UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

486

വനം, വന്യജീവിസംരക്ഷണം, സ്പോര്‍ട്സ് വകുപ്പുകള്‍ക്കായി ബഡ്ജറ്റില്‍ വകയിരുത്തിയ തുകയുടെ വിനിയോഗം

ഡോ. കെ. ടി. ജലീല്‍

() വനം, വന്യജീവിസംരക്ഷണം, സ്പോര്‍ട്സ് എന്നീ വകുപ്പുകളില്‍ ഓരോന്നിലും കഴിഞ്ഞ ബഡ്ജറ്റില്‍ ഏതെല്ലാം ഹെഡ് ഓഫ് അക്കൌണ്ടുകളിലായി എന്തു തുക വീതമാണ് വകയിരുത്തിയിരുന്നത്;

(ബി) ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ ഈ ഓരോ ഹെഡ് ഓഫ് അക്കൌണ്ടുകളിലുമായി ഇതിനകം ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി) ഈ ഹെഡ് ഓഫ് അക്കൌണ്ടുകളില്‍ ഇതേവരെ ഒരു തുകയും ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?

487

ആന എഴുന്നള്ളിപ്പിനുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. വി. ശശി

അഞ്ചിലധികം ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഉത്സവക്കമ്മിറ്റികള്‍ക്കു നിഷ്കര്‍ഷിച്ചിട്ടുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ വെളിപ്പെടുത്തുമോ?

488

പുതിയ ഫോറസ്റ് സ്റേഷനുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീ.. റ്റി. ജോര്‍ജ്

ശ്രീ.സണ്ണി ജോസഫ്

ശ്രീ.പി. സി. വിഷ്ണുനാഥ്

() വനപരിപാലനത്തിനും ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ;

(ബി) പുതിയ ഫോറസ്റ് സ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടോ ;

(സി) പോലീസ് സ്റേഷന്‍ മാതൃകയില്‍ നിലവിലുള്ള ഫോറസ്റ് സ്റേഷനുകളും സെക്ഷനുകളും പുന:സംഘടിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ ?

489

വനം വകുപ്പിലെ പ്രൊട്ടക്റ്റഡ് വാച്ചര്‍മാരുടെ പ്രശ്നങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

() സംസ്ഥാനത്ത് വനവും വനസമ്പത്തും സംരക്ഷിക്കുന്ന പ്രൊട്ടക്റ്റഡ് വാച്ചര്‍മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ലഭ്യമാക്കുമോ ;

(ബി) ഇത്തരം വിഭാഗക്കാര്‍ വനത്തില്‍ വച്ച് പുലി, പന്നി, കരടി തുടങ്ങിയവയുടെ ആക്രമണം നേരിട്ടാല്‍ അംഗവൈകല്യം സംഭവിച്ചാല്‍ മാത്രമേ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ വരുന്നുള്ളൂവെന്നതിനാല്‍, മുഖത്തും നെറ്റിയിലും മറ്റു ശരീരഭാഗങ്ങളിലും മാരകമായി മുറിവേറ്റ് നടക്കുവാനോ പരസ്പരസഹായം കൂടാതെ ജീവിക്കുവാനോ കഴിയാത്ത ഇത്തരം വ്യക്തികള്‍ക്ക് ചികിത്സാച്ചെലവിനുപുറമേ മറ്റെന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ ;

(സി) ഇത്തരം ആക്രമണത്തിനു വിധേയരായവര്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ;

(ഡി) ഇത്തരം വ്യക്തികളെ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരാനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ ; വിശദാംശം ലഭ്യമാക്കുമോ ?

490

വനം വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

ശ്രീ.എം. പി. വിന്‍സെന്റ്

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീ. എം. . വാഹീദ്

() കേരള വനം വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) കോര്‍പ്പറേഷന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനായി വനശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ നടപടികള്‍ സ്വികരിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികളെടുത്തിട്ടുണ്ട്?

491

ഗ്രീന്‍ പൂങ്കാവനം പദ്ധതി

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

ശ്രീ. എം. . വാഹീദ്

ശ്രീ. വി. റ്റി. ബല്‍റാം

() ഗ്രീന്‍ പൂങ്കാവനം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) ശബരിമല തീര്‍ത്ഥാടനം പരിസ്ഥിതിസൌഹൃദവും മാലിന്യമുക്തവുമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ;

(സി) ഈ പദ്ധതി വിജയപ്രദമാക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമോ ?

