Q.
No |
Questions
|
602
|
സമഗ്ര
ആരോഗ്യ
നയം
ശ്രീ.
കെ. വി.
വിജയദാസ്
(എ)
കേരളത്തില്‍
നിന്നും
അപ്രത്യക്ഷമായ
പല പകര്‍ച്ചവ്യാധികളും
തിരിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
ഉള്‍പ്പെടെ
പരിഹരിക്കുന്ന
തരത്തില്‍
കേരളത്തില്‍
ഒരു
സമഗ്ര
ആരോഗ്യ
നയം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ
? |
603 |
സമഗ്ര
ആരോഗ്യ
പദ്ധതി
ശ്രീ.
സണ്ണി
ജോസഫ്
ശ്രീ
എം.എ.
വാഹീദ്
ശ്രീ
ബെന്നി
ബെഹനാന്‍
ശ്രീ
ജോസഫ്
വാഴക്കന്‍:
(എ)
എല്ലാ
ജില്ലകളിലും
സമഗ്ര
ആരോഗ്യ
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ഈ
പദ്ധതിയില്‍
രൂപം നല്‍കിയിട്ടുള്ളത്;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇത്
നടപ്പാക്കുന്നത്? |
604 |
ദേശീയ
ആരോഗ്യ
പദ്ധതി
ശ്രീ.
ജി. സുധാകരന്‍
(എ)
ദേശീയ
ആരോഗ്യ
പദ്ധതിയില്‍
ആലപ്പുഴ
ജില്ലയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ദേശീയ
ആരോഗ്യ
പദ്ധതിയില്‍
ആലപ്പുഴയെ
ഉള്‍പ്പെടുത്തിയതായി
ബഹു. കേന്ദ്ര
ആരോഗ്യ
സഹമന്ത്രിയുടേതായി
മാധ്യമങ്ങളില്‍
വന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
605 |
സമഗ്ര
ആരോഗ്യ
പദ്ധതി
ശ്രീ.എ.കെ.
ബാലന്‍
(എ)
സംസ്ഥാനത്തെ
എല്ലാ
പഞ്ചായത്തുകളിലും
നടപ്പാക്കുന്ന
സമഗ്ര
ആരോഗ്യ
പദ്ധതി
നടപ്പാക്കല്‍
ഏതു
ഘട്ടത്തിലാണ്
; പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഈ
പദ്ധതിയുടെ
സാമ്പത്തിക
സഹായം
ഏതു ഏജന്‍സിവഴിയാണ്
കണ്ടെത്തുന്നത്;
(ബി)
ഇത്
സംബന്ധിച്ച
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതിയുടെവിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
606 |
പൊതുജനാരോഗ്യ
സംരക്ഷണം
ശ്രീമതി
കെ.കെ.
ലതിക
(എ)
സംസ്ഥാനത്ത്
പ്രാബല്യത്തിലുള്ള
പൊതുജനാരോഗ്യ
നിയമങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുജനാരോഗ്യത്തിന്
ഹാനികരമായ
രീതിയില്‍
ഹോട്ടലുകള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടാല്‍
നടപടിയെടുക്കാന്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
അധികാരവും
ഉത്തരവാദിത്വവുമുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്തെല്ലാം
നടപടികള്‍
എടുക്കാമെന്നും
പഴയ
തിരുവിതാംകൂര്‍,
കൊച്ചി,
മലബാര്‍
പ്രദേശങ്ങളില്‍
ഇങ്ങനെ
എടുക്കുന്ന
നടപടികളില്‍
വ്യത്യാസമുണ്ടോ
എന്നും
വ്യക്തമാക്കുമോ? |
607 |
സ്വകാര്യ
ചികിത്സാ
സ്ഥാപനങ്ങളുടെ
നിലവാരം
ശ്രീ.
കെ. എം.
ഷാജി
ശ്രീ
എം. പി.
അബ്ദുസ്സമദ്
സമദാനി
ശ്രീ
പി. കെ.
ബഷീര്‍
ശ്രീ
സി. മമ്മൂട്ടി
(എ)
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
സ്വകാര്യ
ചികിത്സാ
സ്ഥാപനങ്ങള്‍
നല്‍കേണ്ട
സേവന
നിലവാരം
നിജപ്പെടുത്തി
ക്കൊണ്ടുള്ള
നിയമനിര്‍മ്മാണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അത്തരമൊരു
നിയമം
ഉണ്ടാക്കേണ്ടതിന്റെ
ആവശ്യകതയെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
സ്ഥാപനങ്ങളെ
സേവന
സൌകര്യങ്ങളുടെ
അടിസ്ഥാനത്തില്‍
തരം
തിരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കാമോ;
(സി)
സേവനങ്ങള്‍ക്ക്
ഈടാക്കാവുന്ന
നിരക്കുകള്‍
നിശ്ചയിക്കുവാനും,
അത്
പ്രസിദ്ധപ്പെടുത്തുവാനും
സംവിധാനം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
അത്തരമൊരു
സംവിധാനത്തെക്കുറിച്ച്
ആലോചിക്കുമോ;
(ഡി)
സംസ്ഥാനത്ത്
ചെറുതും
വലുതുമായ
എത്ര
ചികിത്സാ
സ്ഥാപനങ്ങള്‍
ഉണ്ട്; അവയുടെ
ജില്ല
തിരിച്ചും
ബ്രാഞ്ച്
തിരിച്ചുമുള്ള
വിവരം
ലഭ്യമാക്കാമോ
? |
608 |
വിവിധ
ഹെഡുകളില്‍
വകയിരുത്തിയതും
ചെലവഴിച്ചതുമായ
തുക
ശ്രീ.
