UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2031

കാന്‍വാസിംഗ് ഏജന്റുമാരുടെ കമ്മിഷന്‍

ശ്രീ.വി.ശിവന്‍കുട്ടി

() കെ.എസ്.എഫ്.. ചിട്ടികളില്‍ ആളെ ചേര്‍ക്കുന്ന കാന്‍വാസിംഗ് ഏജന്റുമാരുടെ കമ്മിഷന്‍ ചിട്ടിയില്‍ ആളെ ചേര്‍ത്ത് തൊട്ടടുത്ത മാസം മുതല്‍, 19/2009 എന്ന കെ.എസ്.എഫ്.. ഉത്തരവിന്റെ മറവില്‍, നിഷേധിക്കപ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവ് റദ്ദാക്കി കാന്‍വാസിംഗ് ഏജന്റുമാരുടെ കമ്മിഷന്‍ യഥാസമയം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി) ചിറ്റാളന്‍ കുടിശ്ശിക വരുത്തിയാല്‍ ഏജന്റുമാരുടെ കമ്മിഷന്‍ നല്‍കാതിരിക്കുന്ന നടപടി റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ?

2032

ശ്രീ ഗോപാലകൃഷ്ണന്‍ നായരുടെ സ്ഥലമാറ്റം

ശ്രീ. ബി. സത്യന്‍

() കെ.എസ്.എഫ്.. യിലെ ഓഫീസര്‍മാരുടെ സ്ഥലം മാറ്റത്തിന് മാനദണ്ഡം നടപ്പാക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് കെ.എസ്.എഫ്.. മാനേജ്മെന്റ് പാലിച്ചിട്ടുണ്ടോ;

(ബി) ആറ്റിങ്ങല്‍ ബ്രാഞ്ച് മാനേജരായിരുന്ന ശ്രീ. ഗോപാലകൃഷ്ണന്‍ നായരുടെ സ്ഥലംമാറ്റ കാര്യത്തില്‍ കോടതിയുത്തരവ് നടപ്പാക്കിയോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2033

കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() കെ.എസ്.എഫ്.ഇയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്തു അവതരിപ്പിച്ച പെന്‍ഷന്‍ പദ്ധതി തന്നെയാണോ ഈ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്; വെളിപ്പെടുത്തുമോ;

(സി) ലാഭകരമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.എഫ്.ഇ യില്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2034

കെ.എസ്.എഫ്.. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി

ശ്രീ. ബി. സത്യന്‍

കെ.എസ്.എഫ്.. ജീവനക്കാര്‍ക്ക് നിലവിലുള്ള പി. എഫ്. പെന്‍ഷന് പകരമായി മെച്ചപ്പെട്ട പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; ഇതിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ടോ ?

2035

കെ.എസ്.എഫ്.. ജീവനക്കാരുടെ പ്രമോഷന്‍

ശ്രീ. സി. കെ. സദാശിവന്‍

() കെ.എസ്.എഫ്..-യിലെ ഓഫീസ് അറ്റന്‍ഡന്റ്മാരുടെ പ്രമോഷന്‍ അനുപാതം അഞ്ച് ശതമാനത്തില്‍നിന്നും പത്ത് ശതമാനമായി ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള 6484/എച്ച്2/റ്റി.ഡി. / 2011 ഫയലിന്മേല്‍ സ്വീകരിച്ച നടപടിയെന്താണെന്ന് വ്യക്തമാക്കുമോ;

