UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1271

ആക്രമണത്തിന് ഇരയായ പട്ടികജാതിക്കാരെ സംബന്ധിച്ച വിവരം

ശ്രീ.ആര്‍.രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര പട്ടികജാതിക്കാര്‍ ആക്രമിക്കപ്പെട്ടതിന് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) എത്ര പട്ടികജാതി സ്ത്രീകള്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്;

(സി) എത്ര പട്ടികജാതിക്കാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്?

1272

പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതി

ശ്രീ.കെ. രാധാകൃഷ്ണന്‍

'' കെ. വി. വിജയദാസ്

'' സി.കെ. സദാശിവന്‍

'' കെ.വി. അബ്ദുള്‍ ഖാദര്‍

() പട്ടികജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതികള്‍ സംസ്ഥാനത്ത് നിലവിലുണ്ടോ;

(ബി) നിലവില്‍ എവിടെയൊക്കെയാണ് ഇത് ഉള്ളത്; നിലവിലുള്ള പ്രത്യേക കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ എത്രയാണ്;

(സി) പുതുതായി ഏതെങ്കിലും സ്ഥലത്ത് പ്രത്യേക കോടതി സ്ഥാപിക്കേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ?

1273

പട്ടികജാതി വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍

ശ്രീ.കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പട്ടികജാതി വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) ഇതില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ കേസ്സുകള്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(സി) ഇതില്‍ എത്ര കേസ്സുകള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കുമോ;

(ഡി) ഈ കേസ്സുകളില്‍ ജാതി പറഞ്ഞ് ആക്ഷേപിച്ച കേസ്സുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;

() ജാതി പറഞ്ഞ് ആക്ഷേപിച്ച എന്ന് ആരോപണമുള്ള കേസ്സുകള്‍ തെളിയിക്കപ്പെട്ടിട്ടുണ്ടോ;

(എഫ്) പട്ടികജാതി വിഭാഗക്കാര്‍ക്കെതിരായി ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ അന്വേഷിക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടോ?

1274

പട്ടികജാതി ക്ഷേമ സഹകരണ സംഘങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() പട്ടികജാതി ക്ഷേമ സഹകരണ സംഘങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പട്ടികജാതി സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിച്ച് ഇവയെ നിലനിര്‍ത്തുന്നതിന് പദ്ധതിയുണ്ടോ ?

1275

കോര്‍പ്പസ് ഫണ്ട് വിനിയോഗം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത നിബന്ധനപ്രകാരം ജില്ലാതലത്തില്‍ തുക ചെലവഴിക്കുന്നതിന് നിഷ്ക്കര്‍ഷിച്ചിരിക്കുന്ന സംവിധാനമെന്താണ്;

(സി) ഇതനുസരിച്ച് 2011-12 വര്‍ഷം ഓരോ ജില്ലയ്ക്കും എത്ര രൂപാവീതം നല്‍കി; നല്‍കിയിട്ടില്ലെങ്കില്‍ അതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ?

1276

പ്രീ-മെട്രിക് പോസ്റ് മെട്രിക് ഹോസ്റലുകളുടെ പ്രവര്‍ത്തനം

ശ്രീ. കെ. വി. വിജയദാസ്

() പ്രീ-മെട്രിക് , പോസ്റ് മെട്രിക് ഹോസ്റലുകളിലെ കുട്ടികളുടെ അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ എത്ര രൂപാ വീതം വര്‍ദ്ധിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഹോസ്റലുകളില്‍ ആധുനിക രീതിയിലുള്ള പാചക സംവിധാനങ്ങളും പാചകക്കാര്‍ക്ക്പരിശീലനവും നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) മുഴുവന്‍ സമയ വാര്‍ഡന്മാര്‍ നിലവില്‍ ഹോസ്റലുകളില്‍ ഡ്യൂട്ടിയിലുണ്ടോ;

(ഡി) ഹോസ്റല്‍ വാര്‍ഡന്മാരുടെ ഡ്യൂട്ടി സമയം പുന:ക്രമീകരിക്കുവാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ;

() നിലവില്‍ ഹോസ്റല്‍ വാര്‍ഡന്മാരുടെ ജോലി സമയത്തിന്റെ വിവരങ്ങള്‍ നല്‍കുമോ ?

1277

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്റൈപ്പന്റ്

ശ്രീ. മോന്‍സ് ജോസഫ്

() എസ്.സി. വിഭാഗത്തില്‍പ്പെട്ട ഐ.റ്റി..

വിദ്യാര്‍ത്ഥികളുടെ സ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇപ്പോള്‍ നല്‍കിവരുന്ന സ്റൈപ്പന്റ് തുക സര്‍ക്കാര്‍ ഏതു വര്‍ഷം മുതലാണ് നല്‍കി വരുന്നത്; ഇതിന് കേന്ദ്ര ഗവണ്‍മെന്റ് സഹായം ലഭ്യമായിട്ടുണ്ടോ; ഈ ഫണ്ട് ലഭ്യമായിട്ടുണ്ടെങ്കില്‍ ഏതെല്ലാം ഐ.റ്റി.. കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി) കോട്ടയം ജില്ലയിലെ യംഗ് ഇന്ത്യ ഐ.റ്റി.. യില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചിട്ടുള്ള 6339/1/2011/എസ്.സി/എസ്.റ്റി ഫയലില്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടോ;

(ഡി) ഇതു സംബന്ധിച്ച് എംപ്ളോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറേറ്റിലേക്ക് നല്‍കിയിട്ടുള്ള സി2/6846/2009 നമ്പര്‍ ഫയലില്‍ എന്തു നടപടി സ്വീകരിച്ചു; ഇതിന്മേലുള്ള നടപടികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

1278

പിന്നോക്ക സമുദായക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ജമീലാ പ്രകാശം

() പിന്നോക്ക സമുദായക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നടപ്പു സാമ്പത്തികവര്‍ഷത്തില്‍ എത്ര തുകയാണ് സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്;

(ബി) ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രഗവണ്‍മെന്റില്‍ നിന്ന് ഈ ഇനത്തില്‍ എന്ത് തുകയാണ് ലഭിച്ചിട്ടുള്ളത്;

(സി) കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ നടത്തിയിട്ടുള്ളത്;

(ഡി) ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

1279

. ബി. സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, എം. . വാഹീദ്

,, ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

() .ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) സംസ്ഥാനത്ത് ഇത് വിതരണം ചെയ്യുവാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാം ?

