UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2061

വൈദ്യുതി ഉല്പ്പാദനം

ശ്രീമതി കെ. എസ്. സലീഖ

() 2011-2012 കാലഘട്ടത്തില്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിച്ചു ;

(ബി) എതൊക്കെ പദ്ധതികളില്‍ നിന്നാണ് പുതിയതായി വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത് ?

2062

പ്രതിദിന വൈദ്യുതി

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ആവശ്യം എത്രയാണെന്നും അവ ഏതെല്ലാം സ്രോതസ്സുകളില്‍ നിന്നാണ് ലഭിക്കുന്നതെന്നും അറിയിക്കുമോ ;

(ബി) വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി) വൈദ്യുതി കമ്മി നേരിടാന്‍ സ്വീകരിച്ച മറ്റു നടപടികള്‍ വെളിപ്പെടുത്തുമോ ?

2063

പുറമേനിന്നും വാങ്ങുന്ന വൈദ്യുതി

ശ്രീ. .കെ. ബാലന്‍

() 2011 മേയ് മാസത്തിന് ശേഷം ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം എത്ര യൂണിറ്റ് ആണെന്ന് വ്യക്തമാക്കുമോ ;

(ബി) 2011 മേയ് മാസത്തിന് മുമ്പ് ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം എത്ര യൂണിറ്റ് ആയിരുന്നു ;

(സി) 2012 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എത്ര യൂണിറ്റ് വൈദ്യുതി പുറമേ നിന്നും വാങ്ങിയിട്ടുണ്ട് ; ഓരോ ഏജന്‍സിയില്‍ നിന്നും വാങ്ങിയ യൂണിറ്റും വിലയും വ്യക്തമാക്കുമോ ;

(ഡി) 2011 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എത്ര യൂണിറ്റ് വൈദ്യുതി പുറമേ നിന്നും വാങ്ങിയിരുന്നു ; ഓരോ ഏജന്‍സിയില്‍ നിന്നും വാങ്ങിയ യൂണിറ്റും വിലയും വ്യക്തമാക്കുമോ ?

2064

മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() 2011 ജൂണ്‍ മുതല്‍ 2011 ഡിസംബര്‍ വരെ മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എത്ര യൂണിറ്റ് ഏതു നിരക്കിലാണ് നല്‍കിയത് എന്ന് വിശദമാക്കാമോ ;

(ബി) കേന്ദ്ര പൂളില്‍ നിന്നും കായംകുളം താപനിലയത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ നിരക്കുകള്‍ എത്രയാണ്?

2065

കേന്ദ്രവൈദ്യുതി വിഹിതം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കനത്തവൈദ്യുതി പ്രതിസന്ധി നേരിടുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഇപ്പോള്‍ കുറവ് സംഭവിച്ചിട്ടുണ്ടോ ; എങ്കില്‍ ഏതൊക്കെ മേഖലയില്‍ നിന്നും ലഭിക്കേണ്ട കേന്ദ്ര വൈദ്യുതിയുടെ അളവിലാണ് കുറവ് വന്നിരിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി) പുറത്ത് നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ ആവശ്യമായ ശൃംഖലാശേഷി ഇപ്പോള്‍ സംസ്ഥാനത്തിനുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ;

(സി) കേന്ദ്രവിഹിതത്തിലെ കുറവ് പരിഹരിച്ച് സംസ്ഥാനത്തിന് അര്‍ഹമായ വൈദ്യുതി കേന്ദ്രത്തില്‍ നിന്ന് ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

2066

വൈദ്യുതി വകുപ്പിന്റെ ആസ്തി

ശ്രീ. കെ. അജിത്

() വൈദ്യുതി വകുപ്പ് ഫെബ്രുവരി മാസം നടത്തിയ കണക്കെടുപ്പില്‍ സംസ്ഥാന വൈദ്യുതി വകുപ്പിന് എത്ര ആസ്തിയുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) ആസ്തി കണക്കാക്കിയതിന്റെ മാനദണ്ഡം എങ്ങനെയെന്ന് വ്യക്തമാക്കാമോ (ബുക്ക് വാല്യം അടിസ്ഥാനത്തിലാണോ നിലവിലെ നിരക്കിലാണോ എന്ന്) ;

(സി) ആസ്തി കണക്കാക്കിയത് കമ്പനിവത്ക്കരണവുമായി ബന്ധപ്പെട്ടാണോ എന്ന് വ്യക്തമാക്കുമോ ?

