UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

561

അമരവിളയില്‍ സിഡ്കോയുടെ ടൈല്‍ ഫാക്ടറി

ശ്രീ. ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അമരവിളയില്‍ സിഡ്കോയുടെ ടൈല്‍ ഫാക്ടറി വക വസ്തു വെറുതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ അന്യാധീനപ്പെട്ടുപോകുന്ന പ്രസ്തുത സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

562

മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി വക സ്ഥലത്ത് പുതിയ വ്യവസായം

ശ്രീ. പി. റ്റി. . റഹീം

() മാവൂരിലെ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറി വക സ്ഥലത്ത് പുതിയ വ്യവസായം തുടങ്ങണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ എം.എല്‍.എ മാര്‍ നിവേദനം നല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുത സ്ഥലം സംബന്ധിച്ച് ഹൈക്കോടതിയിലുളള കേസ് ഒത്തുതീര്‍ത്ത് നിലവിലുളള കൈവശക്കാരെക്കൊണ്ട് തന്നെ വ്യവസായം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

563

ഖനനം സംബന്ധിച്ച സമഗ്രനയ രൂപീകരണം

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ എം.. വാഹീദ്

ശ്രീ സി.പി. മുഹമ്മദ്

ശ്രീ അന്‍വര്‍ സാദത്ത്

() ഖനനം സംബന്ധിച്ച സമഗ്രനയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) നയരൂപീകരണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടോ ;

(സി) എന്നു മുതല്‍ നയം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ ?

564

കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ് മില്ലിന്റെ സാമ്പത്തിക പ്രതിസന്ധി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ് മില്ലിന്റെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് എത്ര രൂപയുടെ ബാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മില്‍ നവീകരണത്തിനും ജീവനക്കാരുടെ ഉന്നമനത്തിനുംവേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) മില്ലിന്റെ സ്ഥാപിതശേഷി അനുസരിച്ച് പ്രവര്‍ത്തനം നടത്തി ലാഭകരമായി മില്ല് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

565

കെ കരുണാകരന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ പുനരുദ്ധാരണം

ശ്രീ. വി. ശശി

() കെ. കരുണാകരന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ പുനരുദ്ധരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്.

(ബി) ഇതിനായി എത്ര കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്നും ഏതെല്ലാം സ്രോതസ്സുകളില്‍നിന്നാണ് പ്രസ്തുത തുക ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി) ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 2 കോടി രൂപാ സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കുമോ ?

566

കൊരട്ടി വൈഗൈ ത്രെഡ്സ് കമ്പനി

ശ്രീ. ബി. ഡി. ദേവസ്സി

() സര്‍ക്കാര്‍ പാട്ടത്തിനു കൊടുത്ത സ്ഥലത്തു പ്രവര്‍ത്തിക്കുന്ന കൊരട്ടി വൈഗൈ ത്രെഡ്സ് കമ്പനി മാനേജ്മെന്റ് ദീര്‍ഘകാലമായി തൊഴിലാളികളുടെ കരാര്‍ പുതുക്കാതെ കമ്പനി അടച്ചുപൂട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കമ്പനി നിലനിര്‍ത്തുന്നതിനും, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിച്ച് അര്‍ഹമായ സേവനവേതനവ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനും എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നു വ്യക്തമാക്കുമോ?

567

കരകൌശല വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കുള്ള പെര്‍ഫോമന്‍സ് അലവന്‍സ് നല്‍കാനുള്ള ഉത്തരവ് നിരസിച്ചത്

ശ്രീ. വി. ശിവന്‍കുട്ടി

() കരകൌശല വികസന കോര്‍പ്പറേഷന്‍ മാനേജമെന്ററും, അംഗീകൃത ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി 29.08.2011-ന് നടന്ന ചര്‍ച്ചയില്‍ ഏഴായിരം രൂപ പെര്‍ഫോമന്‍സ് അലവന്‍സായി ഓണക്കാലത്ത് നല്‍കാന്‍ തീരുമാനമെടുത്തത് 20091/കെ3/2011/വ്യവ. തീയതി 16.09.2011 പ്രകാരം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കുമോ ;

(ബി) മേല്‍പ്പറഞ്ഞ ആനുകൂല്യം കഴിഞ്ഞ 25 വര്‍ഷമായി പ്രസ്തുത ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നതാണ് എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

568

പിണറായിയിലെ നിര്‍ദ്ദിഷ്ട ഹൈടെക് വീവിങ്ങ് യൂണിറ്റ്

ശ്രീ.കെ.കെ. നാരായണന്‍

() ധര്‍മ്മടം മണ്ഡലത്തിലെ പിണറായിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച ഹൈടെക് വീവിങ്ങ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തെല്ലാം തടസ്സങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ ?

