UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2131

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് നടപടി

ശ്രീമതി ജമീലാ പ്രകാശം

() പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2132

ചെറുകിട വൈദ്യുതി ഉത്പാദന യൂണിറ്റുകള്‍

ശ്രീ. പി. തിലോത്തമന്‍

() ചെറുകിട വൈദ്യുതി ഉത്പാദന യൂണിറ്റുകള്‍ക്കും പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദന സംവിധാനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ:

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

2133

ജലേതരവൈദ്യുത പദ്ധതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ജലേതരവൈദ്യുത പദ്ധതികള്‍ പ്രധാനമായും കാറ്റില്‍ നിന്നും തിരമാലകളില്‍ നിന്നുംമറ്റും, ആവിഷ്കരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമോ;

(ബി) ഇതിനായി നിലവില്‍ എന്തെങ്കിലും പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ അവയുടെ വിശദാംശം അറിയിയ്ക്കുമോ?

2134

നൂതന ഊര്‍ജ്ജസംരക്ഷണ സാങ്കേതിക വിദ്യകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

() നൂതന ഊര്‍ജ്ജസംരക്ഷണ സാങ്കേതിക വിദ്യകള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് ;

(ബി) വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(സി) ഈ മേഖലയില്‍ സാങ്കേതിക പരിജ്ഞാനമുള്ളവരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2135

ഊര്‍ജ്ജ നയം

ശ്രീ.ബെന്നി ബെഹനാന്‍

'' ഷാഫി പറമ്പില്‍

'' ജോസഫ് വാഴക്കന്‍

'' പി.സി. വിഷ്ണുനാഥ്

() ഊര്‍ജ്ജനയത്തിന് രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി) എല്ലാ സ്രോതസ്സുകളും ഉപയോഗിച്ചുള്ള ഊര്‍ജ്ജോല്പാദന സാദ്ധ്യതകള്‍, വിവിധ ഊര്‍ജ്ജ സ്രോതസുകളുടെ ഉപയോഗ സാദ്ധ്യതകള്‍ എന്നിവ ഊര്‍ജ്ജനയത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഊര്‍ജ്ജ സംരംക്ഷണത്തിന് നയത്തില്‍ ഊന്നല്‍ നല്‍കുമോ; ഊര്‍ജ്ജ നയം എന്നത്തേക്ക് പ്രഖ്യാപിക്കാന്‍ കഴിയും?

2136

കാസര്‍ഗോഡ് ജില്ലക്കുവേണ്ടി റിവൈസ്ഡ് ഡി.പി.ആര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലക്കുവേണ്ടി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനില്‍ റിവൈസ്ഡ് ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) ജില്ലയിലെ ഏതൊക്കെ പ്രവൃത്തികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(സി) ഈ പ്രപ്പോസലിന്റെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കുമോ ?

2137

കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്

ശ്രീ. വി. ശിവന്‍കുട്ടി

() കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട് മലപ്പുറം എന്നീ ജില്ലകള്‍ക്കായി കോഴിക്കോട് സ്ഥാപിച്ചിട്ടുള്ള ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിധി 500 കെ.വി.. യില്‍ നിന്നും 2000 കെ.വി.. ആയി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി) മേല്‍പ്പറഞ്ഞ ജില്ലകള്‍ക്കുള്ള സ്കീം അപ്രൂവല്‍, ഇന്‍സ്പെക്ഷന്‍ എന്നിവ ഈ ഓഫീസ് വഴി നടത്തുന്നതിനുള്ളനടപടി സ്വീകരിക്കുമോ ?

2138

വയലാര്‍ ഐ.റ്റി..യ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

() സര്‍ക്കാര്‍ ഐ.റ്റി..കള്‍ക്ക് ത്രീ ഫേസ് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുവേണ്ടി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നു പറയുമോ;

(ബി) ഇത്തരം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുവേണ്ടി എത്ര രൂപയാണ് സി.ഡി., .വൈ..സി. എന്നീ ഇനങ്ങളിലായി കെ.എസ്..ബി.ക്കു നല്‍കേണ്ടത്;

(സി) വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഐ.റ്റി..കളുടെ കാര്യത്തില്‍ സ്പെഷ്യല്‍ സി.ഡി. അടയ്ക്കേണ്ടത് ആരാണ്;