(ബി) സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് (പ്യൂണ്‍) പത്ത് ശതമാനം പ്രമോഷന്‍ നല്‍കിയ തീയതിമുതല്‍ കെ.എസ്.എഫ്..-ലെ താഴ്ന്നവിഭാഗം ജീവനക്കാര്‍ക്കും മുന്‍കാലപ്രാബല്യത്തോടുകൂടി പത്ത് ശതമാനം പ്രമോഷന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) ചില പൊതുമേഖലാസ്ഥാപനങ്ങളും, ബോര്‍ഡുകളും, കോപ്പറേഷനുകളും പത്തു മുതല്‍ ഇരുപത്തിയഞ്ച് ശതമാനംവരെ താഴ്ന്നവിഭാഗം ജീവനക്കാര്‍ക്ക് അതാത് സ്ഥലങ്ങളില്‍ ജൂനിയര്‍ അസിസ്റന്റ്മാരായി പ്രമോഷന്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കെ.എസ്.എഫ്..-യിലും അതേ അനുപാതത്തില്‍ പ്രമോഷന്‍ ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) 2008 ജനുവരി മുതല്‍ കെ.എസ്.എഫ്.. എത്ര ജൂനിയര്‍ അസിസ്റന്റ്മാരുടെ ഒഴിവുകള്‍ പി.എസ്.സി.-യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; താഴ്ന്നവിഭാഗം ജീവനക്കാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

() 30-11-2011-വരെ റിപ്പോര്‍ട്ട് ചെയ്ത ജൂനിയര്‍ അസിസ്റന്റ്മാരുടെ എണ്ണത്തിനാനുപാതികമായി താഴ്ന്നവിഭാഗം ജീവനക്കാരുടെ പ്രമോഷന്‍ ഒഴിവുകള്‍ എത്രയാണ്;

(എഫ്) വിവിധ തസ്തികളിലായി കെ.എസ്.എഫ്..-ല്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ജി) എല്ലാ ഒഴിവുകളും പി.എസ്.സി.-യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

2036

കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ കെ.എസ്.എഫ്.. ശാഖകള്‍

ശ്രീ. മോന്‍സ് ജോസഫ്

() കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍, പെരുവ എന്നിവിടങ്ങളില്‍ അനുവദിച്ചിരുന്ന കെ.എസ്.എഫ്.. ശാഖകള്‍ എന്നു തുടങ്ങും എന്ന് വ്യക്തമാക്കാമോ;

(ബി) ഈ ശാഖകള്‍ തുടങ്ങുന്നതിന് ഭരണപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) പ്രസ്തുത ശാഖകള്‍ ആരംഭിക്കുന്നതിന് കെ.എസ്.എഫ്.. യും ധനവകുപ്പും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ ?

2037

ചാലക്കുടി മുന്‍സിഫ് കോടതിയില്‍ സ്റാമ്പ് വെണ്ടര്‍

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മുന്‍സിഫ് കോടതിയില്‍ സ്റാമ്പ് വെണ്ടര്‍ അനുവദിച്ചുകിട്ടുന്നതിനുളള ചാലക്കുടി ബാര്‍ അസോസിയേഷന്റെ അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) ആയത് അനുവദിച്ചുനല്‍കുന്നതിനായി നടപടി സ്വീകരിക്കുമോ?

2038

കേരളാ സ്റേറ്റ് ഹൌസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍

ശ്രീ. ജെയിംസ് മാത്യൂ

() കേരളാ സ്റേറ്റ് ഹൌസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുവരെ എത്ര തുക വായ്പയായി അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി) കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

2039

ലീഗല്‍ കൌണ്‍സലിംഗ് സെന്റര്‍

ശ്രീ.പാലോട് രവി

,, ബെന്നി ബെഹനാന്‍

,, വി.പി.സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

() സംസ്ഥാനത്ത് ലീഗല്‍ കൌണ്‍സലിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി) സൌജന്യ നിയമ സഹായം, കുടുംബതര്‍ക്ക കൌണ്‍സലിംഗ്, പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കല്‍ എന്നിവയ്ക്ക് ഈ സെന്ററുകളില്‍ സൌകര്യം ഏര്‍പ്പെടുത്തുമോ;

(സി) വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നിയമ

ബോധവല്‍ക്കരണ ക്ളാസ്സുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2040

ഗ്രാമന്യായാലയ രൂപീകരിക്കുന്നതിന് നടപടി


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കേന്ദ്ര നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമന്യായാലയ രൂപീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഏതെല്ലാം കുറ്റകൃത്യങ്ങളാണ് ഗ്രാമകോടതിയുടെ പരിധിയില്‍ വരുന്നതെന്ന് വിശദമാക്കുമോ ?

