UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

681

പി.എച്ച്.സി.കള്‍ സി.എച്ച്.സി.കളായി ഉയര്‍ത്താന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി. യു. കുരുവിള

() സംസ്ഥാനത്തെ പി. എച്ച്. സി.കളെ സി. എച്ച്. സി. കളായി ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ ആശുപത്രികളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റാഫിന്റെയും ഒഴിവുകള്‍ നികത്തുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) ഈ വര്‍ഷം ഹോമിയോപ്പതി വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഹോമിയോ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) സംസ്ഥാനത്ത് പുതിയ ഹോമിയോ ആശുപത്രി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

682

മാറഞ്ചേരി സി. എച്ച്. സി. യുടെ കെട്ടിട നിര്‍മ്മാണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരി സി. എച്ച്. സി.യുടെ കെട്ടിട നിര്‍മ്മാണത്തിന് നബാര്‍ഡ് അനുവദിച്ച ഒരുകോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ ;

(സി) നിലവിലെ അവസ്ഥ വിശദമാക്കാമോ ?

683

ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ വികസനം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ വികസനത്തിന് 25 കോടി രൂപ അനുവദിച്ചതായി ബഹു. കേന്ദ്ര ആരോഗ്യ മന്ത്രിയുടേതായി പത്രങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശം നല്‍കുമോ;

(ബി) ബഹു. കേന്ദ്ര ആരോഗ്യ സഹമന്ത്രി ആലപ്പുഴ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശന വിവരം മറ്റ് ജനപ്രതിനിധികളെ അറിയിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

684

പുതുക്കാട് വല്ലച്ചിറ ആശുപത്രിയില്‍ ഐ. പി. സംവിധാനം ആരംഭിക്കുവാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തില്‍ വല്ലച്ചിറ ആശുപത്രിയില്‍ നിലവില്‍ ഐ.പി ആരംഭിക്കുന്നതിന് സംവിധാനം ഉണ്ടെങ്കിലും, അരംഭിച്ചിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് ആരംഭിക്കുവാന്‍ ഏതെങ്കിലും വിധത്തില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;

(സി) ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ നീക്കി ഈ സാമ്പത്തികവര്‍ഷത്തില്‍ത്തന്നെ ഐ.പി. ആരംഭിയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ?

685

കൊരട്ടി ലെപ്രസി ആശുപത്രി വികസനം

ശ്രീ. ബി. ഡി. ദേവസ്സി

() കൊരട്ടി ലെപ്രസി ആശുപത്രിയുടെ ഉപയോഗശൂന്യമായ 100 ഏക്കര്‍ സ്ഥലത്ത് ‘മെഡിസിറ്റി’ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി) കൊരട്ടി ലെപ്രസി ആശുപത്രിയുടെ ന്യൂബ്ളോക്ക്, .പി. ബ്ളോക്ക്, ചുറ്റുമതില്‍ നിര്‍മ്മാണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ലെപ്രസി ആശുപത്രിയിലെ അന്തേവാസികളായ രോഗികള്‍ക്ക് ലെപ്രസി പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

686

ജെ.പി.എച്ച്.എന്‍. മാരെ പി.എസ്.സി. ലിസ്റില്‍ നിന്നും നിയമിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() തിരുവനന്തപുരം ജില്ലയിലെ എന്‍.ആര്‍.എച്ച്.എം. പദ്ധതിയിലേയ്ക്ക് ജെ.പി.എച്ച്.എന്‍. മാരെ തെരഞ്ഞെടുക്കുന്നതിന്റെ നടപടിക്രമം വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയിലേയ്ക്കുള്ള ജെ.പി.എച്ച്.എന്‍.മാരെ നിലവിലുള്ള പി.എസ്.സി. ലിസ്റില്‍ നിന്നാണോ തെരഞ്ഞെടുത്തിട്ടുള്ളത്; അല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) ഇതര ജില്ലകളിലേതുപോലെ തിരുവനന്തപുരം ജില്ലയിലും എന്‍.ആര്‍.എച്ച്.എം. പദ്ധതിയിലേയ്ക്ക് ജെ.പി.എച്ച്.എന്‍. മാരെ പി.എസ്.സി. ലിസ്റില്‍ നിന്നും തെരഞ്ഞെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