2067

ആസ്തിനിര്‍ണ്ണയം ദോഷകരമാകാതിരിക്കാന്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനവൈദ്യുതിബോര്‍ഡിന്റെ കമ്പനിവത്ക്കരണവുമായി ബന്ധപ്പെട്ട് ആസ്തി നിര്‍ണ്ണയിക്കുന്നത് വൈദ്യുതിമേഖലയെ ഭാവിയില്‍ ദോഷകരമായി ബാധിക്കാതിരിക്കുന്നതിനായി എന്തെല്ലാം നടപടികളാണു കൈക്കാണ്ടിട്ടുള്ളത്;

(ബി) മുഴുവന്‍ ആസ്തിയുടെയും വിവരങ്ങള്‍ വ്യക്തമായി ശേഖരിച്ച് അവയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില, റവന്യൂ ഏണിംഗ് കപ്പാസിറ്റി, എനര്‍ജി ജനറേറ്റിംഗ് കപ്പാസിറ്റി തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി ആസ്തികളുടെ കൈമാറ്റവില നിര്‍ണ്ണയിക്കുമോ;

(സി) അനുബന്ധവിഷയങ്ങള്‍ ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളുമായി ആലോചിച്ചു നടപ്പിലാക്കുന്നതിന് നടപടിയുണ്ടാകുമോ?

2068

വൈദ്യൂതി ബോര്‍ഡിന്റെ കടബാധ്യത

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

() കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എപ്രകാരമാണ് ;

(ബി) ഈ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ ബോര്‍ഡിന്റെ റവന്യൂ ഡെഫിസിറ്റ് എത്ര രൂപയായിരുന്നു ;

(സി) വൈദ്യൂതി ഉപഭോക്താക്കള്‍ക്ക് അധിക ഭാരം ഏല്പിക്കാത്ത വിധത്തില്‍ ബോര്‍ഡിന്റെ കടബാധ്യത ലഘൂകരിക്കാന്‍ ഉദ്ദേശിക്കുണ്ടോ ; എങ്കില്‍ ആയത് എപ്രകാരമെന്ന് അറിയിക്കുമോ ?

2069

വൈദ്യുതി ബോര്‍ഡിന്റെ പൊതുകടം

ശ്രീ. .കെ. ബാലന്‍

വൈദ്യുതി ബോര്‍ഡിന്റെ പൊതു കടം 2012 ഫെബ്രുവരി മാസത്തില്‍ എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ ?

2070

ഗാര്‍ഹിക - കാര്‍ഷിക വൈദ്യുത കണക്ഷനുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() മുന്‍സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര ഗാര്‍ഹിക വൈദ്യുത കണക്ഷന്‍ നല്‍കി; എത്ര പേര്‍ക്ക് കാര്‍ഷിക വൈദ്യുത കണക്ഷന്‍ നല്‍കി;

(ബി) ഈ സര്‍ക്കാര്‍ എത്ര ഗാര്‍ഹിക - കാര്‍ഷിക വൈദ്യുതി കണക്ഷനുകള്‍ നല്‍കി; വ്യക്തമാക്കുമോ ?

2071

വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ നടപടി

ശ്രീമതി കെ.എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്;

(ബി) പുതുതായി എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്;

(സി) വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷ നല്‍കിയവരില്‍ എത്രപേര്‍ക്ക് കണക്ഷന്‍ ലഭിക്കാനുണ്ട് എന്ന് വ്യക്തമാക്കാമോ?