2041

നിയമങ്ങള്‍ കാലോചിതമാക്കാന്‍ നടപടി

ശ്രീ. എം.ഹംസ

() നിലവിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിട്ടുള്ള കമ്മീഷന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചത്; ഓരോന്നും വ്യക്തമാക്കാമോ;

(സി) ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) സംസ്ഥാനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മലയാള ഭാഷയിലേക്ക് തര്‍ജമ ചെയ്യുമോ;

() മലയാള ഭാഷയില്‍ ലഭ്യമല്ലാത്ത നിയമങ്ങള്‍ ഏതെല്ലാം;

(എഫ്) പ്രസ്തുത നിയമങ്ങള്‍ മാതൃഭാഷയില്‍ ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കാമോ ?

2042

അഭിഭാഷകരായി എന്‍റോള്‍ ചെയ്യുന്നതിനുള്ള യോഗ്യത

ശ്രീ.വി.ശിവന്‍കുട്ടി

() അഭിഭാഷകരായി എന്‍റോള്‍ ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് നിബന്ധന തുടങ്ങി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) അഭിഭാഷകരായി എന്‍റോള്‍ ചെയ്യുന്നതിന് നിയമബിരുദത്തിനു പുറമേ മറ്റേതെങ്കിലും പരീക്ഷ പാസാകണം എന്ന് നിബന്ധനയുണ്ടോ?

2043

ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ വക ഫ്ളാറ്റുകള്‍

ശ്രീ. പി. ഉബൈദുള്ള

() സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വക ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;

(ബി) ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(സി) മണ്ഡലം തലത്തില്‍ വീടും ഭൂമിയും ഇല്ലാത്തവരുടെ കണക്കുകള്‍ പ്രത്യേകം ശേഖരിച്ച് മുന്‍ഗണനാക്രമം നിശ്ചയിച്ച് ഫ്ളാറ്റുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

2044

ഭവനാവകാശ നിയമം

ശ്രീ. സാജു പോള്‍

() സംസ്ഥാനത്തെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എല്ലാ കുടുംബങ്ങള്‍ക്കും അടിസ്ഥാന സൌകര്യമുള്ള വീടുകള്‍ നല്‍കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ;

(സി) ആഡംബര വീടുകള്‍ നിര്‍മ്മിക്കുന്നവരില്‍ നിന്നും സെസ് ഈടാക്കി പാവപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ പണിതു കൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കാന്‍ ഭവനാവകാശ നിയമം നടപ്പാക്കുമോ ?

2045

ഭവന പദ്ധതികള്‍ക്കായുള്ള സ്റേറ്റ് ഷെല്‍ട്ടര്‍ ഫണ്ട്

ശ്രീ. സി. കൃഷ്ണന്‍

() ഭവന പദ്ധതികള്‍ക്കായുള്ള സ്റേറ്റ് ഷെല്‍ട്ടര്‍ ഫണ്ട്

ഉപയോഗിച്ച് ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ;

(ബി) ഈ ഫണ്ടിലേക്ക് എത്ര തുക ലഭിച്ചുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും ഇപ്പോള്‍ ഫണ്ടില്‍ എത്ര തുക ഉണ്ടെന്നും വ്യക്തമാക്കാമോ ?

2046

ഒരു ലക്ഷത്തി നാല്‍പ്പതിനായിരം ഭവനങ്ങളുടെ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഭവന നിര്‍മ്മാണ രംഗത്തുള്ള സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഒരുലക്ഷത്തി നാല്‍പ്പതിനായിരം ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായോ ; ഇല്ലെങ്കില്‍ പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ;

(ബി) ഇവയുടെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാകും ;

(സി) ഇവയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ ?

2047

കേരള സ്റേറ്റ് ഹൌസിംഗ് സെക്ടര്‍ റെഗുലേറ്ററി അതോറിറ്റി

ശ്രീ. രാജു എബ്രഹാം

() കേരള സ്റേറ്റ് ഹൌസിംഗ് സെക്ടര്‍ റെഗുലേറ്ററി അതോറിറ്റി പ്രവര്‍ത്തനം ആരംഭിച്ചോ ;

(ബി) എങ്കില്‍ എത്ര പരാതി ലഭിച്ചുവെന്നും എത്രയെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചുവെന്നും വ്യക്തമാക്കാമോ ?