1280

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കല്‍

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാനത്തെ പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ജാതി വിഭാഗത്തെ പ്രസ്തുത പട്ടികജാതി വിഭാഗത്തില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തികളോ സംഘടനകളോ ഏതെങ്കിലും കോടതികളില്‍ കേസ് നല്‍കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ ജാതിയില്‍പ്പെട്ടവരെയാണ് ഒഴിവാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയിക്കുമോ ; പ്രസ്തുത ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എത്രവര്‍ഷമായി പട്ടികജാതി വിഭാഗത്തിന്റെ ആനുകൂല്യം ലഭിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി) നിലവിലുള്ള പട്ടികജാതി വിഭാഗങ്ങളില്‍ നിന്നും ആരെയും ഒഴിവാക്കുവാന്‍ പാടില്ലായെന്ന നയം സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ദശാബ്ദങ്ങളായി പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന ആള്‍ക്കാരെ ആരെയും ഒഴിവാക്കാതിരിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ ?

1281

പട്ടികജാതി ലിസ്റിലെ മാറ്റം

ശ്രീ. . കെ. ബാലന്‍

,, കെ. ദാസന്‍

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് പട്ടികജാതി ലിസ്റില്‍ മാറ്റം വരുത്തുവാന്‍ വല്ല നീക്കവും ഉണ്ടോ; ഇക്കാര്യത്തിലുള്ള നിലപാട് വെളിപ്പെടുത്താമോ;

(ബി) ഇതു സംബന്ധിച്ച് അടുത്ത കാലത്തായി ഉയര്‍ന്നുവന്ന പരാതികളും ആക്ഷേപങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അതു സംബന്ധിച്ച്, നിയമപരമായ വല്ല നീക്കങ്ങളും സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നുണ്ടോ; വിശദമാക്കാമോ?

1282

പട്ടികജാതി സര്‍വ്വേ

ശ്രീ. വി. ശശി

,, കെ. അജിത്

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് പട്ടികജാതി സര്‍വ്വേ നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവസാനമായി ഈ സര്‍വ്വേ നടത്തിയതെന്നാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ സര്‍വ്വേ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) പട്ടികജാതി കുടുംബങ്ങള്‍ക്കിടയില്‍ പട്ടിണിക്കാരും റേഷന്‍ കാര്‍ഡില്ലാത്തവരും ഉള്ളതായി ഈ സര്‍വ്വേയിലുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര ശതമാനം വീതം ഉണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) പട്ടികജാതിക്കാര്‍ക്കുവേണ്ടി ആവിഷ്കരിക്കുന്ന പല പദ്ധതികളും പ്രായോഗികമല്ലാത്തതായി സര്‍വ്വേയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രായോഗികമായ പദ്ധതികള്‍ ആവഷ്ക്കരിച്ച് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

1283

ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങളുടെ കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി) പട്ടിജാതി വിഭാഗത്തില്‍പ്പെട്ടവര്‍ വര്‍ഷങ്ങളായി അധിവസിക്കുന്ന ഭൂമിക്ക് കൈവശരേഖ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പുരോഗതി വെളിപ്പെടുത്തുമോ;

(സി) വീടും ഭൂമിയുമില്ലാത്ത നിര്‍ദ്ധനരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് അവ ലഭ്യമാക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

1284

കയ്പമംഗലം നിയോജകമണ്ഡലത്തില്‍ ബോര്‍ഡിംഗ് സ്ക്കുള്‍

ശ്രീ.വി. എസ്. സുനില്‍ കുമാര്‍

() കയ്പമംഗലം നിയോജക മണ്ഡലത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് ബോര്‍ഡിംഗ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ത്രിതല പഞ്ചായത്തുകള്‍ ഇതിനാവശ്യമായ സ്ഥലസൌകര്യമേര്‍പ്പെടുത്തിയാല്‍ സ്കുള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1285

വിജ്ഞാന്‍വാടി കേന്ദ്രങ്ങള്‍

ശ്രീ.പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്ത് വിജ്ഞാന്‍വാടി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് എത്ര തുക അനുവദിച്ചിരുന്നു ; ഇതിനകം എത്ര വിജ്ഞാന്‍ വാടികള്‍ സ്ഥാപിക്കപ്പെട്ടുവെന്നും ഈ ഇനത്തില്‍ എത്ര തുക ചെലവഴിക്കപ്പെട്ടുവെന്നും വ്യക്തമാക്കാമോ ;

(ബി) ബാലുശ്ശേരി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച വിജ്ഞാന്‍വാടി കേന്ദ്രം സ്ഥാപിക്കുന്നതിലെ തടസ്സങ്ങള്‍ എന്താണ് ;

(സി) ഈ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവുകള്‍ എത്രയാണ് ;

(ഡി) തടസ്സങ്ങള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1286

പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളുടെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. സി. കെ. സദാശിവന്‍

() വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളുടെ വാസസ്ഥലം ഉയര്‍ത്തി കൃഷി, താറാവ്, കോഴി വളര്‍ത്തല്‍ തുടങ്ങിയ വരുമാനദായകങ്ങളായ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി) പട്ടികജാതി കോളനികളിലേയ്ക്കുള്ളറോഡുകളുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