687

ജെ.പി.എച്ച്.എന്‍. ഗ്രേഡ് കക ഒഴിവുകള്‍

ശ്രീ.മഞ്ഞളാംകുഴി അലി

() ആരോഗ്യ വകുപ്പിലെ ജെ.പി.എച്ച്.എന്‍. ഗ്രേഡ്കക -ന്റെ സീനിയോറിറ്റി ലിസ്റില്‍ നിന്നും 1 മുതല്‍ 730 വരെ റാങ്ക് ഉള്ളവരെ 16.07.2004 -ാം തീയതി മുന്‍കാല പ്രാബല്യത്തോടെ പ്രെമോഷന്‍ നല്‍കിയതിന് ശേഷം എത്ര പേര്‍ക്ക് ജെ.പി.എച്ച്.എന്‍. ഗ്രേഡ്ക-ല്‍ നിന്നും എല്‍.എച്ച്.. ആയി പ്രൊമോഷന്‍ നല്‍കിയിട്ടുണ്ട്;

(ബി) ഇതുമൂലം ഉണ്ടായ ഒഴിവുകളിലേയ്ക്ക് എത്ര ജെ.പി.എച്ച്.എന്‍.ഗ്രേഡ് കക -ല്‍ ഉള്ളവര്‍ക്ക്ജെ.പി.എച്ച്.എന്‍. ഗ്രേഡ് ക ആയി പ്രൊമോഷന്‍ നല്‍കിയിട്ടുണ്ട്;എല്‍.എച്ച്.. പ്രൊമോഷന് ആനുപാതികമായി ജെ.പി.എച്ച്.എന്‍. ഗ്രേഡ് ക പ്രൊമോഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി) 01.06.2011-ന് ശേഷം നാളിതുവരെ ജെ.പി.എച്ച്.എന്‍. ഗ്രേഡ് ക, ജെ.പി.എച്ച്.എന്‍. ഗ്രേഡ് കക എന്നീ തസ്തികയിലുള്ള എത്രപേരെ മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരം ജില്ലയിലേയ്ക്ക് ട്രാന്‍സ്ഫര്‍, വര്‍ക്കിംഗ് അറേഞ്ച്മെന്റ് എന്നീ രീതികളില്‍ മാറ്റി നിയമിച്ചിട്ടുണ്ട്;

(ഡി) ഈ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് ഈ തസ്തികയിലുള്ള എത്ര പേരെ മറ്റ് ജില്ലകളിലേയ്ക്ക് മാറ്റി നിയമിച്ചിട്ടുണ്ട്;

() തിരുവനന്തപുരം ജില്ലയില്‍ ജെ.പി.എച്ച്.എന്‍. ഗ്രേഡ് കകന്റെ ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമന ശുപാര്‍ശ നല്‍കാത്ത എത്ര ഒഴിവുകള്‍ ഉണ്ട്; അവ അടിയന്തിരമായി നികത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(എഫ്) തിരുവനന്തപുരം ജില്ലയിലെ ജെ.പി.എച്ച്.എന്‍. ഗ്രേഡ് കകന്റെ എല്ലാ സൂപ്പര്‍ ന്യൂമററി ഒഴിവുകളും പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ജി) തിരുവനന്തപുരം ജില്ലയിലെ എല്‍.എച്ച്.എസ്., എല്‍.എച്ച്.., ജെ.പി.എച്ച്.എന്‍. ഗ്രേഡ് ക, ജെ.പി.എച്ച്.എന്‍.ഗ്രേഡ് കക എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ പേരുവിവരം ലഭ്യമാക്കാമോ; ജെ.പി.എച്ച്.എന്‍. ഗ്രേഡ് കക, ജെ.പി.എച്ച്.എന്‍. ഗ്രേഡ് ക എന്നീ തസ്തികകളുടെ അനുപാതം 2:1 -ല്‍ നിന്ന് 1:1 ആക്കിയത് മൂലം എന്‍ട്രി കേഡര്‍ തസ്തികയിലുണ്ടാകുന്ന കുറവ് പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്?

