UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

296

മണപ്പുറം ഫിനാന്‍സിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം

ശ്രീ. വി. എസ്. സുനില്‍കുമാര്‍

() തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സില്‍ പണം നിക്ഷേപിക്കരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള റിസര്‍വ്വ് ബാങ്ക് മുന്നറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിക്ഷേപങ്ങള്‍ വാങ്ങാനോ പുതുക്കാനോ ഈ സ്ഥാപനത്തിന് അനുമതിയുണ്ടോ;

(സി) മണപ്പുറം ഫിനാന്‍സിന്റെ പേരിലോ, മണപ്പുറം ഗ്രോ ഫാം (മാഗ്രോ) എന്ന പേരിലോ ജനങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത് നിയമ വിരുദ്ധമായിരുന്നെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) നിയമ വരുദ്ധമായ ഈ പ്രവര്‍ത്തനത്തിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ;

() ഈ സ്ഥാപനം ഏത് കാറ്റഗറിയില്‍പ്പെട്ട കമ്പനിയാണെന്ന് വ്യക്തമാക്കുമോ ?

297

ട്രഷറികളുടെ ആധുനികവത്ക്കരണം

ശ്രീ. എം. ഉമ്മര്‍

() ട്രഷറികളുടെ ആധുനികവത്ക്കരണത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി) പുതിയ ഏതെല്ലാം പരിഷ്ക്കാരങ്ങളാണ് ഈ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്;

(സി) പൊതുജനങ്ങള്‍ക്ക് ട്രഷറിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ എളുപ്പമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി) എല്ലാ പഞ്ചായത്തിലും ഒരു ട്രഷറി എന്ന പദ്ധതി നടപ്പിലാക്കാനാകുമോ; വ്യക്തമാക്കാമോ ?

298

പഴയങ്ങാടിയില്‍ ട്രഷറി കെട്ടിടം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയില്‍ ട്രഷറി കെട്ടിടനിര്‍മ്മാണത്തിന് ഇന്‍കലുമായി കരാര്‍ ഒപ്പ്വെച്ചിട്ടുണ്ടോ;

(ബി) ട്രഷറിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയും; പ്രവൃത്തി തുടങ്ങുന്നതിനുള്ള തടസ്സമെന്താണ്?

299

മലപ്പുറം ജില്ലയില്‍ പുതിയ ട്രഷറികള്‍

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം ജില്ലയില്‍ എത്ര സബ്ട്രഷറികളും പെന്‍ഷന്‍ ട്രഷറികളും പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) പുതിയ പെന്‍ഷന്‍ ട്രഷറി, സബ്ട്രഷറി എന്നിവ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി) മലപ്പുറം ജില്ലാ ട്രഷറിയോടനുബന്ധിച്ച് പെന്‍ഷന്‍ ട്രഷറിയും മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം കേന്ദ്രമാക്കി ഒരു സബ്ട്രഷറിയും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

300

കൊപ്പത്ത് പുതിയ സബ് ട്രഷറി

ശ്രീ.സി.പി. മുഹമ്മദ്

പാലക്കാട്ജില്ലയിലെ പട്ടാമ്പി മണ്ഡലത്തില്‍പ്പെട്ട കൊപ്പത്ത് ഒരു പുതിയ സബ്ട്രഷറി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

301

നെന്മാറയില്‍ സബ് ട്രഷറി

ശ്രീ.വി. ചെന്താമരാക്ഷന്

നെന്മാറയില്‍ സബ് ട്രഷറി തുടങ്ങുന്നത് സംബന്ധിച്ച അപേക്ഷ പരിഗണനയിലുണ്ടോ; ഈ സാമ്പത്തിക വര്‍ഷം തന്നെ സബ് ട്രഷറി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

302

അച്ചടിച്ച ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കാന്‍ സാധിക്കാതെ വരുന്നതു കൊണ്ടുള്ള നഷ്ടം