492

ബെഡൂര്‍-അക്കച്ചേരി ഫോറസ്റ് റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ ബെഡൂര്‍-അക്കച്ചേരി ഫോറസ്റ് റോഡ് (1.5 കിലോമീറ്റര്‍) ഗതാഗതയോഗ്യമാക്കാന്‍ എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

493

മറയൂര്‍ സ്പെഷ്യല്‍ അലവന്‍സ്

ശ്രീ. ലൂഡി ലൂയിസ്

() മറയൂര്‍ ഫോറസ്റ് സാന്‍ഡല്‍ ഡിവിഷനുകീഴില്‍ നിയമിച്ചിട്ടുള്ള ഏതൊക്കെ ജീവനക്കാര്‍ക്കാണ് സ്പെഷ്യല്‍ അലവന്‍സിന് അര്‍ഹതയുള്ളത്;

(ബി) പ്രസ്തുത ഡിവിഷനില്‍ ജോലിചെയ്യുന്ന ഫോറസ്റ് റെയ്ഞ്ച് ഓഫീസര്‍, ഡി.എഫ്.. എന്നിവര്‍ക്ക് പ്രസ്തുത അലവന്‍സ് നല്‍കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി) എഫ്.ആര്‍.., ഡി.എഫ്.. എന്നിവര്‍ക്കുകൂടി പ്രസ്തുത അലവന്‍സ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

494

സോ മില്ലുകള്‍ക്ക് എന്‍..സി.

ശ്രീ. .. അസീസ്

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സോ മില്ലുകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനലൈസന്‍സ് ലഭിക്കുന്നതിന് വനം വകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാകയാല്‍ വനം വകുപ്പിന് ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഏതു ദിവസം വരെ സമര്‍പ്പിച്ച അപേക്ഷകള്‍ക്കാണ് എന്‍..സി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) വനം വകുപ്പ് എന്‍..സി. നല്‍കാത്തതുകാരണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സോ മില്ലുകളുടെ തുടര്‍ലൈസന്‍സിന്റെ അപേക്ഷപോലും സ്വീകരിക്കുന്നില്ല എന്ന സ്ഥിതി നിലവിലുള്ളതിനാല്‍ എന്‍..സി. അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

495

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രക്തചന്ദനം കടത്തിയതിന്റെ അന്വേഷണം

ശ്രീ. സി. കെ. സദാശിവന്‍

() വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രക്തചന്ദനം കടത്തിയതിന്റെ അന്വേഷണം പൂര്‍ത്തിയായോ;

(ബി) ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആന്ധ്രയിലെ നക്സലുകളാണെന്ന് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയതായി വന്ന വാര്‍ത്ത ശരിയാണോ;

(സി) പ്രസ്തുതചന്ദനക്കടത്തുസംഘത്തിലുള്‍പ്പെട്ടവരെ പിടികൂടാന്‍ സാധിച്ചിട്ടുണ്ടോ?

496

വാഴച്ചാല്‍-പറമ്പിക്കുളം വനപാത

ശ്രീ. ബി. ഡി. ദേവസ്സി

() വാഴച്ചാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് വനമേഖലയിലൂടെ പാത നിര്‍മ്മിക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ ;

(ബി) ഈ പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി) അതിരപ്പിള്ളി ടൂറിസ്റ് മേഖലയില്‍ പി.ഡബ്ള്യു.ഡി.റോഡില്‍ക്കൂടി എത്തിച്ചേരുന്ന ടൂറിസ്റ് വാഹനങ്ങളില്‍ നിന്നും ഈടാക്കുന്ന തുക ഉപയോഗിച്ച് ടൂറിസ്റുകളുടെ അടിസ്ഥാനസൌകര്യങ്ങള്‍ (കുടിവെള്ളം, ടോയ്ലറ്റ്, പാര്‍ക്കിങ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ളവ) ഏര്‍പ്പെടുത്താന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ ?

497

നരിപ്പറ്റ ഫോറസ്റ് ഓഫീസിന്റെ പ്രവര്‍ത്തനം

ശ്രീ. . കെ. വിജയന്‍

നാദാപുരം മണ്ഡലത്തിലെ നരിപ്പറ്റ പഞ്ചായത്തില്‍ പുതുതായി അനുവദിച്ച ഫോറസ്റ് ഓഫീസിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാനാകുമെന്നു വ്യക്തമാക്കാമോ ?