2048

ഹഡ്ക്കോ വായ്പ പുനരാരംഭിക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

ഭവനനിര്‍മ്മാണത്തിനുള്ള ഹഡ്കോ വായ്പ പുനരാരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2049

ഭവനനിര്‍മ്മാണ വകുപ്പില്‍ നിന്നുള്ള സഹായങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പില്‍ നിന്ന് ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണ് അനുവദിക്കുന്നത് ; അതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ ?

2050

ഭവനനിര്‍മ്മാണ സാമഗ്രികള്‍ക്കായി ന്യായവില മാര്‍ക്കറ്റുകള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

ഭവനനിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലവര്‍ധനവ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഭവനനിര്‍മ്മാതാക്കള്‍ക്ക് ന്യായവിലയ്ക്ക് നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനായി ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ന്യായവില മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2051

ഭവനവായ്പയൊടുക്കാത്ത നിര്‍ധനരെ ജപ്തിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടി

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

() സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്ന് വായ്പയെടുത്തവരും എന്നാല്‍ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയവരുമായ ആളുകള്‍ക്ക് ജപ്തി ഭീഷണി ഒഴിവാക്കുന്നതിനും പരമാവധി ഇളവുകള്‍ ലഭ്യമാക്കുന്നതിനും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) വായ്പ നല്‍കിയ ഇനത്തില്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന് എത്ര തുക പിരിഞ്ഞുകിട്ടാനുണ്ടെന്ന് അറിയിക്കുമോ;

(സി) ഭവന വായ്പയെടുക്കുകയും തിരിച്ചടവ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്ത നിര്‍ദ്ധനരായവരുടെ കുടുംബങ്ങളെ ജപ്തി ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?

2052

ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പുതിയ ശാഖകള്‍

ശ്രീ. എസ്. ശര്‍മ്മ

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് പുതിയതായി ഭവന നിര്‍മ്മാണ ബോര്‍ഡ് ബ്രാഞ്ച് ഓഫീസുകള്‍ എവിടെയെല്ലാം ആരംഭിച്ചുവെന്നും എന്നുമുതലെന്നും വ്യക്തമാക്കാമോ;

(ബി) പുതുതായി എവിടെയെങ്കിലും തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ എവിടെ; എന്നാരംഭിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) പുതുതായി ഓഫീസ് തുടങ്ങുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?

2053

ഒറ്റപ്പാലത്ത് ഹൌസിംഗ് ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ.എം.ഹംസ

() ഒറ്റപ്പാലത്ത് ഹൌസിംഗ് ബോര്‍ഡിന് ആകെ എത്ര ഏക്കര്‍ സ്ഥലമാണുള്ളത്;

(ബി) എത്ര ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു; എത്ര എണ്ണം വിതരണം ചെയ്തു: വിതരണം ചെയ്യുവാന്‍ ഫ്ളാറ്റുകള്‍ നിലവിലുണ്ടോ;

(സി) എത്ര പ്ളോട്ടുകള്‍ വ്യക്തികള്‍ക്ക് വിതരണം ചെയ്തു; അവശേഷിക്കുന്ന പ്ളോട്ടുകള്‍ എത്ര;

(ഡി) പൊതു ആവശ്യത്തിന് എത്ര സ്ഥലം നീക്കിവച്ചു: ഓരോന്നിനും എത്ര വീതം;

() പ്രസ്തുത പ്ളോട്ടിന്റെ സബ്ഡിവിഷന്‍ സ്കെച്ച് ലഭ്യമാക്കാമോ?

2054

ദേവികുളത്ത് ഹൌസിംഗ് ബോര്‍ഡ് ഭവന പദ്ധതി

ശ്രീ. എസ്. രാജേന്ദ്രന്‍

() ദേവികുളത്ത് ഹൌസിംസ് ബോര്‍ഡ് നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പണികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സം എന്താണ്;

(സി) പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരെല്ലാമാണ്; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് ?