ശ്രീ. സാജു പോള്‍

() വിതരണ ശൃംഖല കാര്യക്ഷമമല്ലാത്തതിനാല്‍ അച്ചടിച്ച ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കാന്‍ സാധിക്കാതെ വരുന്നതു വഴി കോടികളുടെ നഷ്ടം സംഭവിക്കുന്നു എന്നുള്ള വസ്തുത സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ;

(ബി) ചെറുകിട ഏജന്റുമാര്‍ക്ക് ആവശ്യത്തിന് ലോട്ടറി ടിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

303

കാരുണ്യാ ലോട്ടറിയിലൂടെ രോഗികള്‍ക്കുള്ള സഹായം

ശ്രീ. ബി. ഡി. ദേവസ്സി

() കാരുണ്യാ ലോട്ടറിയിലൂടെ സമാഹരിക്കുന്ന പണം പാവപ്പെട്ട ക്യാന്‍സര്‍, ഹൃദയ, വൃക്കരോഗികള്‍ക്കും മറ്റും സഹായമായി ലഭിക്കുന്നതിനുളള നടപടികള്‍ വിശദമാക്കാമോ;

(ബി) ഏതെല്ലാം ആശുപത്രികളില്‍ ചികിത്സ നടത്തുന്നവര്‍ക്കായാണ് ഈ പദ്ധതി പ്രയോജനപ്പെടുന്നതെന്ന് അറിയിക്കാമോ?

304

കാരുണ്യലോട്ടറി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() കാരുണ്യലോട്ടറി വഴി ഇതിനകം എന്ത് തുക ലാഭം ഉണ്ടായിട്ടുണ്ടെന്നും, ലാഭം എന്തെല്ലാം ആവശ്യങ്ങള്‍ക്കായി ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്നും 2012 ഫെബ്രുവരി 29 ലെ കണക്കനുസരിച്ച് ബാക്കി നില്പ് എത്രയാണെന്നും വിശദമാക്കാമോ ;

(ബി) ആശുപത്രികള്‍ വഴി നല്കാന്‍ തീരുമാനിച്ച ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നല്കിക്കഴിഞ്ഞിട്ടുണ്ടോ ;

(സി) കാരുണ്യ ലോട്ടറി വഴി പ്രതിവര്‍ഷം എന്ത് തുക ലാഭം പ്രതീക്ഷിക്കുന്നു ?

305

കാരുണ്യ ലോട്ടറി

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീ. വി. ശശി

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

() സംസ്ഥാനത്ത് കാരുണ്യ ലോട്ടറിയിലൂടെ എത്ര തുക വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ എത്ര രോഗികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കി ;

(സി) ഈ പദ്ധതിപ്രകാരം ചികിത്സാ സഹായം ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ;

(ഡി) ഇതിന്‍പ്രകാരം പരമാവധി ഒരാള്‍ക്ക് നല്‍കുന്ന സഹായം എത്രയാണെന്ന് വ്യക്തമാക്കുമോ ?

306

കാരുണ്യ ചികിത്സാ പദ്ധതിയും സ്വകാര്യ ആശുപത്രികളും

ശ്രീ. . പി. അബ്ദുളളക്കുട്ടി

ശ്രീ. പി. സി. വിഷ്ണുനാഥ്

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. കെ. അച്ചുതന്‍

() കാരുണ്യ ചികിത്സാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) ഈ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമോ?

