UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

761

ആലപ്പുഴ ശുദ്ധജലപദ്ധതി

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(ബി) ആലപ്പുഴ ശുദ്ധജലപദ്ധതിയുടെ ഭാഗമായി സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച തീരദേശപാത വെട്ടിപ്പൊളിക്കേണ്ടിവരുമെന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കുവാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ആലപ്പുഴ ശുദ്ധജലപദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴയില്‍ നിന്നും തോട്ടപ്പള്ളി വരെ ദേശീയപാതയ്ക്ക് സമാന്തരമായി കുഴിയെടുത്താണ് കുഴല്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അമ്പലപ്പുഴ കളര്‍കോട് ഭാഗത്ത് എന്‍.എച്ച് വഴി പൈപ്പ് സ്ഥാപിക്കാതെ തീരദേശ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കാന്‍ തീരുമാനിക്കാനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി) അമ്പലപ്പുഴയില്‍ നിന്നും തെക്കോട്ട് ദേശീയപാതയിലൂടെ പൈപ്പ് ലൈന്‍ ഇടുന്നതുപോലെ വടക്കോട്ടും ദേശീയ പാതയിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

762

പെരളശ്ശേരി ശുദ്ധജല പദ്ധതി

ശ്രീ. കെ.കെ. നാരായണന്‍

() പെരളശ്ശേരി ശുദ്ധജല പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

763

കായംകുളം ആറാട്ടുപുഴ ശുദ്ധജല വിതരണ പദ്ധതി

ശ്രീ. സി.കെ.സദാശിവന്‍

കായംകുളം ആറാട്ടുപുഴ ശുദ്ധജല വിതരണ പദ്ധതി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സുരക്ഷിതമായ ലഭ്യത ഉറപ്പാക്കാന്‍ കാലപ്പഴക്കം വന്ന പൈപ്പ് ലൈനുകള്‍, ടാപ്പുകള്‍, ജീര്‍ണ്ണാവസ്ഥയിലുള്ള ഓവര്‍ ഹെഡ് ടാങ്കുകള്‍ എന്നിവ പുനരുദ്ധാരണം നടത്തി ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

764

കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ശുദ്ധജലവിതരണ പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം അസംബ്ളി നിയോജകമണ്ഡലത്തില്‍ സംയോജിത തീരവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ശുദ്ധജലവിതരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് അരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

765

ജലനിധിയുടെ രണ്ടാം ഘട്ടം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജലനിധിയുടെ രണ്ടാം ഘട്ടം സംസ്ഥാനത്ത് നടപ്പാക്കാന്‍ ലോകബാങ്കുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയുണ്ടായോ;

(ബി) എങ്കില്‍ എത്ര പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്; എന്തു തുക ഇതിനായി വിനിയോഗിക്കും; എത്ര വര്‍ഷം കൊണ്ട് പദ്ധതി ലക്ഷ്യം കൈവരിക്കും എന്ന് വ്യക്തമാക്കുമോ;

(സി) ഒന്നാംഘട്ടം ജലനിധി പദ്ധതി നടപ്പാക്കിയ താനൂര്‍ പോലുള്ള തീരദേശ പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ബെനിഫിഷറി ഗ്രൂപ്പുകള്‍ക്കും (ബി.ജി) ഇപ്പോള്‍ ഒട്ടുംതന്നെ വെള്ളം ലഭിക്കാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി) ഇത്തരം പഞ്ചായത്തുകളെ ജലനിധിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ജലനിധി ഡയറക്ടര്‍ ഉറപ്പ് നല്‍കിയിരുന്നത് ശ്രദ്ധയിലുണ്ടോ;

() ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടതും വെള്ളം ലഭിക്കാത്തതുമായ പഞ്ചായത്തുകളെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലലഭ്യത ഉറപ്പുവരുത്തുമോ;

(എഫ്) ജലനിധി പദ്ധതി നേരത്തേ നടപ്പാക്കിയ താനൂര്‍ പോലുള്ള പഞ്ചായത്തുകളില്‍ മറ്റു കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നിയമം അനുവദിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) എങ്കില്‍ ഇവര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്താന്‍എന്തൊക്കെ നടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ ?