498

പുതുതായി തുടങ്ങുന്ന തടിമില്ലുകള്‍ക്കുള്ള എന്‍..സി.

ശ്രീ. ആര്‍. സെല്‍വരാജ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തടിമില്ലുകള്‍ക്ക് എന്‍..സി. നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ വകുപ്പുതല പരിശോധന നടത്തി പുതിയ മില്ലുകള്‍ക്ക് എന്‍..സി. നല്‍കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) തിരുവനന്തപുരം ജില്ലയില്‍ പുതുതായി മില്ല് തുടങ്ങുന്നതിന് പരിശോധന നടത്തിയതും ആയതില്‍ എന്‍..സി. നല്‍കാവുന്നതിന്റെയും ലിസ്റ് ലഭ്യമാക്കുമോ;

(ഡി) തടിയധിഷ്ഠിതമില്ലുകള്‍ തുടങ്ങുന്നതിന് എന്‍..സി. നല്‍കുന്നത് ഈ സര്‍ക്കാരിന്റെ ഒരുവര്‍ഷകര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് നടപ്പിലാക്കുന്നതിന് വകുപ്പ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

499

വനംകൊള്ളയും വനനശീകരണവും തടയുന്നതിനു സ്വീകരിച്ച നടപടികള്

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനംകൊള്ളയും വനനശീകരണവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) വനംകൊള്ളയും വനനശീകരണവും തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

500

തച്ചമ്പാറ പഞ്ചായത്തില്‍പ്പെട്ട കൈവശരേഖയുള്ള കൃഷിക്കാരെ കുടിയൊഴിപ്പിക്കല്

ശ്രീ. കെ. വി. വിജയദാസ്

1977-നുമുന്‍പ് കൈവശാവകാശക്കാരെന്ന് പാലക്കയം വില്ലേജ് ആഫീസര്‍ സര്‍ട്ടിഫൈ ചെയ്തിട്ടുള്ള കാഞ്ഞിരപ്പാറ തച്ചമ്പാറ പഞ്ചായത്തില്‍പ്പെട്ട കൈവശരേഖയുള്ള കൃഷിക്കാരെ കുടിയൊഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയ വനം വകുപ്പിന്റെ നടപടി പുനഃപരിശോധിക്കുമോ?

501

വന്യമൃഗവേട്ട തടയുന്നതിനു നടപടികള്‍

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ. റ്റി. യു. കുരുവിള

() വന്യമൃഗവേട്ട തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(ബി) വനം വകുപ്പിലെ വിജിലന്‍സ് സ്ക്വാഡ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) വനം വകുപ്പ് നടത്തിയ വനം-വന്യജീവി സെന്‍സസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി) വനവിഭവങ്ങള്‍ വിറ്റഴിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

() ഡി.എഫ്..മാര്‍ നല്‍കിയിട്ടുള്ള തടിമില്ലുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടോ;

(എഫ്) ഇതിലേക്കായി എത്ര അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി ലഭിച്ചിട്ടുണ്ട്; ഇവ എന്നത്തേക്ക് തീര്‍പ്പാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?

502

വനഭൂമിയുടെ ഉര്‍വ്വരത നിലനിര്‍ത്താനുള്ള പദ്ധതികള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. ഹൈബി ഈഡന്‍

() വന്യമൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും കൂടുതല്‍ ലഭിക്കുന്നതിനും വനഭൂമിയുടെ ഉര്‍വ്വരത നിലനിര്‍ത്തുവാനും എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി അനുയോജ്യമായ സ്ഥലങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ, വിശദമാക്കുമോ;

(സി) ഇതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

503

കായികരംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായികരംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;

(ബി) ഓരോ പദ്ധതിയ്ക്കും വകയിരുത്തിയിട്ടുള്ള തുക എത്രയെന്ന് പറയാമോ; നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്ന് വിശദമാക്കാമോ;

(സി) കൊയിലാണ്ടി മിനി സ്റേഡിയം ആധുനികവത്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

504

കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാരീരികക്ഷമത

ശ്രീമതി ഗീതാ ഗോപി

() കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാരീരികക്ഷമത സംബന്ധിച്ച് എന്തെങ്കിലും ഔദ്യോഗികപഠനങ്ങള്‍ സംസ്ഥാനത്ത് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സ് പ്രോഗ്രാം (ടി.പി.എഫ്.പി.) എത്ര സ്കുളുകളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) കുട്ടികളുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സ്പോര്‍ട്സ് കൌണ്‍സില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