307

കാരുണ്യ ഭാഗ്യക്കുറി

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീ. വി. ഡി. സതീശന്‍

ശ്രീ. പാലോട് രവി

ശ്രീ.ഷാഫി പറമ്പില്‍

() കാരുണ്യ പ്രതിവാര ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ആരോഗ്യ വൈദ്യ സഹായ പദ്ധതികള്‍ക്കായി വിതരണം ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ച് വിശദമാക്കുമോ;

(ബി) ഏതെല്ലാം രോഗികള്‍ക്കാണ് ഈ പദ്ധതിവഴി ധനസഹായം നല്‍കുന്നത്;

(സി) ഇതിന് വേണ്ട ഫണ്ട് രൂപീകരിക്കുന്നതിനും അതിന്റെ വിനിയോഗത്തിനും വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

308

ലോട്ടറി മേഖല

ശ്രീ. വി. ഡി. സതീശന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീസണ്ണി ജോസഫ്

ശ്രീ ഹൈബി ഈഡന്‍

() ലോട്ടറി മേഖലയെ സംഘടിതമാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഭാഗ്യക്കുറി വില്‍പ്പനയിലും വിറ്റുവരവിലും സര്‍വ്വകാല റെക്കാര്‍ഡ് ഉണ്ടായിട്ടുണ്ടെങ്കില്‍ ഇതിന്റെ കാരണം എന്താണ് ;

(സി) ലോട്ടറി ഏജന്റുമാരുടെ ക്ഷേമത്തിന് പരമപ്രാധാന്യം നല്‍കുന്നതിന് നടപടികള്‍ എടുക്കുമോ ;

309

ഓണം ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിലെ പിഴവ്

ശ്രീ. ബി. സത്യന്‍

() പൊന്‍കുന്നത്തു നടന്ന ഓണം ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ പിഴവു സംഭവിച്ചതിനെത്തുടര്‍ന്ന് രണ്ടാംസമ്മാനം ലഭിച്ച നമ്പര്‍ മാറിപ്പോയ സംഭവത്തില്‍ എന്തെല്ലാം തുടര്‍നടപടികളാണു സ്വീകരിച്ചത്;

(ബി) ഇതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവോ;

(സി) യഥാര്‍ത്ഥവിജയിക്ക് സമ്മാനത്തുക ലഭ്യമാക്കിയോ;

(ഡി) ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

310

ഓണം ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിലെ പിഴവ്

ശ്രീ. ബി. സത്യന്‍

() പൊന്‍കുന്നത്തു നടന്ന ഓണം ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ പിഴവു സംഭവിച്ചതിനെത്തുടര്‍ന്ന് രണ്ടാംസമ്മാനം ലഭിച്ച നമ്പര്‍ മാറിപ്പോയ സംഭവത്തില്‍ എന്തെല്ലാം തുടര്‍നടപടികളാണു സ്വീകരിച്ചത്;

(ബി) ഇതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവോ;

(സി) യഥാര്‍ത്ഥവിജയിക്ക് സമ്മാനത്തുക ലഭ്യമാക്കിയോ;

(ഡി) ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

311

ലോക്കല്‍ ഫണ്ട് ഓഡിറ്റ്

ശ്രീമതി ഗീതാ ഗോപി

() ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വികസനപദ്ധതികള്‍ തടസ്സപ്പെടുത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഓഡിറ്റിംഗിനു പോകുന്നവര്‍ ഓഡിറ്റ് നടത്തപ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരോടും ജനപ്രതിനിധികളോടും കുറ്റാന്വേഷകരെപ്പോലെ പെരുമാറുന്ന ഇന്നത്തെ രീതിക്ക് ഒരു മാറ്റം വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

312

സംസ്ഥാനത്ത് ലോക്കല്‍ ഫണ്ട് ആഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍

ശ്രീ. വി. റ്റി. ബല്‍റാം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. . റ്റി. ജോര്‍ജ്

ശ്രീ. വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് ലോക്കല്‍ ഫണ്ട് ആഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ   സംവിധാനം നടപ്പിലാക്കുമോ;

(സി) ഇതിനായി ആക്റ്റില്‍ കാലോചിതമായി പരിഷ്കാരങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

313

മക്കര പറമ്പയില്‍ കെ.എസ്.എഫ്..യുടെ ബ്രാഞ്ച്

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തിലെ മക്കരപറമ്പയില്‍ കെ.എസ്.എഫ്..യുടെ പുതിയ ബ്രാഞ്ച് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ബ്രാഞ്ച് തുറക്കുന്ന കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കുമോ?