569

ഉദുമ ടെക്സ്റയില്‍സ് മില്‍സ്

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ മൈലാട്ടിയില്‍ സ്ഥാപിച്ച ഉദുമ ടെക്സ്റയില്‍ മില്‍സിന്റെ പ്രവര്‍ത്തനം ആരംച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത സ്ഥാപനത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് കേരള സ്റേറ്റ് പ്രൊഡക്ടിവിറ്റി കൌണ്‍സില്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റില്‍ നിന്നും ആര്‍ക്കെങ്കിലും നിയമനം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) നിലവില്‍ പ്രസ്തുത റാങ്ക് ലിസ്റ് ക്യാന്‍സല്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ ക്യാന്‍സല്‍ ചെയ്യാനുള്ള കാരണമെന്താണെന്ന് വിശദമാക്കുമോ ;

() പ്രസ്തുത റാങ്ക് ലിസ്റ് സംബന്ധിച്ച്, ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ റാങ്ക് ലിസ്റ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത് ;

(എഫ്) എങ്കില്‍ ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ജി) കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച മില്‍സിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാനാവും എന്ന് വിശദമാക്കുമോ ?

570

പരമ്പരാഗത കൈത്തറി മേഖലയിലെ പുനരുദ്ധാരണ പാക്കേജ്

ശ്രീ. ജെയിംസ് മാത്യു

() ഇന്ത്യയിലെ കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച റിവൈവല്‍, റിഫോം, റീ സ്ട്രക്ച്ചറിംഗ് പാക്കേഴിന്റെ വിശദാംശം വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പാക്കേജിന്റെ ഇംപ്ളിമെന്റേഷനുമായി ബന്ധപ്പെട്ട് ഏതെല്ലാം നടപടികള്‍ സംസ്ഥാനത്ത് ഇതിനകം സ്വീകരിച്ചിട്ടുണ്ട്;

(സി) ഈ പാക്കേജില്‍ കേരളത്തിലെ മുഴുവന്‍ കൈത്തറി സംഘങ്ങളും ഉള്‍പ്പെടുമോ ;

(ഡി) പാക്കേജ് നടപ്പാക്കുന്നതിന് നബാര്‍ഡ് എന്തെങ്കിലും നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ടോ ; എങ്കില്‍ അവയേതൊക്കെയാണ് ;

() കേരളത്തിലെ കൈത്തറി സംഘങ്ങള്‍ക്ക് പാക്കേജിന്റെ ആനുകൂല്യം ലഭിക്കുന്നതിന് വിഘാതമാകുന്ന ഏതെങ്കിലും നിബന്ധനകള്‍ ഈ കൂട്ടത്തില്‍ ഉള്ളതായി മനസ്സിലാക്കിയിട്ടുണ്ടോ ; ഇങ്ങിനെയുണ്ടാകുന്ന പക്ഷം അത് പരിഹരിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ;

(എഫ്) പാക്കേജ് നടപ്പിലാക്കുമ്പോള്‍ കേരളത്തിലുണ്ടായേക്കാവുന്ന പരിമിതികളെപ്പറ്റി മനസ്സിലാക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ജി) ഇക്കാര്യങ്ങളെ സംബന്ധിച്ചും കേന്ദ്ര പാക്കേജിന്റെ എല്ലാ സാദ്ധ്യതയും കേരളത്തിലെ കൈത്തറി സംഘങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും ആവശ്യമായ മുന്നൊരുക്കം നടത്തുമോ ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

571

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍

ശ്രീ. പി. റ്റി. . റഹീം

() ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ചത് എന്നാണ്; ആരൊക്കെ പ്രസതുത വകുപ്പിന്റെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്;

(ബി) ഇവരുടെ ഓരോരുത്തരുടേയും വിഭ്യാഭ്യാസ യോഗ്യത എന്തായിരുന്നു;

(സി) ..എസ് കാഡറില്‍ നിന്നുമല്ലാത്ത ഒരാളെ ഡയറക്ടര്‍ ആക്കിയത് കാരണം കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടുന്നതിന് ബുദ്ധിമുട്ടുണ്ടാവുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എല്ലാ സംസ്ഥാനങ്ങളിലും ഉളളതുപോലെ കേരളത്തിലും വകുപ്പ് മേധാവിയായി ഐ..എസ് ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ?

