UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

435

ഗ്രാമസഭകള്‍ സജീവവും സാര്‍ത്ഥകവും ആക്കുന്നതിന്നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഗ്രാമസഭകള്‍ സജീവവും സാര്‍ത്ഥകവും ആക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിനുവേണ്ടി വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക്പണം നീക്കിവെയ്ക്കുന്ന നിലവിലെ സ്ഥിതിക്ക് പകരം ഗ്രാമസഭകള്‍ വഴി തനത് പദ്ധതികള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

436

പഞ്ചായത്തുകളിലെ പഞ്ചവത്സര പദ്ധതികള്‍

ശ്രീ. കെ. മുരളീധരന്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. സി.പി.മുഹമ്മദ്

ശ്രീ ഷാഫി പറമ്പില്‍

() പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഇതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ് ;

(സി) പഞ്ചായത്തുകളുടെ അക്കൌണ്ടിംഗ് രീതിക്ക് മാറ്റം വരുത്തുവാനും പണം ചെലവഴിക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്യ്രം നല്‍കത്തക്കവിധം ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ?

437

ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടി

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ. . റ്റി. ജോര്‍ജ്

ശ്രീ. പി. സി. വിഷ്ണുനാഥ്

ശ്രീ ഹൈബി ഈഡന്‍

() ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) നിയമപരമായി ചേരേണ്ട ഗ്രാമസഭകളുടെ എണ്ണത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത് ;

(സി) പ്രത്യേക വിഷയങ്ങള്‍ക്കായി വിശേഷാല്‍ ഗ്രാമസഭകള്‍ ചേരുന്നതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുമോ ?

438

ഗ്രാമപഞ്ചായത്തുകളിലെ പൊതു ശ്മശാനം

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ. റ്റി. യു. കുരുവിള

() സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പൊതു ശ്മശാനം ഇല്ലാത്തതിനാല്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പൊതുശ്മശാനം ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

439

പഞ്ചായത്തുകളിലെ പ്ളാസ്റിക് മാലിന്യ സംസ്കരണം

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീലൂഡി ലൂയിസ്

ശ്രീ. പി. . മാധവന്‍

ശ്രീ. സി. പി. മുഹമ്മദ്

() സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ പ്ളാസ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് ;

(ബി) മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് ;

(സി) ഘട്ടംഘട്ടമായി ഇത് നടപ്പാക്കാന്‍ എന്തെല്ലാം നിയമ നിര്‍മ്മാണങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ?

440

പഞ്ചായത്തുകളിലെ മാലിന്യസംസ്കരണം

ശ്രീമതി കെ. കെ. ലതിക

() കേരളത്തില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് പ്ളാസ്റിക് സംസ്കരണയൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(ബി) എം.എല്‍.എ ഫണ്ടില്‍ നിന്നും പ്രസ്തുത യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം ലഭിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ ഏതൊക്കെ പഞ്ചായത്തുകളില്‍ എന്നും ഏതൊക്കെ എം.എല്‍.. മാരില്‍ നിന്ന് എന്നും വ്യക്തമാക്കുമോ ?

441

മാലിന്യ സംസ്ക്കരണത്തിന് സര്‍ക്കാര്‍ നടപടികള്‍

ശ്രീ. . കെ. വിജയന്‍

() മാലിന്യ സംസ്കരണത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് നടപ്പിലാക്കാന്‍ പോകുന്നത്;

(ബി) സംസ്ഥാനത്തെ ഏതൊക്കെ ജില്ലകളിലാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി) ഇവയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുമോ?