688

എന്‍.ആര്‍.എച്ച്.എം പദ്ധതിപ്രകാരമുള്ള നിയമനങ്ങള്‍

ശ്രീ..കെ. ബാലന്‍

() എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരം 2011 മേയ് മാസത്തിന്ശേഷം എത്ര തുക കേന്ദ്രസഹായമായി ലഭിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഇതില്‍ എത്ര തുക ചെലവാക്കി; ഓരോ മേഖലയിലും ചെലവാക്കിയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) 2011 മേയ് മാസത്തിന്ശേഷം എന്‍.ആര്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ ആശുപത്രികളുടെ ഭൌതിക സഹാചര്യം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

ഉണ്ടെങ്കില്‍ ഏതെല്ലാം ആശുപത്രികളിലാണ് ഭൌതിക സാഹചര്യം വര്‍ദ്ധിപ്പിച്ചത്;

(ഡി) എന്‍.ആര്‍.എച്ച്.എം പദ്ധതിയില്‍ ഡോക്ടര്‍ മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ 2011 മേയ് മാസത്തിന്ശേഷം നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ജില്ല തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ ?

689

എന്‍.ആര്‍.എച്ച്.എം മുഖേന നിയമിതരായ സ്റാഫ് നഴ്സുമാരുടെ അവധി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ എന്‍.ആര്‍.എച്ച്.എം മുഖേന നിയമിതരായിരിക്കുന്ന സ്റാഫ് നഴ്സുമാര്‍ക്ക് പ്രസവാവധി അനുവദിച്ചിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി) എന്‍.ആര്‍.എച്ച്.എം സ്റാഫ് നഴ്സുമാര്‍ക്ക് ബാധകമായിട്ടുള്ള അവധികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി) പി.എസ്.സി. മുഖേന നിയമിതരായ സ്റാഫ് നഴ്സുമാര്‍ക്ക് ആറ് ദിവസത്തെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ലഭിക്കുന്ന ‘ഡേ ഓഫ്' എന്‍.ആര്‍.എച്ച്.എം സ്റാഫ് നഴ്സുമാര്‍ക്ക് ബാധകമാണോ; അല്ലെങ്കില്‍ എന്‍.ആര്‍.എച്ച്.എം സ്റാഫ് നഴ്സുമാര്‍ക്ക് കൂടി ഈ ആനുകൂല്യം ലഭിക്കുമോ?

690

ഡോക്ടര്‍ ഓഫ് ഫാര്‍മസി കോഴ്സ്

ശ്രീ. . കെ. വിജയന്‍

() സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം - ഡി) കോഴ്സ് പഠിക്കാനുള്ള സൌകര്യം ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കോഴിക്കോട് സര്‍ക്കാര്‍ ഫാര്‍മസി കോളേജില്‍ ഫാം - ഡി കോഴ്സ് തുടങ്ങാനുള്ള നടപടി സ്വീകരിക്കുമോ ?

691

സ്വകാര്യലാബുകളുടെ പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍

ശ്രീവി. ശശി

ശ്രീജി. എസ്. ജയലാല്‍

ശ്രീകെ. രാജു

() സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ എത്ര ലാബ് ടെക്നീഷ്യന്മാരും എത്ര ലാബുകളും ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീതം;

(ബി) സ്വകാര്യ മേഖലയില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സുകള്‍ നടത്തുന്ന എത്ര സ്ഥാപനങ്ങളുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) സ്വകാര്യലാബുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്താനുള്ള എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

692

സ്വകാര്യലബോറട്ടറികളുടെ പ്രവര്‍ത്തനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() സ്വകാര്യമേഖലയില്‍ ലബോറട്ടറികള്‍ അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;

(ബി) ലബോറട്ടറികളില്‍ ടെക്നീഷ്യന്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് മതിയായ യോഗ്യത ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) സ്വകാര്യ ലബോറട്ടറികളിലെ വിവിധ ടെസ്റുകളുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നിരക്കുകള്‍ നിശ്ചയിച്ചു നല്‍കുമോ;

(ഡി) സ്വകാര്യ ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുമോ?

