Q.
No |
Questions
|
1258
|
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രവൃത്തികളുടെ
ഗുണമേന്മ
ഉറപ്പുവരുത്താന്‍
പുതുതായി
എന്തെങ്കിലും
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കരാറുകാരുടെ
മത്സരംകാരണം
കരാര്‍
തുകയേക്കാള്‍
നിശ്ചിത
ശതമാനം
കുറവ്
ചെയ്ത്
എടുക്കുന്ന
പ്രവൃത്തികള്‍
പ്രത്യേകം
മോണിറ്ററിംഗ്
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1259 |
നടാല്‍
ചൊവ്വ
ഫ്ളൈ
ഓവര്‍
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
കണ്ണൂര്‍
നിയോജകമണ്ഡലത്തിലെ
എടക്കാട്
ഗ്രാമപഞ്ചായത്തിലെ
കണ്ണൂര്‍-കോഴിക്കോട്
നാഷണല്‍
ഹൈവേയില്‍
നടാല്‍
ചൊവ്വ
ഫ്ളൈ
ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുവാന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
1260 |
റെയില്‍വെ
ഫ്ളൈ
ഓവര്‍
നിര്‍മ്മാണം
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ
വെസ്റ്നല്ലൂര്‍
കരുവന്‍തുരുത്തി
റെയില്‍വെ
ഫ്ളൈ
ഓവര്‍
നിര്‍മ്മാണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
(ബി)
റെയില്‍വേ
ആവശ്യപ്പെട്ട
തുക
ഡെപ്പോസിറ്റ്
ചെയ്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എപ്പോഴത്തേക്ക്
ഡപ്പോസിറ്റ്
ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രവൃത്തി
എപ്പോള്‍
ആരംഭിക്കാനാണ്
നിശ്ചയിച്ചിട്ടുള്ളത്? |
1261 |
എടക്കാട്
ഗ്രാമപഞ്ചായത്തില്‍
മേല്‍പ്പാലം
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
കണ്ണൂര്‍
നിയോജക
മണ്ഡലത്തിലെ
എടക്കാട്
ഗ്രാമപഞ്ചായത്തിലെ
ഐ.ടി.ഐ.
പോളി
ടെക്നിക്ക്
എന്നിവയുടെ
മദ്ധ്യഭാഗത്തു
കൂടി
കൂത്തുപറമ്പ്
റോഡില്‍
ചാലയിലേയ്ക്ക്
പോകാന്‍
റെയില്‍വേ
കട്ടിംങ്ങിനു
മുകളില്‍
ഒരു മേല്‍പ്പാലം
നിര്‍മ്മിക്കുവാന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
1262 |
ആലപ്പുഴയിലെ
തീരദേശറോഡ്
നിര്‍മ്മാണം
ശ്രീ.
ജി. സുധാകരന്‍
(എ)
ആലപ്പുഴ
നിയോജകമണ്ഡലത്തിലെ
തീരദേശ
റോഡിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാകാതെ
കിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)
റോഡ്
നിര്‍മ്മാണത്തിന്റെ
സ്ഥലം
എടുപ്പ്
പൂര്‍ത്തിയായോ;
ഇല്ലെങ്കില്‍
എന്താണ്
തടസ്സം
എന്ന്
വ്യക്തമാക്കുമോ;
(സി)
എന്നാണ്
റോഡ്
നിര്‍മ്മാണം
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ
അടങ്കല്‍
തുക
എത്രയാണ്
;
(ഡി)
റോഡ്
നിര്‍മ്മാണം
എന്ന്
പൂര്‍ത്തിയാക്കുമെന്ന്
വ്യക്തമാക്കുമോ? |
1263 |
വാഴക്കോട്
- ആലത്തൂര്‍
റോഡ്
ശ്രീ.
എ. കെ.
ബാലന്‍
(എ)
തരൂര്‍
മണ്ഡലത്തിലെ
വാഴക്കോട്
- ആലത്തൂര്‍
റോഡും
വടക്കാഞ്ചേരി
- കിഴക്കഞ്ചേരി
റോഡും
വടക്കഞ്ചേരി
ബസ്സാര്‍
റോഡും ബി.എം.&ബി.സി.