442

പഞ്ചായത്തുകളിലെ മാലിന്യസംസ്കരണ പ്ളാന്റുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് ഏതൊക്കെ പഞ്ചായത്തുകളില്‍ മാലിന്യ സംസ്കരണ പ്ളാന്റുകള്‍ നിലവിലുണ്ട് എന്ന് വെളിപ്പെടുത്തുമോ;

(ബി) പഞ്ചായത്തുകളില്‍ മാലിന്യസംസ്കരണ പ്ളാന്റുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

443

പഞ്ചായത്തുകളിലെ മാലിന്യസംസ്കരണം

ശ്രീ. എം. ഹംസ

() സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഖരമാലിന്യ സംസ്കരണത്തിനായി പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി) മാലിന്യവിമുക്ത കേരളം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;

(സി) ഓരോ പഞ്ചായത്തിലും മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനായി എന്തെല്ലാം സൌകര്യങ്ങള്‍ ആണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നതെന്ന് വ്യക്തമാക്കുമോ?

444

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീഎം. . വാഹീദ്

ശ്രീ. . പി.അബ്ദുള്ളക്കുട്ടി

ശ്രീ. കെ. മുരളീധരന്‍

() സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ പങ്കാളിയാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്;

(ബി) കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുവാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ ?

445

സാമൂഹ്യസുരക്ഷാമിഷന്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാന സാമൂഹ്യസുരക്ഷാമിഷന്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപന

ങ്ങളില്‍ നിന്നും എത്ര കോടി രൂപ സമാഹരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ;

(ബി) പ്രസ്തുത തുക എപ്രകാരമാണ് സമാഹരിയ്ക്കുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) എപ്രകാരമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രസ്തുത തുക വിനിയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത മിഷന്റെ പ്രവര്‍ത്തനം മുഖേന എത്ര കോടി രൂപ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ ചെലവഴിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ?

446

ഗ്രാമപഞ്ചായത്തുകളുടെ ആസ്തി രജിസ്റര്‍

ശ്രീമതി പി. അയിഷാപോറ്റി

() ഗ്രാമപഞ്ചായത്തുകളുടെ ആസ്തി രജിസ്റര്‍ തയ്യാറാക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ആസ്തി രജിസ്റര്‍ തയ്യാറാക്കി നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്ക് സമയപരിധി നിശ്ചയിച്ചിരുന്നെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ആസ്തി രജിസ്റര്‍ തയ്യാറാക്കി നല്‍കിയ പഞ്ചായത്തുകളുടെ പട്ടിക, ജില്ല തിരിച്ച് വെളിപ്പെടുത്തുമോ?

447

ഗ്രാമപഞ്ചായത്തുകളിലെ അക്കൌണ്ടിംഗ് സമ്പ്രദായം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ അക്കൌണ്ടിംഗ് സമ്പ്രദായം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുവേണ്ടിയുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് രീതി എത്ര ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കി എന്ന് വ്യക്തമാക്കാമോ;

(ബി) ഈ രീതി നടപ്പാക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇതുവരെ എന്തെല്ലാം പരിശീലനങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

448

ഗ്രാമപഞ്ചായത്തുകളിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തിക

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് എത്ര ഗ്രാമപഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക നിലവിലില്ലെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

449

ചിറക്കര ഗ്രാമപഞ്ചായത്തിലെ മുന്‍ സെക്രട്ടറിയുടെ  നടപടികളുടെ അന്വേഷണം

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ചിറക്കര ഗ്രാമപഞ്ചായത്തിലെ മുന്‍ സെക്രട്ടറിയുടെ നടപടികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്മേല്‍ ഏതെല്ലാം ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയതെന്നും എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ ?

450

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍  തസ്തികകളിലെ നിയമനം

ശ്രീ.എം. ചന്ദ്രന്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റന്റ് എഞ്ചിനീയര്‍മാരുടെയും ഓവര്‍സീയര്‍മാരുടെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടോ;

(ബി) ഈ തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാത്തതുകൊണ്ട് പല പഞ്ചായത്തുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിന് പരിഹാരം കാണുന്നതിനും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ?