693

സ്വകാര്യ ആശുപത്രികളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. വി. ശശി

() സ്വകാര്യ ആശുപത്രികളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയെ സംബന്ധിച്ച് പഠനം നടത്താന്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഈ മേഖലയിലുണ്ടായിട്ടുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായ ഒരു സേവന വേതന വ്യവസ്ഥ പ്രഖ്യാപിക്കുമോ?

694

ആയൂര്‍വേദ സര്‍വ്വകലാശാല രൂപീകരണം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് ആയൂര്‍വേദ ചികിത്സാ-പഠന-ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി) ഈ സ്ഥാപനങ്ങള്‍ അഫിലിയേറ്റ് ചെയ്ത് ഒരു ആയൂര്‍വേദ സര്‍വ്വകലാശാല രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

695

പുതിയ ആയൂര്‍വ്വേദ ഡിസ്പെന്‍സറികള്‍

ശ്രീ. വി. ഡി. സതീശന്‍

ശ്രീപി. സി. വിഷ്ണുനാഥ്

ശ്രീ.സി. ബാലകൃഷ്ണന്‍

ശ്രീ.റ്റി. ജോര്‍ജ്

() സംസ്ഥാനത്ത് ആയൂര്‍വ്വേദ ചികിത്സാ സമ്പ്രദായം പ്രചരിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) പുതിയ ആയൂര്‍വ്വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

696

ഔഷധച്ചെടികളുടെ കൃഷി

ശ്രീ. സി.കെ. നാണു

() ആയുര്‍വ്വേദ ചികിത്സയ്ക്കാവശ്യമായ ഔഷധച്ചെടികള്‍ കൂടുതലായി കൃഷിചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി) വനംവകുപ്പും-ആരോഗ്യവകുപ്പും ചേര്‍ന്ന് വനാതിര്‍ത്തികളിലും മറ്റും ഔഷധച്ചെടികള്‍ കൃഷി ചെയ്യുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര സ്ഥലത്ത് എന്ന് വ്യക്തമാക്കുമോ;

(സി) ഔഷധച്ചെടികള്‍ വിദേശത്ത് കയറ്റി അയയ്ക്കാന്‍ പറ്റുന്ന രൂപത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സന്നദ്ധമാകുമോ?

697

ചേലക്കര ആയുര്‍വ്വേദാശുപത്രിയുടെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര ആയുര്‍വ്വേദാശുപത്രിയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായിവര്‍ദ്ധിച്ചുവരുന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ ആശുപത്രിയില്‍ നിലവിലുള്ള കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ട അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ രോഗികളുടെ വര്‍ദ്ധനവനുസരിച്ച് കിടക്കകളുടെ എണ്ണം കൂട്ടുവാനും വിവിധ പരിശോധനാ വിഭാഗങ്ങള്‍ സ്ഥാപിക്കുവാനും അവയ്ക്കാനുപാതികമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കൂടുതലായി നിയമിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ?

698

കെ.എച്ച്.ആര്‍.ഡബ്ള്യു.എസ്.വിന്റെ കീഴില്‍ പുറക്കാട്ടിരി ആയുര്‍വ്വേദ സെന്റര്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() കെ.എച്ച്.ആര്‍.ഡബ്ള്യു.എസ്.ന്റെ കീഴില്‍ പുറക്കാട്ടിരി ആയുര്‍വ്വേദ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടംവരെയായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ഇന്നേവരെ എത്ര ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട് ;

(സി) ഇതിനായി ഇതുവരെ ചെലവാക്കിയ തുക ഒരു നിഷ്ക്രിയ നിക്ഷേപമായി തുടരുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഈ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്താമോ ; ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

699

പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ.സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും നിലവില്‍ ഡോക്ടര്‍മാരുടെ എത്ര ഒഴിവുകളുണ്ട്;

(ബി) പ്രസ്തുത ഒഴിവുകള്‍ സ്ഥാപനം തിരിച്ച് വിശദമാക്കുമോ?