(ഡി) സ്വകാര്യകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വയലാര്‍ ഗവണ്മെന്റ് ഐ.റ്റി..യുടെ ത്രീ ഫേസ് വൈദ്യുതി കണക്ഷനുവേണ്ടി 11,000/- രൂപ സ്പെഷ്യല്‍ സി.ഡി. അടയ്ക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നതും, അതിനു പണമില്ലാതെ സ്ഥാപനം ബുദ്ധിമുട്ടുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() .റ്റി.. വിദ്യാര്‍ത്ഥികള്‍ക്കു സൌജന്യമായി ട്രെയിനിംഗ് നല്‍കുന്ന സര്‍ക്കാര്‍സ്ഥാപനം എന്ന നിലയില്‍, വയലാര്‍ ഗവണ്മെന്റ് ഐ.റ്റി..യില്‍ നിന്നും ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്പെഷ്യല്‍ സി.ഡി. ഒഴിവാക്കി ത്രീ ഫേസ് കണക്ഷന്‍ നല്‍കുവാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ?

2139

അറ്റകുറ്റപ്പണികള്‍ക്കിടയിലുള്ള മരണങ്ങളും അപകടങ്ങളും ഇല്ലാതാക്കാന്‍ നടപടി

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് വൈദ്യുതി ലൈനിലും മറ്റും അറ്റകുറ്റപ്പണി ചെയ്യുന്ന സമയത്ത് അപകടമരണം വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(സി) അറ്റകുറ്റപ്പണികള്‍ക്കിടയിലുള്ള മരണങ്ങളും അപകടങ്ങളും ഇല്ലാതാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?

2140

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം

ശ്രീ. . ചന്ദ്രശേഖരന്‍

മുല്ലപ്പെരിയാറില്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അണക്കെട്ടില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള സാദ്ധ്യത പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ?

2141

ചെറുകിട ജലവൈദ്യുത പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

() ചെറുകിട ജലവൈദ്യുത പദ്ധതിയ്ക്ക് ഊന്നല്‍ നല്‍കി കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമോ ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച പഠനം നടത്തി മുന്‍ഗണനാ ലിസ്റ് പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഇത് സംബന്ധിച്ച നയം രൂപീകരിക്കുമോ ?

2142

നാദാപുരം മണ്ഡലത്തിലെ മിനി ജലവൈദ്യുത പദ്ധതികള്‍

ശ്രീ. .കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ മിനി ജലവൈദ്യുത പദ്ധതികളായ ചാത്തംകോട്ടനട, വിലങ്ങാട് എന്നിവയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി) പദ്ധതി പ്രവര്‍ത്തനത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ പദ്ധതിയില്‍ നിന്നും എത്ര യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതി അടിയന്തിരമായി കമ്മീഷന്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2143

പോസ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() റോഡ് പണിയുമായി ബന്ധപ്പെട്ട് പോസ്റുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യങ്ങളില്‍ അതിനാവശ്യമായ തുക കെ.എസ്..ബി.യ്ക്ക് അടച്ചാലൂം ഇവ മാറ്റി സ്ഥാപിക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുത പോസ്റുകള്‍ മാറ്റിയിടുന്നതിനാവശ്യമായ ഉപകരണങ്ങളുടെ ദൌര്‍ലഭ്യം കാലതാമസത്തിനു കാരണമാകുന്നുണ്ടോ; എങ്കില്‍ ഇവ യഥേഷ്ടം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2144

പുറംപോക്കില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ നടപടി

ശ്രീമതി ജമീലാ പ്രകാശം

() വിഴിഞ്ഞം തീരപ്രദേശത്ത് സര്‍ക്കാര്‍ വക പുറംപോക്കില്‍ താമസിക്കുന്നവര്‍ തിരുവനന്തപുരം നഗരസഭാ അധികൃതര്‍ നല്‍കിയ പാര്‍പ്പിട സര്‍ട്ടിഫിക്കറ്റുകളുമായി വൈദ്യുതി കണക്ഷന് സമീപിച്ചപ്പോള്‍ വൈദ്യുത കണക്ഷനുവേണ്ടി സമര്‍പ്പിച്ച അപേക്ഷകളിന്മേല്‍ കണക്ഷന്‍ നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പരാതിയുടെ വിശദാംശങ്ങളും അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കാമോ ?