പ്രകാരം
വികസിപ്പിക്കാനുള്ള
നടപടികള്‍
ഏതുവരെയായി
എന്ന്
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
റോഡുകളുടെ
വികസനത്തിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
1264 |
ഫറോക്ക്
കരുവന്‍തുരുത്തി
റോഡ്
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ
ഫറോക്ക്
കരുവന്‍തുരുത്തി
റോഡ്
അഭിവൃദ്ധിപ്പെടുത്തുന്ന
പ്രവൃത്തി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
പ്രവൃത്തിക്ക്
എത്ര
പണമാണ്
അനുവദിച്ചത്;
(സി)
ഈ
പ്രവൃത്തിക്ക്
എ.എസും,
ടി.എസും
കൊടുത്ത
തീയതികള്‍
വ്യക്തമാക്കുമോ;
(ഡി)
ഈ
പ്രവൃത്തി
ടെണ്ടര്‍
ചെയ്തത്
ഏത്
തീയതിയിലാണ്;
(ഇ)
ഈ
പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തിയാവുമെന്നറിയിക്കുമോ?
|
1265 |
പാപ്പിനിശ്ശേരി-പഴയങ്ങാടി
റോഡിന്റെ
നിര്‍മ്മാണം
ശ്രീ.റ്റി.വി.
രാജേഷ്
കണ്ണൂര്‍
ജില്ലയിലെ
കെ.എസ്.ടി.പി
ഏറ്റെടുത്ത
പാപ്പിനിശ്ശേരി-പഴയങ്ങാടി
റോഡിന്റെ
നിര്‍മ്മാണം
എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
റോഡിന്റെ
അറ്റകുറ്റപ്പണികള്‍ക്ക്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ? |
1266 |
പൂര്‍ത്തികരിക്കാത്ത
പദ്ധതികള്‍
ശ്രീ.
സാജു
പോള്‍
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
കരാര്‍
നല്‍കിയിരുന്നതില്‍
പണി പൂര്‍ത്തികരിക്കാത്ത
പദ്ധതികള്‍
എത്ര
എണ്ണം
ഉണ്ടെന്നറിയിക്കാമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇത്തരം
സാഹചര്യമുണ്ടായത്
കരാറുകാരുടെ
ഭാഗത്ത്
നിന്നുള്ള
വീഴ്ചയാണോ
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പണികളുടെ
നടത്തിപ്പിന്
സര്‍ക്കാര്‍
അടിസ്ഥാന
സൌകര്യങ്ങള്‍
നല്‍കുന്നതിന്
ഭംഗം
വരുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പണികള്‍
താമസംവിനാ
പൂര്‍ത്തിയാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
1267 |
പുളിങ്കുന്ന്
സെക്ഷന്‍
ഓഫീസ്
ശ്രീ.
തോമസ്
ചാണ്ടി
(എ)
കുട്ടനാട്ടിലെ
പൊതുമരാമത്ത്
വകുപ്പിന്റെ
പുളിങ്കുന്ന്
സെക്ഷന്‍
ഓഫീസ്
നിലനിര്‍ത്തിക്കൊണ്ട്
രാമങ്കരി
സെക്ഷന്‍
ഓഫീസ്
മാറ്റുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
1953-ല്‍
ആരംഭിച്ച
പുളിങ്കുന്ന്
സെക്ഷന്‍
ഓഫീസ്
നിലനിര്‍ത്തുന്നതിന്
നാറ്റ്പാക്കിന്
നിര്‍ദ്ദേശം
നല്‍കുമോ;
(സി)
പുളിങ്കുന്ന്,
എടത്വ
സെക്ഷന്‍
ഓഫീസുകള്‍
നിലനിര്‍ത്തുകയാണെങ്കില്‍
കുട്ടനാട്ടിലെ
പ്രവൃത്തികള്‍
കൃത്യമായി
മോണിറ്റര്‍
ചെയ്യാവുന്നതാണെന്ന
വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
1268 |
കൊട്ടിയത്തെ
ഫാര്‍മേഴ്സ്
ഹോസ്റലിന്റെ
നിര്‍മ്മാണ
പുരോഗതി
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
മൃഗസംരക്ഷണ
വകുപ്പിനായി
കൊട്ടിയത്ത്
നിര്‍മ്മിക്കുന്ന
ഫാര്‍മേഴ്സ്
ഹോസ്റലിന്റെ
നിര്‍മ്മാണ
പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
ഇലക്ട്രിക്കല്‍
ജോലികള്‍ക്ക്
കരാര്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശം
അറിയിക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പ്
കെട്ടിടത്തിന്റെ
നിര്‍മ്മാണം
കരാര്‍
നല്‍കുമ്പോള്‍ത്തന്നെ
ഇലക്ട്രിക്കല്‍
ജോലികളും
കരാര്‍
നല്‍കാത്തതിനാല്‍
നിരവധി
കെട്ടിടങ്ങളുടെ
പണിപൂര്‍ത്തീകരണത്തിന്
കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
മേലില്‍
ഈ
പ്രശ്നത്തിന്
പരിഹാരം
കാണുവാന്‍
ശ്രദ്ധിക്കുമോ;
(ഡി)
ഫാര്‍മേഴ്സ്
ഹോസ്റലിന്റെ
നിര്‍മ്മാണ
ജോലികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ
? |
1269 |
ഇ-പെയ്മെന്റ്
സംവിധാനം
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
വി. റ്റി.