766

എടവനക്കാട് പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ എടവനക്കാട് പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതിക്ക് ഫിഷറീസ് വകുപ്പും ജിഡയും സംയുക്തമായി ഫണ്ട് ലഭ്യമാക്കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, പദ്ധതി ത്വരിതഗതിയിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; പദ്ധതി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

767

കോഴിക്കോട് നഗരത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് നഗരത്തില്‍ ഉണ്ടാകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കെ.ഡബ്ള്യു.. എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചതെന്ന് വിശദമാക്കുമോ;

(ബി) കുടിവെള്ള വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായി ഏതെല്ലാം പമ്പിംഗ് സ്റേഷനുകളിലാണ് പുതിയ മോട്ടോറുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പുതിയ മോട്ടോറുകള്‍ വാങ്ങുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് തീയതി, ഫയല്‍ നമ്പര്‍ എന്നിവ സഹിതം വിശദമാക്കുമോ ?

768

പേരാമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്രയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് കേരള വാട്ടര്‍ അതോറിറ്റി രൂപം കൊടുത്തത് എപ്പോഴാണ് എന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത പദ്ധതി വിഭാവനം ചെയ്ത തരത്തില്‍ കുടിവെള്ള വിതരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി) കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്നു വെളിപ്പെടുത്തുമോ;

(ഡി) ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() പ്രസ്തുത പദ്ധതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

769

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. ജി. എസ്. ജയലാല്‍() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ ഏതൊക്കെയാണ്;

(ബി) ഓരോ പദ്ധതിയിലും സ്ഥാപിച്ചിട്ടുള്ള മോട്ടോറുകളുടെ നിലവിലുള്ള പ്രവര്‍ത്തനക്ഷമത വിലയിരുത്തിയിട്ടുണ്ടോ ;

(സി) കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തുവാന്‍ കഴിയാത്ത പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ ;

(ഡി) നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതികളില്‍ തകരാറുകള്‍ സംഭവിച്ചാല്‍ ആയത് എത്രയും പെട്ടെന്ന് പരിഹരിക്കുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ; ഇതിന് ആവശ്യമായി വരുന്ന തുക വിനിയോഗിക്കാനുള്ള അധികാരം ഈ ഉദ്യോഗസ്ഥന് നല്‍കിയിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ?

770

മംഗലം ഡാം കുടിവെള്ള പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

() മംഗലം ഡാം സ്രോതസ്സായി ഒരു കുടിവെള്ള പദ്ധതി രണ്ടുവര്‍ഷം മുന്‍പ് രൂപകല്പന ചെയ്തിരുന്നതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) ഇറിഗേഷന്‍ വകുപ്പും, വാട്ടര്‍ അതോറിറ്റിയും സംയുക്തമായി നടത്തുന്ന ഇന്‍വെസ്റിഗേഷന്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(സി) ഇന്‍വെസ്റിഗേഷന്‍ ത്വരിതപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

771

കടങ്ങോട് സമഗ്ര കുടിവെള്ള പദ്ധതി

ശ്രീ. ബാബു. എം. പാലിശ്ശേരി

() തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന കടങ്ങോട് സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഏതു ഘട്ടത്തിലാണ്;

(ബി) പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്;

(സി) പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളായ കടങ്ങോട്, എരുമപ്പെട്ടി, വേലൂര്‍ എന്നിവ വേനല്‍ക്കാലത്ത് കടുത്ത ശുദ്ധജലക്ഷാമവും വരള്‍ച്ചയും അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് എന്നതു കണക്കിലെടുത്ത് ഇതു കമ്മീഷന്‍ ചെയ്യുന്നതിന് മുന്തിയ പരിഗണന നല്‍കുമോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

