ്റിംഗ്) സംബന്ധിച്ച് സര്‍ക്കാര്‍ ഗൈഡ്ലൈന്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) ഈ രംഗത്ത്, ഗൈഡ് ലൈന്‍ അനുസരിച്ച് പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തിയത്; വ്യക്തമാക്കാമോ;

(ഡി) മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ഒരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2309

എമര്‍ജിങ്ങ് കേരള നടപ്പാക്കല്‍

ശ്രീ. വി.ശശി

() ബജറ്റ് പ്രഖ്യാപന പ്രകാരം ജി..എം. മാതൃകയില്‍ എമര്‍ജിംഗ് കേരള സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം എപ്പോള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് വ്യക്തമാക്കുമോ;

(ബി) ഇതിനാവശ്യമായ പ്രാരംഭ നടപടികള്‍ എന്തെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചുവെങ്കില്‍ അവ എന്തൊക്കെയെന്ന് വ്യക്തമാ ക്കുമോ?

2310

നിക്ഷേപ സൌഹൃദത്തിന് പൊതു സ്വകാര്യ പങ്കാളിത്തം

ശ്രീ. കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

() സംസ്ഥാനത്തെ നിക്ഷേപ സൌഹൃദ കേന്ദ്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പൊതു സ്വകാര്യ-പങ്കാളിത്ത പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമോയെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ നയങ്ങളിലും നടപടി ക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുവാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ ?

2311

നിക്ഷേപ സൌഹൃദ കേന്ദ്ര

ശ്രീ. കെ. മുരളീധരന്‍

'' ജോസഫ് വാഴക്കന്‍

'' സി.പി. മുഹമ്മദ്

'' പാലോട് രവി

() സംസ്ഥാനത്തെ ഒരു നിക്ഷേപ സൌഹൃദ കേന്ദ്രമായി ബ്രാന്‍ഡ് ചെയ്യുന്നതിനും, തെക്കെ ഇന്ത്യയിലെ ആഗോള ബിസിനസ്സ് ഹബ്ബായി മാറ്റുന്നതിനും എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി) ഇതിനുവേണ്ടി 'എമര്‍ജിംഗ് കേരള' എന്ന ബാനറില്‍ ഒരു ആഗോള സംഗമം സംഘടിപ്പിക്കുമോ;

(സി) എങ്കില്‍ ആരുടെയൊക്കെ പങ്കാളിത്തത്തോടുകൂടിയാണ് ഇത് സംഘടിപ്പിക്കുവാനുദ്ദെസിക്കുന്നത് ;

(ഡി) ആഗോള സംഗമത്തിന് വേണ്ടി ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

2312

വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ നേരിടുന്ന പ്രതിസന്ധി

ശ്രീ. ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, കെ.കെ. നാരായണന്‍

,, സാജു പോള്‍

() വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ നേരിടുന്ന പ്രതിസന്ധി എന്തെല്ലാമാണ്;

(ബി) ഇവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തന പ്രതിസന്ധിക്ക് കാരണമായ കബോട്ടാഷ് നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് അഭിപ്രായമുണ്ടോ;

(ഡി) വല്ലാര്‍പാടത്ത് എത്തുന്ന കണ്ടെയ്നറുകള്‍ ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ ഫീഡര്‍ഷിപ്പില്‍ കൊണ്ടുപോകണമെന്ന വ്യവസ്ഥമൂലം വിദേശ ഷിപ്പിംഗ് കമ്പനികള്‍ ഇവിടേക്ക് വരാന്‍ വിസമ്മതിക്കുന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

() സെസ് അധികാരികളും കസ്റംസും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു;

(എഫ്) സുരക്ഷാ പാളിച്ചകള്‍ മൂലം ഈ അടുത്ത കാലത്തുണ്ടായ രക്തചന്ദന കള്ളക്കടത്ത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2313

ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു വ്യവസായം

ശ്രീ. ജി. സുധാകരന്‍

,, ആര്‍. രാജേഷ്

,, കെ. കെ. നാരായണന്‍

,, എസ്. രാജേന്ദ്രന്‍


() ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു വ്യവസായം എന്ന മുന്‍സര്‍ക്കാരിന്റെ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിക്കായി ഏതെല്ലാം പ്രദേശങ്ങളില്‍ മുന്‍സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തിരുന്നു;

(സി) പുതിയ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിലൂടെ എത്രപേര്‍ക്ക് തൊഴില്‍ ലഭിക്കുവാനുള്ള പദ്ധതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നത്;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഏതെല്ലാം പ്രദേശങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ ?