1287

വിവാഹ ധനസഹായം

ശ്രീ. സി. കെ. സദാശിവന്‍

പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വിധവകളുടെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം ഇരുപതിനായിരം രൂപയില്‍നിന്നും വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

1288

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. . കെ. ബാലന്‍

() മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ (എം.ആര്‍.എസ്) നിര്‍മ്മാണത്തിനായി കഴിഞ്ഞ ബജറ്റില്‍ എത്ര രൂപ വകകൊള്ളിച്ചിരുന്നു; ഇതില്‍ എത്ര സ്കൂളുകളുടെ നിര്‍മ്മാണം ആരംഭിച്ചു; 2012 ഫെബ്രുവരി 29 വരെ ഓരോ എം.ആര്‍.എസ്. നിര്‍മ്മാണത്തിനും എത്ര രൂപാ വീതം ചെലവഴിച്ചിട്ടുണ്ട്;

(ബി) എം.ആര്‍.എസ്.-ന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ സ്കൂളിന്റെയും നിര്‍മ്മാണം ഏതു ഘട്ടം വരെയായി;

(സി) പട്ടികജാതി വകുപ്പിന്റെ ബജറ്റ് വിഹിതമായ 4225-01-277-93 ഹെഡ്ഡിലുള്ള തുക പി.ഡബ്ള്യു.ഡി. ചീഫ് എഞ്ചിനീയറുടെ പേരിലാകാനുള്ള കാരണം എന്താണ്; ഈ തുക പട്ടികജാതി വകുപ്പിന്റെ ടി.എസ്.ബി. അക്കൌണ്ടിലേക്ക് യഥാസമയം ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1289

പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

() പട്ടികജാതി വിഭാഗക്കാര്‍ക്ക് വീടുവെക്കല്‍, ഭൂമി വാങ്ങല്‍ തുടങ്ങിയവക്കായി നല്‍കി വരുന്ന സാമ്പത്തികാനുകൂല്യം എത്രയാണെന്നറിയിക്കാമോ;

(ബി) ഇക്കാര്യത്തില്‍ വകുപ്പിലും തദ്ദേശസ്ഥാപനങ്ങളിലും

വ്യത്യസ്ത മാനദണ്ഡമാണ് നിലവിലുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ഒരേ സ്വഭാവത്തിലുള്ള പദ്ധതികള്‍ക്ക് രണ്ടു രൂപത്തില്‍ ആനുകൂല്യം നല്‍കുമ്പോള്‍ വ്യത്യാസം ഉണ്ടാകുവാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കുമോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

1290

കുരിയാംപറമ്പ് കടുപ്പുറം പട്ടികജാതി കോളനികളിലെ വെള്ളക്കെട്ട് പരിഹരിക്കുവാന്‍ നടപടി

ശ്രീ. ബി. ഡി. ദേവസി

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊരട്ടി പഞ്ചായത്തിലെ കുരിയാംപറമ്പ് പട്ടികജാതി കോളനി, കടുപ്പുറം പട്ടികജാതി കോളനി എന്നിവിടങ്ങളില്‍ രുക്ഷമായ വെള്ളക്കെട്ട് മൂലം കുടിവെള്ളം മലിനമാകുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ ?

1291

നെന്മാറ മണ്ഡലത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഹോസ്റലുകള്‍ എത്ര എണ്ണമാണ് നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്;

(ബി) ഹോസ്റല്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമായ സ്ഥലം

സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം പ്രദേശങ്ങളില്‍ എന്നത് വ്യക്തമാക്കാമോ;

(സി) വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റലുകള്‍ക്ക് സ്വന്തമായ കെട്ടിടം നിര്‍മ്മിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

1292

മെസ്ഗേള്‍ നിയമനത്തിലെ ക്രമക്കേടുകള്‍

ശ്രീ. റോഷി അഗസ്റിന്‍

() തിരുവനന്തപുരത്തെ പൂച്ചെടിവിളയിലെ പെണ്‍കുട്ടികളുടെ ഹോസ്റലിലേയ്ക്ക് 28.02.2011 ന് മെസ്ഗേള്‍ തസ്തികയ്ക്കായി നടന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത തസ്തികകളിലേയ്ക്ക് രണ്ടുപേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുത ഇന്റര്‍വ്യൂവില്‍ ക്രമവിരുദ്ധ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആയതു റദ്ദു ചെയ്ത് അതേ ലിസ്റില്‍ നിന്ന് സുതാര്യമായ രീതിയില്‍ ഇന്റര്‍വ്യൂ നടത്തി നിയമനം നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് നിലവില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

1293

പട്ടികജാതിവികസനവകുപ്പിനുകീഴില്‍ നടപ്പിലാക്കിയ വിവിധപദ്ധതികള്

ശ്രീ. എസ്. രാജേന്ദ്രന്‍

ദേവികുളം നിയോജകമണ്ഡലത്തില്‍ പട്ടികജാതിവികസന വകുപ്പിനു കീഴില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും, 2011-12 വര്‍ഷവും നടപ്പിലാക്കിയ എസ്.സി. കുടിവെള്ള പദ്ധതികള്‍, ത്രിതല പഞ്ചായത്തുകളുടെ പദ്ധതികള്‍, മൂന്നാര്‍, ദേവികുളം, കാന്തല്ലൂര്‍, മറയൂര്‍, ചിന്നക്കനാല്‍ എന്നീ മേഖലകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍, രാജീവ് ഗാന്ധി കുടിവെള്ളപദ്ധതി എന്നിവയുടെ നിര്‍വ്വഹണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1294

കായംകുളം മണ്ഡലത്തിലെ പോസ്റ്മെട്രിക് ഹോസ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം അസംബ്ളി നിയോജകമണ്ഡലത്തില്‍ അനുവദിച്ച പോസ്റ് മെട്രിക് ഹോസ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുവാനുള്ള പട്ടികജാതി വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) കായംകുളം, കരുനാഗപ്പള്ളി, ഹരിപ്പാട്, മാവേലിക്കര മണ്ഡലത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

1295

പട്ടികജാതിക്ഷേമ വകുപ്പിന് കീഴില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ പട്ടികജാതി ക്ഷേമവകുപ്പിന് കീഴില്‍ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എവിടെയാണെന്നും എപ്പോള്‍ ആരംഭിക്കുമെന്നും വെളിപ്പെടുത്തുമോ ?