572

വഖഫ് എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. പി. റ്റി. . റഹീം

() വഖഫ് എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നാണ് സമര്‍പ്പിച്ചത് ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടനുസരിച്ച്, സെക്ഷന്‍ 33, 99 എന്നിവ പ്രകാരം നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്ത കേസുകള്‍ ഏതെല്ലാമാണ് ;

(സി) ഇതുവരെയായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ഡി) വഖഫ് സ്വത്തുക്കള്‍ കണ്ടെത്താനുള്ള സ്റേറ്റ് സര്‍വ്വേ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ?

573

ന്യൂനപക്ഷ ക്ഷേമവകുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച പദ്ധതികള്‍

ശ്രീ.പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;

(ബി) ന്യൂനപക്ഷ ഡയറക്ടറേറ്റ് വഴി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ: എന്ന് വ്യക്തമാക്കുമോ;

(സി) ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടപ്പാക്കുന്നതിനായി റീജിയണല്‍ സെന്ററുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) മലപ്പുറത്ത് ന്യൂനപക്ഷ ഡയറക്ടടേറ്റിന്റെ റീജിയണല്‍ സെന്റര്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

574

ന്യൂനപക്ഷക്ഷേമത്തിനായുള്ള പദ്ധതികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ന്യൂനപക്ഷക്ഷേമം മുന്‍നിര്‍ത്തി ഇപ്പോള്‍ നടപ്പിലാക്കുന്നതും, പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) വിവിധവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒരു വകുപ്പിന്റെ കീഴില്‍ കൊണ്ടുവരത്തക്കവിധം ന്യൂനപക്ഷക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമോ;

(സി) ന്യൂനപക്ഷക്ഷേമകമ്മീഷന്റെ രൂപീകരണം ഉദ്ദേശിക്കുന്നു ണ്ടോയെന്ന് അറിയിക്കുമോ?

575

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

ശ്രീ കെ. എം. ഷാജി

ശ്രീ കെ. എന്‍. എ ഖാദര്‍

ശ്രീ സി. മോയിന്‍കുട്ടി

() വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും, പ്രയോജനപ്രദവുമാക്കുന്നതിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കരണ നടപടികള്‍ വിശദമാക്കുമോ;

(ബി) ആശ്രിതനിയമന പദ്ധതി വഖഫ് ബോര്‍ഡിലും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ പദ്ധതി ഏതു വിധത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി) എന്നു മുതല്‍ക്കാണ് പദ്ധതി നടപ്പാക്കാന്‍

ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

() ആശ്രിതനിയമനത്തിന് അര്‍ഹതയുളളവര്‍ നിലവില്‍ എത്ര പേരുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ;

576

ബഡ്ജറ്റില്‍ വകയിരുത്തിയ തുക

ഡോ. കെ. ടി. ജലീല്‍

() വ്യവസായം, വാണിജ്യം,മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളില്‍ ഓരോന്നിലും കഴിഞ്ഞ ബഡ്ജറ്റില്‍ ഏതെല്ലാം ഹെഡ് ഓഫ് അക്കൌണ്ടുകളിലായി ഈ സാമ്പത്തികവര്‍ഷത്തേക്ക് എന്ത് തുക വീതമാണ് വകയിരുത്തിയിരുന്നത് ;

(ബി) ബഡ്ജറ്റില്‍ വകയിരുത്തിയതുകയില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടുകളിലുമായി ഇതിനകം ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) പ്രസ്തുത ഹെഡുകളില്‍ ഇതുവരെ ഒരു തുകയും ചെവലവഴിക്കേണ്ടിവന്നിട്ടില്ലാത്തവ ഏതൊക്കെയാണ് എന്നും വിശദമാക്കുമോ ?