505

ഫുട്ബോള്‍ രംഗത്തിന്റെ നവീകരണം

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഫുട്ബോള്‍ രംഗം നവീകരിക്കുന്നതിനായി എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അവ ഏതൊക്കെയാണ് ;

(സി) ആയതിനായി നീക്കിവയ്ക്കപ്പെട്ടതും ചെലവഴിക്കപ്പെട്ടതുമായ തുകകളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

506

വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റേഡിയങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ..സി. ബാലകൃഷ്ണന്‍

ശ്രീ.പാലോട് രവി

() സംസ്ഥാനത്ത് വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയിട്ടിട്ടുണ്ടോ;

(ബി) ഇതിന് കേന്ദ്രസഹായം ലഭ്യമാണോ; വിശദമാക്കുമോ;

(സി) എവിടെയൊക്കെയാണ് ഇത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്?

507

പറളി സ്കൂളിന് സിന്തറ്റിക്ക് ട്രാക്ക് അനുവദിക്കുന്നത് സംബന്ധിച്ച്

ശ്രീ. കെ. വി. വിജയദാസ്

() ഇക്കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ കേരളത്തിനായി 21 മെഡലുകള്‍ നേടിയ പാലക്കാട് ജില്ലയിലെ പറളി സ്കുളില്‍ ആധുനിക രീതിയിലുള്ള ഒരു ‘സിന്തറ്റിക് ട്രാക്ക്’ നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ;

(ബി) ഇതിലേയ്ക്കായുള്ള തുക അടുത്തവര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

508

ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തില്‍ നടന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്

ശ്രീ. ബി. സത്യന്‍

() ദേശീയ ഗെയിംസ് നടത്തിപ്പിന്റെ ഭാഗമായി ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തില്‍ നടന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(ബി) ഇതിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ആരാണ്;

(സി) സ്റേഡിയം നവീകരണത്തിന് ആകെ എന്തു ചെലവാണ് പ്രതീക്ഷിക്കുന്നത് ; ഇതുവരെ എത്ര രൂപ ചെലവായിട്ടുണ്ട്; വിശദമാക്കാമോ ?

509

വയക്കര ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് ഇന്‍ഡോര്‍ സ്റേഡിയവും ട്രെയിനിംഗ് സെന്ററും

ശ്രീ. സി. കൃഷ്ണന്‍

() ഹാന്‍ഡ്ബോളില്‍ ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയ പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ വയക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഭൌതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി 2011-12 സാമ്പത്തികവര്‍ഷം എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി) സ്കൂളിന് ഇന്‍ഡോര്‍ സ്റേഡിയവും ട്രെയിനിംഗ് സെന്ററും നിര്‍മ്മിക്കുന്നതിനാവശ്യമായ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രസ്തുതപദ്ധതി നടപ്പാക്കുന്നതിനുവേണ്ടി എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

510

ഫുട്ബോള്‍ പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() മലപ്പുറം ജില്ലയില്‍ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ കളിസ്ഥലങ്ങളും ഫുട്ബോള്‍ പരിശീലനകേന്ദ്രങ്ങളും സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ എവിടെയെല്ലാം; അത് വ്യാപകമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

511

കരുമാടി ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഗ്രൌണ്ട് പുനരുദ്ധാരണം

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ തകഴി ഗ്രാമപഞ്ചായത്തിലെ കരുമാടി ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഗ്രൌണ്ട് പുനരുദ്ധാരണത്തിന് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) കര്‍ഷകരുടെ കുട്ടികള്‍ പഠിക്കുന്ന പ്രസ്തുതസ്കൂളിലെ ഗ്രൌണ്ട് പുനരുദ്ധാരണത്തിന് മുന്‍ഗണന നല്‍കി നടപടികള്‍ സ്വീകരിക്കുമോ?

512

കുളപ്പുറം വായനശാലാ ഗ്രന്ഥാലയം ഗ്രൌണ്ടിനുള്ള ഫണ്ട്

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ കുളപ്പുറം വായനശാലാ ഗ്രന്ഥാലയം ഗ്രൌണ്ടിന് മുന്‍സര്‍ക്കാര്‍ സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേന അനുവദിച്ച 5 ലക്ഷം രൂപ ഉടനെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുതഫണ്ട് ലഭ്യമാക്കുന്നതിനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ?