772

റാന്നി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. രാജു എബ്രഹാം

() റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നതിന് ഇനിയും എന്തൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത്; സബ് സ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചി ട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി എത്ര തുകയാണ്

അനുവദിച്ചിട്ടുള്ളത്; ആയതിന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എന്നത്തേക്ക് ടെന്‍ഡര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) ശബരിമല ഇടത്താവളങ്ങളായ പെരുനാട്, വടശ്ശേരിക്കര, അങ്ങാടി എന്നിവിടങ്ങളിലെ ശുദ്ധജല വിതരണ പദ്ധതികളിലെ നിലവിലുള്ള മോട്ടോര്‍ പമ്പുകള്‍ക്കു പകരം പുതിയവ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ശബരിമല ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;

(ഡി) റാന്നി-പെരുനാട്, എഴുമറ്റൂര്‍ എന്നീ ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് എസ്.എല്‍..സി.യില്‍ അനുവദിച്ച തുക എത്ര വീതമെന്ന് വ്യക്തമാക്കാമോ; ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എന്നത്തേക്ക് ടെന്‍ഡര്‍ ചെയ്യാന്‍ കഴിയും; ആയതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

() അങ്ങാടി ഓഗ്മെന്റേഷന്‍, പെരുമ്പെട്ടി, കൊല്ലമുള, അയിരൂര്‍ എന്നീ പദ്ധതികളുടെ ഇന്‍വെസ്റിഗേഷന്‍

നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എന്നത്തേക്ക് ഓരോ പദ്ധതിയുടേയും ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും; ആയതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(എഫ്) വാട്ടര്‍ അതോറിറ്റിയുടെ വിവിധ പദ്ധതികളിലെ പമ്പു സെറ്റുകള്‍ മാറ്റുന്നതിനായി ആര്‍..ഡി.എഫ്. പദ്ധതി പ്രകാരം എടുത്ത എസ്റിമേറ്റുകള്‍ക്ക് നബാര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ടെന്‍ഡര്‍ ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ടെന്‍ഡര്‍ ചെയ്യുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

773

നേമം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം മണ്ഡലത്തിലെ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, മേലാങ്കോട് എന്നീ നഗരസഭാ വാര്‍ഡുകളില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ കുടിവെള്ളക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതു പരിഹരിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികളും എന്തൊക്കെയാണെന്നു വിശദമാക്കുമോ ?

774

കറുകുറ്റി-മൂക്കന്നൂര്‍ കുടിവെള്ള പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി-മൂക്കന്നൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച 17 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം എന്തെന്ന് വിശദീകരിക്കാമോ ;

(ബി) പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

775

പ്രിയദര്‍ശിനി ബോട്ടുജെട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ കൈനകരി ഗ്രാമപഞ്ചായത്തില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍, കുട്ടനാട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രിയദര്‍ശിനി ബോട്ടു ജെട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന പ്രസ്തുത ജെട്ടിക്ക് മുന്‍ഗണന നല്കി ഇത് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

776

ജലവിതരണം സ്വകാര്യവല്‍ക്കരണത്തിനെതിരെ നടപടി

ശ്രീമതി ഗീതാഗോപി

() ജലവിതരണ രംഗത്ത് സ്വകാര്യമേഖലയെകൂടി ഉള്‍പ്പെടുത്തി മത്സരാധിഷ്ഠിതമാക്കണമെന്ന കേന്ദ്ര പ്ളാനിംഗ് കമ്മീഷന്റെ നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത നിര്‍ദ്ദേശം നടപ്പിലായാല്‍ ജലവിതരണരംഗം ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ കയ്യടക്കുന്നതുമൂലം കുടിവെള്ളത്തിന് അമിതമായ വില നല്‍കേണ്ടിവരുമെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ജലവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളില്‍ നിന്ന് പിന്‍മാറുമോ?