700

ആയൂര്‍വ്വേദ കോളേജ് ആശുപത്രികളിലെ ചികിത്സാ നിരക്ക് വര്‍ദ്ധനവ്

ശ്രീ. റ്റി. വി. രാജേഷ്

() കേരളത്തിലെ ആയൂര്‍വ്വേദ കോളേജ് ആശുപത്രികളിലെ ചികിത്സാ നിരക്കും സര്‍വ്വീസ് ചാര്‍ജ്ജും ഇതരഫീസുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;

(ബി) പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യനിരക്കില്‍ ലഭ്യമായിരുന്ന ചികിത്സ പൂര്‍ണ്ണമായും നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

701

കായംകുളം അസംബ്ളി മണ്ഡലത്തിലെ ആശാപ്രവര്‍ത്തകരുടെ ഒഴിവുകള്

ശ്രീ.സി.കെ.സദാശിവന്‍

() കായംകുളം അസംബ്ളി മണ്ഡലത്തില്‍ ഉള്‍പ്പെട്ട കായം കുളം നഗരസഭ, പത്തിയൂര്‍, ചെട്ടികുളങ്ങര, ഭരണിക്കാവ്, കൃഷ്ണപുരം, കണ്ടല്ലൂര്‍, ദേവികുളങ്ങര പഞ്ചായത്തുകളില്‍ നിലവില്‍ ആശാപ്രവര്‍ത്തകരുടെ ഒഴിവുകള്‍ ഉണ്ടോ;

(ബി) എങ്കില്‍ ഇവരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

702

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക, ഗ്രേഡ് ക അനുപാതം

ശ്രീ. എസ്. ശര്‍മ്മ

() ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക, ഗ്രേഡ് ക അനുപാതം 1:1 എന്ന് പുന: ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി) ഉണ്ടെങ്കില്‍, ഇതിന്റെയടിസ്ഥാനത്തില്‍ പ്രമോഷന്‍

ലഭിച്ചവര്‍ക്ക് നിയമനം നല്‍കുന്നത് എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) ഇത്തരത്തില്‍ അനുപാതം നിശ്ചയിക്കുമ്പോള്‍, എത്ര പേര്‍ക്ക് പ്രമോഷന്‍ ആനുകൂല്യം ലഭിക്കുമെന്നും, ഇതുമൂലം സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമോയെന്നും വ്യക്തമാക്കാമോ?

703

നേമം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്

ശ്രീ. വി. ശിവന്‍കുട്ടി

() ആരോഗ്യ വകുപ്പിനു കീഴില്‍ നേമം നിയോജകമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പര്‍, ഓരോ സ്ഥാപനത്തിലേയും ഓഫീസ് മേധാവിയുടെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ലഭ്യമാക്കുമോ ;

(ബി) നേമം മണ്ഡലത്തില്‍ ആരോഗ്യരംഗത്ത് പുതുതായി നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ ?

704

ചന്തിരൂര്‍,പൊതുമലിനീകരണ നിയന്ത്രണ പ്ളാന്റ്

ശ്രീ. . എം. ആരിഫ്

() ചന്തിരൂര്‍ പൊതുമലിനീരണ നിയന്ത്രണ പ്ളാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി എത്രരൂപയാണ് കിന്‍ഫ്രാവഴി കേന്ദ്ര ഫണ്ട് പരിസ്ഥിതി വകുപ്പിന് ലഭ്യമായിട്ടുള്ളത്;

(ബി) പൊതു മലിനീകരണ നിയന്ത്രണ പ്ളാന്റിനുവേണ്ടി ആകെ എത്ര രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്;

(സി) പ്ളാന്റ് നിര്‍മ്മിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള അഇഇഋജഠ കമ്മിറ്റി ബഹു. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ. സി. വേണുഗോപാലും അരൂര്‍ എം. എല്‍. .യും പങ്കെടുത്ത് എത്ര യോഗങ്ങള്‍ ആകെ ചേര്‍ന്നിട്ടുണ്ട്; യോഗങ്ങളില്‍ എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടത്; അത് പ്രകാരം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി) പൊതുമലിനീകരണ നിയന്ത്രണ പ്ളാന്റ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തുക നീക്കി വച്ചിട്ടുണ്ടോ; സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 6 കോടി രൂപ ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; ഈ തുക എന്നത്തേക്ക് അനുവദിക്കുമെന്ന് വ്യക്തമാക്കുമോ?