577

ചീമേനി ഐ. ടി. പാര്‍ക്കിന്റെ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() ചീമേനി ഐ. ടി. പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത ഐ. ടി. പാര്‍ക്ക് നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

578

-ഡിസ്ട്രിക്ട് പദ്ധതി

ശ്രീ. എം. ഹംസ

() . ടി. വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) നിലവില്‍ ഏതെല്ലാം ജില്ലകളെയാണ് ഇ-ഡിസ്ട്രിക്ട് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത് ; എന്തെല്ലാം സംവിധാനങ്ങള്‍ ആണ് അവിടെ ഒരുക്കിയിരിക്കുന്നത് ; വിശദാംശം ലഭ്യമാക്കാമോ ;

(സി) ശേഷിക്കുന്ന ജില്ലകളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

579

കൊരട്ടി ഇന്‍ഫോ പാര്‍ക്കിന്റെ 3-ാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ 3-ാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) കൊരട്ടി ഇന്‍ഫോ പാര്‍ക്കിന് സെസ് പദവി ലഭിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണ് എന്ന് അറിയിക്കുമോ?

580

സിഡാക്കിന്റെ ഡാറ്റാ സെന്റര്‍ നടത്തിപ്പ് കൈമാറിയതിലെ അഴിമതി

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീഅന്‍വര്‍ സാദത്ത്

ശ്രീവര്‍ക്കല കഹാര്‍

ശ്രീകെ. അച്ചുതന്‍

() സിഡാക്കിന്റെ ഡാറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതിന് പിന്നിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ആര്‍ക്കൊക്കെ എതിരെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുളളത്;

(സി) അന്വേഷണത്തിന് വിധേയമാക്കുന്ന വിഷയങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

581

സ്മാര്‍ട്ട് സിറ്റി പദ്ധതി

ശ്രീ.എസ്. ശര്‍മ്മ

() കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് നിലവില്‍ പൂര്‍ത്തീകരിക്കപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനം എന്തെന്നും ഇതിനായി ചെലവഴിക്കപ്പെട്ട തുക എത്രയെന്നും വ്യക്തമാക്കാമോ;

(ബി) സംസ്ഥാന ഖജനാവില്‍ നിന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

582

സമാര്‍ട്ട്സിറ്റി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി

ശ്രീ. . . അസീസ്

() സ്മാര്‍ട്ട്സിറ്റി കരാര്‍ ഒപ്പിട്ടശേഷം സ്മാര്‍ട്ട്സിറ്റി പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

583

സംസ്ഥാനത്തെ ഐ.ടി. മേഖലയിലെ വളര്‍ച്ച

ശ്രീ. .. അസീസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഐ.ടി. മേഖലയില്‍ സംസ്ഥാനത്തുണ്ടായ വികസനം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി) വികസനത്തിന്റെ ഫലമായി എത്ര പേര്‍ക്ക് പുതുതായി ജോലി ലഭിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി) ഇന്‍ഫോ പാര്‍ക്കില്‍ മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച രണ്ടാംഘട്ട വികസന പ്രവര്‍ത്തനത്തിന്റെ വിശദാംശം വ്യക്തമാക്കുമോ ?

584

.ടി. പാര്‍ക്കുകളുടെ വികസനം

ശ്രീ. ജി. സുധാകരന്‍

ശ്രീ. പ്രദീപ്കുമാര്‍

ശ്രീബി. സത്യന്‍

ഡോ. കെ. ടി. ജലീല്‍

() .ടി. പാര്‍ക്കുകളുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളുടെ വിസ്തൃതി എത്ര ഏക്കറായി വര്‍ദ്ധിപ്പിക്കുകയുണ്ടായി;

(സി) സംസ്ഥാനത്തെ ഐ.ടി. രംഗത്ത് നിക്ഷേപം നടത്താന്‍ ഏതെല്ലാം സ്വകാര്യ കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പുതിയ ഐ.ടി. സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്?