ആര്‍.
രാജേഷ്
(എ)
ആരോഗ്യവും
കയറും
വകുപ്പുമന്ത്രിയുടെ
കീഴിലുള്ള
വകുപ്പുകളില്‍
ഓരോന്നിലും
കഴിഞ്ഞ
ബഡ്ജറ്റില്‍
ഏതെല്ലാം
ഹെഡ് ഓഫ്
അക്കൌണ്ടുകളിലായി
ഈ
സാമ്പത്തിക
വര്‍ഷത്തേക്ക്
എന്ത്
തുക
വീതമാണ്
വകയിരുത്തിയിരുന്നത്;
(ബി)
ബഡ്ജറ്റില്‍
വകയിരുത്തിയ
തുകയില്‍
ഓരോ ഹെഡ്
ഓഫ്
അക്കൌണ്ടുകളിലുമായി
ഇതിനകം
ചെലവഴിച്ച
തുകയുടെ
വിശദാംശങ്ങള്‍
വിശദമാക്കുമോ;
ഓരോ
ഹെഡുകളിലും
ഇതേവരെ
ഒരു
തുകയും
ചെലവഴിക്കേണ്ടി
വന്നിട്ടില്ലാത്തവ
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ?
|
609 |
ആവശ്യത്തിലധികം
മരുന്നുകള്‍
നിര്‍ദ്ദേശിക്കുന്നത്
തടയാന്‍
നടപടി
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
ഡോക്ടര്‍മാര്‍
ആവശ്യത്തിലധികം
മരുന്നുകള്‍
നിര്‍ദ്ദേശിക്കുന്നതു
തടയുന്നതിന്
നടപടി
സ്വീകരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ
? |
610 |
സര്‍ക്കാര്‍
ആശുപത്രികളുടെ
പദവി
ഉയര്‍ത്തല്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
എത്ര സര്‍ക്കാര്‍
ആശുപത്രികളുടെ
പദവി
ഉയര്‍ത്തപ്പെട്ടിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പദവി
ഉയര്‍ത്തപ്പെട്ട
പ്രസ്തുത
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെയും
അനുബന്ധ
ജീവനക്കാരുടെയും
പുതിയ
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടികള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(സി)
പദവി
ഉയര്‍ത്തപ്പെട്ട
പേരാമ്പ്ര
താലൂക്ക്
സര്‍ക്കാര്‍
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെയും
അനുബന്ധ
ജീവനക്കാരുടെയും
എത്ര
ഒഴിവുകള്‍
നിലവിലുണ്ട്;
(ഡി)
പ്രസ്തുത
ആശുപത്രിയിലെ
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
611 |
അരിവാള്‍
രോഗം
നിയന്ത്രിക്കുന്നതിന്
നടപടി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
വയനാട്ടിലെ
ആദിവാസികളില്‍
കണ്ടുവരുന്നഅരിവാള്‍
രോഗം ഇതര
വിഭാഗങ്ങളിലേക്കും
പടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍
അരിവാള്‍
രോഗം
ബാധിച്ചിരിക്കുന്ന
എത്ര
രോഗികള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
രോഗത്തിന്റെ
നിര്‍ണ്ണയം,
ചികിത്സ,
രോഗികളുടെ
പരിപാലനം
എന്നവയ്ക്കായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
രോഗത്തിന്റെ
ജനിതക
കാരണങ്ങളെക്കുറിച്ച്
പഠനം
നടത്തുന്നതിനും
വിദഗ്ധ
ചികിത്സ
ലഭ്യമാക്കുന്നതിനുമായി
ഒരു
ഗവേഷണ
കേന്ദ്രം
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ? |
612 |
മനോരോഗികള്‍ക്കുള്ള
പുനരധിവാസ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
ശ്രീ
എന്‍.