1296

വാഴോറ മലയിലെ പട്ടികജാതി കോളനികളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുവാന്‍ നടപടി

ശ്രീ.പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ പനങ്ങാട്, കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട വാഴോറ മലയിലെ നാല് പട്ടികജാതി കോളനികള്‍ക്ക് ശുദ്ധജല ലഭ്യത ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് ഏതെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ?

1297

ശ്രീഗോകുലം മെഡിക്കല്‍ കോളേജിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് നടപടി

ശ്രീ.ബി. സത്യന്‍

() തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ 2005ലെ ബാച്ചില്‍ എം.ബി.ബി.എസ്. കോഴ്സിന് ചേര്‍ന്ന രണ്ട് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യം യഥാസമയം അനുവദിച്ച് നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കോളേജ് പ്രിന്‍സിപ്പലിന്റെ 30.3.2009, 15.1.2010 എന്നീ തീയതികളിലെ എസ്.ജി.എം.സി.ആര്‍.എഫ്/സി1/.ഡി.എല്‍./2207 നമ്പര്‍ കത്തുകള്‍പ്രകാരം മൂന്നും നാലും വര്‍ഷ പഠനത്തിനുള്ള റിന്യുവെല്‍ ഫാറം നല്‍കി വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചു നല്‍കുവാന്‍ ശുപാര്‍ശ ജില്ലാ പട്ടികജാതി വികസന ആഫീസര്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്നതിനാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നതിന് 15.1.2010, 16.1.2010, 28.1.2010, 10.1.2011, 16.1.2011, 31.10.2011 എന്നീ തീയതികളില്‍ ഓര്‍മ്മക്കുറിപ്പുകള്‍ കോളേജ് അധികൃതര്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(സി) മൂന്നും നാലും വര്‍ഷങ്ങളിലെ റെഗുലര്‍ വിദ്യാര്‍ത്ഥിയുടെ 1.7.2008 മുതല്‍ 31.8.2010 വരെയും അഡീഷണല്‍ ബാച്ചിലെ വിദ്യാര്‍ത്ഥിയുടെ 1.7.2008 മുതല്‍ 15.1.2011 വരെയുമുള്ള മെസ്സ് ബില്ലുകളുടെ സ്റേറ്റുമെന്റുകള്‍ ജില്ലാ പട്ടികജാതി വികസന ആഫീസില്‍ ലഭിച്ച തീയതികളും ഇവ പാസ്സാക്കി നല്‍കിയിട്ടുണ്ടെങ്കില്‍ പാസ്സാക്കി നല്‍കിയ തീയതിയും വ്യക്തമാക്കാമോ;

(ഡി) 15.11.2011ല്‍ ഹൌസ് സര്‍ജന്‍സി പൂര്‍ത്തീകരിച്ച റെഗുലര്‍ വിദ്യാര്‍ത്ഥിക്ക് ജില്ലാ പട്ടികജാതി വികസന ആഫീസര്‍ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കാതിരുന്നതുമൂലം മെഡിക്കല്‍ കൌണ്‍സിലിന്റെ പെര്‍മനന്റ് രജിസ്ട്രേഷന്‍ നടത്തി തൊഴില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

() നിരവധി തവണ ജില്ലാ പട്ടികജാതി വികസന ആഫീസറെ കണ്ടു പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതുമൂലം വിദ്യാര്‍ത്ഥി ബഹു: മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതി നല്‍കിയിട്ടുപോലും നടപടി സ്വീകരിക്കുന്നതില്‍ ജില്ലാ പട്ടികജാതി വികസന ആഫീസ് വീഴ്ച വരുത്തിയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച് നല്‍കാതിരുന്ന ജില്ലാ പട്ടികജാതി വികസന ആഫീസറുടെ പേരില്‍ നടപടി സ്വീകരിക്കാമോ?

1298

വിനോദസഞ്ചാരമേഖലയുടെ വികസനം

ശ്രീ. റ്റി. യു. കുരുവിള

() സംസ്ഥാനത്ത് ടൂറിസത്തിന്റെ വികസനത്തിനും വൈവിധ്യവത്ക്കരണത്തിനും കെ.ടി.ഡി.സി. ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) ടൂറിസ്റ് കേന്ദ്രങ്ങളിലേക്ക് ഗുണനിലവാരമുള്ള റോഡുകള്‍ വികസിപ്പിച്ചെടുക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) സംസ്ഥാനത്ത് അഡ്വെഞ്ചര്‍ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് എന്ന് വിശദമാക്കാമോ ?