314

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ പദ്ധതികള്

ശ്രീ. സി. എഫ്. തോമസ്

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ.റ്റി. യു. കുരുവിള

() കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലൂടെ യുവജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതിയില്‍ സംസ്ഥാനത്ത് എത്ര സംരംഭകരാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്;

(സി) കെ. എഫ്. സി.യുടെ സ്വയംതൊഴില്‍ പദ്ധതിക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ വായ്പ ലഭ്യമാക്കുവാന്‍ ശ്രമിക്കുമോ;

(ഡി) കെ. എഫ്. സി. ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളില്‍ നന്നുമാണ് വായ്പ എടുത്തിരിക്കുന്നത്; കെ.എഫ്.സി.യില്‍ സര്‍ക്കാരിന്റെ ഷെയര്‍ എത്രയാണെന്ന് വിശദമാക്കുമോ ?

315

കെ.എഫ്.സി. വായ്പാ തിരിച്ചടവ് മുടങ്ങിയ സംരംഭകര്‍

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ.റ്റി.യു. കുരുവിള

() കെ.എഫ്.സി.യില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ എത്ര സംരംഭകര്‍ ജപ്തി നടപടി നേരിടുന്നു;

(ബി) ജപ്തി നടപടികളിലൂടെ വീണ്ടെടുത്ത തുക കെ.എഫ്.സി.യുടെ നിയമപ്രകാരം മുതലിലാണോ പലിശയിലേക്കാണോ ചേര്‍ക്കുന്നത്;

(സി) ജപ്തി നടപടിയിലൂടെ കെ.എഫ്.സി. വീണ്ടെടുത്ത തുക പലിശയിലേക്ക് എത്ര ലോണുകള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്; അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?

316

ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുഖേന നടപ്പാക്കുന്ന മൊബൈല് അദാലത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

() ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുഖേന നടപ്പാക്കുന്ന മൊബൈല്‍ അദാലത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയോ ;

(ബി) ഇല്ലെങ്കില്‍ എന്നു മുതല്‍ തുടങ്ങും ;

(സി) ഇതിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ ?

317

കാലഹരണപ്പെട്ട നിയമങ്ങള്‍

ശ്രീമതി കെ.കെ. ലതിക

() സംസ്ഥാനത്ത് കാലഹരണപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം നിയമങ്ങളാണ് കാലഹരണപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) കാലഹരണപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ ?

318

വ്യവഹാര നയം

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് വ്യവഹാരനയം നടപ്പിലാക്കാത്തതുവഴി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം നഷ്ടപ്പെടുവാന്‍ സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) സര്‍ക്കാര്‍ കക്ഷിയായ കേസ്സുകള്‍ മൂന്നു വര്‍ഷത്തിനുളളില്‍ തീര്‍പ്പാക്കുന്നതിനായി ആവിഷ്കരിച്ച വ്യവഹാര നയം നടപ്പിലാക്കുന്നതിനുളള തടസ്സങ്ങളെന്താണെന്ന് പറയാമോ?

319

വര്‍ദ്ധിച്ചുവരുന്ന പാര്‍പ്പിട ആവശ്യങ്ങള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീകെ. മുരളീധരന്‍

ശ്രീകെ. ശിവദാസന്‍ നായര്‍

ശ്രീ. സി. പി. മുഹമ്മദ്

() വര്‍ദ്ധിച്ചുവരുന്ന പാര്‍പ്പിട ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി പൊതു-സ്വകാര്യ പഞ്ചായത്ത് പങ്കാളിത്ത വികസന മാതൃകകള്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കാമോ ;

(സി) ഭവന നിര്‍മ്മാണത്തിന് ഏതെല്ലാം മേഖലകളിലാണ് ഇത് നടപ്പാക്കുന്നത്; വ്യക്തമാക്കുമോ?