585

സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ കരാര്‍ മാറ്റങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീഎസ്. ശര്‍മ്മ

ശ്രീബാബു എം. പാലിശ്ശേരി

ശ്രീ. എം. ആരിഫ്

() സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;

(ബി) മുന്‍സര്‍ക്കാര്‍ അംഗീകരിച്ച മാസ്റര്‍ പ്ളാനിലും പാട്ടക്കരാറിലും ഈ സര്‍ക്കാര്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അതിന് കാരണമെന്താണെന്നും വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അംഗീകരിച്ച കരാര്‍ അനുസരിച്ച്എത്ര ഏക്കര്‍ അധിക ഭൂമിയാണ് സ്മാര്‍ട്ട് സിറ്റിക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള സാഹചര്യം എന്താണെന്ന് വിശദീകരിക്കുമോ;

(ഡി) സ്മാര്‍ട്ട്സിറ്റിക്ക് കേന്ദ്ര സര്‍ക്കാരില്‍നിന്നും ഒറ്റ സെസ് ആയി അനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

() മാസ്റര്‍ പ്ളാനിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് അംഗീകാരം നല്‍കിയത്; എപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

586

നഗരസഭകളുടേയും കോര്‍പ്പറേഷനുകളുടേയും പ്രവര്‍ത്തനങ്ങളിലെ പ്രതിസന്ധി

ശ്രീ.കെ. ശിവദാസന്‍ നായര്‍

ശ്രീ ഷാഫി പറമ്പില്‍

ശ്രീ.പി.അബ്ദുള്ളക്കുട്ടി

ശ്രീ.സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ നഗരസഭകളുടേയും കോര്‍പ്പറേഷനുകളുടേയും പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി) നിലവിലുള്ള നയങ്ങളില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമോ;

(സി) നിലവില്‍ ഇതു സംബന്ധിച്ച പരാതികളും പരിഹാരനിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?

587

നഗര വികസനത്തെ ബാധിക്കുന്ന കൈയ്യേറ്റങ്ങള്‍

ശ്രീ.കെ.എന്‍.. ഖാദര്‍

() തിരുവനന്തപുരം നഗരം ഉള്‍പ്പെടെ കേരളത്തിലെ നഗരങ്ങളില്‍ റോഡിന്റെ ഇരുവശവും പ്രദേശവാസികള്‍ കൈയ്യേറി മതില്‍ കെട്ടിയും മറ്റും കൈവശപ്പെടുത്തുന്നത് വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നഗരവികസനത്തെ പ്രതികൂലമായി ബാധിക്കുന്ന കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ നഗരസഭകള്‍ എന്തു കൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്ന് വ്യക്തമാക്കുമോ;

(സി) ഓടകള്‍, നിരത്തിന്റെ ഇരുപാര്‍ശ്വങ്ങളിലുമുള്ള സര്‍ക്കാര്‍ വക സ്ഥലങ്ങള്‍ എന്നിവ എത്രമാത്രം കൈയ്യേറിയിട്ടുണ്ട് എന്ന് പരിശോധിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) പ്രസ്തുത കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത നഗരസഭകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

588

നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി.യു. കുരുവിള

() സംസ്ഥാനത്തെ നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) പ്രസ്തുത ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നല്‍കുന്നത് പരിഗണനയിലുണ്ടോ ;

(സി) നഗരസഭാ ജീവനക്കാരുടെ പൊതു സര്‍വ്വീസിനുവേണ്ടി സ്പെഷ്യല്‍ റൂള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇത് എന്നത്തേക്ക് രൂപീകരിക്കുമെന്ന് വിശദമാക്കുമോ ?

589

മാലിന്യസംസ്കരണ പ്രശ്നം പരിഹരിക്കാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി. യു. കുരുവിള

() നഗരസഭകള്‍ നേരിടുന്ന ഏറ്റവും വലിയ ജനകീയ പ്രശ്നമായ മാലിന്യസംസ്കരണം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി) ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തികസഹായം നഗരസഭകള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

590

നഗരങ്ങളിലെ സമ്പൂര്‍ണ്ണമാലിന്യനിര്‍മ്മാര്‍ജ്ജനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീഎസ്. ശര്‍മ്മ

ശ്രീബാബു എം. പാലിശ്ശേരി

ശ്രീബി. സത്യന്‍

() നഗരങ്ങളിലെ സമ്പൂര്‍ണ്ണമാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(ബി) നിലവിലുള്ള മാലിന്യസംസ്കരണപ്ളാന്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടോ;

(സി) കൂടുതല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളില്‍ കേന്ദ്രീകൃതസംവിധാനം ആവശ്യമാണെന്നു കരുതുന്നുണ്ടോ;

(ഡി) എങ്കില്‍ അതിനുള്ള നവീനസാങ്കേതികവിദ്യകള്‍ കണ്ടെത്തു കയോ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

() ജൈവമാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളിന്മേല്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍ ലഭിച്ചുവെന്നും, റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിക്കുക യുണ്ടായി എന്നും വിശദമാക്കുമോ?