777

വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാനാകുമെന്ന് അറിയിക്കുമോ?

778

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണ അനുമതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. വി. റ്റി. ബല്‍റാം

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) പരിസ്ഥിതിയുമായി ബന്ധപ്പെട്ട അനുമതി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ ;

(സി) അണക്കെട്ട് നിര്‍മ്മിക്കുന്നതിന് ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യം പരിഗണിക്കുമോ ?

779

മുല്ലപ്പെരിയാര്‍ ഡാം ബ്രേക്ക് അനാലിസിസ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ വി. ഡി. സതീശന്‍

ശ്രീറ്റി. എന്‍. പ്രതാപന്‍

ശ്രീവി. പി. സജീന്ദ്രന്‍

() മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം പരിശോധിക്കാനുള്ള ഡാം ബ്രേക്ക് അനാലിസിസ് നടത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ ഏജന്‍സികളുമായി ചേര്‍ന്നാണ് അനാലിസിസ് നടത്തുന്നത് ; ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

780

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച വിശദാംശങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

ശ്രീ വി. പി. സജീന്ദ്രന്‍

ശ്രീ എം. . വാഹീദ്

ശ്രീ . സി. ബാലകൃഷ്ണന്‍

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) ആയത് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയെയും തമിഴ്നാട് സര്‍ക്കാരിനെയും ബോദ്ധ്യപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) തമിഴ്നാട്ടിലെ ജനങ്ങളെ കേരളത്തിന്റെ നിലപാട്

ബോദ്ധ്യപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ആയത് സംബന്ധിച്ച് തമിഴ്നാട്ടിലെ വാര്‍ത്താമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ടോ?

781

മുല്ലപ്പെരിയാര്‍ ഡാമിന്റെ വിശദാംശം

ശ്രീമതി..എസ്.ബിജിമോള്‍

() മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിജപ്പെടുത്തുന്നതിന് അനുവര്‍ത്തിച്ചുവരുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാം ;

(ബി) 1970 ലെ അനുബന്ധകരാര്‍ പ്രകാരം എത്ര ടി.എം.സി. ജലമാണ് തമിഴ്നാടിന് നല്കിവരുന്നത് ;

(സി) ഡാമില്‍ നിന്ന് തമിഴ്നാടിന് ലഭിക്കുന്ന ജലം എത്രയെന്ന് കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ടോ ; ആയതിന് എന്തൊക്കെ സംവിധാനങ്ങളാണ് നിലവില്‍ ഉള്ളത് ;

(ഡി) മുല്ലപ്പെരിയാര്‍ ഡാമിന്റെ ഡാം ബ്രേക്ക് അനാലിസസ് നടത്തിയിട്ടുണ്ടോ ; എങ്കില്‍ ആയത് നടത്തുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാം ;

() ബേബി ഡാമിന്റെ നിലവിലെ അവസ്ഥ എന്താണ് ; ഡാമിന്റെ പരിസരത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എത്ര ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട് ; അവയുടെ തീവ്രത എത്രയായിരുന്നു ;

(എഫ്) ഡാം സേഫ്റ്റി അതോറിറ്റി എത്ര തവണ മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചിട്ടുണ്ട് ;

(ജി) ഇടുക്കി ഡാമിനും മുല്ലപ്പെരിയാര്‍ ഡാമിനും ഇടയില്‍ എത്ര ദൂരമുണ്ട് ; ഡാം തകര്‍ന്നാല്‍ ഈ പ്രദേശത്തെ എത്ര കുടുംബങ്ങളെ ബാധിക്കും;

(എച്ച്) അപകടം സംഭവിക്കുന്ന പക്ഷം ജനങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ കണ്ടെത്തിയ ഷെല്‍ട്ടറുകള്‍ എവിടെയൊക്കെയാണ് ;

() അപകടസാധ്യത വിലയിരുത്തുന്നതിനായി ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതിന് കേരള സ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയേണ്‍മെന്റ് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടോ ?