2314

എക്സിറ്റ് പോളിസി

ശ്രീ.സണ്ണി ജോസഫ്

,, സി.പി.മുഹമ്മദ്

,, കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() സംസ്ഥാനത്ത് എക്സിറ്റ്പോളിസി നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ ;

(ബി) പീഢിത വ്യവസായ യൂണിറ്റുകള്‍ ബാദ്ധ്യതതീര്‍ത്ത് അവസാനിപ്പിക്കുവാന്‍ ഏതെല്ലാം മാര്‍ഗ്ഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2315

ചെറുകിട വ്യവസായമേഖലയുടെ വളര്‍ച്ചയ്ക്കു നടപടി


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തെ ചെറുകിട വ്യവസായമേഖലയുടെ വളര്‍ച്ചയ്ക്കായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാനാണുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ പ്രൊക്യൂര്‍മെന്റ് പാനലില്‍ എന്‍ലിസ്റ് ചെയ്യപ്പെടുന്നതിന് ചെറുകിട വ്യവസായസ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനു നടപടി സ്വീകരിക്കുമോ?

2316

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍

ശ്രീ. പി. തിലോത്തമന്‍

() സാമ്പത്തിക തകര്‍ച്ച നേരിട്ടതുമൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതും അടുത്തകാലങ്ങളില്‍ അടച്ചുപൂട്ടപ്പെട്ടതുമായ എത്ര ചെറുകിട വ്യവസായ യൂണിറ്റുകള്‍ കേരളത്തിലുണ്ട് എന്ന് വ്യക്തമാക്കാമോ; ഇത്തരം സ്ഥാപനങ്ങള്‍ പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുമോ; ഇത്തരം ചെറുകിട വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(ബി) ഇരുമ്പ്-ഉരുക്ക് എന്നിവ അടിസ്ഥാന അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചിരുന്ന എത്ര ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആലപ്പുഴ ജില്ലയിലുണ്ട് എന്ന് വ്യക്തമാക്കാമോ; കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ ഇവയില്‍ അടച്ചുപൂട്ടപ്പെട്ടവ എത്രയെന്നും അതിന്റെ കാരണമെന്തെന്നും വ്യക്തമാക്കാമോ?

2317

മിനിമം ഗ്യാരണ്ടി സ്കീം' വൈദ്യുതി വകുപ്പ് പിന്‍വലിച്ച നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() 'മിനിമം ഗ്യാരണ്ടി സ്കീം' വൈദ്യുതി വകുപ്പ് പിന്‍വലിച്ചത് മൂലം സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയിലുണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2318

ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റം

ഡോ. കെ. ടി. ജലീല്‍

() പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റം ഏര്‍പ്പെടു ത്തുന്നതിന് കെല്‍ട്രോണ്‍ ഇതിനകം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) എന്തു തുക ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നു;

(സി) ഏത് കമ്പനിയുടെ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റമാണ് ഇതിനായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാ ക്കുമോ;

(ഡി) പ്രസ്തുത കമ്പനിയെ കണ്ടെത്തിയത് ഏത് നടപടി പ്രകാര മാണ്; വിശദമാക്കാമോ?

2319

കാര്‍ഷികാധിഷ്ഠിത വ്യവസായം വികസിപ്പിക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് കാര്‍ഷികാധിഷ്ഠിത വ്യവസായ വികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളുടെ കാര്യത്തില്‍ ഏതെല്ലാം വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) മലയോര ജില്ലയായ വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രയോജനകരമായ തരത്തില്‍ ഒരു ഫുഡ് പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2320

ഡോറ്റാ സെന്റര്‍ കൈമാറ്റം സംബന്ധിച്ച്

ശ്രീ.ഹൈബി ഈഡന്‍

() ഡേറ്റാ സെന്ററില്‍ എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്;