എ. നെല്ലിക്കുന്ന്
ശ്രീ
മഞ്ഞളാംകുഴി
അലി
ശ്രീ
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)
മാനസിക
രോഗികള്‍ക്കാവശ്യമായ
പുനരധിവാസ
കേന്ദ്രങ്ങളുടെ
നടത്തിപ്പിന്
ചട്ടമുണ്ടാക്കണമെന്ന
കോടതി
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏതൊക്കെ
കാര്യങ്ങളിലാണ്
ചട്ടങ്ങളുടെ
അഭാവം
നിലനില്‍ക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(സി)
സര്‍ക്കാരിന്റെ
കീഴില്‍
നിലവിലുള്ള
മാനസികാരോഗ്യ
അതോറിറ്റിയുടെ
പ്രവര്‍ത്തനം
തൃപ്തികരമല്ലെന്ന
പരാമര്‍ശമുണ്ടായ
സാഹചര്യത്തില്‍
അതിന്റെ
പ്രവര്‍ത്തനത്തെക്കുറിച്ച്
പരിശോധിക്കുമോ
;
(ഡി)
സംസ്ഥാനത്ത്
സര്‍ക്കാരിന്റെ
കീഴിലും,
സ്വകാര്യ,
സാമൂഹ്യ
സംഘടനാ
മേഖലകളിലും
പ്രവര്‍ത്തിക്കുന്ന
കേന്ദ്രങ്ങളില്‍
മാനസിക
രോഗികള്‍ക്കുണ്ടാകുന്നതായി
ആരോപിക്കപ്പെടുന്ന
പീഡനം
അവസാനിപ്പിക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ
;
(ഇ)
സ്വത്തിനുവേണ്ടിയും,
മറ്റു
സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടിയും
മാനസിക
രോഗികളല്ലാത്തവരെ,
മാനസിക
രോഗികളാണെന്ന്
കാട്ടി
തടവിലിടുന്നതിന്
ചില
പുനരധിവാസ
കേന്ദ്രങ്ങള്‍
ഒത്താശ
ചെയ്യുന്നതായ
ആരോപണങ്ങളുടെ
സത്യാവസ്ഥ
കണ്ടെത്താന്‍
സംവിധാനമുണ്ടാക്കുമോ
? |
613 |
മാനസികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
ശ്രീ
പി. റ്റി.
എ. റഹീം
ശ്രീ
കെ. കെ.
നാരായണന്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
സംസ്ഥാനത്ത്
മനോരോഗ
പുനരധിവാസ
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങളും
രജിസ്ട്രേഷന്‍
സംവിധാനങ്ങളുമാണ്
നിലവിലുള്ളത്;
(ബി)
സംസ്ഥാനത്തെ
മാനസികാരോഗ്യ
അതോറിറ്റി
ഒരു
വെള്ളാനയാണെന്നും
ഇവര്‍
തങ്ങളുടെ
ചുമതല
മറന്നിരിക്കുകയാണെന്നും
ബഹു. ഹൈക്കോടതി
നിരീക്ഷിക്കുകയുണ്ടായോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ലൈസന്‍സോ
അംഗീകാരമോ
ഇല്ലാത്ത
മാനസികാരോഗ്യ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
കേന്ദ്രങ്ങള്‍ക്കെതിരെ
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ? |
614 |
വന്ധ്യതാചികിത്സ
ശ്രീ.
പി. എ.
മാധവന്‍
ശ്രീ
ഹൈബി
ഈഡന്‍
ശ്രീ
വി. റ്റി.
ബല്‍റാം
ശ്രീ
എം. പി.
വിന്‍സെന്റ്
(എ)
സംസ്ഥാനത്ത്
വന്ധ്യതാ
ചികിത്സയ്ക്കായി
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
സംവിധാനം
നിലവിലുണ്ടോ
;
(ബി)
ഈ
ചികിത്സ
തേടുന്നവര്‍
സ്വകാര്യ
ആശുപത്രികളില്‍
അമിതമായ
ഫീസും
ചൂഷണവും
നേരിടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇതു
തടയുവാന്‍
ആവശ്യമായ
നിയമനടപടികള്‍
സ്വീകരിക്കുകയും
നിയമ
നിര്‍മ്മാണം
നടത്തുകയും
ചെയ്യുമോ
;
(ഡി)
ന്യായമായ
ഫീസ്
ചുമത്തി
പ്രധാനപ്പെട്ട
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
വന്ധ്യതാചികിത്സയ്ക്കുള്ള
പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
615 |
സ്വാഭാവിക
പ്രസവം
സംബന്ധിച്ച
ബോധവത്ക്കരണം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
ശ്രീ
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീ
സണ്ണി
ജോസഫ്
ശ്രീ
അന്‍വര്‍
സാദത്ത്:
(എ)
സംസ്ഥാനത്തെ
ആശുപത്രികളില്‍
പ്രത്യേകിച്ച്
സ്വകാര്യ
ആശുപത്രികളില്‍
സിസേറിയന്‍
പ്രസവം
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം
നല്‍കാമോ
;
(ബി)
സിസേറിയന്‍
പ്രസവ
ചെലവ്
പാവപ്പെട്ടവര്‍ക്ക്
താങ്ങാന്‍
ബുദ്ധിമുട്ടായതിനാല്‍,
സ്വാഭാവിക
പ്രസവം
പ്രോല്‍സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍
എന്തൊക്കെ
ബോധവത്ക്കരണ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ
;
(സി)
സ്വകാര്യ
ആശുപത്രികള്‍
സിസേറിയനെ
പ്രോല്‍സാഹിപ്പിക്കുന്നത്
തടയാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നത്
? |
616 |
പോലീസ്
സ്റേഷനുകളില്‍
ശിശുക്ഷേമ
ഓഫീസര്‍മാരുടെ
നിയമനം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
സംസ്ഥാനത്തെ
എല്ലാ
പോലീസ്
സ്റേഷനുകളിലും
ശിശുക്ഷേമ
ഓഫീസര്‍മാരെ
നിയമിക്കണമെന്ന
ബഹു. സുപ്രീംകോടതിയുടെ
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടു
ത്തുമോ? |
617 |
ആരോഗ്യ
മേഖലയില്‍
കേന്ദ്ര
സഹായം
ശ്രീ.