705

മാലിന്യസംസ്കരണ രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍

ശ്രീ. സണ്ണി ജോസഫ്

ശ്രീ. പി. അബ്ദുളളക്കുട്ടി

ശ്രീപി. സി. വിഷ്ണുനാഥ്

ശ്രീഡൊമിനിക് പ്രസന്റേഷന്‍

() ഖരമാലിന്യസംസ്കരണ രംഗത്ത് എന്തെല്ലാം പദ്ധതികളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി നൂതന സാങ്കേതികവിദ്യ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ജില്ലാതലങ്ങളില്‍ മാലിന്യ സംസ്കരണത്തിന് വേണ്ട ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോ?

706

പൊന്നാനിയില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനിയില്‍ വാട്ടര്‍ട്രീറ്റ്മെന്റ് പ്ളാന്റ് ഇല്ലാത്തതുമൂലം മലിനജലം കുടിച്ച് പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ;

(സി) വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്ളാന്റ് സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമോ?

707

ഹോമിയോ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നുര്‍ നിയോജകമണ്ഡലത്തില്‍ ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ഡോക്ടര്‍മാരുടെ എത്ര ഒഴിവുകളുണ്ട് ;

(ബി) ഒഴിവുകള്‍ സ്ഥാപനം തിരിച്ച് വിശദമാക്കാമോ ?

 
708

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. ബാബു. എം. പാലിശ്ശേരി

ശ്രീ എം. ഹംസ

ഡോ. കെ.ടി. ജലീല്‍

ശ്രീ. ബി. സത്യന്‍

() പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ഇതുവരെ എന്തു നടപടി സ്വീകരിച്ചു;

(ബി) ഇവയ്ക്കു വേണ്ട സ്ഥലം എവിടെയൊക്കെയാണ് കണ്ടെത്തിയിരിക്കുന്നത്;

(സി) ഇവയുടെ പ്രവര്‍ത്തന നിയന്ത്രണാധികാരം ഏത് ഏജന്‍സിക്കാണ് നിശ്ചയിച്ചിരിക്കുന്നത്;

(ഡി) ഇവ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുവാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ സ്വകാര്യ പങ്കാളിളെ കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കെണ്ടിട്ടുള്ളത്?

709

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് അനുവദിച്ച ഫണ്ട്

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി ആറ് കോടി രൂപ അനുവദിച്ചതായി ബഹു. കേന്ദ്ര ആരോഗ്യ സഹമന്ത്രിയുടേതായി അച്ചടി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

710

ഗവണ്മെന്റ് ദന്തല്‍ കോളേജ് അദ്ധ്യാപകരുടെ പ്രമോഷന്‍

ശ്രീ. കെ. എം. ഷാജി

() ഗവണ്മെന്റ് ദന്തല്‍ കോളേജ് അദ്ധ്യാപകരുടെ പ്രമോഷന് ബിരുദാനന്തരബിരുദം (എം.ഡി.എസ്.) നേടുന്നതിനു മുമ്പുള്ള പ്രവൃത്തി പരിചയം പരിഗണിക്കാറുണ്ടോ;

(ബി) ബിരുദാനന്തരബിരുദം നേടുന്നതിനുമുമ്പുള്ള പ്രവൃത്തി പരിചയം പരിഗണിക്കുന്നതിന് ദന്തല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ റെഗുലേഷന്‍ അനുവദിക്കുന്നുണ്ടോ;

(സി) ഇക്കാര്യത്തില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് വിധി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ഡി) കേരള സ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സിലെ റൂള്‍ 10 ദന്തല്‍ കോളേജ് അദ്ധ്യാപകരുടെ പ്രമോഷനു ബാധകമാണോ; അത് പാലിക്കാറുണ്ടോ;

() തിരുവനന്തപുരം ഗവണ്മെന്റ് ദന്തല്‍ കോളേജില്‍ ബിരുദാനന്തരബിരുദം നേടുംമുമ്പുള്ള പ്രവൃത്തിപരിചയം പരിഗണിച്ച് ആര്‍ക്കെങ്കിലും മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രമോഷന്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദാംശം നല്‍കുമോ?