(ബി) ഡേറ്റാ സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഏതു തരത്തിലാണ് പോലീസ് ഇന്റലിജന്‍സ് വിലയിരുത്തിയിട്ടുള്ളത്;

(സി) ഡേറ്റാ സെന്റര്‍ കെല്‍ട്രോണിന് കൈമാറണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നോ; നല്‍കിയിരുന്നെങ്കില്‍ ആ കത്തിന്റെ സംക്ഷിപ്ത രൂപം അറിയിക്കുമോ;

(ഡി) ഡേറ്റാ സെന്റര്‍ കൈമാറ്റം സംബന്ധിച്ച് കണ്‍സെല്‍ട്ടന്റ് ആയി ഏതെല്ലാം വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയെയാണ് പരിഗണിച്ചിരുന്നത്;

() ഏതെങ്കിലും ഘട്ടത്തില്‍ മൂന്ന് കമ്പനികള്‍ ഇല്ലെങ്കില്‍ റീ ടെണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നിട്ടുണ്ടോ;

(എഫ്) ഡേറ്റാ സെന്റര്‍ കൈമാറ്റം സംബന്ധിച്ച് ഏതെങ്കിലും ഘട്ടത്തില്‍ വിജ്ഞാപനം പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ജി) പുതിയ വിജ്ഞാപനത്തില്‍ എന്തെല്ലാം വ്യവസ്ഥകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്/ഒഴിവാക്കിയത് എന്ന് വ്യക്തമാക്കുമോ?

2321

വ്യാവസായിക ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

() സംസ്ഥാനത്ത് വ്യാവസായിക ഉല്പാദനം ആനുപാതികമായും കാലാനുസൃതമായും വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കുമോ;

(ബി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാന്‍

ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;

(സി) ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം എപ്രകാരം വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2322

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിലവരം

ശ്രീ.കെ. വി. വിജയദാസ്

() കേരളത്തില്‍ നിലവില്‍ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) നഷ്ടത്തിലുള്ളവ പുനരുദ്ധരിയ്ക്കാന്‍ പ്രത്യേക കര്‍മ്മ പരിപാടി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഇല്ലെങ്കില്‍ ആയത് സമയബന്ധിതമായി രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2323

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

ശ്രീ.കെ. കുഞ്ഞിരാമന്‍(ഉദുമ)

() കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ സംസ്ഥാനത്തെ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് വിശദമാക്കാമോ ;

(ബി) ഈ സര്‍ക്കാരിന്റെ കാലത്തും നിലവില്‍ ഈ സ്ഥാപനങ്ങള്‍ ലാഭത്തില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

2324

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്ത് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ എത്ര എണ്ണമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ;

(ബി) ആകെ എത്ര കോടിയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;

(സി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയെ ലാഭത്തിലാക്കുവാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

2325

പുതിയ പൊതുമേഖലാ വ്യവസായ യൂണിറ്റുകള്‍

ശ്രീ. എളമരം കരീം

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ച 8 പുതിയ പൊതുമേഖലാ വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്താണ് തടസ്സം എന്ന് വ്യക്തമാക്കുമോ;

(സി) എന്നത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?

2326

പൊതുമേഖലാ കമ്പനികളില്‍ കേന്ദ്രമാതൃകയില്‍ എം..യു.

ശ്രീ. ജോസഫ് വാഴക്കന്‍

,, റ്റി.എന്‍.പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, എം..വാഹീദ്

() പൊതുമേഖലാ കമ്പനികളില്‍ കേന്ദ്ര മാതൃകയില്‍ എം..യു. സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതു മൂലം എന്തെല്ലാം നേട്ടങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2327

സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി ആവിഷ്കരിച്ച പുതിയ പദ്ധതികള്‍

ശ്രീ.പി.കെ. ഗുരുദാസന്‍

'' എളമരം കരീം

'' എം. ഹംസ

'' കെ. കുഞ്ഞിരാമന്‍(ഉദുമ)

() സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ വളര്‍ച്ചയ് ക്കായി എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനം ചര്‍ച്ച ചെയ്യാന്‍ ശില്പശാല സംഘടിപ്പിക്കുകയുണ്ടായോ; എങ്കില്‍ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) പ്രൊഫഷണല്‍ മാനേജ്മെന്റ് ഏതെല്ലാം സ്ഥാപനങ്ങളില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്; ഏന്തെങ്കിലും പുതിയ നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2328

പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് സ്റാര്‍ റേറ്റിങ്ങ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പ്രവര്‍ത്തനമികവ് ആധാരമാക്കി സംസ്ഥാനത്തെ പൊതു മേഖലാ വ്യവസായങ്ങള്‍ക്ക് സ്റാര്‍ റേറ്റിങ്ങ് ഏര്‍പ്പെടു ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്ത് ഏതാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങളുടെ ലാഭവിഹിതം ഇത്തവണ സര്‍ക്കാരിനു കൈമാറുക ഉണ്ടായോ; വ്യക്തമാക്കാമോ;

(സി) എങ്കില്‍ സ്ഥാപനങ്ങളുടെ പേരും ലാഭവിഹിതമായി നല്‍കിയ തുകയും എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി) പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാനും കൂടുതല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളുമോ;

() -ടെന്‍ഡറിംഗ് സംവിധാനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് നടപ്പില്‍ വരുത്തും എന്നു വ്യക്തമാക്കുമോ?

2329

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണം

ശ്രീ. എളമരം കരീം

() വ്യവസായ വകുപ്പിന് കിഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളില്‍ വികസനത്തിനും ആധുനികവല്‍ക്കരണത്തിനുമായി 2011-12 വര്‍ഷം ഇതുവരെ എത്ര പണം ചെലവഴിച്ചു;

(ബി) ഈ ഇനത്തില്‍ എന്ത് തുകയാണ് വക കൊള്ളിച്ചിരുന്നത്;

(സി) ഏതെല്ലാം കമ്പനികള്‍ക്ക് എത്ര തുക വീതമാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ ?

2330

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നുള്ള നിയമനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഒഴിവുണ്ടായിരുന്ന തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തി തയ്യാറാക്കിയ നിലവിലുള്ള റാങ്ക്ലിസ്റ് റദ്ദാക്കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്തെല്ലാം കാരണങ്ങളാലാണ് പട്ടിക റദ്ദാക്കിയതെന്ന് വെളിപ്പെടുത്താമോ;

(സി) ഈ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എന്തെല്ലാം നടപടിക്രമത്തിന്റെ അടിസ്ഥാന ത്തിലാണ് നിയമനം നല്‍കുകയെന്ന് വിശദമാക്കാമോ;

() ഒഴിവുകളുള്ള തസ്തികകളില്‍ എത്ര തസ്തികകള്‍ ഈ സര്‍ക്കാര്‍ പി.എസ്.സി. നിയമനത്തിനു വിട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;

(എഫ്) ഒഴിവുകളിലേക്ക് എന്നത്തേക്ക് നിയമനം നല്‍കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?

2331

ബി..എം.എല്‍-ലെ നിയമനങ്ങളെ സംബന്ധിച്ച്

ശ്രീ. എം. ചന്ദ്രന്‍

() ബി..എം.എല്‍ എന്ന പൊതു മേഖല വ്യവസായ സ്ഥാപനത്തില്‍ കേരളീയരായ ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി) കേരളീയര്‍ക്കുകൂടി തൊഴില്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) ബി..എം.എല്‍-ല്‍ ഇപ്പോള്‍ ജോലിക്കാരായി എത്രപേര്‍ ഉണ്ടെന്നും അതില്‍ കേരളീയരായിട്ടുള്ളവര്‍ എത്ര പേരെന്നും വ്യക്തമാക്കാമോ ?

2332

മലപ്പുറം വ്യവസായ വളര്‍ച്ചാ കേന്ദ്രം

ശ്രീ. പി. ഉബൈദുള്ള

() ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷം മലപ്പുറം വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ എന്തെല്ലാം പദ്ധതികളാണ് ആരംഭിച്ചതെന്നും ഭാവിയില്‍ എന്തെല്ലാം പദ്ധതികളാവിഷ്ക്കരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം പുതിയ വ്യവസായങ്ങളും മറ്റ് പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