1299

കേരളത്തിലെ വിനോദ സഞ്ചാര മേഖല

ശ്രീമതി കെ.എസ്. സലീഖ

() 2011 വര്‍ഷത്തില്‍ എത്ര വിദേശ സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു; 2010-ല്‍ എത്രപേര്‍ സന്ദര്‍ശിച്ചു എന്നത് വ്യക്തമാക്കുമോ;

(ബി) 2011 വര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം എത്രയായിരുന്നു; ആയത് 2010-ല്‍ എത്രയായിരുന്നുവെന്ന് അിയിയ്ക്കുമോ;

(സി) കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയില്‍ വിദേശ നാണ്യത്തിലൂടെയുള്ള വരുമാനം എത്ര കോടി രൂപയായിരുന്നു; എത്ര ശതമാനം വര്‍ദ്ധനവാണ് 2010 നെക്കാള്‍ ഉണ്ടായത്; വ്യക്തമാക്കുമോ;

(ഡി) വിനോദസഞ്ചാര മേഖലയിലെ മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷം എത്ര കോടി രൂപയായിരുന്നു; ഇത് തൊട്ട് മുമ്പുള്ള വര്‍ഷത്തെക്കാള്‍ എത്ര ശതമാനം കൂടുതലാണെന്ന് വ്യക്തമാക്കുമോ;

() വിദേശ സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളം സന്ദര്‍ശിക്കുന്നത് ഏത് രാജ്യത്ത് നിന്നുമാണ്; തൊട്ടുപിന്നില്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുമാണ് എന്നത് വിശദമാക്കുമോ;

(എഫ്) മുല്ലപ്പെരിയാര്‍ പ്രശ്നം ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

1300

ആഭ്യന്തര-വിദേശ ടൂറിസ്റുകള്‍ വഴിയുള്ള സാമ്പത്തികനേട്ടം

ഡോ. ടി. എം. തോമസ് ഐസക്

() സംസ്ഥാനത്ത് ഈ വര്‍ഷം വന്ന ആഭ്യന്തര-വിദേശ ടൂറിസ്റുകളെയും, അതുവഴിയുള്ള സാമ്പത്തികനേട്ടവും സംബന്ധിച്ചു ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുമോ;

(ബി) മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെയുള്ള ടൂറിസ്റുകളുടെ വരവിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ വിശദമാക്കുമോ?

1301

ടൂറിസം വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ.കെ.സുരേഷ് കുറുപ്പ്

() ടൂറിസം വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കരാറെടുത്തവര്‍ അവ യഥാസമയം പൂര്‍ത്തീയാക്കുന്നു എന്നുറപ്പാക്കുവാന്‍ ഡയറക്ടറേറ്റില്‍ നടപടി സ്വീകരിക്കുന്നുണ്ടോ;

(ബി) നിര്‍മ്മാണം യഥാസമയം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ബില്ല് പാസ്സാക്കി കൊടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ വീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാറുണ്ടോ;

(സി) ബഡ്ജറ്റ് പ്രൊവിഷനുണ്ടായിരുന്നിട്ടും ബില്ലുകള്‍ യഥാസമയം പാസ്സാക്കി കൊടുക്കാതിരിക്കുന്നത് എന്ത് കൊണ്ടാണ്;

(ഡി) ഡയറക്ടറേറ്റിലെ കാലതാമസം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായറിയാമോ;

() നിശ്ചയിക്കപ്പെട്ട പരിധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(എഫ്) പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാര്‍ക്ക് അത് യഥാസമയം നിറവേറ്റാന്‍ സാധ്യമാകുന്ന നിലയില്‍ എല്ലാ

ക്ളിയറന്‍സുകളും ലഭ്യമാക്കിയതിനു ശേഷമാണോ വര്‍ക്ക് അവാര്‍ഡ് ചെയ്യുന്നത്; വിശദമാക്കുമോ?

1302

സബ്സിഡി ഇനത്തില്‍ നല്‍കിയ തുക

ശ്രീ.കെ.സുരേഷ് കുറുപ്പ്

() ടൂറിസം വകുപ്പ് ഏതെല്ലാം ഇനങ്ങളില്‍ എത്ര കോടി രൂപ ഈ വര്‍ഷം സബ്സിഡി നല്‍കേണ്ടതായിരുന്നു;

(ബി) ക്രമരഹിതമായി ഏതെങ്കിലും അപേക്ഷ പരിഗണിച്ച് കൊണ്ട് സബ്സിഡി നല്‍കുകയുണ്ടായോ;

(സി) ഏത് വര്‍ഷത്തിലെ ഏത് തീയതി വരെയുള്ള സബ്സിഡികളാണിപ്പോള്‍ നല്‍കിയത്;

(ഡി) ബഡ്ജറ്റ് പ്രൊവിഷന്‍ ഉണ്ടായിരുന്നിട്ടും സബ്സിഡി നല്‍കാന്‍ വര്‍ഷാവസാനം വരെ കാത്തിരുന്നത് എന്തിനായിരുന്നു എന്ന് വ്യക്തമാക്കുമോ?

1303

ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍

ശ്രീ. കെ.രാധാകൃഷ്ണന്‍

() ടൂറിസം വകുപ്പ് നാളിതുവരെ ഭരണാനുമതി നല്‍കിയ അടിസ്ഥാന സൌകര്യ വികസന പദ്ധതികളില്‍ ഇനിയും പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി) ഭരണാനുമതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ടെണ്ടര്‍ വിളിച്ച് പ്രവൃത്തി ആരംഭിക്കാതിരിക്കുന്നതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) തന്നാണ്ടില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് ബഡ്ജറ്റ് പ്രൊവിഷന്‍ എത്ര കോടി രൂപയായിരുന്നു; എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുകയുണ്ടായി; അവ ഏതൊക്കെയാണ്?