513

മഞ്ചേരിയിലെ ജില്ലാ സ്പോര്‍ട്സ് കോംപ്ളക്സ് ആന്‍ഡ് ഫുട്ബോള്‍ അക്കാദമി

ശ്രീ. എം. ഉമ്മര്‍

() മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ജില്ലാ സ്പോര്‍ട്സ് കോംപ്ളക്സ് ആന്‍ഡ് ഫുട്ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം എന്നു നടത്താനാകുമെന്ന് വ്യക്തമാക്കാമോ ;

(ബി) ഇനിയും എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളത് ;

(സി) എത്ര കുട്ടികള്‍ക്ക് ആദ്യഘത്തില്‍ ഇവിടെ പ്രവേശനം നല്‍കാനാകും ?

514

മങ്കട മണ്ഡലത്തില്‍ ആധുനികസൌകര്യങ്ങളുള്ള സ്റേഡിയം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തില്‍ ആധുനികസൌകര്യങ്ങളുള്ള ഒരു സ്റേഡിയം ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഒരു സ്റേഡിയം അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

515

പാലക്കാട് ഇന്‍ഡോര്‍ സ്റേഡിയം

ശ്രീ. കെ. വി. വിജയദാസ്

() പാലക്കാട് ഇന്‍ഡോര്‍ സ്റേഡിയത്തിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ ;

(ബി) ഈ സാമ്പത്തികവര്‍ഷംതന്നെ പണി പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ ?

516

സിനിമാവ്യവസായത്തിലെ പ്രതിസന്ധി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സിനിമാവ്യവസായവുമായി ബന്ധപ്പെട്ട വിവിധമേഖലകള്‍ വന്‍പ്രതിസന്ധി നേരിടുന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ സിനിമയുമായി ബന്ധപ്പെട്ട ഏതെല്ലാം മേഖലകളില്‍ എന്തെല്ലാം പ്രതിസന്ധികളാണ് നേരിടുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) പരിശോധനയില്‍ കണ്ടെത്തിയ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

517

സിനിമാ തിയേറ്ററുകളുടെ പ്രവര്‍ത്തനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാക്കാമോ ;

(ബി) ഗ്രാമീണമേഖലയിലേതുള്‍പ്പെടെ ജില്ലകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;

(സി) ഗ്രാമങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യം സിനിമാവ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ ; ഈ പ്രശ്നം പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കാമോ ?

518

സിനിമാ തിയേറ്ററുകളുടെ ഗ്രേഡിംഗ്

ശ്രീമതി പി. അയിഷാ പോറ്റി

() സിനിമാ തിയേറ്ററുകളുടെ ഗ്രേഡിംഗ് പൂര്‍ത്തീകരിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) തിയേറ്ററുകള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തുക വഴി പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്ന സൌകര്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഗ്രേഡിംഗ് ലഭിച്ചിട്ടില്ലാത്ത തിയേറ്ററുകള്‍ക്ക് സിനിമാപ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ടോ?

519

'ഒറ്റപ്പാലം ഫിലിം സിറ്റി'

ശ്രീ. എം. ഹംസ

() ഒറ്റപ്പാലത്ത് ഒരു ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ ;

(ബി) പ്രസ്തുത ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ; വിശദമാക്കാമോ ;

(സി) എത്ര രൂപയുടെ പദ്ധതിയായാണ് ഫിലിം സിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി) 'ഒറ്റപ്പാലം ഫിലിം സിറ്റി' എന്നത്തേയ്ക്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നു വിശദമാക്കാമോ ?

520

കേരള ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ തിയേറ്റര്‍ കോംപ്ളക്സുകള്

ശ്രീ. സി. ദിവാകരന്‍

() കേരള ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം ജില്ലകളിലാണ് സിനിമാ തിയേറ്റര്‍ കോംപ്ളക്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഇവയുടെ പ്രവര്‍ത്തനം എന്നാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

521

സര്‍ക്കസ് കലാകാരന്മാര്‍ക്ക് പെന്‍ഷന്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി) സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ എന്നത്തേക്ക് പെന്‍ഷന്‍ അനുവദിക്കുമെന്നും എത്ര രൂപയാണ് അനുവദിക്കുന്നതെന്നും വെളിപ്പെടുത്താമോ ?

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.