2072

പുതിയ വൈദ്യുതി കണക്ഷനുകള്‍

ശ്രീ..കെ. ബാലന്‍

() 2006 മേയ് മുതല്‍ 2011 മേയ് വരെ എത്ര പുതിയ വൈദ്യുതി കണക്ഷനുകല്‍ നല്‍കി; കാറ്റഗറി തിരിച്ച് ജില്ലാ തലത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) ഈ കാലയളവില്‍ എസ്.സി./എസ്.റ്റി. വികലാംഗര്‍, രോഗികള്‍, 10-ാം ക്ളാസ്സ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സൌജന്യമായ എത്ര കണക്ഷനുകള്‍ നല്‍കി; ഓരോ വിഭാഗത്തിനും നല്‍കിയ കണക്ഷനുകള്‍ ജില്ല തിരിച്ച് നല്‍കുമോ;

(സി) 2011 മേയ് മാസത്തിന് ശേഷം എത്ര പുതിയ കണക്ഷനുകള്‍ നല്‍കി; കാറ്റഗറി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി) 2011 മേയ് മാസത്തിന് ശേഷം എസ്.സി/എസ്.റ്റി, വികലാംഗര്‍, രോഗികള്‍, 10-ാം ക്ളാസ്സ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സൌജന്യമായി എത്ര കണക്ഷനുകള്‍ നല്‍കി; ഓരോ വിഭാഗത്തിനും നല്‍കിയ കണക്ഷനുകള്‍ ജില്ല തിരിച്ച് നല്‍കുമോ?

2073

വൈദ്യുതി അടയ്ക്കുന്നതിനുള്ള സൌകര്യങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി) വൈദ്യുതി ബോര്‍ഡിന്റെ ഓഫീസുകള്‍ കുറവുള്ള പഞ്ചായത്തുകളിലും ദൂരപരിധി ഏറിയ മേഖലകളിലും വൈദ്യുതി ചാര്‍ജ്ജ് ഒടുക്കുന്നതിന് ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

2074

കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി കണക്ഷന്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() കാര്‍ഷികാവശ്യത്തിനായുള്ള സൌജന്യ വൈദ്യുതി കണക്ഷനുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇത്തരം കണക്ഷനകുളുടെ വൈദ്യുതി ബില്‍ തുക ഉപഭോക്താവിന് റീ-ഇംബോഴ്സ്മെന്റായി നല്‍കുകയാണോ; ബില്‍ തുക അടയ്ക്കാതെതന്നെ സൌജന്യമാക്കി നല്‍കുകയാണോയെന്ന് വ്യക്തമാക്കുമോ ?

2075

അമ്പലപ്പുഴ മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

ശ്രീ. ജി. സുധാകരന്‍

() സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണമെന്താണ്; ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും;

(ബി) പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിനും ബി.പി.എല്‍. വിഭാഗത്തിനും സൌജന്യമായി ഗാര്‍ഹിക വൈദ്യുത കണക്ഷന്‍ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള എത്ര അപേക്ഷകര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാതെയുണ്ട്;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നമ്പര്‍ ലഭിക്കാത്ത വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുവാന്‍ നിര്‍ദ്ദേശമുണ്ടോ; വിശദാംശം നല്‍കുമോ?

2076

ഉത്പാദനചെലവ്

ശ്രീ. എം. ഉമ്മര്‍

() വിവിധ വൈദ്യുത പദ്ധതികളില്‍നിന്നായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് ശരാശരി എത്ര രൂപ ചെലവാകുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) എത്ര രൂപയ്ക്കാണ് ഗാര്‍ഹിക, വ്യാവസായിക ഉപഭോക്തക്കള്‍ക്ക് വൈദ്യുതി നല്‍കുന്നത്;

(സി) കുറവുള്ള വൈദ്യുതി കേന്ദ്ര പൂളില്‍നിന്നും ലഭ്യമാക്കുന്നത് എന്ത് തുക ചെലവഴിച്ചാണ്;

(ഡി) വിതരണത്തിലുള്ള പ്രസരണ നഷ്ടം കുറയ്ക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കുമോ ?