ബല്‍റാം
,,
എ. റ്റി.
ജോര്‍ജ്
,,
ഹൈബി
ഈഡന്‍
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ഇ-പെയ്മെന്റ്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനം
കൊണ്ടുള്ള
പ്രയോജനങ്ങള്‍
എന്തെല്ലാമാണ്;
ഇപ്പോള്‍
നിലവിലുള്ള
ആര്‍.റ്റി.ജി.എസ്.
സംവിധാനം
ഇ-പെയ്മെന്റിനുവേണ്ടി
ഉപയോഗിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ
? |
1270 |
റോഡ്
നിര്‍മ്മാണതതിനായി
രൂപീകരിച്ച
കമ്പനി
ശ്രീ.
സി. ദിവാകരന്‍
(എ)
സംസ്ഥാനത്തെ
റോഡുകള്‍
ശാസ്ത്രീയമായി
പുനര്‍നിര്‍മ്മിക്കാന്‍
എ.ഡി.ബി.
സഹായത്തോടെ
പ്രത്യേക
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ഇതിന്റെ
ആസ്ഥാനം
എവിടെയാണ്
;
(ബി)
ഏതെല്ലാം
റോഡുകളാണ്
ഈ കമ്പനി
പുനര്‍നിര്‍മ്മിക്കുന്നതെന്നറിയിക്കുമോ
? |
1271 |
ആക്രമണത്തിന്
ഇരയായ
പട്ടികജാതിക്കാരെ
സംബന്ധിച്ച
വിവരം
ശ്രീ.ആര്‍.രാജേഷ്
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
എത്ര
പട്ടികജാതിക്കാര്‍
ആക്രമിക്കപ്പെട്ടതിന്
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
എത്ര
പട്ടികജാതി
സ്ത്രീകള്‍
പെണ്‍കുട്ടികള്‍
പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്;
(സി)
എത്ര
പട്ടികജാതിക്കാര്‍
കൊലചെയ്യപ്പെട്ടിട്ടുണ്ട്? |
1272 |
പട്ടികജാതിക്കാര്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
വിചാരണ
ചെയ്യുന്നതിനുള്ള
പ്രത്യേക
കോടതി
ശ്രീ.കെ.
രാധാകൃഷ്ണന്‍
''
കെ. വി.
വിജയദാസ്
''
സി.കെ.
സദാശിവന്‍
''
കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)
പട്ടികജാതി
വിഭാഗത്തിന്
നേരെയുള്ള
അതിക്രമങ്ങള്‍
വിചാരണ
ചെയ്യുന്നതിനുള്ള
പ്രത്യേക
കോടതികള്‍
സംസ്ഥാനത്ത്
നിലവിലുണ്ടോ;
(ബി)
നിലവില്‍
എവിടെയൊക്കെയാണ്
ഇത്
ഉള്ളത്; നിലവിലുള്ള
പ്രത്യേക
കോടതികളുടെ
പരിഗണനയിലുള്ള
കേസുകള്‍
എത്രയാണ്;
(സി)
പുതുതായി
ഏതെങ്കിലും
സ്ഥലത്ത്
പ്രത്യേക
കോടതി
സ്ഥാപിക്കേണ്ടതുണ്ടെന്ന്
കരുതുന്നുണ്ടോ? |
1273 |
പട്ടികജാതി
വിഭാഗക്കാര്‍ക്കെതിരായ
അക്രമങ്ങള്‍
ശ്രീ.കെ.