451

പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കളിസ്ഥലം

ശ്രീ. കെ. എന്‍. . ഖാദര്‍

() വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലമായി ഉപയോഗിക്കുവാന്‍ കണ്ടെത്തിയ സ്ഥലം ഫണ്ടിന്റെ അഭാവം മൂലം പ്രയോജനപ്പെടുത്തുവാന്‍ സാധിക്കാതിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പഞ്ചായത്തു മുഖേന കളിസ്ഥലം നിര്‍മ്മിക്കുവാന്‍ പ്രത്യേക സഹായം അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

452

ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി. യു. കുരുവിള

() സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി) കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ പദ്ധതികള്‍ വഴി ഇതിലേയ്ക്കായി എത്ര തുക ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര തുക വിനിയോഗിച്ചുവെന്ന് വ്യക്തമാക്കാമോ;

(ഡി) ഗ്രാമപഞ്ചായത്തുകളില്‍ എഞ്ചിനീയറിംഗ് വിംഗ് (.. ഓവര്‍സിയര്‍) 4രൂപീകരിക്കുന്നതിനും വിവിധ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

453

അന്യാധീനപ്പെട്ടുപോയ പഞ്ചായത്തുഭൂമി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കാലാകാലങ്ങളായി വിവിധകാരണങ്ങളാല്‍ ഒട്ടേറെ പഞ്ചായത്തുഭൂമി അന്യാധീനപ്പെട്ടുപോയ വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം ഭൂമി പഞ്ചായത്തിന്റെ അധീനതയിലാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

454

പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീറ്റി.എന്‍. പ്രതാപന്‍

ശ്രീപി.സി. വിഷ്ണുനാഥ്

ശ്രീ. എം.പി. വിന്‍സെന്റ്

() പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും അവലോകനം നടത്തുവാനും വേണ്ട ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

455

ഗ്രാമയാത്ര

ശ്രീ. സി.ദിവാകരന്‍

() 'ഗ്രാമയാത്ര'യുടെ ഭാഗമായി നാളിതുവരെ എത്ര ഗ്രാമസഭകള്‍ ആണ് കൂടിയത്;

(ബി) ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് ഗ്രാമസഭകള്‍ യോഗം ചേര്‍ന്നത്;

(സി) ഈ ഇനത്തില്‍ എത്ര രൂപാ ചെലവായെന്ന് വ്യക്തമാക്കാമോ?

456

പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി

ശ്രീ. കെ.കെ. നാരായണന്‍

() പഞ്ചായത്തുകളുടെ വാര്‍ഷികപദ്ധതി പഞ്ചവത്സര പദ്ധതിയാക്കി മാറ്റുന്നതിനുള്ള ആലോചന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

457

പഞ്ചായത്തുകളുടെ പദ്ധതിയുടെ പുരോഗതി

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് പഞ്ചായത്തുകളുടെ പദ്ധതിയുടെ പുരോഗതി 2012 ഫെബ്രുവരി 29 വരെ എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(ബി) പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ കടുത്ത അലംഭാവം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

458

പഞ്ചായത്തുകളുടെ പദ്ധതിയുടെ പുരോഗതി

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് പഞ്ചായത്തുകളുടെ പദ്ധതിയുടെ പുരോഗതി 2012 ഫെബ്രുവരി 29 വരെ എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(ബി) പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ കടുത്ത അലംഭാവം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

459

കുടുംബശ്രീ മിഷന് ബഡ1ജറ്റില്‍ വകയിരുത്തിയ തുക

ശ്രീ. . പി. ജയരാജന്‍

() സംസ്ഥാനത്ത് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്ന് മുതലാണെന്നു വ്യക്തമാക്കുമോ;

(ബി) ആരംഭകാലം മുതല്‍ ഓരോ സാമ്പത്തികവര്‍ഷവും കുടുംബശ്രീ മിഷന് സംസ്ഥാന ബജറ്റില്‍ എത്ര തുക വീതമാണ് വകയിരുത്തിയത് എന്നു വ്യക്തമാക്കുമോ;

(സി) 2011-12-ല്‍ കുടുംബശ്രീ മിഷന് ബജറ്റില്‍ വകയിരുത്തിയ തുക തൊട്ടുമുമ്പുള്ള രണ്ടു സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് തുലോം കുറവായിരുന്നുവെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ഡി) സംസ്ഥാനത്ത് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കുളള ബജറ്റ് വിഹിതം കുറച്ചതിനുളള കാരണങ്ങള്‍ വ്യക്തമാക്കുമോ;

() 2012-2013 സാമ്പത്തിക വര്‍ഷം കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എന്തു നടപടിയാണു സ്വീകരിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ?