591

മാലിന്യ സംസ്കരണത്തിനുള്ള ട്രക്ക് മൌണ്ടഡ് എമര്‍ജന്‍സി ഇന്‍സിനറേഷന്‍ യൂണിറ്റുകള്‍

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() മാലിന്യം ശേഖരിക്കുന്ന വണ്ടികളില്‍ വെച്ച് തന്നെ സംസ്കരിക്കുന്ന പദ്ധതി സംസ്ഥാനത്ത് പരീക്ഷിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) എങ്കില്‍ ഇതിനായി വിദേശ രാജ്യങ്ങളില്‍ എന്നപോലെ ട്രക്ക് മൌണ്ടഡ് എമര്‍ജന്‍സി ഇന്‍സിനറേഷന്‍ യൂണിറ്റുകള്‍ വാങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) എങ്കില്‍ ഇതിനായി എന്തു ചെലവു പ്രതീക്ഷിക്കുന്നു;

(ഡി) എത്ര ടണ്‍ മാലിന്യം ഇവ മുഖേന ദിവസേന സംസ്കരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്;

() മാലിന്യ സംസ്കരണവേളയില്‍ അന്തരീക്ഷ മലിനീകരണമില്ലാതിരിക്കാന്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഇന്‍സിനറേറ്ററുകള്‍ക്ക് ഉണ്ടാകുമോ;

(എഫ്) പദ്ധതി എന്നത്തേക്ക് സംസ്ഥാനത്ത് നടപ്പാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്; ഏത് ജില്ലയിലാണ് പ്രാരംഭമായി പദ്ധതി നടപ്പാക്കുക; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

592

മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം

ശ്രീ. പാലോട് രവി

ശ്രീ.റ്റി. ജോര്‍ജ്

ശ്രീവി.പി. സജീന്ദ്രന്‍

ശ്രീലൂഡി ലൂയിസ്

() സംസ്ഥാനത്തെ നഗരങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുവാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) നഗരങ്ങള്‍ക്കായി മൊബൈല്‍ ഇന്‍സിനറേറ്റര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

593

ഫ്ളാറ്റുകളില്‍ ബയോഗ്യാസ് പ്ളാന്റുകള്‍

ശ്രീ. വി.റ്റി. ബല്‍റാം

ശ്രീകെ. അച്ചുതന്‍

ശ്രീസണ്ണി ജോസഫ്

ശ്രീബെന്നി ബെഹനാന്‍

() മാലിന്യ സംസ്കരണത്തിനായി നഗരങ്ങളിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഫ്ളാറ്റുകളില്‍ ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി) ധനസഹായം നല്‍കാനുദ്ദേശിക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്ക് അനുവദിക്കുന്ന പ്ളാന്റുകളുടെ എണ്ണം എത്രയാണെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?

594

മാലിന്യപ്രശ്നം പരിഹരിക്കുവാന്‍ "മോഡല്‍ പദ്ധതികള്‍''

ശ്രീ. ബി. ഡി. ദേവസ്സി

() സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) നഗരങ്ങളില്‍ മാത്രമല്ലാതെ സംസ്ഥാനത്തെ പഞ്ചായത്തുകളിലും ഗുരുതരമായിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുവാന്‍ ഏതെങ്കിലും "മോഡല്‍ പദ്ധതികള്‍'' പരിഗണനയിലുണ്ടോ;

595

ആലപ്പുഴ നഗരസഭയിലെ ആര്‍..ഡി. പ്ളാന്റുകളുടെ മെയിന്റനന്‍സ്

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ നഗരസഭയിലെ ആര്‍..ഡി. പ്ളാന്റുകളുടെ മെയിന്റനന്‍സ് വാട്ടര്‍ അതോറിറ്റി നിര്‍ത്തിവച്ചുവോ ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ബി) ആയത് പുനരാരംഭിക്കാന്‍ എത്ര രൂപയാണ് വാട്ടര്‍ അതോറിറ്റി നഗരസഭയോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നറിയിക്കുമോ ;