അജിത്
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പട്ടികജാതി
വിഭാഗക്കാര്‍ക്കെതിരായ
അക്രമങ്ങള്‍ക്കെതിരെ
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇതില്‍
അന്വേഷണം
പൂര്‍ത്തിയാക്കിയ
കേസ്സുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര
കേസ്സുകള്‍ക്ക്
കുറ്റപത്രം
സമര്‍പ്പിക്കാന്‍
കഴിഞ്ഞു
എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
കേസ്സുകളില്‍
ജാതി
പറഞ്ഞ്
ആക്ഷേപിച്ച
കേസ്സുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ജാതി
പറഞ്ഞ്
ആക്ഷേപിച്ച
എന്ന്
ആരോപണമുള്ള
കേസ്സുകള്‍
തെളിയിക്കപ്പെട്ടിട്ടുണ്ടോ;
(എഫ്)
പട്ടികജാതി
വിഭാഗക്കാര്‍ക്കെതിരായി
ഉണ്ടാകുന്ന
അക്രമ
സംഭവങ്ങള്‍
അന്വേഷിക്കുന്നതില്‍
പ്രത്യേക
പരിഗണന
നല്‍കിയിട്ടുണ്ടോ? |
1274 |
പട്ടികജാതി
ക്ഷേമ
സഹകരണ
സംഘങ്ങള്‍
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)
പട്ടികജാതി
ക്ഷേമ
സഹകരണ
സംഘങ്ങള്‍
സാമ്പത്തിക
പ്രശ്നങ്ങള്‍
നേരിടുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പട്ടികജാതി
സഹകരണ
സംഘങ്ങള്‍ക്ക്
പ്രത്യേക
ഗ്രാന്റ്
അനുവദിച്ച്
ഇവയെ
നിലനിര്‍ത്തുന്നതിന്
പദ്ധതിയുണ്ടോ
? |
1275 |
കോര്‍പ്പസ്
ഫണ്ട്
വിനിയോഗം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
പട്ടികജാതി
വികസന
വകുപ്പിന്റെ
കോര്‍പ്പസ്
ഫണ്ട്
ചെലവഴിക്കുന്നത്
സംബന്ധിച്ച
നിബന്ധനകള്‍
ഉള്‍ക്കൊള്ളിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
നിബന്ധനപ്രകാരം
ജില്ലാതലത്തില്‍
തുക
ചെലവഴിക്കുന്നതിന്
നിഷ്ക്കര്‍ഷിച്ചിരിക്കുന്ന
സംവിധാനമെന്താണ്;
(സി)
ഇതനുസരിച്ച്
2011-12 വര്‍ഷം
ഓരോ
ജില്ലയ്ക്കും
എത്ര
രൂപാവീതം
നല്‍കി; നല്‍കിയിട്ടില്ലെങ്കില്‍
അതിനാവശ്യമായ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ? |
1276 |
പ്രീ-മെട്രിക്
പോസ്റ്
മെട്രിക്
ഹോസ്റലുകളുടെ
പ്രവര്‍ത്തനം
ശ്രീ.
കെ. വി.
വിജയദാസ്
(എ)
പ്രീ-മെട്രിക്
, പോസ്റ്
മെട്രിക്
ഹോസ്റലുകളിലെ
കുട്ടികളുടെ
അലവന്‍സുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
എങ്കില്‍
എത്ര
രൂപാ
വീതം വര്‍ദ്ധിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹോസ്റലുകളില്‍
ആധുനിക
രീതിയിലുള്ള
പാചക
സംവിധാനങ്ങളും
പാചകക്കാര്‍ക്ക്പരിശീലനവും
നല്‍കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മുഴുവന്‍
സമയ വാര്‍ഡന്മാര്‍
നിലവില്‍
ഹോസ്റലുകളില്‍
ഡ്യൂട്ടിയിലുണ്ടോ;
(ഡി)
ഹോസ്റല്‍
വാര്‍ഡന്മാരുടെ
ഡ്യൂട്ടി
സമയം പുന:ക്രമീകരിക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ഇ)
നിലവില്‍
ഹോസ്റല്‍
വാര്‍ഡന്മാരുടെ
ജോലി
സമയത്തിന്റെ
വിവരങ്ങള്‍
നല്‍കുമോ
? |
1277 |
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
സ്റൈപ്പന്റ്
ശ്രീ.
മോന്‍സ്
ജോസഫ്
(എ)
എസ്.സി.
വിഭാഗത്തില്‍പ്പെട്ട
ഐ.റ്റി.ഐ.
വിദ്യാര്‍ത്ഥികളുടെ
സ്റൈപ്പന്റ്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇപ്പോള്‍
നല്‍കിവരുന്ന
സ്റൈപ്പന്റ്
തുക സര്‍ക്കാര്‍
ഏതു വര്‍ഷം
മുതലാണ്
നല്‍കി
വരുന്നത്;
ഇതിന്
കേന്ദ്ര
ഗവണ്‍മെന്റ്
സഹായം
ലഭ്യമായിട്ടുണ്ടോ;
ഈ
ഫണ്ട്
ലഭ്യമായിട്ടുണ്ടെങ്കില്‍
ഏതെല്ലാം
ഐ.റ്റി.ഐ.
കള്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കോട്ടയം
ജില്ലയിലെ
യംഗ്
ഇന്ത്യ ഐ.റ്റി.ഐ.