782

മുല്ലപ്പെരിയാര്‍ അണക്കെട്ട്

ശ്രീ. കെ.മുരളീധരന്‍

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ പി.. മാധവന്‍

() മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ;

(ബി) പഠനം നടത്തുന്നതിന് റൂര്‍ക്കി ഐ..ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ;

(സി) എന്തൊക്കെ വിഷയങ്ങളാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(ഡി) പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

783

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ.കെ. വി. വിജയദാസ്

ശ്രീ പി. ശ്രീരാമകൃഷ്ണന്‍

ശ്രീ സി. കെ. സദാശിവന്‍

() മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇതിനകം സ്വീകരിച്ച നടപടികളെ സംബന്ധിച്ച് അവലോകനം നടത്തുകയുണ്ടായോ ; എങ്കില്‍ വിശദമാക്കാമോ ;

(ബി) കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ അഭിപ്രായം തമിഴ്നാട് തങ്ങള്‍ക്കനുകൂലമായി സുപ്രീംകോടതിയില്‍ലുള്‍പ്പെടെ ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതിനിടയായ സാഹചര്യം എന്തായിരുന്നു ;

(സി) മുല്ലപ്പെരിയാറില്‍ അടിക്കടി ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ ജനങ്ങളില്‍ ഭീതി ഉളവാക്കുന്നതും ജീവന്റേയും സ്വത്തിന്റെയും കാര്യത്തില്‍ ജനങ്ങള്‍ ഭയവിഹ്വലരായി കഴിയുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സ്വീകരിക്കേണ്ടതായ തുടര്‍ നടപടികള്‍ വിശദമാക്കാമോ ?

784

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്

ശ്രീ. കെ. വി. വിജയദാസ്

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) സുപ്രീംക്കോടതി, അന്തര്‍ സംസ്ഥാന നദീജല ട്രിബ്യൂണല്‍ എന്നിവ മുന്‍പാകെ കേരളത്തിന് പുതിയൊരു അണക്കെട്ട് വേണമെന്ന നിലപാട് അംഗീകരിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കുമോ ;

(സി) മുല്ലപ്പെരിയാര്‍ ഡാം തമിഴ്നാടിന്റേതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടെന്താണ്?

785

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എ.ജി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്

ശ്രീ. എസ്. രാജേന്ദ്രന്‍

() മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് എ.ജി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളനുസരിച്ചുള്ളതായിരുന്നോ ; വിശദമാക്കുമോ ;

(ബി) അല്ലെങ്കില്‍ ഇതിനെതിരെ എന്തു നടപടിയാണ് കൈക്കൊണ്ടത് ;

(സി) .ജി.യെ വകുപ്പിന്റെ നിലപാടുകള്‍ ബോധ്യപ്പെടുത്തുന്നതില്‍ ജലവിഭവ വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ എവിടെയാണ് വീഴ്ച പറ്റിയതെന്ന് വകുപ്പ് പരിശോധിച്ചിട്ടുണ്ടോ ;

() കോടതിയില്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉണ്ടായ പിഴവ് മറികടക്കാന്‍ എന്തു നടപടി കൈക്കൊണ്ടുവെന്ന് അറിയിക്കുമോ ?

786

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനം

ശ്രീ. ബാബു എം. പാലിശ്ശേരി

() മുല്ലപ്പെരിയാര്‍ ഡാമിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി വിദഗ്ധ സംഘം എന്തെല്ലാം പരിശോധനകളാണ് നടത്തിയിട്ടുള്ളത് ;

(ബി) എന്തെല്ലാം നിഗമനത്തിലാണ് വിദഗ്ധ സംഘം എത്തിയിട്ടുള്ളത് ; പുതിയ ഡാം എന്ന നിര്‍ദ്ദേശം സംസ്ഥാന ഗവണ്‍മെന്റ് ഉപേക്ഷിച്ചുവോ ;

(സി) പുതിയ ഡാമിനുള്ള അനുമതിക്കായി കേന്ദ്ര ഗവണ്‍മെന്റിനെ സമീപിച്ചിട്ടുണ്ടോ ;

(ഡി) കേന്ദ്ര ഗവണ്‍മെന്റ് ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

() തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും എന്ന ആശയം മുന്‍നിര്‍ത്തി പുതിയ ഡാമിന്റെ അനുമതിക്കായി കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ;

(എഫ്) എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?