2333

ബാംബൂ കോര്‍പ്പറേഷന്‍

ശ്രീ. . കെ. വിജയന്‍

() കേരളത്തില്‍ 'ബാംബൂ കോര്‍പ്പറേഷന്റെ' എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) നാദാപുരം മണ്ഡലത്തിലെ വളയം 'പൂങ്കുളത്ത്' പ്രവര്‍ത്തിക്കുന്ന ബാംബു കോര്‍പ്പറേഷന്റെ യൂണിറ്റില്‍ ഏതൊക്കെ ഉല്‍പ്പന്നങ്ങളുടെ പ്രവൃത്തി നടക്കുന്നുണ്ട് ;

(സി) ഇവിടെ എത്ര ജീവനക്കാര്‍ ദിവസ വേതനാടിസ്ഥാനത്തിലും, സ്ഥിരമായും ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് ലഭിക്കുന്ന വേതനം എത്രയാണെന്നും പേര് സഹിതം വെളിപ്പെടുത്താമോ ;

(ഡി) ഇവര്‍ക്ക് നിലവില്‍ ലഭിക്കുന്ന വേതനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2334

ഇന്റര്‍നേഷണല്‍ കണ്‍വെണ്‍ഷന്‍ സെന്റര്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കേരള സോപ്സിന്റെ അധീനതയില്‍ ഗാന്ധിറോഡിലുള്ള സ്ഥലത്ത് "ഇന്‍കെല്‍''ന്റെ നേതൃത്വത്തില്‍ ഒരു ഇന്റര്‍നേഷണല്‍ കണ്‍വെണ്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് തീരുമാനമെടുത്തിരുന്നുവോ ;

(ബി) ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

2335

മലബാര്‍ സിമന്റ്സ് ചേര്‍ത്തല യൂണിറ്റ്

ശ്രീ. . എം. ആരിഫ്

() മലബാര്‍ സിമന്റ്സിന്റെ ചേര്‍ത്തല യൂണിറ്റ് അടച്ചുപൂട്ടിയത്എന്നാണ്;

(ബി) പ്രസ്തുത യൂണിറ്റിന്റെ ഏറ്റവും ഉയര്‍ന്ന ഉല്പാദനം എന്നായിരുന്നു; എത്ര ടണ്ണായിരുന്നു; വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാരിന്റെ കാലത്ത് വകുപ്പ് മന്ത്രിയും എം.എല്‍..യും മലബാര്‍ സിമന്റ്സ് എം..ഡി.യും പങ്കെടുത്ത യോഗം എന്നാണ് നടന്നത്; പ്രസ്തുത യോഗത്തില്‍ എം.ഡി.യോട് നിര്‍ദ്ദേശിച്ച റിപ്പോര്‍ട്ട് ലഭ്യമായോ; വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

() മലബാര്‍ സിമന്റ്സ് ചേര്‍ത്തല യൂണിറ്റ് എന്ന് തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ ?

2336

ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നയങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) വിവര സാങ്കേതിക മേഖലയില്‍ ചെറുകിട വ്യവസായികളെ കൂടി ഉള്‍പ്പെടുത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2337

വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി അന്വേഷണം


ശ്രീ. എം. ചന്ദ്രന്‍

() ഈ സര്‍ക്കാര്‍ ധികാരത്തില്‍വന്നതിനുശേഷം വ്യവസായവകുപ്പിലെ ഏതെങ്കിലും അഴിമതിയെ സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം അഴിമതിയെ സംബന്ധിച്ചാണെന്നും ഏതുതരത്തിലുള്ള അന്വേഷണമാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി) ഇത്തരത്തിലുള്ള അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

2338

ഹൈടെക്കോറിഡോര്‍ പ്രോജക്ട്


ശ്രീ. എളമരം കരീം

() കൊച്ചിന്‍-കോയമ്പത്തൂര്‍ ഹൈടെക് കോറിഡോര്‍ പ്രോജക്ട് നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്..ഡി.സി.യെ നോഡല്‍ ഏജന്‍സിയായി നിയമിക്കാന്‍ തീരുമാനിച്ചിരുന്നോ;

(ബി) ഈ പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കാന്‍ കെ.എസ്..ഡി.സി. ആരെയെങ്കിലും ചുമതലപ്പെടുത്തിയിരുന്നോ;

(സി) ഡി.പി.ആര്‍. തയ്യാറായിട്ടുണ്ടോ ?