2077

ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം

ശ്രീ. സണ്ണി ജോസഫ്

() ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടോ ;

(ബി) ഇല്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ തടസ്സങ്ങളും കാലതാമസ കാരണങ്ങളും എന്തെല്ലാമാണ് ;

(സി) ഇവ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

2078

ജെ.എസ്.ഡബ്ള്യൂ എന്ന സ്വകാര്യ കമ്പനിയുമായി വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ കരാര്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

,, പുരുഷന്‍ കടലുണ്ടി

,, എസ്. രാജേന്ദ്രന്‍

() കഴിഞ്ഞ ജൂലായ് മുതല്‍ മെയ് വരെ വൈദ്യുതി നല്‍കുന്ന തിനായി തമിഴ്നാട്ടിലെ ജെ.എസ്.ഡബ്ള്യൂ എന്ന സ്വകാര്യ കമ്പനിയുമായി ബോര്‍ഡ് എന്തെങ്കിലും കരാറില്‍ ഏര്‍പ്പെട്ടിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കരാര്‍ അനുസരിച്ച് കമ്പനി എത്ര യൂണിറ്റ് വൈദ്യുതിയാണ് നല്‍കിയത്; എത്ര നല്‍കാമെന്നായിരുന്നു കരാര്‍;

(സി) കരാര്‍ വ്യവസ്ഥയനുസരിച്ച് കമ്പനി ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കാന്‍ ബാദ്ധ്യസ്ഥരാണോ; ഇതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2079

അണക്കെട്ടുകളുടെ നവീകരണം

ശ്രീ. വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

() കെ.എസ്..ബി. യുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളുടെ നവീകരണത്തിനും ഇന്‍സ്ട്രമെന്റേഷനും എന്തെല്ലാം പദ്ധതികള്‍ ആവഷ്കരിച്ചിട്ടുണ്ട് ; വിശദമാക്കാമോ ;

(ബി) ലോക ബാങ്കിന്റെ സഹായം ഈ പദ്ധതിക്ക് ലഭ്യമാണോ ; വിശദമാക്കുമോ ;

(സി) അണക്കെട്ടുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

2080

മൂലമറ്റം പവര്‍ഹൌസ് അപകടം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() മൂലമറ്റം പവര്‍ഹൌസില്‍ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി) തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഏതെല്ലാം മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്ന് ഡയറക്ടര്‍ അറയിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ഡി) പൊട്ടിത്തെറിമൂലം ഖജനാവിനുണ്ടായ നഷ്ടം എത്ര;

() തീപിടുത്തത്തിലും പൊട്ടിത്തെറിയിലും മരിച്ച അസിസ്റന്റ് എഞ്ചിനീയര്‍ മെറിന്‍ ഐസക്, സബ് എഞ്ചിനീയര്‍ കെ.എസ് പ്രഭ എന്നിവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2081

ഗാര്‍ഹികവൈദ്യുത നിരക്ക്

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി യൂണിറ്റിന് എത്ര രൂപ നിരക്കിലാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്;

(ബി) ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശമുണ്ടോ;

(സി) ഉണ്ടെങ്കില്‍ യൂണിറ്റിന് എത്ര രൂപ വെച്ച് വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ ?

2082

ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, വി. ശശി

() ഇരുനൂറ് യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് പതിനഞ്ച് ഗതമാനം വൈദ്യുതിക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടൊ ; എങ്കില്‍ ഈ നടപടി എന്നുമുതലാരംഭിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി) പതിനഞ്ചു ശതമാനം വൈദ്യുതിക്ക് യൂണിറ്റൊന്നിന് എത്ര രൂപ വീതം ഈടാക്കാനാണ് തീരുമാനം ; ഇതിലൂടെ എത്ര കോടി രൂപ സമാഹരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി) മുഴുവന്‍ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന നടപ്പാക്കാന്‍ ഉദ്ദേശ്യമുണ്ടോ ?