യില്‍
നിന്നും
സര്‍ക്കാരിന്
ലഭിച്ചിട്ടുള്ള
6339/എ1/2011/എസ്.സി/എസ്.റ്റി
ഫയലില്‍
മേല്‍നടപടികള്‍
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍
ഉണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച്
എംപ്ളോയ്മെന്റ്
ആന്റ്
ട്രെയിനിംഗ്
ഡയറക്ടറേറ്റിലേക്ക്
നല്‍കിയിട്ടുള്ള
സി2/6846/2009 നമ്പര്‍
ഫയലില്‍
എന്തു
നടപടി
സ്വീകരിച്ചു;
ഇതിന്മേലുള്ള
നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ
? |
1278 |
പിന്നോക്ക
സമുദായക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശ്രീമതി
ജമീലാ
പ്രകാശം
(എ)
പിന്നോക്ക
സമുദായക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി
നടപ്പു
സാമ്പത്തികവര്‍ഷത്തില്‍
എത്ര
തുകയാണ്
സംസ്ഥാന
ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുള്ളത്;
(ബി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍
കേന്ദ്രഗവണ്‍മെന്റില്‍
നിന്ന് ഈ
ഇനത്തില്‍
എന്ത്
തുകയാണ്
ലഭിച്ചിട്ടുള്ളത്;
(സി)
കേന്ദ്രസംസ്ഥാന
ഗവണ്‍മെന്റുകളുടെ
ബഡ്ജറ്റ്
വിഹിതം
ഉപയോഗിച്ച്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പ്
സാമ്പത്തികവര്‍ഷത്തില്‍
നടത്തിയിട്ടുള്ളത്;
(ഡി)
ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ? |
1279 |
ഒ.
ബി. സി.
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്കുള്ള
കേന്ദ്രസര്‍ക്കാരിന്റെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
ശ്രീ.
വര്‍ക്കല
കഹാര്‍
,,
എം. എ.
വാഹീദ്
,,
ജോസഫ്
വാഴക്കന്‍
,,
അന്‍വര്‍
സാദത്ത്
(എ)
ഒ.ബി.സി.
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
കേന്ദ്ര
സര്‍ക്കാര്‍
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
;
(സി)
സംസ്ഥാനത്ത്
ഇത്
വിതരണം
ചെയ്യുവാന്‍
കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാം
? |
1280 |
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരെ
പട്ടികയില്‍
നിന്ന് ഒഴിവാക്കല്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
സംസ്ഥാനത്തെ
പട്ടികജാതി
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഏതെങ്കിലും
ജാതി
വിഭാഗത്തെ
പ്രസ്തുത
പട്ടികജാതി
വിഭാഗത്തില്‍നിന്നും
ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ട്
വ്യക്തികളോ
സംഘടനകളോ
ഏതെങ്കിലും
കോടതികളില്‍
കേസ് നല്‍കിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏതൊക്കെ
ജാതിയില്‍പ്പെട്ടവരെയാണ്
ഒഴിവാക്കുവാന്‍
ആവശ്യപ്പെട്ടിരിക്കുന്നതെന്ന്
അറിയിക്കുമോ
; പ്രസ്തുത
ജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
എത്രവര്‍ഷമായി
പട്ടികജാതി
വിഭാഗത്തിന്റെ
ആനുകൂല്യം
ലഭിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ
;
(സി)
നിലവിലുള്ള
പട്ടികജാതി
വിഭാഗങ്ങളില്‍
നിന്നും
ആരെയും
ഒഴിവാക്കുവാന്‍
പാടില്ലായെന്ന
നയം
സ്വീകരിച്ചിട്ടുണ്ടോ
; എങ്കില്‍
ദശാബ്ദങ്ങളായി
പട്ടികജാതി
വിഭാഗത്തില്‍
ഉള്‍പ്പെട്ടിരുന്ന
ആള്‍ക്കാരെ
ആരെയും
ഒഴിവാക്കാതിരിക്കുവാന്‍
വേണ്ട
നടപടി
സ്വീകരിക്കുമോ
? |
1281 |
പട്ടികജാതി
ലിസ്റിലെ
മാറ്റം
ശ്രീ.
എ. കെ.