എ. റ്റി.
ജോര്‍ജ്
ശ്രീ
വര്‍ക്കല
കഹാര്‍
ശ്രീ
കെ. അച്ചുതന്‍
ശ്രീ
ഷാഫി
പറമ്പില്‍:
(എ)
കഴിഞ്ഞ
നവംബറില്‍
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍
നടന്ന
ഡല്‍ഹി
സന്ദര്‍ശനംമൂലം
ആരോഗ്യ
മേഖലയില്‍
ലഭിച്ച
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഈ
പദ്ധതികള്‍ക്കായി
എത്ര
കോടി
രൂപയുടെ
കേന്ദ്ര
ധനസഹായമാണ്
ലഭിക്കുന്നത്;
(സി)
ഈ
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
618 |
കാരുണ്യ
കമ്മ്യൂണിറ്റി
ഫാര്‍മസി
പദ്ധതി
ശ്രീ.
ബെന്നി
ബെഹനാന്‍
ശ്രീ
എ.പി.
അബ്ദുള്ളക്കുട്ടി
ശ്രീ
ലൂഡി
ലൂയിസ്
ശ്രീ
ഐ.സി.
ബാലകൃഷ്ണന്‍
(എ)
ആരോഗ്യ
പരിരക്ഷാ
രംഗത്തെ
ചൂഷണങ്ങള്‍ക്ക്
അറുതി
വരുത്തുവാനും
ഗുണമേന്‍മയേറിയ
ജീവന്‍
രക്ഷാ
ഔഷധങ്ങള്‍
കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കുന്നതിനും
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കുന്നത്;
(ബി)
പുതുതായി
അനുവദിച്ച
കാരുണ്യ
കമ്മ്യൂണിറ്റി
ഫാര്‍മസി
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
സംസ്ഥാനം
മുഴുവന്‍
വ്യാപകമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം? |
619 |
പകര്‍ച്ചവ്യാധികളെ
നേരിടുവാന്‍
കര്‍മ്മപദ്ധതികള്‍
ശ്രീ.
കെ. അച്ചുതന്‍
ശ്രീ
വി. റ്റി.
ബല്‍റാം
ശ്രീ
പി. സി.
വിഷ്ണുനാഥ്
ശ്രീ
എം. പി.
വിന്‍സെന്റ്
(എ)
പകര്‍ച്ചവ്യാധികളെ
നേരിടുവാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഏതെല്ലാം
ഏജന്‍സികളുടെ
പങ്കാളിത്തത്തോടെയാണ്
ഇതു
നടപ്പാക്കുന്നത്;
(സി)
ഈ
പദ്ധതിയിലൂടെ
എന്തെല്ലാം
കാര്യങ്ങളാണു
ലക്ഷ്യമിട്ടിട്ടുള്ളത് |
620 |
ഭക്ഷ്യഗുണനിലവാര
നിയമം
നടപ്പാക്കാന്‍
നടപടി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
കേന്ദ്ര
ഭക്ഷ്യ
ഗുണനിലവാര
നിയമം
സംസ്ഥാനത്ത്
കാര്യക്ഷമമായി
നടപ്പാക്കുന്നത്
സംബന്ധിച്ച
നിലപാട്
വ്യക്തമാക്കുമോ
;
(ബി)
ഭക്ഷ്യ
കയറ്റുമതിക്ക്
ഫുഡ്
സേഫ്റ്റി
കമ്മീഷണറുടെ
സര്‍ട്ടിഫിക്കറ്റ്
ആവശ്യമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ
;
(സി)
സംസ്ഥാനത്ത്
വില്‍ക്കുന്ന
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
പ്രസ്തുത
നിയമംവഴി
സാധിക്കുമെന്ന്
കരുതുന്നുണ്ടോ
; വിശദമാക്കുമോ
;
(ഡി)
കേന്ദ്ര
ഭക്ഷ്യ
ഗുണനിലവാര
നിയമം
നടപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
? |
621 |
സൌജന്യമായി
മരുന്ന്
ലഭ്യമാക്കുവാന്‍
നടപടി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക്
സൌജന്യമായി
മരുന്നുകള്‍
നല്‍കുന്ന
കാര്യം
പരിഗണനയിലുണ്ടോ
;
(ബി)
എങ്കില്‍
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്കാണ്
ഈവിധം
മരുന്നുകള്‍
നല്‍കുക ;
(സി)
എത്രകോടി
രൂപ
ഇതിനായി
ചെലവ്
പ്രതീക്ഷിക്കുന്നുണ്ട്
;
(ഡി)
എല്ലാ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്കും
ഈ
ആനുകൂല്യം
ലഭ്യമാക്കുമോ
;
(ഇ)
രോഗികളെ
കണ്ടെത്തുന്നതിനും
ഈ
സംവിധാനം
ദുരുപയോഗം
ചെയ്യപ്പെടാതെ
കുറ്റമറ്റതാക്കുന്നതിനും
എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ
? |
622 |
സൌന്ദര്യവര്‍ദ്ധക
ആയുര്‍വേദ
ഉല്‍പ്പന്നങ്ങളുടെ
നിയന്ത്രണം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)
സൌന്ദര്യവര്‍ദ്ധക
ആയുര്‍വേദ
ഉല്‍പ്പന്നങ്ങള്‍
എന്ന
പേരില്‍
ദൃശ്യമാധ്യമങ്ങളില്‍
പരസ്യം
നല്‍കി
കോടിക്കണക്കിന്
രൂപയുടെ
വ്യാപാരം
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ബി)
ഇതിനെതിരെ
എന്തെങ്കിലും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ
;
(സി)
ഈ ഉല്‍പ്പന്നങ്ങള്‍
പരിശോധിച്ച്
അവയുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുവാന്‍
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ
:
(ഡി)
ഇത്
നിയന്ത്രിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
623 |
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുള്ള
പദ്ധതികള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
എന്തൊക്കെ
പദ്ധതികളാണ്
ആരോഗ്യ
വകുപ്പ്
നേരിട്ട്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ? |
624 |
മുതലമട
പഞ്ചായത്തില്‍
എന്‍ഡോസള്‍ഫാന്റെ
കെടുതികള്‍
ശ്രീ.വി.