2083

ഇലക്ട്രോണിക് മീറ്റര്‍ സ്ഥാപിക്കുന്ന പ്രവൃത്തി

ശ്രീ. സി. മമ്മൂട്ടി

() ഗാര്‍ഹിക / ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് വൈദ്യുത ഉപയോഗം കണക്കാക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മെക്കാനിക്കല്‍ മീറ്റര്‍ മാറ്റി ഇലക്ട്രോണിക് മീറ്റര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണ്;

(ബി) ഇലക്ട്രോണിക് മീറ്റര്‍ സ്ഥാപിച്ചതിലൂടെ തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി മോഷണം ഗണ്യമായി കുറച്ചുകൊണ്ടുവരുന്നതിന് സാധിച്ചിട്ടുണ്ടോ;

(സി) മെക്കാനിക്കല്‍ മീറ്റര്‍ മാറ്റി ഇലക്ട്രോണിക് മീറ്റര്‍ നല്‍കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം എന്താണ്;

(ഡി) പ്രസ്തുത മാനദണ്ഡം അനുസരിച്ച് മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉപഭോക്താക്കളെ ഒന്നായി കണക്കാക്കി ഇത് മാറ്റി സ്ഥാപിക്കുന്നതിന് നടപടി ഉണ്ടാകുമോ ?

2084

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി ചാര്‍ജ്ജ് നിരക്ക്

ശ്രീ. എം. ഹംസ

() ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി ചാര്‍ജ്ജ് നിരക്ക് എപ്രകാരമാണ് ;

(ബി) ദ്വൈമാസ മീറ്റര്‍ റീഡിംഗില്‍ കിട്ടുന്ന യൂണിറ്റില്‍ നിന്നും പ്രതിമാസ ഉപഭോഗം കണക്കാക്കിയാണോ ചാര്‍ജ്ജ് നിശ്ചയിക്കുന്നത് ;

(സി) വൈദ്യുതി ചാര്‍ജ്ജ് കണക്കാക്കുന്നത് ദ്വൈമാസ ഉപഭോഗ പ്രകാരമാകുമ്പോള്‍ നിരക്കില്‍ വന്‍ വര്‍ദ്ധനവ് വരുന്നതിന് കാരണമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(ഡി) സ്ളാബ് നിശ്ചയിച്ചിരിക്കുന്നത് ദ്വൈമാസ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണോ; എങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നതിന് ഇത് കാരണമാകുമോ;

() പല ഇലക്ട്രിക്കല്‍ സെക്ഷനുകളിലും ദ്വൈമാസ മീറ്റര്‍ റീഡിംഗിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ ഉപഭോഗം കണക്കാക്കാതെ വൈദ്യുതി ചാര്‍ജ്ജ് കണക്കാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) ദ്വൈമാസ മീറ്റര്‍ റീഡിംഗില്‍ 230 യൂണിറ്റ് ഉപഭോഗമുള്ള ഒരാള്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് എത്രരൂപയാണ് ?

2085

സ്പോട്ട് ബില്ലിംഗ് സമ്പ്രദായം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

() സ്പോട്ട് ബില്‍ നല്‍കുമ്പോള്‍ തന്നെ ബില്‍ തുക കൂടി സ്വീകരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോ ;

(ബി) ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് തുക സ്വീകരിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ ; എങ്കില്‍ എന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്ന് അറിയിക്കാമോ ?

2086

വൈദ്യുതി പോസ്റുകള്‍ക്ക് ഇളവ് അനുവദിക്കുന്നതിന് നടപടി

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

() വൈദ്യുതി കണക്ഷന് വേണ്ടിയുള്ള പോസ്റ്റുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും ഓരോ പോസ്റിനും എത്ര രൂപയാണ് ഈടാക്കുന്നത്;

(ബി) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;

(സി) സി.ഡി അടച്ച് കണക്ഷന്‍ ലഭിക്കുന്നതിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2087

ദുര്‍ബലവിഭാഗങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നതിന് മുന്‍ഗണന

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() 2010 മാര്‍ച്ചില്‍ സംസ്ഥാനത്ത് വൈദ്യുതി പോസ്റ് വേണ്ടാത്ത കണക്ഷനുകള്‍ക്ക് ബി.പി.എല്‍. കുടുംബങ്ങളും, മറ്റു കുടുംബങ്ങളും എത്ര വീതം തുകയായിരിന്നു അടക്കേണ്ടിയിരുന്നത് ;