787

മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച മുന്‍ സര്‍ക്കാര്‍ എടുത്ത സമീപനം

ശ്രീ.കെ. അച്ചുതന്‍

ശ്രീ സണ്ണി ജോസഫ്

ശ്രീ .പി. അബ്ദുള്ളക്കുട്ടി

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ ഉന്നത അധികാര സമിതി അനുകൂല സമീപനം എടുത്തിട്ടുണ്ടോ;

(ബി) ഇത്തരമൊരു സമീപനത്തിന് വേണ്ടി സംസ്ഥാനം നിരത്തിയ വാദങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി) പുതിയ ഡാമിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും മറ്റും സംബന്ധിച്ച് ഉന്നതാധികാര സമിതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച സംസ്ഥാനത്തിന്റെ അഭിപ്രായമെന്തായിരുന്നു;

(ഡി) ഇതു സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ എടുത്ത സമീപനമെന്തായിരുന്നു ?

788

മുല്ലപ്പെരിയാര്‍ ഡാം ബ്രേക്ക് അനാലിസിസ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() മുല്ലപ്പെരിയാര്‍ ഡാമിന്റെ ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നതിന് വിദഗ്ദ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) പ്രസ്തുത ഏജന്‍സി പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

789

മുല്ലപ്പെരിയാര്‍ പ്രശ്നം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

ശ്രീ കെ.കെ.ജയചന്ദ്രന്‍

ശ്രീ എസ്. രാജേന്ദ്രന്‍

ശ്രീ കെ. സുരേഷ് കുറുപ്പ്

() മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വകുപ്പുമന്ത്രിതന്നെ സമരം ചെയ്യേണ്ടിവന്ന സാഹചര്യം എന്തായിരുന്നു ;

(ബി) കേന്ദ്ര ഗവണ്‍മെന്റ് നിലപാട് സംസ്ഥാന താല്പര്യത്തിന് അനുഗുണമായിരുന്നതായി കരുതുന്നുണ്ടോ ;

(സി) മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; എങ്കില്‍ ആയതിനോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് ;

(ഡി) ഇത്തരം ഇടപെടലുകള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷമാക്കാനേ ഉപകരിക്കുകയുള്ളു എന്ന കാര്യം കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും ബോദ്ധ്യപ്പെടുത്തുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

790

തിരുവനന്തപുരം കെ.ഡബ്ള്യൂ.. നീന്തല്‍ക്കുളത്തിന്റെ നവീകരണപദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി. യു. കുരുവിള

() തിരുവനന്തപുരത്തുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ നീന്തല്‍ക്കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(ബി) ഇതിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഏത് ഏജന്‍സിയെയാണ് കേരള വാട്ടര്‍ അതോറിറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്; പ്രസ്തുത പ്രവൃത്തി എന്നു തുടങ്ങും; ഈ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(സി) ഈ പദ്ധതിക്കായി നാളിതുവരെ എത്ര തുക ചെലവാക്കിയെന്നു വ്യക്തമാക്കുമോ;

(ഡി) ഇതിനായി എത്ര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നുവെന്നും, ഇവരെ ഇപ്പോള്‍ എവിടെയൊക്കെയാണു നിയമിച്ചിരിക്കുന്നതെന്നും വിശദമാക്കുമോ;

() കെ.ഡബ്ള്യൂ..യില്‍ ഇപ്പോള്‍ നീന്തല്‍ പരിശീലകന്റെ ഒഴിവുണ്ടോ; എങ്കില്‍ എത്രയെണ്ണം; ഈ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?