ചെന്താമരാക്ഷന്‍
(എ)
മുതലമട
പഞ്ചായത്തിലെ
മാന്തോപ്പുകളില്‍
വ്യാപകമായി
തളിക്കുന്ന
എന്‍ഡോസള്‍ഫാന്റെ
കെടുതികളെ
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
എന്‍ഡോസള്‍ഫാന്റെ
കെടുതികള്‍
അനുഭവിക്കുന്ന
എത്ര
കുടുംബങ്ങള്‍
ഈ
പ്രദേശങ്ങളില്‍
ഉണ്ട്
എന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
ആരോഗ്യവകുപ്പ്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം
എന്ന്
വ്യക്തമാക്കുമോ? |
625 |
സ്പൈനല്‍
ഇംപ്ളാന്റുകള്‍
വാങ്ങുന്നതിനുള്ള
നടപടി
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
ശ്രീ
തോമസ്
ചാണ്ടി
(എ)
അപകടങ്ങളില്‍പ്പെട്ട്
തലയ്ക്കും
നട്ടെല്ലിനും
ഗുരുതരമായി
പരിക്കേല്ക്കുന്നവര്‍ക്ക്
ഉപയോഗിക്കുന്ന
സ്പൈനല്‍
ഇംപ്ളാന്റിന്
സ്വകാര്യ
ഏജന്‍സികള്‍
രോഗികളില്‍
നിന്നും
വന്‍തുക
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
വിദേശരാജ്യങ്ങളില്‍
നിര്‍മ്മിക്കുന്ന
സ്പൈനല്‍
ഇംപ്ളാന്റുകള്‍ക്കുള്ള
വിലയാണ്
കേരളത്തില്‍
നിര്‍മ്മിക്കുന്നവയ്ക്കും
ഈടാക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍
എച്ച്.എല്‍.എല്‍.
ന്റെ
ലൈഫ്
കെയര്‍
സെന്റര്‍
മുഖേന
സ്പൈനല്‍
ഇംപ്ളാന്റ്
വാങ്ങി
വയ്ക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
626 |
സംസ്ഥാനത്തെരക്തബാങ്കുകളുടെ
പ്രവര്‍ത്തനം
ശ്രീമതി
കെ. എസ്.
സലീഖ
(എ)
രോഗികള്‍ക്ക്
ആവശ്യത്തിന്
രക്തം
കിട്ടാതിരിക്കുമ്പോഴും
സംസ്ഥാനത്തെ
രക്തബാങ്കുകള്‍
മാസംതോറും
1000 കുപ്പിയോളം
രക്തം
ഒഴുക്കി
കളയുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സംസ്ഥാനത്ത്
എത്ര
രക്തബാങ്കുകള്‍
പ്രവര്‍ത്തിക്കുന്നു;
സര്‍ക്കാര്‍
മേഖല, സ്വകാരയ
മേഖല
എന്നിങ്ങനെ
തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
പ്രവര്‍ത്തിക്കുന്ന
പല
രക്തബാങ്കുകളിലും
ഓരോ
കുപ്പി
രക്തത്തിനും
വിവിധ
തരത്തിലുള്ള
വിലയാണ്
ഈടാക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
? |
627 |
ജില്ലാ-താലൂക്ക്
ആശുപത്രികളില്‍
ഡയാലിസിസ്
സെന്ററുകള്‍
ശ്രീ.
പി. ഉബൈദുള്ള
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍
എവിടെയെല്ലാം
ഡയാലിസിസ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)
എല്ലാ
ജില്ലാ-താലൂക്ക്
ആശുപത്രികളിലും
ഡയാലിസിസ്
സെന്റര്‍
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ
;
(സി)
എങ്കില്‍
മലപ്പുറം
കോട്ടപ്പടിയിലെ
താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ്
സെന്റര്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
628 |
ജീവിതശൈലീ
രോഗങ്ങള്‍
നിയന്ത്രിക്കുവാന്‍
സമഗ്ര
പദ്ധതി
ശ്രീ.
അന്‍വര്‍
സാദത്ത്
ശ്രീ
എ.റ്റി.
ജോര്‍ജ്
ശ്രീ
എം.എ.