320

ഭവനനിര്‍മ്മാണ സാമഗ്രികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് ഭവന നിര്‍മ്മാണ സാമഗ്രികള്‍ പ്രത്യേകിച്ച് മണലിന്റെ ക്ഷാമം രൂക്ഷമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഭവന നിര്‍മ്മാണ സാമഗ്രികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ ?

321

മൈത്രി പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. വി.റ്റി. ബല്‍റാം

ശ്രീ. .സി. ബാലകൃഷ്ണന്‍

() മൈത്രി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ദുര്‍ബല വരുമാനക്കാര്‍ക്കായി എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതി വഴി നടപ്പാക്കിയിട്ടുള്ളത് ;

(സി) വായ്പായിനത്തിലും സബ്സിഡിയിനത്തിലും എത്ര കോടി രൂപ എഴുതിതള്ളിയിട്ടുണ്ട് ;

(ഡി) വായ്പാകുടിശ്ശിക എഴുതി തള്ളിയവരുടെ പണയാധാരങ്ങള്‍ തിരികെ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

322

മൈത്രി ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. ബി. സത്യന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൈത്രി ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം വായ്പ ലഭിച്ചവരുടെ കണക്ക് ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത് ഏത് ജില്ലയ്ക്കാണെന്നും ഏത് നിയോജക മണ്ഡലത്തിലാണെന്നും വ്യക്തമാക്കുമോ?

323

ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭവന പദ്ധതികള്‍

ശ്രീ.കെ. ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭവന നിര്‍മ്മാണ രംഗത്ത് ദുര്‍ബല വിഭാഗത്തിന് ആവിഷ്കരിച്ച പദ്ധതികള്‍ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;

(ബി) പദ്ധതി ആരംഭിച്ച് നാളിതുവരെ എത്ര പേര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?

324

ഭവനനിര്‍മ്മാണ പദ്ധതികളും വികസന പദ്ധതികളും

ശ്രീ. കെ. അച്ചുതന്‍

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. പി. സി. വിഷ്ണുനാഥ്

ശ്രീ . പി. അബ്ദുള്ളക്കുട്ടി

() ഭവനനിര്‍മ്മാണ പദ്ധതികളും സാമൂഹ്യഅടിസ്ഥാന സൌകര്യ വികസന പദ്ധതികളും ഏറ്റെടുക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് പുന:സംഘടിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ടോ ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

325

സാഫല്യം പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. . കെ. വിജയന്‍

() ഹൌസിംഗ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള സാഫല്യം പദ്ധതിയുടെ പ്രവര്‍ത്തനം വിശദമാക്കുമോ;

(ബി) ഇത് എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

326

സാഫല്യം പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. റ്റി. ജോര്‍ജ്

ശ്രീ. പാലോട് രവി

ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍

() സാഫല്യം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) ഈ പദ്ധതി അനുസരിച്ച് എത്ര പേര്‍ക്ക് വീട് വച്ച് നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ;

(സി) സംസ്ഥാനത്ത് ഭൂമിക്ക് വിലകൂടിയ സാഹചര്യത്തില്‍ ഈ പദ്ധതി പ്രകാരം ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

327

സാഫല്യം പാര്‍പ്പിട പദ്ധത

ശ്രീ.ബി.സത്യന്‍

() കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന സാഫല്യം പാര്‍പ്പിട സമുച്ചയ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചോ ; എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം ഏതുവരെയായി ;

(ബി) പദ്ധതി പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ എന്തുകൊണ്ടെന്നും എന്നാരംഭിക്കുമെന്നും വ്യക്തമാക്കാമോ ;

(സി) ഈ പദ്ധതിയുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ ?