ബാലന്‍
,,
കെ. ദാസന്‍
,,
ജെയിംസ്
മാത്യു
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
സംസ്ഥാനത്ത്
പട്ടികജാതി
ലിസ്റില്‍
മാറ്റം
വരുത്തുവാന്‍
വല്ല
നീക്കവും
ഉണ്ടോ; ഇക്കാര്യത്തിലുള്ള
നിലപാട്
വെളിപ്പെടുത്താമോ;
(ബി)
ഇതു
സംബന്ധിച്ച്
അടുത്ത
കാലത്തായി
ഉയര്‍ന്നുവന്ന
പരാതികളും
ആക്ഷേപങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അതു
സംബന്ധിച്ച്,
നിയമപരമായ
വല്ല
നീക്കങ്ങളും
സംസ്ഥാനത്ത്
ഇപ്പോള്‍
നടക്കുന്നുണ്ടോ;
വിശദമാക്കാമോ? |
1282 |
പട്ടികജാതി
സര്‍വ്വേ
ശ്രീ.
വി. ശശി
,,
കെ. അജിത്
,,
ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ
ഗോപി
(എ)
സംസ്ഥാനത്ത്
പട്ടികജാതി
സര്‍വ്വേ
നടത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അവസാനമായി
ഈ സര്‍വ്വേ
നടത്തിയതെന്നാണെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഈ സര്‍വ്വേ
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ
;
(സി)
പട്ടികജാതി
കുടുംബങ്ങള്‍ക്കിടയില്‍
പട്ടിണിക്കാരും
റേഷന്‍
കാര്‍ഡില്ലാത്തവരും
ഉള്ളതായി
ഈ സര്‍വ്വേയിലുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എത്ര
ശതമാനം
വീതം
ഉണ്ടെന്ന്
വ്യക്തമാക്കുമോ
;
(ഡി)
പട്ടികജാതിക്കാര്‍ക്കുവേണ്ടി
ആവിഷ്കരിക്കുന്ന
പല
പദ്ധതികളും
പ്രായോഗികമല്ലാത്തതായി
സര്‍വ്വേയിലൂടെ
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പ്രായോഗികമായ
പദ്ധതികള്‍
ആവഷ്ക്കരിച്ച്
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
1283 |
ഭൂരഹിതരായ
പട്ടികജാതി
കുടുംബങ്ങളുടെ
പുനരധിവാസം
ശ്രീ.
പി. സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
ശ്രീ.
റോഷി
അഗസ്റിന്‍
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായ
പട്ടികജാതി
കുടുംബങ്ങളുടെ
കണക്കുകള്‍
ലഭ്യമാണോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പട്ടിജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
വര്‍ഷങ്ങളായി
അധിവസിക്കുന്ന
ഭൂമിക്ക്
കൈവശരേഖ
നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
വീടും
ഭൂമിയുമില്ലാത്ത
നിര്‍ദ്ധനരായ
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
അവ
ലഭ്യമാക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ? |
1284 |
കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
ബോര്‍ഡിംഗ്
സ്ക്കുള്‍
ശ്രീ.വി.
എസ്. സുനില്‍
കുമാര്‍
(എ)
കയ്പമംഗലം
നിയോജക
മണ്ഡലത്തില്‍
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
പഠന
നിലവാരം
ഉയര്‍ത്തുന്നതിന്
ബോര്‍ഡിംഗ്
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
ത്രിതല
പഞ്ചായത്തുകള്‍
ഇതിനാവശ്യമായ
സ്ഥലസൌകര്യമേര്‍പ്പെടുത്തിയാല്‍
സ്കുള്‍
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1285 |
വിജ്ഞാന്‍വാടി
കേന്ദ്രങ്ങള്‍
ശ്രീ.പുരുഷന്‍
കടലുണ്ടി
(എ)
സംസ്ഥാനത്ത്
വിജ്ഞാന്‍വാടി
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
എത്ര തുക
അനുവദിച്ചിരുന്നു
; ഇതിനകം
എത്ര
വിജ്ഞാന്‍
വാടികള്‍
സ്ഥാപിക്കപ്പെട്ടുവെന്നും
ഈ
ഇനത്തില്‍
എത്ര തുക
ചെലവഴിക്കപ്പെട്ടുവെന്നും
വ്യക്തമാക്കാമോ
;
(ബി)
ബാലുശ്ശേരി
മണ്ഡലത്തിലെ
കോട്ടൂര്‍
ഗ്രാമപഞ്ചായത്തില്‍
അനുവദിച്ച
വിജ്ഞാന്‍വാടി
കേന്ദ്രം
സ്ഥാപിക്കുന്നതിലെ
തടസ്സങ്ങള്‍
എന്താണ് ;
(സി)
ഈ
തടസ്സങ്ങള്‍
പരിഹരിക്കുന്നതിന്
പ്രതീക്ഷിക്കുന്ന
ചെലവുകള്‍
എത്രയാണ്
;
(ഡി)
തടസ്സങ്ങള്‍
പരിഹരിച്ച്
പദ്ധതി
നടപ്പിലാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
1286 |
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികളുടെ
അടിസ്ഥാന
സൌകര്യ
വികസനം
ശ്രീ.