വാഹീദ്
ശ്രീ
ഡൊമിനിക്
പ്രസന്റേഷന്‍
(എ)
ജീവിതശൈലീ
രോഗങ്ങള്‍
നിയന്ത്രിക്കുവാന്‍
ഒരു
സമഗ്രപദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ
;
(ബി)
ഏതെല്ലാം
രോഗങ്ങളാണ്
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഈ
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
629 |
ജീവിതശൈലീ
രോഗങ്ങള്‍
തടയുന്നതിനുള്ള
കര്‍മ്മ
പദ്ധതികള്
ശ്രീ.
ഹൈബി
ഈഡന്‍
ശ്രീ
ഷാഫി
പറമ്പില്‍
ശ്രീ
ബെന്നി
ബെഹനാന്‍
ശ്രീ
പി.സി.
വിഷ്ണുനാഥ്
(എ)
ജീവിത
ശൈലീ
രോഗങ്ങള്‍
തടയാന്‍
എന്തെല്ലാം
കര്‍മ്മ
പദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്
;
(ബി)
ഇതിനായി
വെല്‍നെസ്സ്
ക്ളിനിക്കുകള്‍
ആരംഭിക്കുന്ന
കാര്യം
പരിഗണിക്കുമോ
;
(സി)
എങ്കില്‍
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമായിരിക്കും
;
(ഡി)
ഇതിനായി
കേന്ദ്ര
സഹായം
ലഭ്യമാണോ
; വിശദമാക്കുമോ
? |
630 |
ജീവിതശൈലീ
ക്ളിനിക്കുകള്‍
ശ്രീ.
കെ. മുരളീധരന്‍
ശ്രീ
ഹൈബി
ഈഡന്‍
ശ്രീ
ജോസഫ്
വാഴക്കന്‍
ശ്രീ
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)
മുഴുവന്‍
ആശുപത്രികളിലും
ജീവിതശൈലീ
ക്ളിനിക്കുകള്‍
തുടങ്ങുന്നതിന്
എന്തെല്ലാം
നടപടികളെടുത്തിട്ടുണ്ട്;
(ബി)
ആദ്യഘട്ടത്തില്‍
ഏതെല്ലാം
ആരോഗ്യ
കേന്ദ്രങ്ങളിലാണ്
ഇത്തരം
ക്ളിനിക്കുകള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
എന്ത്
കേന്ദ്ര
സഹായമാണ്
ഈ
പദ്ധതിക്ക്
ലഭിച്ചുകൊണ്ടിരിക്കുന്നത്? |
631 |
ജീവന്‍രക്ഷാ
മരുന്നുകള്‍
കുറഞ്ഞവിലയ്ക്ക്
ലഭ്യമാക്കുന്നതിന്
നടപടി
ശ്രീ.
പി. ഉബൈദുള്ള
(എ)
ജീവന്‍രക്ഷാ
മരുന്നുകള്‍
കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
മരുന്ന്
കമ്പനികളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)
യാതൊരു
മുന്നറിയിപ്പുമില്ലാതെ
ജീവന്‍രക്ഷാ
മരുന്നുകളുടെ
വില
കുത്തനെ
വര്‍ദ്ധിപ്പിച്ച
കമ്പനികളുടെ
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത്തരം
മരുന്ന്
കമ്പനികള്‍ക്കെതിരെ
ശക്തമായ
നടപടികള്‍
സ്വീകരിക്കുവാനും
വിലകുറയ്ക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ? |
632 |
മരുന്നുകളുടെ
ഗുണനിലവാരവും
വിലയിലെ
ഏകീകരണവും
ഉറപ്പുവരുത്തുവാന്‍
നടപടി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
ഒരേ
മരുന്നിന്
വിപണിയില്‍
പല വില
ഈടാക്കുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഗുണനിലവാരം
കുറഞ്ഞ
മരുന്നുകള്‍
ചില
അന്യസംസ്ഥാന
മരുന്നുകമ്പനികള്‍
വിറ്റഴിക്കുന്നതായ
വാര്‍ത്ത
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
മരുന്നുകളുടെ
ഗുണനിലവാരവും
വിലയിലെ
ഏകീകരണവും
ഉറപ്പുവരുത്തുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ
? |
633 |
ജീവന്‍രക്ഷാ
മരുന്നുകളുടെ
വില
നിയന്ത്രണം
ശ്രീ.
കെ. സുരേഷ്കുറുപ്പ്
(എ)
സംസ്ഥാനത്ത്
ജീവന്‍
രക്ഷാ
മരുന്നുകളുടെ
വിലയില്‍
മരുന്നു
കമ്പനികള്‍
കൊള്ളലാഭം
എടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
നയസമീപനത്തിലെ
വീഴ്ച
കാരണമാണ്
മരുന്നു
കമ്പനികള്‍ക്ക്
കൊള്ളലാഭമുണ്ടാക്കാന്‍
കഴിയുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മരുന്നു
കമ്പനികള്‍
അമിതലാഭം
എടുക്കുന്നത്
തടയാന്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(ഡി)
ജീവന്‍രക്ഷാ
മരുന്നുകളുടെ
വിലകുറയ്ക്കുമെന്ന്
നൂറുദിന
പരിപാടിയില്‍
ഉള്‍പ്പെട്ട
പദ്ധതിയില്‍
ഉറപ്പു
നല്‍കിയിരുന്നോ? |
634 |
മരുന്നുവില
നിയന്ത്രണം
ശ്രീ.