2055

സാഫല്യം ഭവന പദ്ധതി

ശ്രീ.അബ്ദു റഹിമാന്‍ രണ്ടത്താണി

() സാഫല്യം ഭവന പദ്ധതിക്കായി എത്ര രൂപ ചെലവു വരും; ഏതെങ്കിലും വായ്പ ഇതിനായി സ്വീകരിക്കുമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഗുണഭോക്താവിന്റെ വിഹിതം

എത്രയായിരിക്കും; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പദ്ധതിയുടെ ഒന്നാം ഘട്ടം ഏതൊക്കെ ജില്ലകളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; പ്രസ്തുത ജില്ലകളില്‍ എത്ര പാര്‍പ്പിട സൌകര്യങ്ങള്‍ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2056

മൈത്രിഭവന നിര്‍മ്മാണ പദ്ധതി ഉപഭോക്താക്കളുടെ കുടിശ്ശിക എഴുതിത്തള്ളല്‍

ശ്രീ. എസ്. ശര്‍മ്മ

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മൈത്രി ഭവന നിര്‍മ്മാണ പദ്ധതി ഉപഭോക്താക്കളുടെ കുടിശ്ശിക എഴുതിത്തള്ളല്‍ പദ്ധതിപ്രകാരം ഓരോ ജില്ലയിലും ആനുകൂല്യം ലഭിച്ചവരുടെ എണ്ണം വ്യക്തമാക്കാമോ ;

(ബി) 2011 നവംബര്‍ 1 ന് ശേഷം ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയത് ഏത് ജില്ലയിലാണ് എന്നും, ഏത് നിയോജകമണ്ഡലത്തിലാണ് എന്നും വ്യക്തമാക്കാമോ ?

2057

നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം

ശ്രീ. റ്റി.എന്‍. പ്രതാപന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' സണ്ണി ജോസഫ്

'' പി.സി. വിഷ്ണുനാഥ്

() ഭവനനിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിന് സംസ്ഥാന നിര്‍മ്മിതി കേന്ദ്രം എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഭവന നിര്‍മ്മാണ രംഗത്ത് നൂതന സാങ്കേതിക വിദ്യ വികസനത്തിനും ചെലവ് കുറഞ്ഞ നിര്‍മ്മാണത്തിനും പദ്ധതിയില്‍ ഊന്നല്‍ നല്‍കുമോ ;

(സി) ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണത്തിന് തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ ?

2058

ദുര്‍ബലവിഭാഗത്തിലുള്ളവര്‍ക്ക് ഭവനം

ശ്രീ. ജോസഫ് വാഴക്കന്‍

'' . റ്റി. ജോര്‍ജ്

'' ഷാഫി പറമ്പില്‍

'' . സി. ബാലകൃഷ്ണന്‍

() സാമ്പത്തികമായി ദുര്‍ബലവിഭാഗത്തിലുള്ളവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് പാര്‍പ്പിട നയത്തില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടോ;

(ബി) പട്ടിജാതിപട്ടികവര്‍ഗ്ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കുമോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു?

2059

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ എം.എല്‍.. ഫണ്ടില്‍ നിന്നും പണം അനുവദിക്കാന്‍ നടപടി

ശ്രീ. പി.. മാധവന്‍

() സംസ്ഥാനത്ത് ഗ്രാമീണ പ്രദേശങ്ങളില്‍ പലയിടത്തും വില്ലേജ് ഓഫീസുകള്‍ക്കും, പഞ്ചായത്ത് ഓഫീസുകള്‍ക്കും സ്വന്തമായി ആധുനിക സൌകര്യമുള്ള കെട്ടിടങ്ങള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എം.എല്‍.. യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും നിലവില്‍ ഈ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടോ ;

(സി) ഇല്ലെങ്കില്‍ ഇതിനുള്ള അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

2060

ഹൌസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള പ്ളോട്ടുകള്‍

ശ്രീ. ജോസ് തെറ്റയില്‍

() ഹൌസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള പ്ളോട്ടുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ ;

(ബി) അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്ളോട്ടുകളിന്മേല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ ആധാരം ചെയ്തു കിട്ടാത്തത് ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.