2145

കെ.എസ്..ബി. അസിസ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള നിയമനം

ശ്രീ. വി. ശിവന്‍കുട്ടി

() 2009 ജൂണ്‍ 16-ാം തീയതി നിലവില്‍ വന്ന കെ.എസ്..ബി. അസിസ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റീല്‍ നിന്നും മുന്‍ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും എത്ര ഉദ്യോഗാര്‍ത്ഥികളെ വീതം നിയമിച്ചു എന്നു വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത തസ്തികയില്‍ നിലവില്‍ ഒഴിവുകള്‍ ഉണ്ടോ ; എങ്കില്‍ ആയത് പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ;

(സി) എങ്കില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് ; പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും നിയമനം നേടിയവരില്‍ എത്ര പേര്‍ പ്രസ്തുത തസ്തികയില്‍ നിന്നും റിലീവ് /റിസൈന്‍ ചെയ്ത് പോയിട്ടുണ്ട് ; വ്യക്തമാക്കുമോ ?

2146

മഞ്ചേരിയിലെ വൈദ്യുതി ഓഫീസുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

() കെ.എസ്.ഇബി.യുടെ മഞ്ചേരി ഡിവിഷന്‍, മഞ്ചേരി (നോര്‍ത്ത്) മഞ്ചേരി (സൌത്ത്) എന്നീ ഓഫീസുകളിലായി എത്ര ജീവനക്കാരുടെ ഒഴിവുണ്ട്;

(ബി) ഏതെല്ലാം ഓഫീസുകളില്‍ എ..മാരുടെ ചാര്‍ജ്ജ് സബ് എഞ്ചിനീയര്‍മാര്‍ വഹിക്കുന്നുണ്ട്;

(സി) പ്രസ്തുത ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ജീവനക്കാരുടെ ഒഴിവുകള്‍ നികത്താത്തത് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2147

ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം

ശ്രീ. കെ. രാജു

() 2008 ജൂലൈ മാസം പ്രാബല്യമായുള്ള ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജീവനക്കാരുടെയും ആഫീസര്‍മാരുടെയും ശമ്പള പരിഷ്ക്കരണം നടപ്പില്‍ വരുത്തിയോ ;

(ബി) എങ്കില്‍ ഇതിന് ആനുപാതികമായി പെന്‍ഷന്‍കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ;

(സി) കെ.എസ്..ബി. പെന്‍ഷന്‍കാര്‍ നടത്തുന്ന സമരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ വിഷയം പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2148

വിതുര 33 കെ.വി. സബ് സ്റേഷനിലെ ഷിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ ശമ്പളം

ശ്രീ. വി.പി. സജീന്ദ്രന്‍

() വിതുര 33 കെ.വി. സബ് സ്റേഷനില്‍ ഷിഫ്റ്റ് ഓപ്പറേറ്റര്‍മാരായി നിയമിക്കപ്പെട്ടിട്ടുള്ളവരെ എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തിട്ടുള്ളത്;

(ബി) മറ്റ് സബ് സ്റേഷനുകളില്‍ ഐ.ടി..ക്കാര്‍ക്ക് ഡിപ്ളോമ തലത്തിലെ ശമ്പളം നല്‍കുമ്പോള്‍ വിതുര സബ് സ്റേഷനില്‍ ഡിപ്ളോമ യോഗ്യതയുള്ളവര്‍ക്ക് ഐ.ടി..ക്കാരുടെ ശമ്പളം നിശ്ചയിച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വിപുലമായ പ്രവര്‍ത്തനമേഖലയും ശേഷിയും ഉള്ള വിതുര 33 കെ.വി. സബ് സ്റേഷനില്‍ ഷിഫ്റ്റ് അസിസ്റന്റ് എന്ന തസ്തിക ഉണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഈ തസ്തികയില്‍ ആളെ നിയമിച്ച് സബ് സ്റേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2149

വൈദ്യുതി ബോര്‍ഡിലെ വിവിധ തസ്തികകളിലെ നിയമനം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. വി. ചെന്താമരാക്ഷന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . എം. ആരിഫ്