1304

മൂന്നാര്‍, മാട്ടുപ്പെട്ടി എന്നീ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലെ ക്യാന്റീന്‍ നടത്തിപ്പ്

ശ്രീ. എസ്. രാജേന്ദ്രന്‍

() മൂന്നാറിലും മാട്ടുപ്പെട്ടിയിലുമുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലെ ക്യാന്റീനുകളുടെ നടത്തിപ്പിന് ആളുകളെ തിരഞ്ഞെടുക്കുന്ന രീതി എന്താണ്;

(ബി) ലേലം/ടെന്‍ഡറിലൂടെയാണോ തിരഞ്ഞെടുപ്പ്; എങ്കില്‍ അര്‍ഹതാമാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി) നിലവില്‍ ക്യാന്റീന്‍ നടത്തുന്നുണ്ടോ; എങ്കില്‍ ഏതു തരത്തിലാണ് ഇവരെ തിരഞ്ഞെടുത്തിട്ടുള്ളത്?

1305

ഹോട്ടലുകളുടെ ക്ളാസിഫിക്കേഷന്‍

ശ്രീ.കെ.സുരേഷ് കുറുപ്പ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ടൂറിസം വകുപ്പില്‍ നിന്നും എത്ര ഹോട്ടലുകളുടെ ക്ളാസിഫിക്കേഷന്‍ നടത്തിയിട്ടുണ്ട്; അവ ഏതൊക്കെയാണ് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) ക്ളാസിഫിക്കേഷനു വേണ്ടി ഇപ്പോള്‍ അവശേഷിക്കുന്ന അപേക്ഷകള്‍ എത്ര;

(സി) ത്രീസ്റാറും അതിനു മുകളിലും ക്ളാസിഫിക്കേഷന്‍ ലഭിച്ച ഹോട്ടലുകള്‍ എത്ര;

(ഡി) ഏതെല്ലാം ഹോട്ടലുകളുടെ ക്ളാസിഫിക്കേഷന്‍ നടപടിയാണ് സി.ബി.. അന്വേഷണത്തില്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

() ടൂറിസം വികസന സാധ്യതകളുടെയടിസ്ഥാനത്തില്‍ അടുത്ത 5 വര്‍ഷത്തിനകം എത്ര ഹോട്ടലുകള്‍ പുതുതായി തുടങ്ങേണ്ടതായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്?

1306

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ നടത്തിപ്പ്

ശ്രീ. കെ.രാധാകൃഷ്ണന്‍

() ഇക്കഴിഞ്ഞ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ നടത്തിപ്പിനായി മൊത്തം ചിലവായ തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഫെസ്റിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെല്ലാം ഏജന്‍സികള്‍ക്ക് എന്ത് തുക വീതം നല്‍കേണ്ടതായി വന്നു; ഓപ്പണിംഗ് സെറിമണി, ക്ളോസ്സിംഗ് സെറിമണി, നറുക്കെടുപ്പ് പരിപാടികള്‍, സമ്മാനങ്ങള്‍, പരസ്യങ്ങള്‍ തുടങ്ങി ഓരോ ഇനത്തിലും ചിലവായ തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) ഫെസ്റിവല്‍ കാലയളവില്‍ വിപണന രംഗത്തുണ്ടായ നേട്ടങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; ആയത് വെളിപ്പെടുത്താമോ;

(ഡി) ഫെസ്റിവല്‍ നടത്തിപ്പിനായി നിര്‍ദ്ദേശിക്കപ്പെട്ട സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്ന സ്ഥിരം സംവിധാനം എന്തായിരുന്നു; അത് നിലവില്‍ വരുന്നതിനുള്ള തടസ്സങ്ങള്‍ എന്താണ് എന്നത് വ്യക്തമാക്കുമോ; അടുത്ത ഫെസ്റിവല്‍ പ്രസ്തുത സംവിധാനത്തിന്‍ കീഴില്‍ നടപ്പാക്കുമോ?

1307

ഗ്രാന്റ് കേരള ഷോപ്പംഗ് ഫെസ്റിവല്‍

ശ്രീ. . കെ. വിജയന്‍

() കേരള സംസ്ഥാനത്ത് നടത്തിവരുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ (ജി.കെ.എസ്.എഫ്) ടൂറിസം മേഖലയില്‍ ഇതുവരെ നല്‍കിയിട്ടുള്ള സംഭാവനകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;

(ബി) ജി.കെ.എസ്.എഫ്.നടത്തുന്നത് മൂലം സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ ;

(സി) ഷോപ്പിംഗ് ഫെസ്റിവല്‍ കാലയളവില്‍ സംസ്ഥാനത്ത് നികുതിവരുമാനം ഗണ്യമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ എത്രയാണെന്ന് വിശദമാക്കാമോ ?

1308

തുപ്പനാട്-മീന്‍വെല്ലം പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

() പാലക്കാട് ജില്ലയിലെ തുപ്പനാട്-മീന്‍വെല്ലം പദ്ധതി കേരളത്തിലെ തന്നെ അനന്തസാദ്ധ്യതകളുള്ള ഒരു ടൂറിസം വികസന പദ്ധതിയാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ പദ്ധതി വികസിപ്പിക്കുന്നതിനും അന്യസംസ്ഥാനക്കാരുള്‍പ്പെടെയുള്ള ടൂറിസ്റുകളെ ആകര്‍ഷിക്കുന്നതിനുമായി എന്തെല്ലാം സൌകര്യങ്ങളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുതെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ സമഗ്രമായ ഒരു പ്രൊപ്പോസല്‍ സമര്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ ടൂറിസം വികസന സാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസ്തുത പദ്ധതി നടപ്പിലാക്കുമോ?

1309

ആലപ്പുഴ ജില്ലയിലെ ടൂറിസം വികസനപദ്ധതികള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആലപ്പുഴ ജില്ലയിലെ ടൂറിസം വികസനത്തിനായി ആരംഭിച്ച പദ്ധതികള്‍ ഏതെല്ലാം;

(ബി) ഈ പദ്ധതികള്‍ക്കായി മൊത്തം എത്ര രൂപ ചെലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(സി) പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി) നെഹ്റുട്രോഫി ജലോത്സവത്തെ ടൂറിസം വികസനവുമായി ബന്ധപ്പെടുത്തി എന്തെല്ലാം വികസന പരിപാടികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്;

() ഇതിനായി എന്തു തുക നീക്കിവച്ചിട്ടുണ്ട്; സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കുമോ?