സി. കെ.
സദാശിവന്‍
(എ)
വെള്ളക്കെട്ടുള്ള
പ്രദേശങ്ങളില്‍
താമസിക്കുന്ന
പട്ടികജാതി
കുടുംബങ്ങളുടെ
വാസസ്ഥലം
ഉയര്‍ത്തി
കൃഷി, താറാവ്,
കോഴി
വളര്‍ത്തല്‍
തുടങ്ങിയ
വരുമാനദായകങ്ങളായ
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പട്ടികജാതി
കോളനികളിലേയ്ക്കുള്ളറോഡുകളുടെ
പുനരുദ്ധാരണത്തിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
1287 |
വിവാഹ
ധനസഹായം
ശ്രീ.
സി. കെ.
സദാശിവന്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
വിധവകളുടെ
പെണ്‍കുട്ടികളുടെ
വിവാഹ
ധനസഹായം
ഇരുപതിനായിരം
രൂപയില്‍നിന്നും
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
1288 |
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ശ്രീ.
എ. കെ.
ബാലന്‍
(എ)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളുടെ
(എം.ആര്‍.എസ്)
നിര്‍മ്മാണത്തിനായി
കഴിഞ്ഞ
ബജറ്റില്‍
എത്ര രൂപ
വകകൊള്ളിച്ചിരുന്നു;
ഇതില്‍
എത്ര
സ്കൂളുകളുടെ
നിര്‍മ്മാണം
ആരംഭിച്ചു;
2012 ഫെബ്രുവരി
29 വരെ
ഓരോ എം.ആര്‍.എസ്.
നിര്‍മ്മാണത്തിനും
എത്ര
രൂപാ
വീതം
ചെലവഴിച്ചിട്ടുണ്ട്;
(ബി)
എം.ആര്‍.എസ്.-ന്റെ
നിര്‍മ്മാണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഓരോ
സ്കൂളിന്റെയും
നിര്‍മ്മാണം
ഏതു
ഘട്ടം
വരെയായി;
(സി)
പട്ടികജാതി
വകുപ്പിന്റെ
ബജറ്റ്
വിഹിതമായ
4225-01-277-93 ഹെഡ്ഡിലുള്ള
തുക പി.ഡബ്ള്യു.ഡി.
ചീഫ്
എഞ്ചിനീയറുടെ
പേരിലാകാനുള്ള
കാരണം
എന്താണ്;
ഈ തുക
പട്ടികജാതി
വകുപ്പിന്റെ
ടി.എസ്.ബി.
അക്കൌണ്ടിലേക്ക്
യഥാസമയം
ട്രാന്‍സ്ഫര്‍
ക്രെഡിറ്റ്
ചെയ്യുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതു
പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1289 |
പട്ടികജാതിക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
വീടുവെക്കല്‍,
ഭൂമി
വാങ്ങല്‍
തുടങ്ങിയവക്കായി
നല്‍കി
വരുന്ന
സാമ്പത്തികാനുകൂല്യം
എത്രയാണെന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
വകുപ്പിലും
തദ്ദേശസ്ഥാപനങ്ങളിലും
വ്യത്യസ്ത
മാനദണ്ഡമാണ്
നിലവിലുള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഒരേ
സ്വഭാവത്തിലുള്ള
പദ്ധതികള്‍ക്ക്
രണ്ടു
രൂപത്തില്‍
ആനുകൂല്യം
നല്‍കുമ്പോള്‍
വ്യത്യാസം
ഉണ്ടാകുവാനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
ഇത്
പരിഹരിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
1290 |
കുരിയാംപറമ്പ്
കടുപ്പുറം
പട്ടികജാതി
കോളനികളിലെ
വെള്ളക്കെട്ട്
പരിഹരിക്കുവാന്‍
നടപടി
ശ്രീ.
ബി. ഡി.