460

പഞ്ചായത്ത് നഗരപാലികാ ബില്ലിലെ വ്യവസ്ഥകള്‍ പുനസ്ഥാപിക്കാന്‍ നടപടി

ശ്രീ. പി. റ്റി. . റഹീം

() ബാറുകളും മദ്യഷാപ്പുകളും ആരംഭിക്കുവാന്‍ അനുവാദം നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് നഗരപാലികാ ബില്ലിലെ വ്യവസ്ഥകള്‍ പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടി ഏതുവരെയായി എന്ന് വ്യക്തമാക്കുമോ;

(ബി) മദ്യഷാപ്പുകള്‍ക്കും ബാറുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍..സി. നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത ഉത്തരവ് ലൈസന്‍സ് പുതുക്കുന്നതിനും ബാധകമാക്കുമോ;

(ഡി) പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ ?

461

പുതിയ പഞ്ചായത്ത് രൂപീകരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മലപ്പുറം ജില്ലയില്‍ പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളാണ് പുതുതായി രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

462

തദ്ദേശസ്ഥാപനത്തിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍

ശ്രീ. ജെയിംസ് മാത്യു

() തദ്ദേശസ്ഥാപനങ്ങളില്‍ ജനപ്രതിനിധികളായി പ്രവര്‍ത്തിച്ച എത്ര പേര്‍ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്;

(ബി) ഇവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ;

(സി) ഇവര്‍ക്ക് പെന്‍ഷനോ മറ്റു ക്ഷേമനിധി ആനുകൂല്യങ്ങളോ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

463

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളില്‍ ചെലവഴിച്ച തുകയുടെ കണക്കുകള്

ശ്രീ. ആര്‍. രാജേഷ്

() പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളില്‍ ഓരോന്നിലും കഴിഞ്ഞ ബഡ്ജറ്റില്‍ ഏതെല്ലാം ഹെഡ് ഓഫ് അക്കൌണ്ടുകളിലായി ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് എത്ര തുക വീതമാണ് വകയിരുത്തിയത്;

(ബി) ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ ഈ ഓരോ ഹെഡ് ഓഫ് അക്കൌണ്ടുകളിലുമായി ഇതിനകം ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ; ഈ ഹെഡ് ഓഫ് അക്കൌണ്ടുകളില്‍ ഇതേവരെ ഒരു തുകയും ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്തവ ഏതൊക്കെയാണ് എന്ന് വിശദമാക്കുമോ ?

464

നിര്‍ഭയ പദ്ധതി

ശ്രീ. പാലോട് രവി

ശ്രീ എം. . വാഹീദ്

ശ്രീസണ്ണി ജോസഫ്

ശ്രീവി. പി. സജീന്ദ്രന്‍

() നിര്‍ഭയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടത്തിപ്പിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കുമോ ?

465

തന്റേടം ജന്‍ഡര്‍ പാര്‍ക്ക് പദ്ധതി

ശ്രീ.കെ. അച്ചുതന്‍

ശ്രീ ലൂഡി ലൂയിസ്

ശ്രീസി.പി.മുഹമ്മദ്

ശ്രീകെ. മുരളീധരന്‍

() തന്റേടം ജന്‍ഡര്‍ പാര്‍ക്ക് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് :

(ബി) ഈ പദ്ധതി വഴി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഈ പാര്‍ക്ക് എവിടെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി) ഈ പദ്ധതിയുടെ പ്രചാരണത്തിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ ?

466

അവശത ജനവിഭാഗങ്ങള്‍ക്കുള്ള ആശ്വാസ പദ്ധതികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() അവശത അനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്ക്ആശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ധനസമാഹരണം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എത്ര തുക സമാഹരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;

(സി) ഈ തുക ഏതൊക്കെ തരത്തില്‍ സമാഹരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ;

(ഡി) ഏതൊക്കെ വിഭാഗം ജനങ്ങള്‍ക്കായി പ്രസ്തുത തുക വിനിയോഗിക്കുമെന്ന് അറിയിക്കുമോ;

() പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കുമോ ?