2339

കിനാലൂര്‍ കെ.എസ്..ഡി.സി. വ്യവസായവികസന കേന്ദ്രം

ശ്രീ. പുരുഷന്‍ കടലുണ്ടി

() കിനാലൂര്‍ കെ.എസ്..ഡി.സി. വ്യവസായ വികസന കേന്ദ്രത്തില്‍ 110 കെ.വി. സബ് സ്റേഷന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(ബി) കിനാലൂര്‍ കെ.എസ്..ഡി.സി. വ്യവസായ വികസന കേന്ദ്രത്തിലേയ്ക്ക് 2 കോടിയോളം രൂപ മുടക്കി ബാലുശ്ശേരി 33 കെ. വി. സബ്സ്റേഷനില്‍നിന്നും 11 കെ.വി. ലൈന്‍ വലിക്കുന്നതിലെ അശാസ്ത്രീയത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഈ തുക ഉപയോഗിച്ച് 110 കെ.വി. സബ്ബ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് നിരദ്ദേശം നല്‍കുമോ ?

2340

വാതകപൈപ്പ്ലൈന്‍ പദ്ധതി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() നിര്‍ദ്ദിഷ്ട വാതക പൈപ്പ്ലൈനിനുവേണ്ടി നടത്തിയ സര്‍വ്വേപ്രകാരം ലൈനിന്റെ അലൈന്‍മെന്റ് ജനവാസകേന്ദ്രങ്ങളിലൂടെയാണ് കടന്ന് പോവുന്നത് എന്നതുകൊണ്ടുണ്ടാകുന്ന ബുദ്ധമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് സംബന്ധമായി എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(സി) നിര്‍ദ്ദിഷ്ഠ വാതകപൈപ്പ്ലൈന്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും മാറ്റി കടല്‍തീരത്ത്കൂടിയാക്കി നിശ്ചയിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

2341

ഫാക്ടിന്റെ പ്രതിസന്ധി

ശ്രീ.എസ്. ശര്‍മ്മ

'' സാജു പോള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ബി.ഡി. ദേവസ്സി

() പൊതുമേഖലാ സംരംഭമായ ഫാക്ട് കേന്ദ്ര അവഗണന നേരിടുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നാഫ്ത നഷ്ടപരിഹാരവും, വളം സബ്സിഡിയും യഥാസമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് അറ്റാദായത്തില്‍ ഫാക്ടിന് 2010-11 വര്‍ഷത്തില്‍ എത്ര കോടി രൂപ നഷ്ടം ഉണ്ടായിട്ടുണ്ട്;

(സി) 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ഫാക്ടിന് നാഫ്ത ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരം എത്രയായിരുന്നു; ലഭിച്ചത് എത്ര;

(ഡി) 2010-11 ല്‍ വളം സബ്സിഡി ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന തുക എത്ര; ആ വര്‍ഷം എത്ര ലഭിച്ചു;

() അമോണിയം പ്ളാന്റിനോടൊപ്പം യൂറിയ പ്ളാന്റില്ലാത്തത് മൂലം ഫാക്ടില്‍ നിന്നും പ്രതിവര്‍ഷം എത്ര ടണ്‍ യൂറിയ ഉല്പാദിപ്പിക്കാനുള്ള കാര്‍ബണ്‍ ഡൈ ഒക്സൈഡാണ് പാഴാകുന്നത്;

(എഫ്) ഫാക്ട് നേരിടുന്ന പ്രയാസങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

2342

അനധികൃത മണല്‍ ഖനനം

ശ്രീ. വി. ശശി

() മേനംകുളത്തെ ടെലികോം സിറ്റിയുടെ മറവില്‍ സിഡ്കോ അനധികൃത മണല്‍ ഖനനം നടത്തുന്നുവെന്ന പരാതി കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത പരാതിയിലെ ഉള്ളടക്കമെന്താണ് ; പരാതി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ?

2343

ചിറ്റൂര്‍ താലൂക്കിലെ കുളങ്ങളില്‍നിന്നുള്ള മണല്‍ ഖനനം

ശ്രീ. വി. ചെന്താമരാക്ഷന്‍

() ചിറ്റൂര്‍ താലൂക്കിലെ എത്ര കുളങ്ങള്‍ക്കാണ് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചെളി/മണല്‍ എടുക്കുന്നതിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്;

(ബി) പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.