711

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം

ശ്രീ. വി. ശശി

() സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് രോഗികളെ ലഭിക്കുന്നില്ലായെന്ന കാര്യം

ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അംഗീകാരം ലഭിക്കാന്‍ നിശ്ചിത എണ്ണം രോഗികളെ തികയ്ക്കുന്നതിനു വേണ്ടി ആളുകളെ വാടകയ്ക്ക് എടുക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) ആളുകളെ വാടകയ്ക്ക് എടുത്ത് രോഗികളുടെ എണ്ണം തികച്ച് അംഗീകാരം നിലനിര്‍ത്തിയ സ്ഥാപനങ്ങളുടെമേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

712

കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്സിന്റെ എ.സി.ആര്‍. ലാബിന്റെ പ്രവര്‍ത്തനം

ശ്രീ. തോമസ് ചാണ്ടി

ശ്രീ. കെ. ശശീന്ദ്രന്‍

() തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്സിന്റെ എ.സി.ആര്‍. ലാബില്‍ നിന്നുള്ളഗ പ്രതിവര്‍ഷവരുമാനം എത്രയെന്നു വ്യക്തമാക്കുമോ;

(ബി) എത്ര ശതമാനം നിര്‍ദ്ധനരോഗികള്‍ക്ക് പരിശോധനാ ഫീസില്‍ ഇളവുനല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി) വിവിധ കാറ്റഗറികളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി) .സി.ആര്‍. ലാബില്‍ ടെക്നിക്കല്‍ തസ്തികകളില്‍ പത്തുവര്‍ഷത്തില്‍ക്കൂടുതല്‍ സര്‍വ്വീസ് ഉള്ളവര്‍ക്കു സ്ഥിരനിയമനം നല്‍കി ലാബിന്റെ പ്രവര്‍ത്തനം സുസ്ഥിരമാക്കുന്ന കാര്യം പരിശോധിക്കുമോ?

713

വക്കം റൂറല്‍ ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കീഴില്‍ വരുന്ന വക്കം റൂറല്‍ ഹെല്‍ത്ത് സെന്ററിന്റെ ഭരണപരമായ ചുമതലയുള്ള വകുപ്പ് മേധാവി ആരാണ്;

(ബി) ഈ ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

714

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ സീനിയോറിറ്റി

ശ്രീ. കെ. മുരളീധരന്‍

() മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പീഡിയാട്രിക് ന്യൂറോളജി വിഭാഗം രൂപീകൃതമായതും, സ്പെഷ്യല്‍ റൂള്‍സ് നിലവില്‍ വന്നതും എന്നാണെന്ന് വ്യക്തമാക്കാമോ ;

(ബി) പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തില്‍ സ്പെഷ്യല്‍ റൂള്‍സ് നിലവില്‍ വന്നതിനുശേഷം മറ്റ് വിഭാഗങ്ങളില്‍ നിന്നും ലാറ്ററല്‍ എന്‍ട്രി പ്രകാരം ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ;

(സി) ഈ വിഭാഗത്തില്‍ പി.എസ്.സി. മുഖേന നിയമനം

ലഭിച്ചവര്‍ക്ക് മുകളിലായി ലാറ്ററല്‍ എന്‍ട്രി പ്രകാരം നിയമനം നേടിയവര്‍ക്ക് സീനിയോറിറ്റി നല്‍കിയത് ക്രമപ്രകാരമാണോ ;

(ഡി) ഈ വിഭാഗത്തിലെ അസിസ്റന്റ് പ്രൊഫസര്‍ തസ്തികളിലേക്ക് സ്പെഷ്യല്‍ റൂള്‍സ് അനുസരിച്ച് സ്ഥിര നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

715

ആലപ്പുഴ മെഡിക്കല്‍കോളേജ് പാത്തോളജി ലാബിലെ തീപിടുത്തം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബിന് തീപിടിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ സംഭവം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ;