467

സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പദ്ധതികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() മുതിര്‍ന്ന പൌരന്മാര്‍, വിധവകള്‍, വികലാംഗര്‍ , അഗതികള്‍ എന്നിവരുടെ ക്ഷേമം മുന്‍നിര്‍ത്തി നടപ്പിലാക്കിവരുന്നതും, ഇനി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ വിശദീകരിക്കുമോ ;

(ബി) ഈ രംഗത്ത് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു ?

468

സാമൂഹ്യ സുരക്ഷാ മിഷന്‍

ശ്രീ. വി. എസ്. സുനില്‍കുമാര്‍

ശ്രീ വി.ശശി

ശ്രീമതി ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കായി എന്തെങ്കി ലും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ ആ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് പേയ്മെന്റ് ഗേറ്റ്വേ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രപേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു;

(സി) ഈ പദ്ധതിയില്‍നിന്നും സഹായം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

469

'ആശ്വാസകിരണം' പദ്ധതി നടപ്പിലാക്കാന്‍ നടപടി

ശ്രീ. . എം. ആരീഫ്

() അരൂര്‍ നിയോജകമണ്ഡലത്തില്‍ കിടക്കയില്‍ തന്നെ ജീവിതം തള്ളിനീക്കുന്ന എത്ര വികലാംഗര്‍ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ അവരുടെ എണ്ണം ശേഖരിക്കുന്നതിന് അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ ; അവര്‍ക്ക് 'ആശ്വാസകിരണം' പദ്ധതി നടപ്പിലാക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ ;

(സി) 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പില്‍ പദ്ധതി നിലവിലുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്കുമോ ?

470

ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. പി.. മാധവന്‍

ശ്രീ ജോസഫ് വാഴക്കന്‍

ശ്രീ .പി. അബ്ദുള്ളക്കുട്ടി

ശ്രീവര്‍ക്കല കഹാര്‍

() ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി എന്നുമുതലാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതി മുഖാന്തിരം എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇതിനുള്ള രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) നാളിതുവരെ എത്രപേര്‍ രജിസ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കുമോ;

() ഒരുവര്‍ഷം എത്രപേര്‍ക്കാണ് ആനുകൂല്യം നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(എഫ്) ഈ ആവശ്യത്തിലേക്കുള്ള ധനശേഖരണാര്‍ത്ഥം ലോട്ടറി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കുമോ?

471

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി വിശദാംശങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() സാമൂഹ്യക്ഷേമ വകുപ്പു വഴി നടത്തുന്ന കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിക്കുള്ള ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

472

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ധനസഹായം

പ്രൊഫ. സി. രവീന്ദ്രനാഥ്

() കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ധനസഹായത്തിനായി തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്;

(ബി) ഈ സഹായം ലഭിക്കുന്നതിന് നിലവില്‍ പ്രായപരിധി

നിശ്ചയിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ എത്രവരെയാണെന്ന് വ്യക്തമാക്കുമോ;

(ഡി) കഴിഞ്ഞ വര്‍ഷം തുടങ്ങിയ പ്രസ്തുത പദ്ധതിയില്‍ എത്ര പേര്‍ക്കാണ് സഹായം ലഭ്യമായത് എന്ന് വ്യക്തമാക്കാമോ;

() പുതുക്കാട് മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട് എന്നും എത്ര അപേക്ഷകര്‍ക്ക് സഹായം ലഭിച്ചുവെന്നും വിശദമാക്കാമോ?

473

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയില്‍ ഏതെല്ലാം

വിധത്തിലുള്ള സഹായങ്ങള്‍ അനുവദിക്കാനാണ് ഉത്തരവായിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) ഈ പദ്ധതിയിലേക്ക് എത്ര പേരുടെ അപേക്ഷ ലഭ്യമായിട്ടുണ്ട്; പ്രസ്തുത അപേക്ഷകരില്‍ എത്ര പേര്‍ക്ക് ആനുകൂല്യം അനുവദിച്ചിട്ടുണ്ട്;

(സി) അപേക്ഷിച്ച എല്ലാവര്‍ക്കും സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ?