() വൈദ്യുതി ബോര്‍ഡില്‍ നിയമനനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) ബോര്‍ഡില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയെന്ന് തസ്തിക തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍

(സി) മസ്ദൂര്‍ തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത് ഇതില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു ചെയ്തത്; ബാക്കി ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാതിരുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി) പുതുതായി ആരംഭിച്ച 33 സെക്ഷനുകള്‍ക്കായി എത്ര ലൈന്‍മാന്‍മാരുടെയും, മസ്ദൂര്‍മാരുടെയും ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്; ഈ സെക്ഷനുകളിലെല്ലാം കൂടി എത്ര പേരെയാണ് നിയമിച്ചിരിക്കുന്നത്;

() മസ്ദൂര്‍മാരെ സെക്കന്‍ഡ് ഗ്രേഡ് ലൈന്‍മാന്‍മരായി പ്രമോട്ടു ചെയ്തതിനെതുടര്‍ന്ന് എത്ര ഒഴിവുകള്‍ ഉണ്ടായി; അതിലേക്ക് എത്ര നിയമനങ്ങള്‍ നടത്തി;

(എഫ്) ബോര്‍ഡിലെ മസ്ദൂര്‍ തസ്തികയില്‍ നിലവിലുള്ള എല്ലാ വേക്കന്‍സികളിലും നിയമനം നടത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2150

ചാല റെയില്‍വെ സ്റേഷന്‍ പുന:സ്ഥാപനം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എടക്കാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കണ്ണൂര്‍ -കൂത്തുപറമ്പ് റൂട്ടിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ചാല റെയില്‍വേ സ്റേഷന്‍ പുന:സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2151

കൊച്ചി മെട്രോ റെയിലിന്റെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() കൊച്ചി മെട്രോ റെയിലിനു മുന്നോടിയായുള്ള അടിസ്ഥാന സൌകര്യ വികസന ജോലികള്‍ ഏതു ഘട്ടം വരെയായി ; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അടിസ്ഥാന സൌകര്യ വികസന ജോലികളുടെ പൂര്‍ത്തീകരണത്തിന് എത്ര തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത് ;

(സി) പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ ?

2152

രാജ്യറാണി എക്സ്പ്രസ്സില്‍ അധിക കോച്ചുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() രാജ്യറാണി എക്സ്പ്രസ്സ് ഒരു സ്വതന്ത്ര ട്രെയിനാക്കി ഓടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ രാജ്യറാണി എക്സ്പ്രസ്സില്‍ അധികമായി സ്ളീപ്പര്‍ കോച്ചുകളും എ. സി. കോച്ചും അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

2153

കൊല്ലം മെമു റെയില്‍ പദ്ധതി

ശ്രീമതി പി. അയിഷാപോറ്റി

() നിര്‍ദ്ദിഷ്ട കൊല്ലം മെമു റെയില്‍ സര്‍വ്വീസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ;

(ബി) സര്‍വ്വീസ് എന്നത്തേക്ക് ആരംഭിക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത് ;

(സി) സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയാതിരിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ് ;

(ഡി) പ്രസ്തുത സര്‍വ്വീസ് കാലതാമസം കൂടാതെ ആരംഭിക്കുക്കതിന് സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും ?

2154

ചാലക്കുടി സ്റേഷനില്‍ സ്റോപ്പ് അനുവദിക്കുന്നതിന് നടപടി

ശ്രീ. ബി.ഡി. ദേവസ്സി

() കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ എത്ര തീവണ്ടികള്‍ക്ക് ചാലക്കുടി സ്റേഷനില്‍ പുതുതായി സ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി) കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, തിരിവനന്തപുരം-നേത്രാവതി കുര്‍ള എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ്, ചെന്നൈ മെയില്‍ സൂപ്പര്‍ ഫാസ്റ് തുടങ്ങിയ ട്രയിനുകള്‍ക്ക് ചാലക്കുടിയില്‍ സ്റോപ്പ് അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ ;

(സി) ആഴ്ചയില്‍ മൂന്ന് ദിവസം ഡിവൈന്‍ നഗര്‍ സ്റേഷനില്‍ സ്റോപ്പ് അനുവദിച്ച കുര്‍ള എക്സ്പ്രസ്സിന് ബാക്കി നാലു ദിവസങ്ങളില്‍ ചാലക്കുടി സ്റേഷനില്‍ സ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2155