(സി) ഇതിന് ആവശ്യമായ തുക വാട്ടര്‍ അതോറിറ്റിക്കു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ആലപ്പുഴ നഗരസഭയിലെ പമ്പ്ഹൌസുകളിലെ ആര്‍..ഡി. പ്ളാന്റുകള്‍ മെയിന്റനന്‍സ് നടത്തി തടസ്സം കൂടാതെ കുടിവെള്ള വിതരണം നടത്താന്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

596

ആലപ്പുഴ പട്ടണത്തിന്റെ നവീകരണ പദ്ധതി

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ പട്ടണത്തിന്റെ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) ആലപ്പുഴ പട്ടണത്തിന്റെ നവീകരണത്തിന് ആവശ്യമായ തുക 2012-13 ബഡ്ജറ്റില്‍ വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ആലപ്പുഴ നഗരത്തെ 'പൈതൃക നഗര' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ : ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

597

ആലപ്പുഴ നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം

ശ്രീ. ജി. സുധാകരന്‍

() നഗരസഭകളിലെ ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് എന്തെങ്കിലും പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി) ആലപ്പുഴ നഗരത്തിലെ ഖരമാലിന്യ സംസ്ക്കരണത്തിന് എന്തെങ്കിലും പ്രോജക്ട് പരിഗണനയ്ക്ക് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ എന്തു നടപടി

സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ;

(സി) ആലപ്പുഴ നഗരത്തെ മാലിന്യമുക്തമാക്കുന്നതിന് ഫണ്ട് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

598

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ യു..ഡി.എസ്.എസ്.എം.പി. മാലിന്യ സംസ്കരണ പ്ളാന്റ്

ശ്രീ. ബി. സത്യന്‍

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ യു..ഡി.എസ്.എസ്.എം.പി. വഴി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ പ്ളാന്റ് മുഖാന്തിരം ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനായി ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയെ സഹായിക്കുവാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; വിശദമാക്കാമോ ?

599

മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജെ.പി.എച്ച്.എന്‍. തസ്തികയിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍

ശ്രീ.മഞ്ഞളാംകുഴി അലി

() തിരുവനന്തപുരം ജില്ലയില്‍ 1.3.2010 -ന് ശേഷം മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിന്നും നാളിതുവരെ ജെ.പി.എച്ച്.എന്‍. തസ്തികയുടെ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(ബി) അവയില്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി കിട്ടി പോയവര്‍ എത്ര; 2010, 2011 വര്‍ഷങ്ങളില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ എത്ര;

(സി) തിരുവനന്തപുരം ജില്ലയിലെ മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജെ.പി.എച്ച്.എന്‍. തസ്തികയില്‍ എത്ര സൂപ്പര്‍ന്യൂമറി തസ്തികകള്‍ 2012 മാര്‍ച്ച് 31 വരെ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; തിരുവനന്തപുരം ജില്ലയില്‍ നിന്ന് സ്ഥലം മാറിപ്പോയ ജെ.പി.എച്ച്.എന്‍.മാരുടെ എണ്ണമെത്ര; തിരുവനന്തപുരം നഗരസഭയില്‍ ഇപ്പോള്‍ ജെ.പി.എച്ച്.എന്‍ തസ്തികയില്‍ എത്ര ഒഴിവ് നിലവിലുണ്ട്; അവ അടിയന്തിരമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

600

ചേരിനിര്‍മ്മാര്‍ജ്ജനപദ്ധതി

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചേരിനിര്‍മ്മാര്‍ജ്ജനത്തിനായി എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം; എവിടെയെങ്കിലും പ്രസ്തുതപദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ?

601

സോമില്ലുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് നടപടി

ശ്രീ. . . അസീസ്

() നിലവില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന സോമില്ലുകള്‍ യഥാസമയം എന്‍..സി.ക്കായി വനംവകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും എന്‍..സി. ലഭ്യമാകാതിരിക്കുന്നതിനാല്‍ കോര്‍പ്പറേഷനുകള്‍ സോമില്ലുകളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ കൈപ്പറ്റുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വനമേഖലയിലല്ലാതെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സോമില്ലുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷ സ്വീകരിക്കാതിരിക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;

(സി) അപേക്ഷ സമര്‍പ്പിച്ചിട്ടും യഥാസമയം വനം വകുപ്പില്‍നിന്നും എന്‍..സി. കിട്ടാത്തതും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സോമില്ലുകളുടെയെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കോര്‍പ്പറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.