474

അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് എത്ര അംഗന്‍വാടികള്‍ നിലവിലുണ്ട്; ജില്ലകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി) സ്വന്തമായി കെട്ടിടം ഉളളവയും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നവയും എത്രയെന്ന് തരംതിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;

(സി) സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ക്ക് വസ്തുവും കെട്ടിടവും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമോ?

475

അരൂര്‍ നിയോജകമണ്ഡലത്തിലെ അംഗന്‍വാടികള്‍

ശ്രീ. . എം. ആരീഫ്

() അരൂര്‍ നിയോജകമണ്ഡലത്തില്‍ ആകെ എത്ര അംഗന്‍വാടികളാണ് ഉള്ളത് ; എത്ര എണ്ണം സ്വന്തം സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു ; വളരെ ശോചനീയമായ സ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നവ ഏതൊക്കെയാണ് ;

(ബി) വാടകയ്ക്കോ സൌജന്യമായി ലഭ്യമായ സൌകര്യങ്ങളിലോ പ്രവര്‍ത്തിക്കുന്നവ എത്രയാണ് ;

(സി) അരൂര്‍ മണ്ഡലത്തിലെ സ്വന്തമായി സ്ഥലം ഉള്ള ഏതെല്ലാം അംഗന്‍വാടികള്‍ക്കാണ് ഈ വര്‍ഷം കെട്ടിടം നിര്‍മ്മിച്ചു നല്‍കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

476

മാതൃകാ അംഗന്‍വാടി പദ്ധതി

ശ്രീ. കെ. ദാസന്‍

() സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ള മാതൃകാ അംഗന്‍വാടി പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കാമോ; ഈ പദ്ധതി നടപ്പിലാക്കുന്നതിന് നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി) കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടിയായി തെരഞ്ഞെടുത്തിട്ടുള്ള അംഗന്‍വാടി ഏതാണെന്നും അത് ഏത് പഞ്ചായത്തിലാണ് എന്നും വ്യക്തമാക്കാമോ; എത്ര തുകയാണ് ഇതിന് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എത്ര അംഗന്‍വാടികള്‍ ഉണ്ട്; പഞ്ചായത്ത് / നഗരസഭ തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ ?

477

അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക്കും ഹെല്‍പ്പര്‍മാര്‍ക്കും പെന്‍ഷന്‍ പദ്ധതി

ശ്രീ. ബി. സത്യന്‍

() സംസ്ഥാനത്തെ വിവിധ അംഗന്‍വാടികളിലായി ആകെ എത്ര വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും ജോലി നോക്കുന്നുണ്ട്;

(ബി) ഇവര്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്ന വേതനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(സി) ഇവര്‍ക്ക് പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടോ; എങ്കില്‍ പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുളള മാനദണ്ഡം വിശദമാക്കാമോ?

478

ക്ഷേമപെന്‍ഷനുകള്‍ക്കായി ബയോമെട്രിക് കാര്‍ഡുകളുടെ വിതരണം

ശ്രീ. സി. ദിവാകരന്‍

() ഏതെല്ലാം ക്ഷേമ പെന്‍ഷനുകള്‍ക്കാണ് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ;

(ബി) നാളിതുവരെ എത്ര ബയോമെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു ;

(സി) എത്ര ജില്ലകളില്‍ ഈ പ്രവൃത്തി നടക്കുന്നുണ്ട് ; എത്രനാള്‍ കൊണ്ട് എല്ലാ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത് ;

(ഡി) ബയോമെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് ഏത് ഏജന്‍സിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത് ; ഈയിനത്തില്‍ നാളിതുവരെ എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കുമോ ?