ദേവസി
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി
പഞ്ചായത്തിലെ
കുരിയാംപറമ്പ്
പട്ടികജാതി
കോളനി, കടുപ്പുറം
പട്ടികജാതി
കോളനി
എന്നിവിടങ്ങളില്‍
രുക്ഷമായ
വെള്ളക്കെട്ട്
മൂലം
കുടിവെള്ളം
മലിനമാകുന്നതും
ആരോഗ്യ
പ്രശ്നങ്ങള്‍
ഉണ്ടാകുന്നതും
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
അറിയിക്കുമോ
? |
1291 |
നെന്മാറ
മണ്ഡലത്തില്‍
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കായി
ഹോസ്റല്‍
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)
നെന്മാറ
മണ്ഡലത്തിലെ
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
ഹോസ്റലുകള്‍
എത്ര
എണ്ണമാണ്
നിലവില്‍
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്;
(ബി)
ഹോസ്റല്‍
നിര്‍മ്മിക്കുവാന്‍
ആവശ്യമായ
സ്ഥലം
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാം
പ്രദേശങ്ങളില്‍
എന്നത്
വ്യക്തമാക്കാമോ;
(സി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഹോസ്റലുകള്‍ക്ക്
സ്വന്തമായ
കെട്ടിടം
നിര്‍മ്മിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വിശദമാക്കുമോ? |
1292 |
മെസ്ഗേള്‍
നിയമനത്തിലെ
ക്രമക്കേടുകള്‍
ശ്രീ.
റോഷി
അഗസ്റിന്‍
(എ)
തിരുവനന്തപുരത്തെ
പൂച്ചെടിവിളയിലെ
പെണ്‍കുട്ടികളുടെ
ഹോസ്റലിലേയ്ക്ക്
28.02.2011 ന്
മെസ്ഗേള്‍
തസ്തികയ്ക്കായി
നടന്ന
ഇന്റര്‍വ്യൂവിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത
തസ്തികകളിലേയ്ക്ക്
രണ്ടുപേര്‍ക്ക്
നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇന്റര്‍വ്യൂവില്‍
ക്രമവിരുദ്ധ
നടപടികള്‍
ഉണ്ടായിട്ടുണ്ടെങ്കില്‍
ആയതു
റദ്ദു
ചെയ്ത്
അതേ
ലിസ്റില്‍
നിന്ന്
സുതാര്യമായ
രീതിയില്‍
ഇന്റര്‍വ്യൂ
നടത്തി
നിയമനം
നല്‍കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
നിയമനവുമായി
ബന്ധപ്പെട്ട്
നിലവില്‍
കേസുകള്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ
? |
1293 |
പട്ടികജാതിവികസനവകുപ്പിനുകീഴില്‍
നടപ്പിലാക്കിയ
വിവിധപദ്ധതികള്
ശ്രീ.
എസ്. രാജേന്ദ്രന്‍
ദേവികുളം
നിയോജകമണ്ഡലത്തില്‍
പട്ടികജാതിവികസന
വകുപ്പിനു
കീഴില്‍
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലവും,
2011-12 വര്‍ഷവും
നടപ്പിലാക്കിയ
എസ്.സി.
കുടിവെള്ള
പദ്ധതികള്‍,
ത്രിതല
പഞ്ചായത്തുകളുടെ
പദ്ധതികള്‍,
മൂന്നാര്‍,
ദേവികുളം,
കാന്തല്ലൂര്‍,
മറയൂര്‍,
ചിന്നക്കനാല്‍
എന്നീ
മേഖലകളില്‍
നടപ്പിലാക്കിയ
പദ്ധതികള്‍,
രാജീവ്
ഗാന്ധി
കുടിവെള്ളപദ്ധതി
എന്നിവയുടെ
നിര്‍വ്വഹണം
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
1294 |
കായംകുളം
മണ്ഡലത്തിലെ
പോസ്റ്മെട്രിക്
ഹോസ്റലിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്
ശ്രീ.
സി. കെ.
സദാശിവന്‍
(എ)
കായംകുളം
അസംബ്ളി
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
പോസ്റ്
മെട്രിക്
ഹോസ്റലിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
താത്കാലികമായി
നിര്‍ത്തിവയ്ക്കുവാനുള്ള
പട്ടികജാതി
വകുപ്പ്
ഡയറക്ടറുടെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ബി)
കായംകുളം,
കരുനാഗപ്പള്ളി,
ഹരിപ്പാട്,
മാവേലിക്കര
മണ്ഡലത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥിനികള്‍ക്ക്
ഏറെ
പ്രയോജനകരമായിരുന്ന
ഈ
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഉടനെ
തുടങ്ങുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
1295 |
പട്ടികജാതിക്ഷേമ
വകുപ്പിന്
കീഴില്‍
സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനം
ശ്രീ.കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)
കോഴിക്കോട്
ജില്ലയില്‍
പട്ടികജാതി
ക്ഷേമവകുപ്പിന്
കീഴില്‍
സാങ്കേതികവിദ്യാഭ്യാസ
സ്ഥാപനം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
എവിടെയാണെന്നും
എപ്പോള്‍
ആരംഭിക്കുമെന്നും
വെളിപ്പെടുത്തുമോ
? |