(സി) ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ; ആയത് വ്യക്തമാക്കാമോ ;

(ഡി) തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമാക്കാമോ ;

() ലാബ് കത്തി നശിച്ചതില്‍ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര ; ഏതെല്ലാം ഉപകരണങ്ങളാണ് കത്തിനശിച്ചതെന്ന് വ്യക്തമാക്കുമോ ;

(എഫ്) ലാബില്‍ ഉയോഗിച്ചിരുന്ന കാലപ്പഴക്കംചെന്ന ഗ്യാസ് അടുപ്പ് മാറ്റി പുതിയത് നല്‍കണമെന്ന ജീവനക്കാരുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ജി) ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട സിലിണ്ടറാണ് ലാബിലും ഉപയോഗിച്ചിരുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

716

തൊഴിലുറപ്പു പദ്ധതിയില്‍ കയര്‍ വ്യവസായ തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. സി. ദിവാകരന്‍

() തൊഴിലുറപ്പു പദ്ധതിയില്‍ കയര്‍ വ്യവസായ തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) കയറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക പാക്കേജ് എന്താണ് എന്ന് വ്യക്തമാക്കാമോ?

717

പൊന്നാനിയിലെ കയര്‍ തൊഴിലാളികള്‍ക്ക് നവീന തൊഴില്‍ പരിശീലനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() തീരദേശ മേഖലയായ പൊന്നാനിയില്‍ കയറുപിരിച്ച് ജീവിയ്ക്കുന്ന തൊഴിലാളികള്‍ക്ക് നൂതന കയര്‍ ഉല്‍പ്പന്ന നിര്‍മ്മാണത്തിന് പരിശീലനം ലഭ്യമാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കയര്‍ അധിഷ്ടിത നവീന തൊഴില്‍ പരിശീലനം ഇവര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഏതെല്ലാം ഏജന്‍സികളില്‍ നിന്ന് പരിശീലനം നല്‍കാന്‍ കഴിയും ; വിശദമാക്കാമോ?

718

ആലപ്പുഴ കയര്‍മേള

ശ്രീ. ജി. സുധാകരന്‍

ശ്രീ .എം. ആരീഫ്

ശ്രീ കെ. ദാസന്‍

ശ്രീ സി.കെ. സദാശിവന്‍

() ആലപ്പുഴയില്‍ നടന്ന കയര്‍മേളയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(ബി) തൊണ്ടിന്റെയും ചകിരിയുടെയും ദൌര്‍ലഭ്യംധ വില കൂടുതല്‍, ഉല്പന്നങ്ങള്‍ക്കുള്ള വിലക്കുറവ് ഇവയെല്ലാമാണ് കയര്‍ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ എന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ;

(സി) ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?

719

കയറുല്പന്നങ്ങളുടെ വാങ്ങല്‍ വില

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

ശ്രീ പി. തിലോത്തമന്‍

() ഓരോ ഇനം കയറുല്പന്നങ്ങള്‍ക്കും കയര്‍ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന വാങ്ങല്‍ വില എത്ര വീതമാണെന്ന് വെളിപ്പെടുത്തുമോ ;

(ബി) ഉല്പാദനച്ചെലവുമായി യാതൊരു ബന്ധവുമില്ലാത്ത വാങ്ങല്‍ വിലയാണ് കയര്‍ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളെടുത്തുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) കയറുല്പന്നങ്ങള്‍ക്ക് ഇപ്പോള്‍ റിബേറ്റ് നല്‍കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എത്ര ശതമാനം ; ഇല്ലെങ്കില്‍ റിബേറ്റ് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

720

കയര്‍ഫെഡിന്റെ ഹരിത പ്രയത്ന പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ കെ. ശിവദാസന്‍ നായര്‍

ശ്രീ ജോസഫ് വാഴക്കന്‍

ശ്രീ ഹൈബി ഈഡന്‍

() കയര്‍ഫെഡ് നടപ്പിലാക്കുന്ന ഹരിത പ്രയത്ന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ജില്ലകളിലും ബ്ളോക്ക്തലങ്ങളിലും പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(സി) ഈ പദ്ധതിയുടെ പ്രചരണത്തിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.