1310

ആലപ്പുഴ ജില്ലയിലെ പുതിയ ടൂറിസം പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

() സ്റേറ്റ് ടൂറിസം അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ ഘടന, ഉദ്ദേശം എന്നിവ വ്യക്തമാക്കുമോ;

(ബി) ആലപ്പുഴ ജില്ലയിലെ ടൂറിസം വികസനത്തിന് എന്തെങ്കിലും അടിസ്ഥാന സൌകര്യ പദ്ധതികള്‍ക്ക് കെ.റ്റി.ഡി.സി. രൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി) ആലപ്പുഴ ജില്ലയില്‍ പുതിയതായി ബീച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുവാന്‍ ഏതെങ്കിലും പ്രദേശം തെരഞ്ഞെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

1311

ചിമ്മിനിഡാമിലെ ഡാം ബ്യൂട്ടിഫിക്കേഷന്‍ പദ്ധതി

പ്രൊഫ.സി.രവീന്ദ്രനാഥ്

  ബ്യൂട്ടിഫിക്കേഷന്‍ പദ്ധതി ജലസേചന വകുപ്പുമായി യോജിച്ച്കൊണ്ട് നടപ്പിലാക്കുമോ ?

1312

ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ ;

(ബി) ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയില്‍ ഇനി എന്തൊക്കെ പണികളാണ് പൂര്‍ത്തീകരിക്കുവാനുള്ളത്;

(സി) പദ്ധതിയുടെ പണി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?

1313

പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം ടൂറിസം ഏരിയയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തിലെ പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം ഒരു ടൂറിസം ഏരിയയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം ടൂറിസം ഏരിയയായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

1314

മലപ്പുറം ജില്ലയിലെ ടൂറിസം പദ്ധതികള്‍

ശ്രീ. വി.റ്റി. ബല്‍റാം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മലപ്പുറം ജില്ലയില്‍ ഭരണാനുമതി നല്‍കിയ ടൂറിസം പദ്ധതികള്‍ ഏതെല്ലാം;

(ബി) ഈ പദ്ധതികള്‍ക്ക് എത്ര രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു;

(സി) പ്രസ്തുത പദ്ധതികള്‍ ഏത് ഏജന്‍സികള്‍ വഴിയാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

() ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1315

അനധികൃത ബോട്ട് സര്‍വ്വീസുകളുടെ നിയന്ത്രണം

ശ്രീ. ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. സുരേഷ് കുറുപ്പ്

() സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങളില്‍ അനധികൃത ബോട്ട് സര്‍വ്വീസ് വ്യാപകമായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സംസ്ഥാനത്ത് നടന്നിട്ടുള്ള ബോട്ട് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഫിറ്റ്നസ്സില്ലാത്തഇത്തരം ബോട്ടുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1316

മലപ്പുറം ജില്ലയിലെ ടൂറിസം പദ്ധതികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() വിനോദസഞ്ചാരവികസനത്തിന് മലപ്പുറം ജില്ലയില്‍ പുതുതായി ആരംഭിച്ചിരിക്കുന്നതും തുടങ്ങാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) കൊണ്ടോട്ടി മണ്ഡലത്തിലെ നെടിയിരുപ്പ്, ചെരുപ്പടിമല, വാഴക്കാട്, ചാലിയാര്‍ എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികള്‍ക്ക് തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1317

ശാന്തിതീരം റിവര്‍സൈഡ് വാക്ക്വേ

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം സിവില്‍സ്റേഷന് താഴെ ശാന്തിതീരം റിവര്‍സൈഡ് വാക്ക്വേയുടെ നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) പദ്ധതിയുടെ ഭാഗമായി എത്ര രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വെളിപ്പെടുത്തുമോ; പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) പദ്ധതി കോഡൂര്‍ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി) ശാന്തിതീരം പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ?

1318

കഠിനംകുളം-അഞ്ചുതെങ്ങ് കായലുകളെ വാമനകുരം നദിയുമായി ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതി

ശ്രീ. ബി. സത്യന്‍

() കഠിനംകുളം-അഞ്ചുതെങ്ങ് കായലുകളെയും വാമനപുരം നദിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള എട്ട് കോടി രൂപ ചെലവ് വരുന്ന, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്ന സമഗ്രടൂറിസം പദ്ധതി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി) ഈ പദ്ധതിയ്ക്കുവേണ്ടി ഇതുവരെ എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

1319

ചാത്തന്നൂര്‍ - പരവൂര്‍ റോഡ് നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

() ടൂറിസവുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ ദേശീയപാതയെയും വര്‍ക്കല ടൂറിസ്റ് കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന ചാത്തന്നൂര്‍ - പരവൂര്‍ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ ;

(ബി) പ്രസ്തുത നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നതിന്റെ വിശദാംശം അറിയിക്കുമോ ;

(സി) പരവൂരും വര്‍ക്കലയും ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങള്‍ എന്ന നിലയില്‍ പ്രസ്തുത റോഡിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് റോഡ് നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1320

തെന്മല ഇക്കോ ടൂറിസം പദ്ധതി

ശ്രീ. കെ. രാജു

() കൊല്ലം ജില്ലയിലെ തെന്മല ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട തെന്മല ഇക്കോ ടൂറിസം പദ്ധതി ഒട്ടേറെ അപര്യാപ്തതകള്‍ നേരിടുകയാണെന്ന് ബോധ്യമായിട്ടുണ്ടോ;