സി. ദിവാകരന്‍
(എ)
മരുന്നുകളുടെ
വില
നിയന്ത്രിക്കുന്നതിനുള്ള
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)
സംസ്ഥാനത്ത്
ഒരേയിനം
മരുന്നുകളുടെ
വിലയില്‍
വന്‍
വ്യത്യാസമുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്
നിര്‍ത്തലാക്കുവാന്‍
സ്വീകരിച്ച
നടപടി
എന്താണ് ;
(ഡി)പല
മരുന്നുകളും
രണ്ടര
ഇരട്ടി
ലാഭത്തിലാണ്
വില്‍ക്കുന്നതെന്നതിനാല്‍
ഇതിന്
അറുതി
വരുത്താന്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ
? |
635 |
നിരോധിത
മരുന്നുകളുടെ
വില്‍പ്പന
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
ലോകാരോഗ്യ
സംഘടന
നിരോധിച്ചതും,
പല
വകിസിത
രാജ്യങ്ങളും
ഇപ്പോള്‍
ഉപയോഗിക്കാത്തതുമായ
മരുന്നുകള്‍
സംസ്ഥാനത്ത്
വിതരണം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
നിരോധിത
മരുന്നുകള്‍
കണ്ടുപിടിക്കുന്നതിന്
ആരോഗ്യവകുപ്പിന്
എന്തു
സംവിധാനമാണ്
നിലവിലുള്ളത്
;
(സി)
നിരോധിത
മരുന്നുകളും
കാലഹരണപ്പെട്ട
മരുന്നുകളും
വില്‍പ്പന
നടത്തുന്ന
ഏജന്‍സികളുടേയും
വില്‍പ്പനക്കാരുടേയും
ലൈസന്‍സ്
റദ്ദാക്കുന്നതുള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
636 |
ജീവന്‍രക്ഷാമരുന്നുകളുടെ
വിലവര്‍ദ്ധനവ്
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
സംസ്ഥാനത്ത്
അവശ്യം
വേണ്ട
ജീവന്‍
രക്ഷാ
മരുന്നുകളുടെ
പട്ടിക
പുറത്തിറക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ജീവന്‍
രക്ഷാ
മരുന്നുകള്‍ക്ക്
ക്രമാതീതമായി
വില വര്‍ദ്ധിപ്പിച്ച്
മരുന്ന്
കമ്പനികള്‍
കൊള്ളലാഭം
കൊയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത്
നിരീക്ഷിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
ഇതിനകം
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കാന്‍സര്‍
ചികിത്സയ്ക്കായുളള
‘പിന്‍ക്രിസിന്‍’
‘സിസ്പ്ളാറ്റിന്‍’
മരുന്നുകള്‍ക്ക്
ഇന്ന്
സംസ്ഥാനത്തുള്ള
വില
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ഇ)
കാന്‍സര്‍
ചികിത്സയ്ക്കായി
അവശ്യം
വേണ്ട
മരുന്നുകളുടെ
വില
നിലവിലെന്താണെന്നും
ഇത്
കുറയ്ക്കുന്നതിന്
സ്വീകരിച്ച
നടപടികളെന്താണെന്നും
വെളിപ്പെടുത്തുമോ? |
637 |
മരുന്നു
സംഭരണം - ടെണ്ടര്‍
വ്യവസ്ഥകള്‍
ശ്രീ.
എ. പ്രദീപ്കുമാര്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
ആര്‍.
രാജേഷ്
ശ്രീപി.
റ്റി.
എ. റഹീം
(എ)
മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്‍
മുഖേന
നടത്തി
വരുന്ന
മരുന്നു
സംഭരണത്തില്‍
ക്രമക്കേടുകള്‍
നടന്നുവരുന്നതായ
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
കോര്‍പ്പറേഷന്‍
ടെണ്ടര്‍
വ്യവസ്ഥകളില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തുകയുണ്ടായോ
; പുതിയ
നിബന്ധനകള്‍
എന്തായിരുന്നു.
; ഇതുവഴി
ചെറുകിട
കമ്പനികള്‍ക്ക്
ടെണ്ടറില്‍
പങ്കെടുക്കുവാന്‍
കഴിയാതായിട്ടുണ്ടോ
; ഇത്
വന്‍കിട
മരുന്നു
കമ്പനികള്‍ക്ക്
വില വന്‍തോതില്‍
വര്‍ദ്ധിപ്പിക്കുവാനുള്ള
സാഹചര്യം
ഒരുക്കുകയുണ്ടായോ
;
(സി)
മുന്‍
വര്‍ഷത്തേക്കാള്‍
അധികവില
നല്‍കേണ്ടി
വന്ന
മരുന്നുകള്‍
എത്ര ഇനം
ആയിരുന്നു
; എത്ര
ശതമാനം
മുതല്‍
എത്ര
ശതമാനം
വരെ ഈ
ഇനങ്ങള്‍ക്ക്
വര്‍ദ്ധനയുണ്ടായി
; വില
വര്‍ദ്ധനമൂലം
ഈ വര്‍ഷം
മരുന്നു
വാങ്ങുന്നതിന്
എന്തു
തുക കോര്‍പ്പറേഷന്
അധികമായി
വേണ്ടി
വരും ? |
638 |
മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷന്‍
മുഖേന നടത്തുന്ന
മരുന്ന്
സംഭരണം
ശ്രീമതി
കെ. എസ്.