328

ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ.പി.സി. വിഷ്ണുനാഥ്

ശ്രീ. എം.പി. വിന്‍സെന്റ്

ശ്രീ.വി.ഡി. സതീശന്‍

() ഭവനനിര്‍മ്മാണ ബോര്‍ഡിനെ നഷ്ടത്തില്‍ നിന്നും രക്ഷിക്കുവാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളെപ്പോലെ പ്രവര്‍ത്തിക്കുവാന്‍ ബോര്‍ഡിന് സ്വാതന്ത്യ്രം നല്‍കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

329

കേരള സ്റേറ്റ് ഹൌസിംഗ് ഡവലപ്പമെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ.എം. . വാഹീദ്

ശ്രീ.ശിവദാസന്‍ നായര്‍

() കേരള സ്റേറ്റ് ഹൌസിംഗ് ഡവലപ്പമെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍, പ്രവാസി ഇന്ത്യാക്കാര്‍ എന്നിവരില്‍നിന്നും നിര്‍മ്മാണമേഖലക്ക് മതിയായ ധനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

330

ഭവനവായ്പ എഴുതിത്തള്ളുന്നതിനു നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏതെങ്കിലും ഭവനവായ്പാപദ്ധതികളുടെ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവരുടെ കടബാദ്ധ്യതകള്‍ എഴുതിത്തള്ളുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഭാവിയില്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഭവനപദ്ധതിയുടെ പേരും, ഇതുമൂലം സര്‍ക്കാരിനു വന്നുചേരുന്ന സാമ്പത്തികബാദ്ധ്യതയും വ്യക്തമാക്കുമോ;

(സി) ഭവനവായ്പാപദ്ധതികളിലെ വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കുന്നതിനും, നടപടികള്‍ സുതാര്യമാക്കുന്നതിനുമായി ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(ഡി) ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?

331

ചാലക്കുടി ഹൌസിംഗ് ബോര്‍ഡിന്റെ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടിയില്‍ ഹൌസിംഗ് ബോര്‍ഡിന്റെ ഒഴിഞ്ഞുകിടക്കുന്ന വ്യാപാരപ്രാധാന്യമുളള സ്ഥലത്ത് മള്‍ട്ടിപര്‍പ്പസ് ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി) അതിന് പുതിയ ടെണ്ടര്‍ ചെയ്യുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

332

നിര്‍ദ്ധനവിഭാഗത്തില്‍പ്പെട്ടവരുടെ ഭവനനിര്‍മ്മാണ വായ്പാ കുടിശ്ശികകള്‍ തിരിച്ചടവില്‍ നിന്നൊഴിക്കുന്നത് സംബന്ധിച്ച്

ശ്രീ. കെ. രാധാകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിര്‍ദ്ധന വിഭാഗത്തില്‍പ്പെട്ടവരുടെ ഭവനനിര്‍മ്മാണ വായ്പാകുടിശ്ശികകള്‍ തിരിച്ചടവില്‍ നിന്നൊഴിവാക്കിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം പദ്ധതിയില്‍പ്പെട്ട ഭവനനിര്‍മ്മാണ വായ്പാകളാണെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) വായ്പാ കുടിശ്ശിക തിരിച്ചടവില്‍ നിന്നൊഴിവാക്കിയിട്ടുള്ളവര്‍ക്ക് ഭൂമിയുടെ പണയാധാരം തിരിച്ചുനല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ആയതിലേയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

333

മത്സ്യതൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി

ശ്രീ. വി. ശശി

() മത്സ്യതൊഴിലാളികള്‍ക്കു വേണ്ടി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 400 കോടി രൂപയുടെ ഭവന പദ്ധതി നടപ്പാക്കി തുടങ്ങിയോ ; എങ്കില്‍ ഏതെല്ലാം ഏജന്‍സികളാണ് ഭവന നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നത് ;

(ബി) ഓരോ ഏജന്‍സിയും ഇതിനകം എത്ര കോടി രൂപ ചെലവഴിച്ചുവെന്നും എത്ര വീടുകള്‍ പണികഴിച്ചു നല്‍കിയെന്നും വ്യക്തമാക്കാമോ ?

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.