(ബി) വിദേശ ടൂറിസ്റുകള്‍ ഉള്‍പ്പെടെയുളള നിരവധി വിനോദസഞ്ചാരികള്‍ നിത്യവും സന്ദര്‍ശനം നടത്തുന്ന പ്രസ്തുത മേഖലയിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1321

മലമേല്‍ ടൂറിസം പദ്ധതി

ശ്രീ. കെ. രാജു

() കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മലമേല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്തുത ഭൂമി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് കൈമാറുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത നടപടി ത്വരിതപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ടി പ്രോജക്ടുമായി ബന്ധപ്പെട്ട് എന്തൊക്കെ ടൂറിസം വികസന പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1322

ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ വികസനത്തിന് രണ്ടാം ഘട്ടം എന്ന നിലയില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളത്;

(ബി) എം.സി. റോഡില്‍ നിന്നും ജടായുപാറയിലേയ്ക്ക് പാത നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് അംഗീകാരം നല്‍കുമോ ?

1323

വയനാട് ജില്ലയുടെ ടൂറിസം വികസനത്തിന് മാസ്റര്‍ പ്ളാന്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വയനാട് ജില്ലയുടെ ടൂറിസം വികസനത്തിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ ;

(ബി) ജില്ലയിലെ ടൂറിസം വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന് ഏതെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(സി) ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഒരു സമഗ്ര ടൂറിസം മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1324

ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയില്‍ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസനത്തിന്റെ മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിക്കായി നടപ്പു വര്‍ഷം ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയുടെ വികസനത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

1325

വിനോദസഞ്ചാര മേഖലയില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച പദ്ധതികള്‍:

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

() വിനോദസഞ്ചാര മേഖലയില്‍ കോഴിക്കോട് ജില്ലയില്‍ എന്തെല്ലാം പദ്ധതികളാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ;

(ബി) എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു ; ഓരോ പദ്ധതിയുടെയും പേരും തുകയും വ്യക്തമാക്കുമോ ?

1326

ബേക്കല്‍ കുടിവെള്ള പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ടൂറിസം വകുപ്പ് മുഖേന നടപ്പിലാക്കിയ ബേക്കല്‍ കുടിവെള്ള പദ്ധതി വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി) ടൂറിസം വകുപ്പ് വാട്ടര്‍ അതോറിറ്റിയുമായി ഫൈനല്‍ എഗ്രിമെന്റ് എക്സിക്യൂട്ട് ചെയ്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(സി) മേല്‍ പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിലേക്കായി വാട്ടര്‍ അതോറിറ്റി ടൂറിസം വകുപ്പിനോട് തുക ആവശ്യപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ഡി) തുക നല്‍കി ഫൈനല്‍ എഗ്രിമെന്റ് എക്സിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

() ഫൈനല്‍ എഗ്രിമെന്റ് എക്സിക്യുട്ട് ചെയ്യാത്തത് മൂലം പ്രദേശത്തെ സാധാരണക്കാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ സാധിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1327

തളിപ്പറമ്പ് രാജരാജേശ്വരിക്ഷേത്രം റോഡ് പണി

ശ്രീ. ജെയിംസ് മാത്യു

() വടക്കേ മലബാറിലെ ഏറ്റവും പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം റോഡ് നവീകരിക്കുന്നതിനായി ടൂറിസം വകുപ്പില്‍ നിന്നും അനുവദിച്ച തുക ചെലവഴിച്ചുകൊണ്ട് പ്രവൃത്തി നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് എന്ന് വിശദമാക്കാമോ ;

(ബി) റോഡുപണി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1328

തലശ്ശേരി പൈതൃക ടൂറിസം പദ്ധതി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എത്ര പദ്ധതികളുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(ബി) ഇതില്‍ എത്ര റോഡുകള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വിശദമാക്കാമോ;

(സി) റോഡ് പണിക്കായി നീക്കിവെച്ച തുക ടൂറിസം വകുപ്പില്‍ നിന്നും പ്രസ്തുത പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ ഈ തുക കൈമാറുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1329

ഒട്ടുംപുറം ടൂറിസം പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() താനൂര്‍ നിയോജകമണ്ഡലത്തിലെ ഒട്ടുംപുറം ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളൂടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്; വിശദാംശങ്ങള്‍ നല്കുമോ;

(സി) ഒട്ടുംപുറത്ത് നിന്ന് കൂട്ടായിയിലേക്ക് കനോലികനാലിന്റെ ഭിത്തി സംരക്ഷിച്ച് ആഴംകൂട്ടി വിനോദ ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ഡി) ജില്ലയുടെ തീരദേശത്ത് ബൃഹത്തായ ഒരു ടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാകും എന് കരുതുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

1330

ഇടുക്കി ജില്ലയിലെ ടൂറിസം വികസന പദ്ധതികള്‍

ശ്രീ. വി. പി സജീന്ദ്രന്‍

() ഇടുക്കി ജില്ലയിലെ ടൂറിസം വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) പ്രസ്തുത പദ്ധതികള്‍ക്കായി എത്ര രൂപ വക കൊള്ളിച്ചിട്ടുണ്ട്;

(സി) പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1331

തൃക്കാക്കരയില്‍ ഗവണ്‍മെന്റ് ഗസ്റ് ഹൌസ്

ശ്രീ. ബെന്നി ബെഹനാന്‍

() എറണാകുളം ജില്ലാ ആസ്ഥാനമായ തൃക്കാക്കരയില്‍ ഒരു പുതിയ ഗവണ്‍മെന്റ് ഗസ്റ് ഹൌസ്, കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ പണിയുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ ;

(ബി) ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി) ഗസ്റ് ഹൌസ് പണിയുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ;

(ഡി) ഗസ്റ് ഹൌസിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

   

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.