സലീഖ
(എ)
ഈ
സാമ്പത്തിക
വര്‍ഷം
മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷന്‍
മുഖേന
നടത്തുന്ന
മരുന്ന്
സംഭരണത്തില്‍
എത്ര
കോടി
രൂപയുടെ
നഷ്ടം
വരികയുണ്ടായി;
വിശദമാക്കുമോ;
(ബി)
വന്‍കിട
മരുന്ന്
കമ്പനികളെ
ചേര്‍ത്ത്
ടെണ്ടര്‍
നടപടികളില്‍
അനാവശ്യ
നിബന്ധനകള്‍
ഏര്‍പ്പെടുത്തിയതുകൊണ്ടാണോ
ഈ നഷ്ടം
സംഭവിച്ചത്;
(സി)
ടെണ്ടറില്‍
പങ്കെടുക്കുന്ന
മരുന്ന്
കമ്പനികളുടെ
വാര്‍ഷിക
വിറ്റുവരവ്
എത്ര
കോടി രൂപ
മുതല്‍
എത്ര
കോടി രൂപ
വരെ
ആയിട്ടാണ്
നിജപ്പെടുത്തിയിരുന്നത്;
(ഡി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര
കോടി രൂപ
കൂടുതലായിട്ടാണ്
നിജപ്പെടുത്തിയത്;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ഇപ്രകാരം
കൂടുതലായി
നിജപ്പെടുത്തിയത്
ചെറുകിട
മരുന്ന്
ഉല്പാദനകരെ
പ്രസ്തുത
ടെണ്ടര്‍
നടപടികളില്‍നിന്നും
അകറ്റുന്നതിന്
ഇടയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
ഇതുമൂലം
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തെ
അപേക്ഷിച്ച്
എത്ര ഇനം
മരുന്നുകള്‍ക്ക്
ഈ
സാമ്പത്തിക
വര്‍ഷം
അധിക വില
നല്‍കേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ; |
639 |
പെന്റാവാലന്റ്
വാക്സിന്‍
ശ്രീ.
എസ്. ശര്‍മ്മ
ശ്രീ
കെ. വി.
അബ്ദുള്‍
ഖാദര്‍
ശ്രീ
കെ. കെ.
നാരായണന്‍
ശ്രീ
ബി. ഡി.
ദേവസ്സി
(എ)
പെന്റാവാലന്റ്
വാക്സിന്‍
ശ്രീലങ്ക,
ഭൂട്ടാന്‍
തുടങ്ങിയ
രാജ്യങ്ങള്‍
വിപരീതഫലത്തെ
തുടര്‍ന്ന്
നിരോധിച്ചിട്ടുള്ളതാണെന്ന
വിവരംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
വികസിത
രാജ്യങ്ങളില്‍
പെന്റാവാലന്റ്
വാക്സിന്‍
പ്രയോഗത്തിലിരിക്കുന്നതായി
അറിയുമോ;
(സി)
പെന്റാവാലന്റ്
വാക്സിനെക്കുറിച്ച്
ആശങ്കകള്‍
ഉയര്‍ന്ന
സാഹചര്യത്തില്‍
കേരളത്തില്‍
ഇതിന്റെ
ഉപയോഗവുമായി
ബന്ധപ്പെട്ട്
അഭിപ്രായ
രൂപീകരണം
നടത്തിയതിനുശേഷം
മാത്രമേ
ഇക്കാര്യത്തില്‍
തീരുമാനം
എടുക്കുകയുള്ളൂ
എന്ന്
ഒരു
ഉറപ്പു
നല്‍കിയിരുന്നോ;
എങ്കില്‍
അതിന്
വിരുദ്ധമായി
തിടുക്കത്തില്‍
ഉപയോഗം
ആരംഭിക്കുവാന്‍
ഇടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
നാഷണല്‍
ടെക്നിക്കല്‍
അഡ്വൈസറി
ഗ്രൂപ്പ്
ഓണ്‍
വാക്സിന്‍സ്
ആന്റ്
ഇമ്മ്യൂണൈസേഷന്റെ
വിദഗ്ദ്ധോപദേശം
എന്തായിരുന്നു;
പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കാമോ
? |
640 |
വാക്സിന്‍
പരിശോധനാ
സംവിധാനം
ശ്രീ.
സി. ദിവാകരന്‍
(എ)
കാലങ്ങളായി
ഉപയോഗത്തിലുള്ള
വാക്സിനുകളുടെ
ഗുണനിലവാര
പരിശോധനയ്ക്കുള്ള
സംവിധാനം
കേരളത്തില്‍
നിലവിലില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാക്സിന്‍
പരിശോധനാ
സംവിധാനം
കേരളത്തില്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയാണ്
എന്ന്
വ്യക്തമാക്കാമോ? |