(ബി) ഇപ്പോള്‍ ഇത്തരം കണക്ഷനുകള്‍ക്ക് പ്രസ്തുത വിഭാഗങ്ങള്‍ എത്ര വീതം തുകയാണ് അടക്കേണ്ടത് ;

(സി) വൈദ്യുതി വിതരണം സാമൂഹ്യഉത്തരവാദിത്വമായി കണക്കാക്കിയിട്ടുണ്ടോ ;

(ഡി) എങ്കില്‍, പ്രത്യേക പരിഗണന ലഭ്യമായിരുന്ന വികലാംഗര്‍, അര്‍ബുദരോഗികള്‍, ജവാന്‍മാര്‍, ബി.പി.എല്‍. കുടുംബങ്ങള്‍, ആദിവാസി, പട്ടികജാതി കോളനികള്‍ എന്നിവര്‍ക്ക് നല്‍കിയ പരിഗണനകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ കാരണങ്ങള്‍ വിശദമാക്കുമോ ?

2088

കേബിള്‍ സംവിധാനത്തിലൂടെ വൈദ്യുതി കണക്ഷന്‍

ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() കോണ്‍ക്രീറ്റ് പോസ്റുകള്‍ക്ക് പകരം കേബിള്‍ സംവിധാനം മുഖേന വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;

(ബി) ഇത് പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2089

സൌജന്യ വൈദ്യുതി കണക്ഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്തെ ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് വൈദ്യുതി കണക്ഷന്‍ സൌജന്യമായി നല്‍കുന്നത് ;

(ബി) സൌജന്യ കണക്ഷന്‍ കൊടുക്കുന്നവര്‍ക്ക് എത്ര ഇലക്ട്രിക് പോസ്റുകളാണ് അനുവദിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി) വൈദ്യുതി കണക്ഷന് അപേക്ഷ സമര്‍പ്പിച്ചാല്‍ എത്ര സമയത്തിനുള്ളില്‍ കണക്ഷന്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2090

പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ബി.പി.എല്‍.കാര്‍ക്ക് വൈദ്യുതി കണക്ഷന്‍

ശ്രീ. ബി. സത്യന്‍

() പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ബി.പി.എല്‍.കാര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് പോസ്റുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ചെലവുകള്‍ സൌജന്യമാണോ ; വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത വിഭാഗക്കാര്‍ക്ക് ഉണ്ടായിരുന്ന സൌജന്യം ഇപ്പോഴും തുടരുന്നുവോ ; വ്യക്തമാക്കാമോ ;

(സി) പ്രസ്തുത വിഭാഗക്കാര്‍ക്ക് വൈദ്യുത കണക്ഷന്‍ ലഭിക്കുന്നതിന് തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2091

സൌജന്യ വൈദ്യുതി കണക്ഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

പട്ടികജാതിക്കാര്‍ക്കും, ക്യാന്‍സര്‍ രോഗികള്‍ക്കും, വിഭിന്നശേഷിയുള്ളവര്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് മുന്‍സര്‍ക്കാര്‍ അനുവദിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ വൈദ്യുതി ബോര്‍ഡ് നിര്‍ത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയവ പുന:സ്ഥാപിക്കുവാന്‍ ഉത്തരവു നല്‍കുമോ?

2092

സി.എഫ്. ലാമ്പുകള്‍ നല്‍കുന്ന പദ്ധതി

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എത്ര സി.എഫ്. ലാമ്പുകള്‍ നല്‍കിയെന്നത് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) സി.എഫ്.ലാമ്പുകള്‍ നല്‍കിയതിലൂടെ വൈദ്യുതി ഉപഭോഗത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ പദ്ധതി കാര്യക്ഷമമായി തുടരുന്നതിന് നടപടി സ്വീകരിക്കുമോ?