479

സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ചികിത്സാധനസഹായം പദ്ധതി

ശ്രീ. . പി. ജയരാജന്‍

() കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന നിര്‍ദ്ധന രോഗികള്‍ക്ക് ചികിത്സാധനസഹായം ലഭ്യമാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ ;

(ബി) കരള്‍ മാറ്റിവയ്ക്കല്‍, വൃക്ക മാറ്റിവയ്ക്കല്‍, ന്യൂറോസര്‍ജറി, ബൈപാസ്സ് സര്‍ജറി എന്നിവയ്ക്ക് പരമാവധി എത്ര തുക ചികിത്സാസഹായം അനുവദിക്കുമെന്നും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സയെങ്കില്‍ ധനസഹായം നല്‍കുവാന്‍ കഴിയുമോയെന്നും വ്യക്തമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന എത്ര രോഗികള്‍ക്ക് ചികിത്സാധനസഹായം നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചും സ്ഥാപനം തിരിച്ചുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

480

സാമൂഹ്യ സുരക്ഷാ മിഷന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി. ഗീതാ ഗോപി

() സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി) സാമൂഹ്യ സുരക്ഷാ മിഷന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് തുക സമാഹരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

481

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരിശോധനകള്‍ നടത്താറുണ്ടോ ;

(ബി) ഇവിടുത്തെ അന്തേവാസികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാറുണ്ടോ ;

(സി) പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും പുറത്തുപോകുന്ന കുട്ടികളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ ;

(ഡി) ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കാമോ ?

482

നേമം മണ്ഡലത്തിലെ സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നേമം മണ്ഡലത്തിലെ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ഓരോന്നിന്റെയും ഫോണ്‍ നമ്പര്‍, ഓഫീസ് മേധാവികളുടെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ലഭ്യമാക്കുമോ ?

483

കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഭരണ സമിതി

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാന ശിശുക്ഷേമസമിതിയുടെ ഭരണസമിതി പിരിച്ചുവിടുകയുണ്ടായോ;

(ബി) ഇതേ തുടര്‍ന്നുണ്ടായ ഹൈക്കോടതി വിധി എന്തായിരുന്നു; വിശദമാക്കുമോ;

(സി) സ്വയംഭരണാധികാര സംവിധാനത്തിലുള്ള സമിതിയില്‍ ഗവണ്‍മെന്റ് ഇടപെട്ടതിന്റെ ഫലമായി ശിശുപരിചരണ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) നിലവിലുണ്ടായിരുന്ന സമിതിയ്ക്ക് നിയമാനുസൃതം പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടോ?

484

വിധവകളുടെ പുനര്‍വിവാഹ ധനസഹായം

ശ്രീ. .കെ. വിജയന്‍

() വിധവകളുടെ പുനര്‍വിവാഹ ധനസഹായം 2011-12 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ എത്ര പേര്‍ക്ക് ലഭിച്ചു എന്ന് വ്യക്തമാക്കുമോ ;

(ബി) ഇനി എത്ര പേര്‍ക്ക് ലഭിക്കാനുണ്ട് എന്ന് വിശദമാക്കുമോ ?

485

സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പരവൂര്‍ നഗരസഭ, പൂതക്കുളം, ചിറക്കര, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, ആദിച്ചനെല്ലൂര്‍, പൂയപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന എത്ര അംഗന്‍വാടികള്‍ക്കാണ് സ്വന്തമായി ഭൂമിയും കെട്ടിടവും ഇല്ലാത്തതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത അംഗന്‍വാടികളുടെ നമ്പര്‍ ഉള്‍പ്പെടെ വിശദവിവരം നല്‍കുമോ ; ഭൂമിയുടെ വില വര്‍ദ്ധനവ് കണക്കിലെടുത്ത് കെ..പി. കനാല്‍ പുറമ്പോക്ക്, റവന്യൂ പൂറമ്പോക്ക് ഭൂമി തുടങ്ങിയവ, ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തി അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ലഭ്യമാക്കുവാന്‍ സന്നദ്ധമാകുമോ ;

(സി) എങ്കില്‍ അതിലേയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.