791

ജലനിധി ഫെയ്സ് ടു പദ്ധതി

ശ്രീ. വി. ശശി

() ലോകബാങ്ക് സഹായത്തോടെയുള്ള ജലനിധി ഫെയ്സ് ടു എന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പ്രോഗ്രാമിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 1200 കോടി രൂപയില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?

792

ജലനിധി പദ്ധതി

ശ്രീ. പി. . മാധവന്‍

() ജലനിധി പദ്ധതി രണ്ടാംഘട്ടത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

(ബി) ഇതിന് ആവശ്യമായ തുക എത്രയെന്ന് അറിയിക്കുമോ;

(സി) സംസ്ഥാനത്ത് എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിമൂലം പ്രയോജനം ലഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി) പദ്ധതിയുടെ വായ്പാ തിരിച്ചടവ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമോ;

() തൃശ്ശൂര്‍ ജില്ലയിലെ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതി പ്രയോജനം ലഭിക്കുകയെന്ന് അറിയിക്കുമോ?

793

ജലനിധിയുടെ 2-ാം ഘട്ട പദ്ധതി

ശ്രീ. കെ. അച്ചുതന്‍

ശ്രീ . പി. അബ്ദുള്ളക്കുട്ടി

ശ്രീ . സി. ബാലകൃഷ്ണന്‍

ശ്രീ വി. റ്റി. ബല്‍റാ

() ജലനിധിയുടെ 2-ാം ഘട്ട പദ്ധതിക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി) എത്ര പഞ്ചായത്തുകളില്‍ ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു ;

(സി) എല്ലാ പഞ്ചായത്തുകളിലും ഇത് നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

794

കുറ്റ്യാടി ജലസേചന കനാല്‍ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ ബണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത് ;

(ബി) ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ ദൂരം, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തുമോ ?

795

മാഹി കനാല്‍ ഗതാഗത യോഗ്യമാക്കാന്‍ നടപടി

ശ്രീ.സി.കെ. നാണു

() മാഹി കനാല്‍ ഗതാഗത യോഗ്യമാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോ;

(ബി) ഈ സാമ്പത്തിക വര്‍ഷം മാഹി കനാലിന് എന്തു തുക ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു എന്നും ഇതില്‍ എന്തു തുക ഈ വര്‍ഷം ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ ?

796

വടകര-മാഹി കനാല്‍

ശ്രീമതി കെ. കെ. ലതിക

() വടകര-മാഹി കനാലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടനെ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ നടപടിക്രമങ്ങള്‍ ഏതുവരെയായി എന്നും എപ്പോള്‍ പ്രവൃത്തി തുടങ്ങാന്‍ കഴിയും എന്നും വ്യക്തമാക്കുമോ?

797

കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ റോഡുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ സദാനന്ദപുരം മുതല്‍ എഴുകോണ്‍ വരെയുള്ള കനാല്‍ റോഡുകള്‍ പൊട്ടി പൊളിഞ്ഞ് ശോച്യാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത റോഡുകളുടെ ദൈര്‍ഘ്യം എത്രയാണ്;

(സി) പ്രസ്തുത റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കും?

798

നദികളിലും കനാലുകളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നിയമനിര്‍മ്മാണം

ശ്രീ.മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ നദികളിലും കനാലുകളിലും വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) ഇത്തരം നടപടികള്‍ നിയമവിരുദ്ധമാക്കുന്നതിനും ശിക്ഷ നല്‍കുന്നതിനുമുള്ള നിയമനിര്‍മ്മാണം നടത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി) ജലമലിനീകരണം ഇല്ലാതാക്കി പുഴകളെയും നദികളെയും കനാലുകളെയും ശുദ്ധീകരിക്കുന്നതിനുള്ള ബൃഹത്പദ്ധതിക്കു രൂപം നല്‍കുമോ ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.