2093

സി.എഫ്.എല്‍.വിതരണ പദ്ധതിക്കുള്ള ധനസഹായം

ശ്രീ. മഞ്ഞളാംകുഴി അലി

() സി.എഫ്.എല്‍.വിതരണ പദ്ധതിയ്ക്കുള്ള ധനസഹായം എവിടെനിന്നും ലഭിച്ചു എന്നും എത്രയാണ് ലഭിച്ചതെന്നും വ്യക്തമാക്കുമോ ;

(ബി) വിതരണം ചെയ്ത .സി.എഫ്.എല്‍.ഫ്യൂസായാല്‍ പകരം സി. എഫ്.എല്‍.നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) സി.എഫ്.എല്‍.വിതരണം നടത്തിയതുമൂലം വൈദ്യുതി ഉപഭോഗത്തില്‍ കുറവുണ്ടായോയെന്ന് പരിശോധന നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

2094

സമ്പൂര്‍ണ്ണവൈദ്യുതീകരണം

ശ്രീമതി കെ. എസ്. സലീഖ

() സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ മണ്ഡലങ്ങളുടെ പേര് ലഭ്യമാക്കാമോ;

(ബി) സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?

2095

ചടയമംഗലം നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ചടയമംഗലം നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി) ഇത് പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2096

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

ശ്രീ. .പി. ജയരാജന്‍

,, എളമരം കരീം

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞമ്മത് മാസ്റര്‍

() മുന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ഏതെല്ലാം ജില്ലകള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്;

(ബി) ബാക്കിയുള്ള ജില്ലകളില്‍ കൂടി പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; ഈ പദ്ധതിക്ക് കേന്ദ്രഗവണ്‍മെന്റ് സഹായം നല്‍കിയിരുന്നുവോ;

(സി) എത്ര നിയമസഭാ മണ്ഡലങ്ങളില്‍ കൂടി ഈ പദ്ധതി നടപ്പാക്കാന്‍ ബാക്കിയുണ്ട്; ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ഡി) സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര പുതിയ കണക്ഷനുകള്‍ നല്‍കിയിരുന്നു;

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ പദ്ധതിയില്‍ എത്ര പുതിയ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്?

2097

നാദാപുരം മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതികള്

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി എന്ന് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ബി) ‘രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതി കരണ്‍ യോജന പദ്ധതി’ പ്രകാരം മണ്ഡലത്തില്‍ ഇതുവരെയായി എത്ര വീടുകള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്;

(സി) അപേക്ഷ സമര്‍പ്പിച്ച എത്രപേര്‍ക്ക് വൈദ്യുതി നല്‍കാനുണ്ട്;

(ഡി) അര്‍ഹതപ്പെട്ടവര്‍ക്ക് വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2098

ആര്‍.ജി.ജി.വി.വൈ പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ ആര്‍.ജി.ജി.വി.വൈ. മുഖേന അനുവദിച്ച വൈദ്യുതീകരണപ്രവൃത്തികള്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

2099

നാട്ടിക നിയോജകമണ്ഡലത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍

ശ്രീമതി ഗീതാ ഗോപി

() സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയില്‍പ്പെടുത്തി നാട്ടിക നിയോജകമണ്ഡലത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയിട്ടിരുന്നോ ; എങ്കില്‍ അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതില്‍ എത്ര ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ട് ;

(സി) സ്ഥാപിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ ?

2100

കോട്ടയം ജില്ലയിലെ രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യൂതീകരണ്‍ യോജന പദ്ധതി നടപ്പാക്കല്‍

ശ്രീ. സി. എഫ്. തോമസ്

() കോട്ടയം ജില്ലയിലെ വിവിധ വൈദ്യുതിബോര്‍ഡ് ഡിവിഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന മുഖേന കണക്ഷന്‍ നല്‍കുവാന്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് എന്നാണ് തയ്യാറാക്കിയത്;

(സി) പ്രസ്തുത ജോലിയുടെ ടെന്‍ഡര്‍ എന്നത്തേക്ക് വിളിക്കുവാന്‍ സാധിക്കും;

(ഡി) എന്നുവരെ കണക്ഷന് അപേക്ഷിച്ചവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.