റെയില്‍വേവികസനത്തിനുഭൂമി ഏറ്റെടുത്തുനല്കാന്‍ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ടോ ;

(ബി) സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി ത്വരിതപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി) സ്ഥലം ലഭ്യമാക്കാത്തതുമൂലം ഏതെങ്കിലും റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ടുണ്ടോ ;

(ഡി) പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ടോ ;

() റെയില്‍വേ വികസനത്തിന് ഇനിയും ഭൂമി ഏറ്റെടുത്ത് നല്‍കാനുണ്ടെങ്കില്‍ ഇത് ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

2156

പാലക്കാട് കോച്ച് ഫാക്ടറി സംയുക്ത സംരംഭമാക്കാന്‍ നടപടി

ശ്രീ. എന്‍. ഷംസുദ്ദീന്‍

() പാലക്കാട് കോച്ച് ഫാക്ടറിക്കായി സ്ഥലം അക്വയര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഭൂമി എത്രയെന്നും വ്യക്തമാക്കുമോ;

(ബി) കോച്ച് ഫാക്ടറി പൊതുമേഖലയിലായിരിക്കുമെന്ന് കേന്ദ്രത്തില്‍ നിന്നും അറിയിച്ചിട്ടുണ്ടോ;

(സി) അത് സ്വകാര്യമേഖലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ സംസ്ഥാനം ആവശ്യമായ ഭൂമി ലഭ്യമാക്കി, ഓഹരി പങ്കാളിത്തമെടുത്ത് സംയുക്ത സംരംഭമായി കോച്ച് ഫാക്ടറി ആരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

2157

അങ്കമാലി - ശബരി റെയില്‍പ്പാത

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി - ശബരി റെയില്‍പ്പാതയ്ക്കായി അനുവദിച്ച തുക കാര്യക്ഷമമായി വിനിയോഗിക്കുന്നതില്‍ റെയില്‍വേ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ബി) അങ്കമാലി - ശബരി റെയില്‍പ്പാതയ്ക്കായി ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി അനുവദിച്ചിട്ടുള്ള തുക വിതരണം ചെയ്യുന്നതിലെ കാലതാമസം വിശദമാക്കാമോ ;

(സി) നഷ്ടപരിഹാരം എന്നത്തേയ്ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

2158

ട്രെയിനുകളിലെ അക്രമങ്ങള്‍ തടയുന്നതിന് നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

() ട്രെയിനുകളില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനം അവസാനിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ റെയില്‍വേ അലര്‍ട്ട് സിസ്റം ശക്തമാക്കു ന്നതിന് നടപടി സ്വീകരിക്കുമോ;

(സി) സംസ്ഥാന പോലീസിന്റെ സഹായം കൂടി സ്വീകരിച്ചു കൊണ്ട് ട്രെയിനുകളിലെ അക്രമ സംഭവങ്ങള്‍ തടയുന്നതിന് നടപടി സ്വീകരിക്കുമോ?

2159

കൊല്ലം ജില്ലയിലെ തപാലാഫീസുകളുടെ വിവരം

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയില്‍ സ്ഥിരം പോസ്റ്മാന്‍ ഇല്ലാത്ത തപാലാഫീസുകളുടെ വിവരം വെളിപ്പെടുത്തുമോ ;

(ബി) ജില്ലയില്‍ ഫോണ്‍ സൌകര്യം നിലവില്‍ ഇല്ലാത്ത തപാലാഫീസുകളുടെ വിവരം വെളിപ്പെടുത്തുമോ ;

(സി) ജില്ലയിലെ ഇളമാട് ഗ്രാമപഞ്ചായത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോസ്റോഫീസില്‍ സ്ഥിരം പോസ്റ്മാനെ നിയമിക്കുന്നതിനും ഫോണ്‍സൌകര്യം ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടി സ്വീകരിക്കും ;

(ഡി) പ്രസ്തുത പോസ്റോഫീസ് സബ്പോസ്റോഫീസ് പദവിയില്‍ നിന്നും ഇ.ഡി. പോസ്റ് ആഫീസ് ആയി താഴ്ത്തിയത് എന്നാണ് ; അതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ് ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.